പാവത്തുങ്ങൾക്ക് ഇത്രേം ബുദ്ധീം, ധൈര്യോം കൊടുക്കല്ലേ! യുദ്ധം ചെയ്യാൻ പോകുന്ന ആർഎസ്എസിന് അടപടലം ട്രോൾ

Subscribe to Oneindia Malayalam

സൈന്യം ആറോ ഏഴോ മാസം കൊണ്ട് ചെയ്യുന്ന കാര്യം വെറും മൂന്ന് ദിവസം കൊണ്ട് ചെയ്യാനുള്ള ശേഷി ആര്‍എസ്എസ്സിനുണ്ട് എന്നായിരുന്നു കഴിഞ്ഞ ദിവസം ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭഗവത് പറഞ്ഞത്. രാജ്യത്തിന് വേണ്ടി പോരാടുന്നതിനുള്ള സേനയെ മൂന്ന് ദിവസത്തിനുള്ളില്‍ രൂപീകരിക്കാന്‍ ആര്‍എസ്എസ്സിന് കഴിയും എന്നും അദ്ദേഹം പറഞ്ഞു.

രാജ്യം വിട്ട മോദിക്ക് അബുദാബിക്കാവില്‍ പൊങ്കാല!!! അടപടലം ട്രോളാതേയും പ്രവാസികളുടെ കിടിലന്‍ പണികള്‍!

ഇങ്ങനെയൊക്കെ പറയുന്നത് കേട്ടാല്‍ പിന്നെ ട്രോളന്മാര്‍ക്ക് ചിരി വരാതിരിക്കുമോ? സംഗതി മോഹന്‍ ഭഗവത് വേറെ എന്തോ ആണ് ഉദ്ദേശിച്ചത് എന്ന രീതിയില്‍ പ്രചാരണം നടക്കുന്നുണ്ട്.

കണ്ണിറുക്കി പുരികമുയർത്തി ആഗോള ഫേമസ്!!! സത്യത്തില്‍ ആരാണ് ഈ പ്രിയ പ്രകാശ് വാര്യര്‍?

പക്ഷേ, ട്രോളുകള്‍ക്ക് മാത്രം ഒരു കുറവും ഇല്ല. പാക് പട്ടാളത്തെ എങ്ങനെ ആയിരിക്കും ആര്‍എസ്എസ് പ്രവര്‍ത്തകര്‍ നേരിടുക എന്ന് പോലും ട്രോളന്‍മാര്‍ ഭാവനയില്‍ കണ്ടുകഴിഞ്ഞിരിക്കുന്നു. ഷൂവര്‍ക്കര്‍ ആര്‍മി എന്ന പേരും കൂടി കിട്ടിയിട്ടുണ്ട്!!!

സാംസ്‌കാരിക സംഘടന

സാംസ്‌കാരിക സംഘടന

ആര്‍എസ്എസ് ഒരു സാംസ്‌കാരിക സംഘടന ആണ് എന്നാണല്ലോ അവകാശപ്പെടുന്നത്. അപ്പോള്‍ പിന്നെ ഈ യുദ്ധം ചെയ്യാന്‍ സജ്ജരാകുന്ന കാര്യം ഒക്കെ എങ്ങനെ ആണോ ആവോ നടപ്പിലാക്കുന്നത് എന്നാണ് സംശയം!

ഫോട്ടോഷോപ്പ്

ഫോട്ടോഷോപ്പ്

സംഗതി പണ്ടേ ഫോട്ടോഷോപ്പിന്റെ കാര്യത്തില്‍ മിടുക്കന്‍മാര്‍ ആണെന്നാണ് പരിഹാസം. പാകിസ്താന്‍ പട്ടാളം പീരിങ്കിയും ടാങ്കും ഒക്കെ ആയി യുദ്ധം ചെയ്യാന്‍ വരുമ്പോള്‍ ഫോട്ടോഷോപ്പ് ഉപയോഗിച്ച് വലിയൊരു കോട്ടയും മതിലും ഒക്കെ പണിയുമായിരിക്കുമല്ലേ.

വീര്യം കെടുത്തിക്കളയും

വീര്യം കെടുത്തിക്കളയും

പേപ്പറും പേനയും എന്ന് കേള്‍ക്കുമ്പോള്‍ തെറ്റിദ്ധരിക്കുകയൊന്നും വേണ്ട. അത് ദേശഭക്തി ഗാനം എഴുതാന്‍ ആണ്. അങ്ങനെ പാകിസ്താന്‍ പട്ടാളത്തിന്റെ വീര്യം കെടുത്തിക്കളയും!

വിളിയോട് വിളി!!!

വിളിയോട് വിളി!!!

മോഹന്‍ ഭഗവതിന്റെ പ്രസംഗം കഴിഞ്ഞതോടെ കാര്യാലയത്തിലേക്ക് വിളിയോട് വിളിയാണത്ര... എപ്പോഴാ അതിര്‍ത്തിയിലേക്ക് പോകുന്നത് എന്നും ചോദിച്ചുകൊണ്ട്! മാപ്പെഴുതിക്കൊടുത്ത് തിരിച്ചുവന്നേക്കരുത് എന്നാണത്രെ ആളുകള്‍ പറയുന്നത്!

അവിടെ എത്തിയാല്‍ കാണാം

അവിടെ എത്തിയാല്‍ കാണാം

ഇവിടെ നിന്ന് വലിയ ഡയലോഗ് ഒക്കെ അടിക്കും. അതിര്‍ത്തിയില്‍ എത്തിയാല്‍ എന്ത് സംഭവിക്കും എന്ന് ആര്‍ക്കറിയാം... ഏതാണ്ട് ഇതുപോലെ ഒക്കെ സംഭവിക്കുമോ എന്നാണ് സംശയം!

ശാഖ തുടങ്ങും

ശാഖ തുടങ്ങും

ഇതായിരുന്നോ പദ്ധതി? പാകിസ്താനിലെ പ്രധാന സ്ഥലങ്ങളില്‍ എല്ലാം പോയി ശാഖ തുടങ്ങി, അവിടെ ഉള്ളവരെ ശാഖയില്‍ ചേര്‍ത്ത്... ഏറ്റവും അവസാനം തിരഞ്ഞെടുപ്പും ജയിക്കും!

ഷൂവും മാപ്പും

ഷൂവും മാപ്പും

ഷൂ നക്കലും മാപ്പ് എഴുതലും അല്ലാതെ വേറെ ഒന്നും അറിയില്ലെന്നാണ് പരിഹാസം. അതിര്‍ത്തിയില്‍ ചെന്ന് ഇതൊക്കെ പറയാനുള്ള സമയം കിട്ടുമോ എന്നാണ് സംശയം!

പേപ്പറും പേനയും

പേപ്പറും പേനയും

അതിര്‍ത്തിയില്‍ യുദ്ധത്തിന് പോകുമ്പോള്‍ പേപ്പറും പേനയും നമ്മള്‍ കൊണ്ടുപോകണോ എന്നാണത്രെ ചിലരുടെ സംശയം. മാപ്പ് എഴുതിക്കൊടുക്കുക എന്നതാണല്ലോ സമരമുറ!

കേണല്‍ വരെ ആകാം

കേണല്‍ വരെ ആകാം

സൈന്യത്തില്‍ ചേരാന്‍ പറ്റിയില്ലെങ്കില്‍ എന്താ? ശാഖയില്‍ ചേര്‍ന്നാല്‍ പോരെ. ഇനി വരുന്ന യുദ്ധത്തില്‍ കേണല്‍ വരെ ആകാന്‍ പറ്റും!

കോമഡിയാകും

കോമഡിയാകും

ഈ ആര്‍എസ്എസ്സുകാരുടെ ഒരു അവസ്ഥ ആലോചിച്ച് നോക്കിക്കേ... എന്തെങ്കിലും സീരിയസ് ആയി പറഞ്ഞാല്‍ പോലും അത് ആളുകള്‍ കോമഡിയായി മാത്രമേ എടുക്കൂ എന്ന സ്ഥിതിയായിട്ടുണ്ട്!

തോക്ക് വേണ്ട

തോക്ക് വേണ്ട

ഇന്ത്യന്‍ ആര്‍മി പോലെ അല്ല ആര്‍എസ്എസിന്റെ പടയാളികള്‍!!! ഇന്ത്യന്‍ ആര്‍മിക്ക് യുദ്ധം ജയിക്കാന്‍ തോക്ക് വേണം... എന്നാല്‍ ഇവര്‍ക്ക് ഒരു ലോഡ് ചാണകം കിട്ടിയാല്‍ മാത്രം മതിയത്രെ!

ഞെട്ടിക്കാണും

ഞെട്ടിക്കാണും

ആര്‍എസ്എസിന്റെ ഈ തള്ളല്‍ കേട്ടാല്‍ ഐസിസ് പോലും ഞെട്ടും എന്ന് ഉറപ്പാണ്. വെറും ലാത്തികൊണ്ടൊക്കെ ഇങ്ങനെ തീവ്രവാദികളേയും പട്ടാളക്കാരേയും ഒക്കെ കൊല്ലാന്‍ പറ്റ്വോ!

ഷൂ എവിടെ...

ഷൂ എവിടെ...

അതിര്‍ത്തിയില്‍ യുദ്ധം ചെയ്യാന്‍ തോക്കൊക്കെ ആയിട്ടാണ് പോകുന്നത് എന്ന് തോന്നുന്നു. പാകിസ്താന്‍ പട്ടാളം ഞെട്ടിക്കാണും... പക്ഷേ, ഇങ്ങനെ ചോദിച്ച് വെറുപ്പിക്കരുത് പ്ലീസ്!

ഗോ മൂത്രം മസ്റ്റ്!!!

ഗോ മൂത്രം മസ്റ്റ്!!!

സംഗതി സിംപിള്‍ ആണത്രെ... രാവിലെ അതിര്‍ത്തിയിലോക്ക് പോകുന്നു, പാക്കിസ്ഥാന്‍ പട്ടാളക്കാരുടെ കാല് നക്കുന്നു, തിരിച്ചുവരുന്നു, ഒരു ഗ്ലാസ്സ് ഗോമൂത്രം കുടിക്കുന്നു!

പണി പാളിയോ

പണി പാളിയോ

യുദ്ധത്തിന് പോകുന്നതിന് മുമ്പുള്ള മൂന്ന് ദിവസത്തെ പരിശീലന കളരിയാണ്. പക്ഷേ, ഉന്നം തെറ്റി വെടി കൊണ്ടത് ഗോമാതാവിന്... പണി പാളിയോ എന്നാണ് സംശയം!

രണ്ട് ദിവസം

രണ്ട് ദിവസം

മൂന്ന് ദിവസം കൊണ്ട് എങ്ങനെ യുദ്ധം ചെയ്യും? നേരെ പാകിസ്താനിലേക്ക് പോവുക... പിന്നെ രണ്ട് ദിവസം അവിടെ നില്‍ക്കുക. അതിന് ശേഷം മാപ്പ് എഴുതിക്കൊടുത്ത് തിരിച്ച് പോരുക!

കാവി തോരണം

കാവി തോരണം

അതിര്‍ത്തിയില്‍ നില്‍ക്കുന്ന പാക് പട്ടാളക്കാര്‍ക്ക് ഇത് കണ്ടാല്‍ കാവി തോരണം ആണെന്ന് തോന്നിയാല്‍ കുറ്റം പറയാന്‍ പറ്റുമോ? സ്‌നേഹമുള്ളവരാണെങ്കില്‍ ചാണകവും ഗോമൂത്രവും കൊടുക്കും!

പുതിയ തലവന്‍

പുതിയ തലവന്‍

ഇക്കണക്കിനാണെങ്കില്‍ ഇന്ത്യന്‍ സൈന്യത്തിന്റെ തലവായി ഇദ്ദേഹത്തെ തന്നെ അങ്ങ് നിയോഗിക്കാം... നല്ല പേരും കൂടി കണ്ടെത്തിയിട്ടുണ്ട് ട്രോളന്‍മാര്‍!

കേണലോ മേജറോ

കേണലോ മേജറോ

സംഗതി തുപ്പി തോല്‍പിക്കുന്ന കാര്യമൊക്കെ ആണ് പറയുന്നത്. അപ്പോള്‍ ഉദ്ദേശിച്ചത് മേജറിനെ ആണോ കേണലിലെ ആണോ എന്നാണ് ഇപ്പോള്‍ ചിലരുടെ സംശയം!

ബട്ടണ്‍ പോയി!!!

ബട്ടണ്‍ പോയി!!!

എന്ത് യുദ്ധം ആണെങ്കിലും കാക്കി ട്രൗസര്‍ ഇടാതെ പോകാന്‍ പറ്റില്ലല്ലോ... എങ്ങനെ സജ്ജരായി ഇരുന്നാലും ട്രൗസറിന്റെ ബട്ടണ്‍ പൊട്ടിയാല്‍ പിന്നെ എങ്ങനെ യുദ്ധത്തിന് പോകാന്‍ പറ്റും!

പാല് കറക്കാനല്ല

പാല് കറക്കാനല്ല

പറയുന്നത് കേട്ടപ്പോള്‍ പാല് കറക്കാന്‍ ആണെന്നാണത്രെ ചിലര്‍ കരുതിയത്. അതിന് വേണ്ടി ഇറങ്ങിയപ്പോള്‍ അല്ലേ, അതിര്‍ത്തിയില്‍ യുദ്ധത്തിന് പോകുന്ന കാര്യമാണെന്ന് മനസ്സിലായത്. പിന്നെ എന്ത് ചെയ്യാന്‍!

ഏത് മാപ്പ്

ഏത് മാപ്പ്

യുദ്ധം ആകുമ്പോള്‍ എന്തായാലും മാപ്പ് ഒക്കെ നോക്കേണ്ടി വരും. പക്ഷേ, മാപ്പ് എന്ന് കേട്ടാല്‍ ചിലര്‍ക്ക് ഒറ്റ കാര്യമല്ലേ ഓര്‍മ വരൂ എന്നാണ് പരിഹാസം. അതിപ്പോള്‍ ഇവിടെ നിന്ന് തന്നെ എഴുതി കൊണ്ടുപോകേണ്ട വല്ല ആവശ്യവും ഉണ്ടോ!

പാക് യുദ്ധമുറ

പാക് യുദ്ധമുറ

ആര്‍എസ്എസ്സുകാരാണ് യുദ്ധത്തിന് വരുന്നത് എങ്കില്‍ പാകിസ്താന്റെ പ്രയോഗിക്കാന്‍ പോകുന്ന യുദ്ധമുറ ഇങ്ങനെ ആയിരിക്കുമത്രേ.... കുറച്ച് ഗോമാതാക്കളെ മുന്നില്‍ നിര്‍ത്തിയാല്‍ പോരെ, പിന്നെ ആര്‍എസ്എസ്സുകര്‍ വെടിവയ്ക്കുമോ?

ഹിന്ദി പഠിക്കണം

ഹിന്ദി പഠിക്കണം

ഇതിപ്പോള്‍ ദാസനേയും വിജയനേയും ഗഫൂര്‍ക്ക അറബി പഠിപ്പിച്ചത് പോലെ ആണല്ലോ കാര്യങ്ങള്‍. രണ്ടേ രണ്ട് വാചകം പഠിച്ചാല്‍ സംഗതി ക്ലീന്‍ എന്ന്!

തുടങ്ങാറായി

തുടങ്ങാറായി

യുദ്ധത്തിന് പോകുന്നതിന് മുമ്പ് തന്നെ വെള്ള പേപ്പറും പേനയും വാങ്ങണം. അത് വാങ്ങാന്‍ ചെല്ലുമ്പോള്‍ തന്നെ മനസ്സിലാകും യുദ്ധം തുടങ്ങാറായി എന്ന്!

ഷൂവര്‍ക്കര്‍ യുദ്ധമുറ

ഷൂവര്‍ക്കര്‍ യുദ്ധമുറ

യുദ്ധം ചെയ്യാന്‍ എന്തിനാണ് പേനയും പേപ്പറും എന്നൊന്നും ചോദിക്കരുത്... ഷൂവര്‍ക്കറുടെ യുദ്ധമുറയെ കുറിച്ച് വലിയ ധാരണയില്ലെന്ന് തോന്നുന്നു!

ചാണകം മതി

ചാണകം മതി

പാകിസ്താന്‍ പട്ടാളത്തെ തോല്‍പിക്കാന്‍ ചാണകം തന്നെ ധാരാളം. ഇതുപോലെ ചാണകം എടുത്ത് കൈയ്യില്‍ പിടിച്ച് അവരുടെ മുഖത്തേക്ക് അങ്ങ് എറിഞ്ഞാല്‍ മതി!

ഇങ്ങനേയും പ്രകടിപ്പിക്കാം

ഇങ്ങനേയും പ്രകടിപ്പിക്കാം

വീറും വാശിയും ഉപയോഗിച്ച് പോരാടണം എന്നൊക്കെയാണ് പറഞ്ഞത്. പക്ഷേ, അതിങ്ങനെ ഷൂ പോളിഷ് ചെയ്തുകൊണ്ടാവരുത് എന്ന് മാത്രം... ദേശസ്‌നേഹം പ്രകടിപ്പിക്കാന്‍ വേറെ എത്ര മാര്‍ഗ്ഗങ്ങള്‍ കിടക്കുന്നു!

ഒരു സമരത്തില്‍ പോലും

ഒരു സമരത്തില്‍ പോലും

സത്യത്തില്‍ ആര്‍എസ്എസ് ഇതുവരെ ജനങ്ങള്‍ക്ക് വേണ്ടി ഏതെങ്കിലും സമരം നടത്തിയിട്ടുണ്ടോ സംസ്‌കാരിക സംഘടനയ്‌ക്കൊക്കെ എങ്ങനെ യുദ്ധം ചെയ്യാന്‍ പറ്റും!

പ്രാക്ക് മുറ

പ്രാക്ക് മുറ

ലോകം ഇന്നുവരെ കാണാത്ത മറ്റൊരു യുദ്ധമുറ കൂടി ആര്‍എസ്എസിന്റെ കൈയിയില്‍ ഉണ്ട്. കേരളത്തില്‍ നിന്ന് മാത്രം പരിശീലനം നേടിയെടുത്ത പോരാളികള്‍ ആയിരിക്കും ആ യുദ്ധ മുറ പുറത്തെടുക്കുന്നത്... പ്രാക്ക്, അല്ലാതെന്ത്!

ഗോശാല തുടങ്ങിയാല്‍

ഗോശാല തുടങ്ങിയാല്‍

അതിര്‍ത്തിയില്‍ മുഴുവന്‍ ഗോശാല തുടങ്ങാന്‍ പാകിസ്താന്‍ പദ്ധതി തുടങ്ങിയിട്ടുണ്ട് എന്നാണ് കേള്‍ക്കുന്നത്. യുദ്ധം തുടങ്ങുമ്പോള്‍ കുറച്ച് പശുക്കളെ മേയാനും വിടുമത്രെ... അപ്പോള്‍ പിന്നെ എന്താവും അവസ്ഥ!

പണി പാളി...

പണി പാളി...

ആള്‍ബലം കണ്ടാല്‍ ചിലപ്പോള്‍ പാക് പട്ടാളം പോലും ഭയന്നേക്കും. പക്ഷേ, ആയുധം ഉപയോഗിക്കരുത് പ്ലീസ്... അവര് ചിലപ്പോള്‍ ചിരിച്ച് ചത്തുപോകും!

പൊട്ടിക്ക്

പൊട്ടിക്ക്

ശാഖയില്‍ ഇരിക്കുന്നവരെ ഒക്കെ യുദ്ധ മുന്നണിയിലേക്ക് കൊണ്ടുപോയാല്‍ ഏതാണ്ട് ഇങ്ങനെ ഇരിക്കും. പിന്നെ പറഞ്ഞിട്ട് വലിയ കാര്യം ഒന്നും ഉണ്ടാവില്ല!

ഒരു രാത്രി മതി

ഒരു രാത്രി മതി

ഒരു രാത്രി അതിര്‍ത്തിയിലെ ഔട്ട് പോസ്റ്റില്‍ കാവല്‍ നിന്ന് നോക്കിയാല്‍ തീരാവുന്ന പ്രശ്‌നമേ ഇവര്‍ക്കുള്ളൂ എന്നാണ് മറ്റൊരു വിലയിരുത്തല്‍. അതും ശരിയാണ്, ശാഖയില്‍ ദണ്ഡ വീശുന്നത് പോലെ അത്ര എളുപ്പമല്ലല്ലോ അത്...

ദണ്ഡ ഉണ്ടോ...

ദണ്ഡ ഉണ്ടോ...

അതിര്‍ത്തിയില്‍ യുദ്ധത്തിന് പോകുന്നതിന് മുമ്പ് ആയുധങ്ങളെ കുറിച്ചൊക്കെ അറിഞ്ഞിരിക്കുന്നത് നല്ലതാണ്. പക്ഷേ, അതിനിടെ ദണ്ഡ ഉണ്ടോ എന്നൊന്നും ചോദിച്ച് നാറ്റിക്കരുത്!

ഇത് മതിയാകും!!!

ഇത് മതിയാകും!!!

യുദ്ധത്തിന് പോയി, അവര്‍ പിടികൂടി ജയിലില്‍ ആക്കി, അതിന് ശേഷം മാപ്പെഴുതിക്കൊടുക്കുക എന്നൊക്കെ പറഞ്ഞാല്‍ ഒരു ത്രില്‍ ഇല്ലത്രെ... ഇങ്ങനെ ഒരു ബാനറും പിടിച്ചുകൊണ്ട് ചെന്നാല്‍ സംഗതി ക്ലീന്‍!

പേടിപ്പിക്കാന്‍ ബെസ്റ്റ് ആണ്!

പേടിപ്പിക്കാന്‍ ബെസ്റ്റ് ആണ്!

ഇന്ത്യന്‍ സൈന്യത്തെ സ്ഥിരമായി കാണുന്നവരാണല്ലോ പാക് തീവ്രവാദികളും പട്ടാളക്കാരും. എന്നാല്‍ ആര്‍എസ്എസ്സുകാരെ കണ്ടാല്‍ ശരിക്കും പേടിക്കും... ഏതാണ്ട് ഇതുപോലെ!

ലൈബ്രറി നിറയും!!!

ലൈബ്രറി നിറയും!!!

എന്തിനാണ് വെറുതേ സൈന്യത്തെ സജ്ജമാക്കി സമയം കളയുന്നത് എന്നാണത്രെ പാകിസ്താന്‍ പട്ടാളം ആലോചിക്കുന്നത്. അതിന് പകരം ആവശ്യത്തിന് പേപ്പറും പേനയും തയ്യാറാക്കി വച്ചാല്‍ മതിയെന്ന്. മാപ്പെഴുതിയ പേപ്പറുകള്‍ കൊണ്ട് ലൈബ്രറി നിറയുമെന്നാണ് പരിഹാസം!

മിഷന്‍ സവര്‍ക്കര്‍!!!

മിഷന്‍ സവര്‍ക്കര്‍!!!

മിഷന്‍ സവര്‍ക്കര്‍ എന്നാണ് പരിഹാസം. യുദ്ധത്തിന് തയ്യാറാവാന്‍ മാത്രമല്ല, യുദ്ധം ജയിക്കാനും മൂന്ന് ദിവസം മതിയത്രെ. ഒന്നാം ദിവസം പാകിസ്താനില്‍ പോകാന്‍, പിന്നെ അവര്‍ പിടികൂടാന്‍, മൂന്നാം ദിവസം കരഞ്ഞ് കാലുപിടിച്ച് പുറത്ത് വരാന്‍!

ഇതാണ് ആയുധങ്ങള്‍....

ഇതാണ് ആയുധങ്ങള്‍....

ഇന്ത്യന്‍ സൈന്യത്തിന് തോക്കാണ് ആയുധമെങ്കില്‍ ആര്‍എസ്എസ്സിന് ദണ്ഡയാണ് ആയുധം! ടിയര്‍ ഗ്യാസിന് പകരം ഗോമൂത്രം! ഗ്രനേഡിന് പകരം ചാണകം! ടാങ്കിന് പകരം കാളവണ്ടി!!!

English summary
Social Media trolls mocking Moha Bhagwat's statement comparing Indian Army and RSS

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്