• search
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഓട് മോഹൻലാലേ കണ്ടം വഴി... ഒഎംകെവി സക്‌സസ്! ബ്ലാക്ക് ഹ്യൂമറിൽ എ10 ന് ബ്ലാക്ക് മൺഡേ; ബ്ലോഗേട്ടൻ ട്രോൾ

  • By Desk

ഇരയ്‌ക്കൊപ്പം തന്നെ, പക്ഷേ ദിലീപിന് വേണ്ടി പ്രാര്‍ത്ഥിക്കും- ഒരുപക്ഷേ, മോഹന്‍ലാല്‍ മരിക്കുവോളം അദ്ദേഹത്തെ വേട്ടയാടിയേക്കാവുന്ന ഒരു പരാമര്‍ശം ആണിത്. കഴിഞ്ഞ ദിവസം എറണാകുളം പ്രസ് ക്ലബ്ബില്‍ നടത്തിയ മീറ്റ് ദ പ്രസ് പരിപാടിയില്‍ ആയിരുന്നു മോഹന്‍ലാല്‍ ഇങ്ങനെ പറഞ്ഞത്.

അത് മാത്രമല്ല, അമ്മ മഴവില്ലിലെ വിവാദ സ്‌കിറ്റ് വെറും ബ്ലാക്ക് ഹ്യൂമര്‍ ആണെന്നും പറഞ്ഞുകളഞ്ഞു മോഹന്‍ലാല്‍. സൂപ്പര്‍ സ്റ്റാര്‍ സരോജ് കുമാര്‍ എന്ന സിനിമയിലും പറയുന്നുണ്ട് ഒരു ബ്ലാക്ക് ഹ്യൂമറിനെ കുറിച്ചു. ഇപ്പോള്‍ അതുകൂടി ചേര്‍ത്ത് വച്ചാണ് പൊങ്കാല.

എന്തായാലും സോഷ്യല്‍ മീഡിയയില്‍ മോഹന്‍ലാലിന് ഇതിലും വലിയ തിരിച്ചടിയൊന്നും ഇനി കിട്ടാനില്ല. ഫാന്‍സുകാര്‍ പോലും അന്തംവിട്ടിരിക്കുന്ന സ്ഥിതിയാണിപ്പോള്‍. അത്തരത്തിലാണ് ട്രോളുകള്‍ കൊണ്ട് പൊങ്കാല!!!

ചക്കാന്ന് ചോദിച്ചാല്‍ ചുക്ക് ന്ന്!!!

ചക്കാന്ന് ചോദിച്ചാല്‍ ചുക്ക് ന്ന്!!!

പറക്കും തളികയില്‍ ദിലീപിന്റെ ഒരു സീന്‍ ഉണ്ട്. ചക്ക എന്ന് ചോദിച്ചാല്‍ ചുക്ക് എന്നായിരിക്കും മറുപടി. ഇനിയിപ്പോള്‍ ലാലേട്ടന്‍ ആ സിനിമ എങ്ങാനും കണ്ടിട്ടാണ് മാധ്യമ പ്രവര്‍ത്തകരെ കാണാന്‍ എത്തിയത് എന്നാണ് സംശയം.

ഏതാണ് ആ ഹ്യൂമര്‍

ഏതാണ് ആ ഹ്യൂമര്‍

സത്യത്തില്‍ എന്താണ് ബ്ലാക്ക് ഹ്യൂമര്‍ എന്നാണ് ഇപ്പോള്‍ പലര്‍ക്കും സംശയം. ആ സ്‌കിറ്റില്‍ കണ്ടതോ അതോ മോഹന്‍ലാല്‍ പറഞ്ഞതോ?

എന്താണ് ബ്ലാക്ക് ഹ്യൂമര്‍

എന്താണ് ബ്ലാക്ക് ഹ്യൂമര്‍

പണ്ട് ബ്ലാക്ക് ഹ്യൂമര്‍ എന്ന് പറഞ്ഞ് സൂപ്പര്‍ സ്റ്റാര്‍ സരോജ് കുമാര്‍ ഒന്ന് കുടുങ്ങിയതാണ്. അതുപോലെ മാധ്യമ പ്രവര്‍ത്തകര്‍ ഒരു ചോദ്യം അങ്ങ് ചോദിച്ചിരുന്നെങ്കില്‍ ലാലേട്ടനും കുടുങ്ങിയേനെ!

പാറാവുകാരന്റെ കൂടെ

പാറാവുകാരന്റെ കൂടെ

ഇതിപ്പോള്‍ ദിലീപ് അകത്താണോ പുറത്താണോ എന്ന് ചോദിച്ചാല്‍ ആകെ കുഴയും. ആ പാറാവുകാരന്‍ തോക്കും പിടിച്ച് വെറുതേ നില്‍ക്കുകയാണല്ലോ, അയാള്‍ക്കൊപ്പം നിന്നോട്ടെ എന്നാണെന്ന് തോന്നുന്നു എഎംഎംഎ പ്രസിഡന്റ് പറയുന്നത്!

കൂടെയുണ്ടാകണം!!!

കൂടെയുണ്ടാകണം!!!

ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ തരണം ചെയ്യാന്‍ മാധ്യമ പ്രവര്‍ത്തകര്‍ കൂടെയുണ്ടാകണം എന്നൊക്കെ പറഞ്ഞ് തുടങ്ങിയതാണ്. പ്രതീക്ഷിച്ചത് ഇങ്ങനെ ആയിരുന്നെങ്കിലും കിട്ടിയത് വേറെ ആയിരുന്നു!

ഓ... വിശ്വസിച്ച്...

ഓ... വിശ്വസിച്ച്...

താര സംഘടന ആക്രമിക്കപ്പെട്ട നടിക്കൊപ്പം ആണെന്നാണ് പറയുന്നത്. ദിലീപിന് വണ്ടി പാര്‍ത്ഥിക്കുകയും ചെയ്യുമത്രെ... പൊതുജനത്തിന്റെ ഭാവം ഒന്ന് ശ്രദ്ധിച്ചാല്‍ മതി!

ജബന്റെ കാര്യം

ജബന്റെ കാര്യം

വന്നുവന്ന് ഗംഗാധരന്‍ മുതലാളിയും രമണനും കൂടി ജബനെ സ്‌നേഹിച്ച് സ്‌നേഹിച്ച് കൊല്ലും എന്നാണ് തോന്നുന്നത്. എന്തൊരു ഒരുമയാണെന്ന്!

ശരിക്കും ഏട്ടന്‍

ശരിക്കും ഏട്ടന്‍

ലാലേട്ടന്റെ വാര്‍ത്താ സമ്മേളനം കണ്ടപ്പോള്‍ ആണത്രെ ഊര്‍മിള ഉണ്ണി ആ സത്യം തിരിച്ചറിഞ്ഞത്. ശരിക്കും ഏട്ടന്‍ എന്ന് വിളിക്കേണ്ടത് ഇദ്ദേഹത്തെ തന്നെ ആണ്! ഊര്‍മിള ഉണ്ണിയുടെ ഏട്ടന്‍!!!

ധ്യാനത്തിന് പോയോ

ധ്യാനത്തിന് പോയോ

മാധ്യമ പ്രവര്‍ത്തകര്‍ തിരിച്ചും മറിച്ചും ചോദിക്കും എന്ന് അറിയാത്ത ആളാണോ ലാലേട്ടന്‍. അതുകൊണ്ടല്ലേ പാറേപള്ളിയില്‍ ധ്യാനത്തിന് പോയതുപോലെ ഉള്ള എമണ്ടന്‍ ഡയലോഗുകള്‍ തട്ടിവിട്ടത്!

പറ്റിച്ചേ...

പറ്റിച്ചേ...

ലാലേട്ടനോടാണ് മാധ്യമ പ്രവര്‍ത്തകരുടെ കളി... ഇടത്തോട്ട് ഇന്‍ഡിക്കേറ്റര്‍ ഇട്ട് വലത്തോട്ട് തിരിഞ്ഞ് പോകുന്ന ആളല്ലേ ലാലേട്ടന്‍!

ഊര്‍മിള ഉണ്ണി

ഊര്‍മിള ഉണ്ണി

ലാലേട്ടന്റെ വാക്കുകള്‍ കേട്ടപ്പോള്‍ മുതല്‍ ചിലര്‍ ആലോചിക്കുകയായിരുന്നു. എവിടെയോ ഇത് കേട്ടിട്ടുണ്ടല്ലോ എന്ന്... പിന്നെയല്ലേ മനസ്സിലായത്, ഊര്‍മിള ഉണ്ണി!!!

പണി പാളും

പണി പാളും

അവള്‍ക്കൊപ്പം എന്നും അവന് വേണ്ടി പ്രാര്‍ത്ഥിക്കും എന്നും പറയുന്നത് രണ്ട് തോണിയില്‍ കാല് വയ്ക്കുന്നത് പോലുള്ള ഏര്‍പ്പാടാണ്. അങ്ങനെ സംഭവിക്കാനുള്ളത് സംഭവിക്കുകയും ചെയ്തു!

നല്ല ചോദ്യം

നല്ല ചോദ്യം

അത് ശരിയായിരുന്നു... ചോദ്യങ്ങള്‍ക്കൊന്നും ഒരു കുഴപ്പവും ഉണ്ടായിരുന്നില്ല. പക്ഷേ, ഉത്തരങ്ങള്‍ക്കായിരുന്നു കുഴപ്പം മുഴുവന്‍!

അച്ചന്‍മാര്‍ക്കും

അച്ചന്‍മാര്‍ക്കും

ബലാത്സംഗ കേസില്‍ ഒളിവില്‍ കഴിയുന്ന കുറച്ച് പള്ളീലച്ചന്‍മാര്‍ കൂടി ഉണ്ടല്ലോ... അവര്‍ക്ക് വേണ്ടിയും ലാലേട്ടന്റെ പ്രാര്‍ത്ഥന ഉണ്ടാകണം. അല്ലെങ്കില്‍ എങ്ങനാ!!!

ഒന്ന് മാറി നിന്ന് നോക്കിക്കേ...

ഒന്ന് മാറി നിന്ന് നോക്കിക്കേ...

നടിക്കൊപ്പം ആണെന്ന് ലാലേട്ടന്‍ പറഞ്ഞപ്പോള്‍ എല്ലാവര്‍ക്കും വലിയ വിഷമം ആയി. പാവം ലാലേട്ടനേയും സംഘടനയേയും തെറ്റിദ്ധരിച്ചല്ലോ... പക്ഷേ, അടുത്ത വാചകം കൊണ്ട് ആ വിഷമം അങ്ങ് ഇല്ലാതാക്കിയിട്ടുണ്ട്!

ഉപ്പും മുളകും സംവിധായകന്‍

ഉപ്പും മുളകും സംവിധായകന്‍

ഉപ്പും മുളകും സീരിയല്‍ സംവിധായകന്‍ വരെ ലാലേട്ടനെ സമീപ്പിച്ചത്രെ... പ്രാര്‍ത്ഥിക്കുമ്പോള്‍ അങ്ങേര്‍ക്കും കൂടി വേണ്ടി ഒന്ന് പാര്‍ത്ഥിക്കണമെന്ന്!

ഇതാണ് അത്...

ഇതാണ് അത്...

എങ്ങനെയാണ് ഒരേ സമയം ഇരയ്‌ക്കൊപ്പം നില്‍ക്കുകയും പ്രതിക്ക് വേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്യുക എന്നല്ലേ സംശയം. ദേ.. ദിദുപോലെ അങ്ങ് ചെയ്യും!

മെയ് വഴക്കം

മെയ് വഴക്കം

മോഹന്‍ലാല്‍ എന്ന മനുഷ്യന്‍ അഭിനയ പ്രതിഭ മാത്രമല്ല... അസാമാന്യമായ മെയ് വഴക്കവും ഉണ്ട്. അല്ലെങ്കില്‍ പിന്നെ എങ്ങനെ ഇതൊക്കെ സാധിക്കും!

ഇതാണ് ലാലിസം

ഇതാണ് ലാലിസം

ചെറുപ്പം മുതലേ അദ്ദേഹം ലാലിസം പ്രാക്ടീസ് ചെയ്തിരുന്നത്രെ. അതിന്റെ അപൂര്‍വ്വ ചിത്രവും ഇപ്പോള്‍ പുറത്ത് വന്നിട്ടുണ്ട്!

അത് മാത്രം പറ്റില്ലല്ലോ

അത് മാത്രം പറ്റില്ലല്ലോ

അവള്‍ക്കൊപ്പം മാത്രം നിന്നാല്‍ എങ്ങനെ പറ്റും. അവനും സംഘടനയിലെ അംഗമല്ലേ... അപ്പോള്‍ പിന്നെ അവന് വേണ്ടി പ്രാര്‍ത്ഥിക്കാതിരിക്കാന്‍ പറ്റുമോ!

ആട്ട് കിട്ടും

ആട്ട് കിട്ടും

അവള്‍ക്കൊപ്പം തന്നെ നില്‍ക്കും എന്ന കാര്യത്തില്‍ ഒരു സംശയവും ഇല്ല. പക്ഷേ, അവനൊപ്പം ഇരിക്കാന്‍ പറ്റുമോ എന്നാണ് മറ്റൊരു സംശയം. ആട്ട് കിട്ടിയില്ലെങ്കിലേ അത്ഭുതമുള്ളു!

എങ്ങനെ പുറത്താക്കും

എങ്ങനെ പുറത്താക്കും

അത് ശരിയാണല്ലോ... ഇരയ്‌ക്കൊപ്പം അല്ലേ അവര്‍ നില്‍ക്കുന്നത്. വേട്ടക്കാരനൊപ്പം അല്ലല്ലോ. അപ്പോള്‍ പിന്നെ എങ്ങനെ വേട്ടക്കാരനെ പുറത്താക്കും! താക്കോല്‍ അവിടെ തന്നെ ഇരുന്നോട്ടെ!

ഇതാണ് ട്രെന്‍ഡ്

ഇതാണ് ട്രെന്‍ഡ്

വന്നുവന്ന് ഫുട്‌ബോള്‍ പ്രേമികള്‍ വരെ ലാലേട്ടനെ ട്രോളാന്‍ തുടങ്ങിയിരിക്കുന്നു. ബെല്‍ജിയത്തിനൊപ്പം ആണ്... പക്ഷേ, ഫ്രാന്‍സിന് വേണ്ടി പ്രാര്‍ത്ഥിക്കുമെന്ന്!

നരസിംഹത്തില്‍

നരസിംഹത്തില്‍

ഇന്നത്തെ കാലത്താണ് നരസിംഹം ഇറങ്ങുന്നത് എങ്കില്‍ ആ മാസ് ഡയലോഗ് ഏതാണ്ട് ഇങ്ങനെ ആയിരിക്കും. മണപ്പണ്ണി മാധവന്‍ നമ്പ്യാരുടെ ചിതാഭസ്മം ഒഴുക്കാന്‍ സമ്മതിക്കില്ല, പക്ഷേ, നമ്പ്യാരുടെ ആത്മാവിന് വേണ്ടി പ്രാര്‍ത്ഥിക്കും!

ഈ സീന്‍ പണ്ടേ വിട്ടതാ...

ഈ സീന്‍ പണ്ടേ വിട്ടതാ...

സത്യത്തില്‍ ലാലേട്ടന്‍ ഒക്കെ ഈ സീന്‍ പണ്ടേ വിട്ടതാണ്. ദൃശ്യത്തില്‍ വരുണിന് വേണ്ടി പ്രാര്‍ത്ഥിക്കും എന്ന് പറഞ്ഞ ആളല്ലേ! ഇതുക്കും മേലെ പറഞ്ഞുകളയും!

രണ്ടിലും ഓടുന്ന വണ്ടി

രണ്ടിലും ഓടുന്ന വണ്ടി

പണ്ട് ഈ വണ്ടി പെട്രോളാണോ ഡീസലാണോ എന്നല്ലേ ചോദിച്ചത്. ഇപ്പോള്‍ ചോദ്യം ഇത്തിരി മാറ്റിപ്പിടിക്കണം... അവള്‍ക്കൊപ്പം ആണോ അവനൊപ്പം ആണോ എന്ന്! എന്തായാലും ഉത്തരം ഒന്ന് തന്നെ...

നെയ്മറെ വെല്ലും

നെയ്മറെ വെല്ലും

അഭിനയത്തിന്റെ കാര്യത്തില്‍ നെയ്മര്‍ ലാലേട്ടന് ഒരു വെല്ലുവിളി ആയി വരികയായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഉരുളലിന്റെ കാര്യത്തില്‍ ലാലേട്ടന്‍ നെയ്മറിന് ഒരു വെല്ലുവിളി ആയിരിക്കുകയാണ്!

ഇവനാണ് നടന്‍... നുമ്മ പറഞ്ഞ നടന്‍

ഇവനാണ് നടന്‍... നുമ്മ പറഞ്ഞ നടന്‍

ആരാണ് മോഹന്‍ലാലിന്റെ റോള്‍ മോഡല്‍ എന്ന കാര്യത്തില്‍ ഒരു സംശയം ഉണ്ടായിരുന്നു. ഇപ്പോള്‍ അത് ശരിക്കും മാറിക്കിട്ടി. ഇവന്‍ തന്നെ!

ഉരുളുന്ന സൗണ്ട്

ഉരുളുന്ന സൗണ്ട്

കൊച്ചിയിലൂടെ പോകുന്നവരെല്ലാം കഴിഞ്ഞ ദിവസം ഉരുള്ള ശബ്ദം കേട്ട് തരിച്ചിരിക്കുകയായിരുന്നത്രെ. അന്വേഷിച്ചപ്പോള്‍ അല്ലേ അറിയാന്‍ കഴിഞ്ഞത്, അത് ലാലേട്ടന്റെ പത്ര സമ്മേളനം ആയിരുന്നെന്ന്!!!

 ഈശ്വരാ... ഭഗവാനേ...

ഈശ്വരാ... ഭഗവാനേ...

ഏട്ടന്‍ ആരുടെ കൂടെ ആണ് എന്ന സംശയത്തിലായിരുന്നു ഫാന്‍സ്. ഉത്തരം കേട്ടപ്പോള്‍ ആശ്വാസമായി... അതിന്റെ അടുത്ത വാചകം കൂടി കേട്ടപ്പോള്‍ തൃപ്തിയായി!

എല്ലാവരും വിശ്വസിച്ച്

എല്ലാവരും വിശ്വസിച്ച്

എല്ലാവരും ശരിക്കും വിശ്വസിച്ച് കേട്ടോ... അവള്‍ക്കൊപ്പം തന്നെ ആണ് താരസംഘടനയും ലാലേട്ടനും. അക്കാര്യത്തില്‍ ഇനി ആര്‍ക്കും ഒരു തര്‍ക്കവും ഉണ്ടാവില്ല!

മുഴുവന്‍ നെയ്മര്‍

മുഴുവന്‍ നെയ്മര്‍

നടന്‍ എന്ന് മാത്രം പറഞ്ഞാല്‍ പോരല്ലോ... കംപ്ലീറ്റ് നടന്‍ അല്ലേ... ഇപ്പോഴത്തെ ശൈലിയില്‍ 'മുഴുവന്‍ നെയ്മര്‍'. അപ്പോള്‍ പിന്നെ ഇങ്ങനെയൊക്കെ ഉണ്ടാകും.

English summary
Social Media trolls mocking Mohanlal for his double stand in Actress Attack Case

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more