Get Updates
Get notified of breaking news, exclusive insights, and must-see stories!

ലിപ്പിൽ കുടുങ്ങി വീണ്ടും ലാലേട്ടൻ!! ഓസ്‌ട്രേലിയൻ 'ലാലിസം'... പൊളിച്ചടുക്കി ട്രോളൻമാർ; അടപടലം ട്രോൾ

ഒരിക്കല്‍ ലാലിസം നടത്തിയതിന്റെ ചീത്തപ്പേര് മോഹന്‍ലാലിന് ഇതുവരെ പോയിട്ടില്ല. അന്ന് അതിന്റെ പൈസയൊക്കെ തിരിച്ച് കൊടുത്ത് തടിതപ്പിയതായിരുന്നു. പക്ഷേ, അതിനിടയിലാണ് പുതിയൊരു പൊല്ലാപ്പ്.

ഓസ്‌ട്രേലിയന്‍ സന്ദര്‍ശനത്തിനിടെ നടത്തിയ സ്‌റ്റേജ് ഷോയില്‍ പാട്ടുപാടിയാണ് മോഹന്‍ലാല്‍ കുടുങ്ങിയത്. പാട്ട് റെക്കോര്‍ഡ് ചെയ്ത്, അത് പ്ലേ ചെയ്ത് അതിനൊപ്പം ചുണ്ടനക്കുക എന്നൊക്കെ പറയുന്നത് ഇത്തിരി ബുദ്ധിമുട്ടുള്ള കാര്യമാണ്. അതില്‍ തന്നെയാണ് പണി പാളിപ്പോയതും!!!

ഒരു കാര്യം കിട്ടാന്‍ കാത്തിരിക്കുകയായിരുന്ന ട്രോളന്‍മാരുടെ മുന്നില്‍ ഇങ്ങനെ ഒന്ന് കിട്ടിയാല്‍ പിന്നെ എന്താിരിക്കും സ്ഥിതി എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ലാലേട്ടനെ പൊളിച്ചടുക്കി പൊങ്കാലയാണ് ട്രോള്‍ ഗ്രൂപ്പുകളില്‍... അല്ലേലും എവിടെ പരിപാടി അവതരിപ്പിച്ചാലും ഇത് തന്നെ ആണ് ഗതി എന്നൊക്കെയാണ് പരിഹാസം!

എന്ത് സത്യം

എന്ത് സത്യം

അന്ന് ലാലിസം കഴിഞ്ഞപ്പോഴും ഇതുപോലൊക്കെ പറഞ്ഞതായിരുന്നു. എന്നിട്ടെന്തായി... ഓസ്‌ട്രേലിയയില്ഡ പോയപ്പോഴും ഒരു മാറ്റവും ഉണ്ടായില്ല. ഇനിയും മാറ്റമുണ്ടാകുമെന്ന് പ്രതീക്ഷയും ഇല്ല!

സ്‌പോട്ട് ഡബ്ബിങ്

സ്‌പോട്ട് ഡബ്ബിങ്

ലാലേട്ടന്‍ വിചാരിച്ചത് സിനിമയിലൊക്കെ ഉള്ളത് പോലെ ഉള്ള സ്‌പോട്ട് ഡബ്ബിങ് ആണെന്നായിരുന്നത്രെ... സംഗതി എന്തായാലും കിടുക്കി. ഒന്നും പറയാനില്ലെന്ന് ബിജുക്കുട്ടന്‍ വരെ പറഞ്ഞു പോയി!

ഇത്തിരി വൈകിപ്പോയി!

ഇത്തിരി വൈകിപ്പോയി!

ചന്ദ്രികയില്‍ അലിയാന്‍ ഇത്തിരി വൈകിപ്പോയതാ... അല്ലാതെ വേറെ ഒന്നും പറ്റിയതല്ല! എന്നാലും സ്‌പോട്ട് ഡബ്ബിങ് കിടിലോസ്‌ക്‌സി ആണെന്ന് പറയാന്‍ പറഞ്ഞിട്ടുണ്ട്!

 ശരിക്കും ഊമയാണ് സാര്‍!!!

ശരിക്കും ഊമയാണ് സാര്‍!!!

ഇതിപ്പോള്‍ പഞ്ചാബി ഹൗസില്‍ കൊച്ചിന്‍ ഹനീഫ പറഞ്ഞത് പോലെ ആയല്ലോ... പാടുന്നതല്ല സാര്‍, പാടുന്നത് പോലെ അഭിനയിക്കുകയാണെന്ന്!

ഇതാണ് അവസ്ഥ

ഇതാണ് അവസ്ഥ

ലാലേട്ടന്‍ സ്‌റ്റേജ് ഷോയില്‍ പാടുമ്പോള്‍ കാര്യങ്ങള്‍ ഏതാണ്ട് ഇങ്ങനെയാണ്.... പാട്ട് ഒരു വഴിക്ക് പോകും, ലിപ് മൂവ്‌മെന്റ് വേറെ ഒരു വഴിക്കും!

ലാലിസം

ലാലിസം

തിരുവനന്തപുരത്ത് നടത്തിയ ലാലിസത്തിന്റെ കെട്ട് ഇതുവരെ വിട്ടിട്ടില്ല. അപ്പോഴാണ് ഓസ്‌ട്രേലിയയില്‍! അതിനും ലാലിസം എന്ന് തന്നെ പേരിട്ടിട്ടുണ്ട് ട്രോളന്‍മാര്‍!

 മൈക്കിന്റെ അവസ്ഥ

മൈക്കിന്റെ അവസ്ഥ

സ്‌റ്റേജ് ഷോയില്‍ ലാലേട്ടന്‍ പാടുമ്പോള്‍ മൈക്രോ ഫോണിന്റെ അവസ്ഥ ഇങ്ങനെ ആണത്രെ! ഒരു ശബ്ദം കേട്ടാല്‍ സന്തോഷമായേനെ!

സിംഹത്തിന്റെ മടയില്‍

സിംഹത്തിന്റെ മടയില്‍

പണ്ട് സംഗീതം പഠിക്കാന്‍ ഒരു സിംഹത്തിന്റെ മടയില്‍ ഒക്കെ പോയ ആളാണ്. പക്ഷേ, പറഞ്ഞിട്ടെന്താ കാര്യം... ലിപ് മൂവ്‌മെന്റ് ശരിയായില്ലല്ലോ!

ദക്ഷിണ വച്ചിരുന്നേല്‍

ദക്ഷിണ വച്ചിരുന്നേല്‍

അന്ന് സിംഹത്തിന്റെ മടയില്‍ പാട്ടുപഠിക്കാന്‍ പോയപ്പോള്‍ ദക്ഷിണയൊന്നും വച്ചില്ലായിരുന്നല്ലോ. ഊര് തെണ്ടിയുടെ ഓട്ടക്കീശയില്‍ എന്തുണ്ടാകാനാണ്. പക്ഷേ, അന്ന് ദക്ഷിണ കൊടുത്തിരുന്നെങ്കില്‍ ഉസ്താദ് ബാദുഷാഖാന്റെ പ്രാക്ക് ഇങ്ങനെ കിട്ടില്ലായിരുന്നു!

പൈസ കൊടുത്തേക്കാം

പൈസ കൊടുത്തേക്കാം

അല്ലേലും എന്നും ഏട്ടന് ഫാന്‍സ് ഇങ്ങനെയാണ്. ലാലിസം പൊട്ടിയപ്പോഴും പൈസ തിരിച്ചുകൊടുത്ത കാര്യം പറഞ്ഞായിരുന്നു പിടിച്ച് നിന്നത്!

ഡബ്‌സ്മാഷ്

ഡബ്‌സ്മാഷ്

കൊച്ചു പിള്ളേര്‍ വരെ കൂളായി ഡബ്‌സ്മാഷ് ചെയ്യുന്ന കാലമാണ്. അപ്പോഴാണ് ലാലേട്ടന്റെ ചുണ്ടനക്കല്‍... ഇനിയെങ്കിലും നന്നായി ഡബ്‌സ്മാഷ് ചെയ്യാന്‍ പഠിച്ചൂടെ ലാലേട്ടന്!

കംപ്ലീറ്റ് ഉഡായിപ്പ്

കംപ്ലീറ്റ് ഉഡായിപ്പ്

കംപ്ലീറ്റ് ആക്ടര്‍ എന്ന് സ്വയം വിശേഷിപ്പിക്കുന്ന ആളാണ്. പക്ഷേ, കംപ്ലീറ്റ് ഉഡായിപ്പ് മാത്രം ആണത്രെ കൈയ്യില്‍. കുറേ ആയിട്ട് ബ്ലോഗെഴുത്തും ഇല്ല!

എവിടെ പരിപാടി അവതരിപ്പിച്ചാലും

എവിടെ പരിപാടി അവതരിപ്പിച്ചാലും

വന്നുവന്ന് ഇതാണ് മോഹന്‍ലാലിന്റെ സ്ഥിതി. എവിടെ പരിപാടി അവതരിപ്പിച്ചാലും പൊളിഞ്ഞ് പാളീസാകും. ലാലിസത്തിന്റെ ശാപം ആയിരിക്കും!

തളരരുത്

തളരരുത്

ഇങ്ങനെ ഒരു പണി കിട്ടി എന്ന് വിചാരിച്ച് തളരാന്‍ പാടില്ല. ഇനീം ഇങ്ങനെ സ്‌പോട്ട് ഡബ്ബിങ് ചെയ്യണം. അല്ലേലും ചന്ദ്രികയില്‍ അലിയാന്‍ ഇത്തിരി വൈകിയതിന്റെ ടെന്‍ഷന്‍ വല്ലതും അദ്ദേഹം കാണിച്ചായിരുന്നോ!

 പറയിപ്പിച്ചു!

പറയിപ്പിച്ചു!

ദ കംപ്ലീറ്റ് ആക്ടര്‍ എന്ന് പേരും വച്ച് ബ്ലോഗ് എഴുതിയാല്‍ മാത്രം പോര.... ആക്ടിങ്ങും നന്നായി ചെയ്യണം! ഉഡായിപ്പ് പാടില്ലെന്നര്‍ത്ഥം!

ഇതൊക്കെ അറിഞ്ഞിട്ടാണോ...

ഇതൊക്കെ അറിഞ്ഞിട്ടാണോ...

എന്നാലും ലാലേട്ടന് പാട്ട് പാടാന്‍ അറിയില്ലെന്നും പറഞ്ഞേക്കരുത്. എത്രയെത്ര സിനിമകളില്‍ ലാലേട്ടന്‍ പാടിയിരിക്കുന്നു. ഇപ്പോഴിതാ, പുതിയ സിനിമയിലും ലാലേട്ടന്‍ പാടിയ പാട്ട് സൂപ്പര്‍ ഹിറ്റ് അല്ലേ!

ഇതുപോലെ

ഇതുപോലെ

കിങ് ലയറില്‍ ചെയ്തത് പോലെ ആയിപ്പോയി കാര്യങ്ങള്‍. വാ തുറന്നത് ഒരാളും, ഊതിയത് മറ്റേ ആളും. പാട്ടുപാടിയത് മ്യൂസിക് സിസ്റ്റവും ചുണ്ടനക്കിയത് ലാലേട്ടനും!

ടൈമിങ് തെറ്റി

ടൈമിങ് തെറ്റി

സൂപ്പര്‍ ഐഡിയ ഒക്കെ ആയിരുന്നു. പക്ഷേ, പറഞ്ഞിട്ടെന്താ കാര്യം, ടൈമിങ് ഇത്തിരി തെറ്റിപ്പോയി! ലാലേട്ടന്റെ ഒരു വിധിയേ...

സ്റ്റേജിലെത്തിയാല്‍

സ്റ്റേജിലെത്തിയാല്‍

സിനിമയില്‍ ലാലേട്ടനെ വെല്ലാന്‍ ആരും കാണില്ല. പക്ഷേ, സ്റ്റേജ് ഷോയില്‍ കയറിയാല്‍ ഇതാണ് അവസ്ഥ. എന്നാല്‍ കയറാതിരിക്കാനും പറ്റില്ലല്ലോ!

റെക്കോര്‍ഡ് ചെയ്ത്

റെക്കോര്‍ഡ് ചെയ്ത്

ലാലേട്ടന്‍ ആരാധകര്‍ ഇപ്പോള്‍ ഇങ്ങനെ ആണത്രെ പറയുന്നത്. മേജര്‍ രവിക്ക് ഡേറ്റ് കൊടുത്താലും കുഴപ്പമില്ല, മീശ വടിച്ചാലും കുഴപ്പമില്ല. പക്ഷേ, പാട്ട് റെക്കോര്‍ഡ് ചെയ്ത് വച്ചിട്ട് സ്‌റ്റേജ് ഷോയില്‍ പാടരുതെന്ന്!

 കുറേ നോക്കിയതാ..

കുറേ നോക്കിയതാ..

ലാലേട്ടനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. അദ്ദേഹം കുറേ ശ്രമിച്ച് നോക്കിയതാ... പക്ഷേ, സിങ്ക് ആകണ്ടേ. ഇതിപ്പോള്‍ ആദ്യമായിട്ടൊന്നും അല്ലല്ലോ!

കോണ്‍സെന്‍ട്രേഷന്‍

കോണ്‍സെന്‍ട്രേഷന്‍

സാധാരണ പാട്ട് പാടുന്നത് പോലെ ഒക്കെ ആണോ ഇത്... റെക്കോര്‍ഡ് ചെയ്ത് വച്ചിട്ട് ചുണ്ടനക്കുന്ന പരിപാടിയല്ലേ... കോണ്‍സെന്‍ട്രേഷന്‍ പോയാല്‍ പിന്നെ പറഞ്ഞിട്ട് കാര്യമില്ലല്ലോ!

സ്ഥിരം ഏര്‍പ്പാട്

സ്ഥിരം ഏര്‍പ്പാട്

ഇതാണത്രെ ലാലേട്ടന്റെ സ്ഥിരം ഏര്‍പ്പാട്! പക്ഷേ, വല്ലപ്പോഴും ഇങ്ങനെ പിടിക്കപ്പെടും എന്ന് മാത്രം!

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+