കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാപ്പിന്റെ കോപ്പി ഡാമിലെ വെള്ളത്തിനും അയക്കണം!!! പുഴയൊഴുകും വഴികാണിച്ച മനോരമയ്ക്ക് അണപൊട്ടും ട്രോൾ!!

  • By Desk
Google Oneindia Malayalam News

ഇടുക്കി ജലസംഭരണിയിലെ വെള്ളം തുറന്ന് വിട്ടാല്‍, അത് ഏതൊക്കെ വഴിയിലൂടെ ആയിരിക്കും ഒഴുകുക എന്നത് ഒരു ചോദ്യം തന്നെയാണ്. വെള്ളം ആണ്, പറഞ്ഞാല്‍ കേള്‍ക്കുന്ന സാധനം ഒന്നും അല്ലെന്ന് എല്ലാവര്‍ക്കും അറിയാം. എന്നാലും, അണപൊട്ടിയൊഴുകുന്ന വെള്ളം എവിടെക്കൂടെ ഒക്കെ കടന്നുപോകും എന്നത് അറിയാന്‍ ആര്‍ക്കും താത്പര്യം ഉണ്ടാവും.

പതിവ് പോലെ, മനോരമ തന്നെ ആണ് അതിന്റെ റൂട്ട് മാപ്പും പൊതുജനങ്ങള്‍ക്ക് കാണിച്ചുതന്നത്. അത് ഏറെ ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്തു. ലളിതവും സമഗ്രവും ആയിരുന്നു മനോരമ തയ്യാറാക്കി ആ ഗ്രാഫിക് റിപ്പോര്‍ട്ട്.

എന്നാല്‍ മാപ്പിന്റെ കാര്യത്തില്‍ മനോരമയെ ട്രോളാന്‍ ഒരു അവസരം കിട്ടിയാല്‍ അത് കളഞ്ഞ് കുളിക്കാന്‍ ട്രോളന്‍മാര്‍ തയ്യാറാകുമോ. അറഞ്ചം പുറഞ്ചം ട്രോളിക്കൊണ്ടിരിക്കുകയാണ് അവര്‍.

ഒന്ന് ഒഴിവാക്കിത്തരണം

ഒന്ന് ഒഴിവാക്കിത്തരണം

വെള്ളത്തിന് ഒഴുകാനുള്ള റൂട്ട് മാപ്പ് മനോരമ ആണല്ലോ തയ്യാറാക്കുന്നത്. അപ്പോള്‍ പിന്നെ, ആ വഴിക്കുള്ള 10 സെന്റ് വീടും സ്ഥലവും ഒന്ന് ഒഴിവാക്കി റൂട്ട് മാപ്പ് ഉണ്ടാക്കാനും മനോരമ ലേഖകന് പറ്റുമല്ലോ അല്ലേ!

അതാണ്

അതാണ്

ഇപ്പോള്‍ എല്ലാവര്‍ക്കും പരിഹാസം ആയിരിക്കും. എന്നാല്‍ വെള്ളം ആ വഴി തന്നെ ഒഴുകി പോയി കഴിഞ്ഞാല്‍ ഇങ്ങനെ ചിരിക്കുന്നത് മനോരമ ലേഖകന്‍ തന്നെ ആയിരിക്കും എന്ന!

ആദ്യം റൂട്ട്

ആദ്യം റൂട്ട്

വെള്ളം പുറത്തേക്കൊഴുകാന്‍ തയ്യാറായി ഇങ്ങനെ നില്‍ക്കുകയാണ്. അപ്പോഴാണ് ലേഖകന്‍ അവിടെ എത്തിയത്. എന്തായാലും റൂട്ട് മാപ്പ് വരച്ചതിന് ശേഷം മാത്രം പുറത്ത് പോയാല്‍ മതി എന്ന് വെള്ളത്തിനോട് നിര്‍ദ്ദേശിച്ചത്രെ!

അന്യഗ്രഹ ജീവികള്‍

അന്യഗ്രഹ ജീവികള്‍

അന്യഗ്രഹ ജീവികള്‍ കേരളത്തില്‍ എത്തിയാല്‍ എന്നതാണല്ലോ ഇപ്പോഴത്തെ ട്രെന്‍ഡ്. അവര്‍ പോലും വഴി മനസ്സിലാക്കാന്‍ മനോരമ ഓഫീസില്‍ ആണത്രെ പോകുന്നത്!

ഇതുപോലെ

ഇതുപോലെ

എങ്ങനെയാണ് മനോരമ വെള്ളത്തിന്റെ റൂട്ട് മാപ്പ് കൃത്യമായി തയ്യാറാക്കിയത് എന്ന് അറിയാമോ... ഇത് പോലെ ആണത്രെ. വേണേല്‍ വെള്ളത്തെ വഴിതിരിച്ച് വിടാന്‍ പോലും പറ്റും!

മാപ്പിന്റെ കോപ്പി!

മാപ്പിന്റെ കോപ്പി!

ഈ മാപ്പിന്റെ ഒരു കോപ്പി വെള്ളത്തിനും കൂടി അയച്ച് കൊടുക്കണം എന്ന്... എങ്ങാനും വഴി തെറ്റിപ്പോയാലോ എന്ന്!!!

ആര്‍ക്ക് തെറ്റിയാലും

ആര്‍ക്ക് തെറ്റിയാലും

ഇതിപ്പോള്‍ വന്നുവന്ന് ആര്‍ക്കെങ്കിലും വഴിതെറ്റിയാല്‍ ഓടി മനോരമയില്‍ എത്തുന്ന സ്ഥിതി ആയിട്ടുണ്ട്. മിട്ടുമുയലിന് വഴികാണിക്കാനും വേണമെങ്കില്‍ സഹായം തേടാം!

ഗൂഗിളൊക്കെ എന്ത്!

ഗൂഗിളൊക്കെ എന്ത്!

ഡാം തുറന്നാല്‍ ഏത് വഴിക്കാണ് ഒഴുകാന്‍ പോകുന്നത് എന്ന് വെള്ളത്തിനോട് മീന്‍ ചോദിച്ചതാ. മനോരമ മാപ്പ് കിട്ടിയാല്‍ ഉടന്‍ ആ വഴിക്കെന്ന് മറുപടി. ഗൂഗിള്‍ മാപ്പ് നോക്കി വഴിതെറ്റിക്കാന്‍ ശ്രമിച്ചാലൊന്നും നടക്കില്ല!

വഴി തെറ്റണ്ട

വഴി തെറ്റണ്ട

രാവിലെ തുറന്ന് വിട്ടാല്‍ ഇരുട്ടുന്നതിന് മുമ്പ് വേമ്പനാട്ട് കായലില്‍ എത്തിക്കോളണം എന്നാണ് മനോരമ കൊടുത്തിട്ടുള്ള നിര്‍ദ്ദേശം. വഴി തെറ്റാതിരിക്കാന്‍ മാപ്പും കൂടി കൊടുത്തുവിട്ടിട്ടുണ്ട്!

 പറ്റിക്കുമോ...

പറ്റിക്കുമോ...

മാപ്പൊക്കെ തയ്യാറാക്കിക്കഴിഞ്ഞപ്പോള്‍ ആണത്രെ മനോരമയ്ക്ക് ഒരു സംശയം. ഇനിയെങ്ങാനും വെള്ളം പറ്റിക്കുമോ എന്ന്!

പോകുന്ന വഴിക്ക്....

പോകുന്ന വഴിക്ക്....

എന്തായാലും ചെറുതോണി ടൗണ്‍, മൂന്നാര്‍, നേര്യമംഗലം പെരുമ്പാവൂര്‍ വഴി ആണല്ലോ പോകുന്നത്. വഴി കാണിച്ചുതന്ന മനോരമ ഓഫീസിലേക്ക് കൂടി ഒന്ന് കയറണം എന്നെങ്ങാനും വെള്ളത്തിന് തോന്നുമോ എന്നാണ്!

ഡോറയ്ക്കും

ഡോറയ്ക്കും

ഡോറയ്ക്ക് പോലും ഇപ്പോള്‍ വഴിപറഞ്ഞുകൊടുക്കുന്നത മനോരമ ആണത്രെ. മാപ്പ് എന്ന് പറഞ്ഞ് ബുദ്ധിമുട്ടേണ്ട ആവശ്യം പോലും ഇല്ല!

മീനുകള്‍ക്ക് വരെ

മീനുകള്‍ക്ക് വരെ

വെള്ളത്തിന് മാത്രമല്ല, മീനുകള്‍ക്ക് പോകാനുള്ള റൂട്ട് മാപ്പ് പോലും തയ്യാറാക്കിയിട്ടുണ്ടത്രെ! ചെറിയ മീനുകളൊക്കെ കാലടി വഴി ആലുവയിലേക്കാണത്രെ പോകേണ്ടത്!

ഏലിയന്‍സ്

ഏലിയന്‍സ്

ഏലിയന്‍സിന് വഴി തെറ്റി. അപ്പോള്‍ തന്നെ സാറ ഏലിയന്‍ പറഞ്ഞു... മനോരമയെ വിളിക്കാന്‍!

ഓ പോയേക്കാം...

ഓ പോയേക്കാം...

വഴി തെറ്റാതെ പോകാന്‍ റൂട്ട് മാപ്പ് ഒക്കെ കൊടുത്തത് കൊള്ളാം. പക്ഷേ, ആരോടാണ് കളി എന്നോര്‍ക്കണ്ടേ... ഇപ്പ ശരിയാക്കിത്തരും!

മനോരമ നിര്‍ദ്ദേശിച്ചത്

മനോരമ നിര്‍ദ്ദേശിച്ചത്

ഇടുക്കി ഡാം തുറന്നുകഴിയുമ്പോള്‍ ഏത് വഴിക്ക് ഒഴുകണം എന്ന് വെള്ളത്തിന് അറിയില്ലായിരുന്നത്രെ. അപ്പോഴാണ് മനോരമ ഈ വഴി നിര്‍ദ്ദേശിച്ചത് എന്ന്!

English summary
Social Media trolls mocking Manorama's Map showing the route of Idukki dam's water flow
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X