ഒരു അച്ഛനും മകനും ഈ ഗതി വരുത്തരുതേ...!!! ഫോട്ടോയിട്ട മോഹന്‍ലാലിനും പ്രണവിനും അടപടലം ട്രോളുകള്‍

  • Posted By: Desk
Subscribe to Oneindia Malayalam

മോഹന്‍ലാലും മകന്‍ പ്രണവും ഒരുമിച്ചുള്ള ഒരു ഫോട്ടോ കഴിഞ്ഞ ദിവസം ആയിരുന്നു മോഹന്‍ലാല്‍ ഫേസ്ബുക്കിലൂടെ പുറത്ത് വിട്ടത്. സംഗതി വൈറല്‍ ആവുകയും ചെയ്തു. അച്ഛനും മകനും ഒരുമിച്ച് വ്യായാമം ചെയ്യുന്നതായിരുന്നു ചിത്രം.

മഞ്ജു വാര്യർ മമ്മൂട്ടി ഫാൻസിനൊപ്പം? പാർവ്വതി വിവാദത്തില്‍ മൗനം പാലിച്ച നടി ഇപ്പോൾ എന്ത് പറയുമെന്ന്

ഒടിയന് വേണ്ടി ശരീര ഭാരം കുറച്ച മോഹന്‍ലാലിനെ ട്രോളിയവരൊക്കെ ശരിക്കും അത്ഭുതപ്പെട്ട ചിത്രം ആയിരുന്നു അത്. ബെല്‍റ്റ് ഇട്ടിട്ടല്ല തടി കുറഞ്ഞത് എന്ന് വ്യക്തവും ആയിരുന്നു. അച്ഛനേയും മകനേയും കണ്ടാല്‍ സഹോദരങ്ങളെ പോലും തോന്നും എന്ന് വരെ ആരാധകര്‍ പറഞ്ഞു.

പക്ഷേ, വിധി അങ്ങനെ ആയിരുന്നില്ല. ട്രോളന്‍മാരുടെ പൊങ്കാല വേറെ ഒരു വിധത്തില്‍ ആയിരുന്നു!!! മലയാളത്തിലെ വിഖ്യാത ട്രോള്‍ മീം ആയി മോഹന്‍ലാല്‍- പ്രണവ് ചിത്രം മാറുകയായിരുന്നു!!!

ഉപമയാണ്... തെറ്റിദ്ധരിക്കരുത്

ഉപമയാണ്... തെറ്റിദ്ധരിക്കരുത്

ഇതിലെ വരികള്‍ കണ്ട് ആരാധകര്‍ തെറ്റിദ്ധരിക്കരുത്... ഉപമയാണ്. സാധാരണ ഗതിയില്‍ ഇങ്ങനെയൊക്കെ സംഭവിക്കാറുണ്ടത്രെ!

അടുത്ത പുലിമുരുകന്‍

അടുത്ത പുലിമുരുകന്‍

ഇനി പുലിമുരുകന്റെ രണ്ടാം ഭാഗം വരികയാണെങ്കില്‍ വേണമെങ്കില്‍ ഉപയോഗിക്കാവുന്ന ഒരു ഷോട്ട് ആണത്രെ ഇത്!

ഓടാന്‍ വിടാത്ത മാഷ്

ഓടാന്‍ വിടാത്ത മാഷ്

പിടി പിരിയഡില്‍ പുറത്തേക്ക് ഓടാന്‍ നില്‍ക്കുമ്പോള്‍ ആണല്ലോ സാധാരണ ഗതിയില്‍ കണക്ക് മാഷ് വരിക. അപ്പോള്‍ പിന്നെ പിടിത്തം ഇങ്ങനെ തന്നെ ആയിരിക്കും!!!

അരുതരുത്

അരുതരുത്

മേജര്‍ രവിയ്ക്ക് ഡേറ്റ് കൊടുക്കാന്‍ പോവുകയായിരുന്നത്രെ മോഹന്‍ലാല്‍. അത് അറിഞ്ഞ് പ്രണവ് പിടിച്ചുനിര്‍ത്തിയതാണെന്ന്...

മറ്റൊരിടത്ത്

മറ്റൊരിടത്ത്

ഒരിടത്ത് അച്ഛനും മകനും കൂടി വ്യായാമം ചെയ്യുന്നു.... മറ്റൊരിടത്ത്, ഓടുന്ന മകനെ അച്ഛന്‍ പിടിച്ചുവയ്ക്കുന്നു!!! എന്തിരോ എന്തോ...

കണ്ട് പഠിച്ചോ...

കണ്ട് പഠിച്ചോ...

മോഹന്‍ലാലിന്റേയും പ്രണവിന്റേയും ചിത്രം കണ്ട് മറ്റൊരു വീട്ടില്‍ സംഭവിച്ചത് ഇങ്ങനെ ആയിരുന്നത്രേ... എന്നാലും അങ്ങനെയൊക്കെ പറയുമോ?

എവറസ്റ്റ്

എവറസ്റ്റ്

സംഗതി എന്തായാലും ട്രോളന്‍മാരെ സംബന്ധിച്ച് കിട്ടിയത് കിടിലന്‍ മീം ആണ്. ഇതിപ്പോള്‍ എവറസ്റ്റ് കീഴടക്കാന്‍ പോകുന്നതിനും ഉപയോഗിക്കാം.

ആര്, ആരെ വലിക്കുന്നു

ആര്, ആരെ വലിക്കുന്നു


ബീവറേജസ് കോര്‍പ്പറേഷന്‍ ഔട്‌ലെറ്റ് മുന്നില്‍ വച്ച് മകെ കൈയ്യോടെ പിടികൂടി അച്ഛന്‍... പിന്നെ നടക്കുന്നത് ഇങ്ങനെ ആയിരിക്കുമത്രേ..

പന്തെടുക്കുന്നത്

പന്തെടുക്കുന്നത്

സംഗതി സത്യമല്ലേ... കളിക്കുന്നതിനിടയില്‍ പന്തെങ്ങാനും കിണറ്റില്‍ വീണാന്‍ എടുക്കാന്‍ ഉപയോഗിക്കുന്ന സൂത്രമല്ലേ ഇത്!

ഓടിയതല്ല ബ്രോ

ഓടിയതല്ല ബ്രോ

സംഗതി കണ്ടാല്‍ ആര്‍ക്കും മനസ്സിലാകും അത് വ്യായാമം ചെയ്യുന്നതാണെന്ന്. എന്നാല്‍ അതില്‍ നിന്ന് പ്രണവിനെ വെട്ടി മാറ്റി ഇങ്ങനെ ഒരു എഡിറ്റിങ് നടത്തി നോക്കിക്കേ...

പകരം വീട്ടുമോ

പകരം വീട്ടുമോ

ഈ ഫോട്ടോ വൈറല്‍ ആയ സ്ഥിതിക്ക് ഇനി പകരം വീട്ടാന്‍ ഇക്കയും കുഞ്ഞിക്കയും ഇറങ്ങുമോ എന്നാണ് ചിലരുടെ സംശയം.

പശുവായും

പശുവായും

നേരത്തെ വീട്ടിലെ പട്ടിയോടായിരുന്നു ഉപമ. ഇപ്പോള്‍ പശുവിലേക്കൊക്കെ എത്തിയിട്ടുണ്ട്. ട്രോളന്‍മാര്‍ എന്തുദ്ദേശിച്ചിട്ടാണാവോ ഇതൊക്കെ!

ഒരു താരതമ്യം

ഒരു താരതമ്യം

ഇതിപ്പോള്‍ എന്ത് താരത്യം ആണെന്നാണ് മനസ്സിലാകാത്തത്. ഇത് ഞങ്ങള്‍ക്കും പറ്റും എന്നാണാവോ ഉദ്ദേശിച്ചത്!!!

തടി കുറഞ്ഞത്

തടി കുറഞ്ഞത്

മീശയും താടിയും വടിച്ചാണ് മോഹന്‍ലാല്‍ ഭാരം കുറച്ചത് എന്നല്ലേ കളിയാക്കിയിരുന്നത്. ഇനിയിപ്പോള്‍ എന്തെങ്കിലും പറയാന്‍ ഉണ്ടാകുമോ?

ഇക്ക... കുഞ്ഞിക്ക

ഇക്ക... കുഞ്ഞിക്ക

ലാലേട്ടനും കുഞ്ഞേട്ടനും ചെയ്താല്‍ പിന്നെ ഇക്കയ്ക്കും കുഞ്ഞിക്കയ്ക്കും മാറി നില്‍ക്കാന്‍ പറ്റുമോ... ഈ വഴിയും നോക്കാവുന്നതാണ്!

ഹെറ്റേഴ്‌സിന്റെ അവസ്ഥ

ഹെറ്റേഴ്‌സിന്റെ അവസ്ഥ

തൂക്കം കുറഞ്ഞ ഫോട്ടോയിട്ടപ്പോള്‍ അങ്ങനെ ആയിരുന്നു ഹേറ്റേഴ്‌സിന്റെ പൊങ്കാല. എന്തായാലും പുതിയ ഫോട്ടോ കണ്ട ഹേറ്റേഴ്‌സിന്റെ അവസ്ഥ ഏതാണ്ട് ഇങ്ങനെയാണ്.

മനസ്സിലേക്കെത്തിയിട്ടുണ്ട്

മനസ്സിലേക്കെത്തിയിട്ടുണ്ട്

സാധാരണ പൊങ്കാലയില്‍ നിന്ന് വ്യത്യസ്തമായി, ആ ഫോട്ടോയെ ഒരു മീം ആയി പൊങ്കാലയിടുകയാണ് ട്രോളേഴ്‌സ്. ഇതിപ്പോള്‍ മനസ്സിലേക്കൊക്കെ എത്തിയിട്ടുണ്ട്!!!

വലിച്ചുകൊണ്ടുപോവുകയാണോ

വലിച്ചുകൊണ്ടുപോവുകയാണോ

ഇതിപ്പോള്‍ മോഹന്‍ലാല്‍ പ്രണവിനെ വലിക്കുകയാണോ, അതോ പ്രണവ് മോഹന്‍ലാലിനെ വലിക്കുകയാണോ... എന്തായാലും ഇങ്ങനേയും അതിനെ കാണാം!!

അത്രക്ക് ചെറുപ്പം വേണ്ട!!!

അത്രക്ക് ചെറുപ്പം വേണ്ട!!!

ചെറുപ്പം ആയി എന്ന് പറഞ്ഞപ്പോള്‍ ഇത്രയ്ക്കും അങ്ങോട്ട് ചെറുപ്പം ആയി എന്ന് പലരും കരുതിക്കാണില്ല്!!!

പിടിച്ച് വലിക്കും

പിടിച്ച് വലിക്കും

കുട്ടിക്കാല നൊസ്റ്റു ആണ് പലര്‍ക്കും ഈ ചിത്രം ഓര്‍മപ്പെടുത്തിയതത്രെ... സ്‌കൂളിലേക്ക് കൊണ്ടുപോകുന്ന അച്ഛന്‍!

അടുത്തതും

അടുത്തതും

തേപ്പ് കിട്ടിയ കാമുകിയേയും ഉപമിക്കുന്നുണ്ട് ഈ പൊസിഷനെ!!! അവസാനമായിട്ട് ഒരു കാര്യം ചോദിക്കാനെങ്കിലും ഒന്ന് തിരിഞ്ഞ് നോക്കുമോ എന്ന്!

വേലിയില്‍ കുടുങ്ങിയോ

വേലിയില്‍ കുടുങ്ങിയോ

വേലിയില്‍ കുടുങ്ങിയ ഷര്‍ട്ട് പോലെ ഉണ്ടത്രെ ഈ ചിത്രം കണ്ടാല്‍. പിടിച്ച് വച്ചിരിക്കുകയല്ലേ പിന്നില്‍....!

ആള് മാറിപ്പോയോ

ആള് മാറിപ്പോയോ

ഇത്രനേരമായിട്ടും കൈ വിടാരിക്കുമ്പോഴാ ശ്രദ്ധിച്ചത്. ആള് മാറിപ്പോയി.. ഭാസ്‌കരന്‍ കൈ വച്ചാല്‍ എടുക്കാന്‍ ഇത്തിരി വൈകും.

അതിന് ഒന്നും ഇല്ല!!!

അതിന് ഒന്നും ഇല്ല!!!

ഇതിപ്പോള്‍ മമ്മൂട്ടിക്കും ദുര്‍ഖറിനും ഇല്ലാത്ത വിഷമമാണ് ആരാധകര്‍ക്ക്. അതിപ്പോള്‍ ഇങ്ങനെ തീര്‍ക്കുകയല്ലേ നിവൃത്തിയുള്ളൂ!

ഇതും സംഭവിക്കുമോ

ഇതും സംഭവിക്കുമോ

അമ്പ് കൊള്ളാത്തവരില്ല ഗുരുക്കളില്‍ എന്ന് പറഞ്ഞതുപോലെയാണ് ട്രോള് കിട്ടാത്തവരില്ല താരങ്ങളില്‍. അത് കിട്ടാതിരിക്കാന്‍ പിടിച്ചുവയ്ക്കുന്നതൊക്കെ കൊള്ളാം...!

കുഞ്ഞാവ ഇസ്തം!!!

കുഞ്ഞാവ ഇസ്തം!!!

അങ്കണവാടിയിലേക്ക് കുഞ്ഞാവയെ കൊണ്ടുപോകുമ്പോഴും ഇങ്ങനെ ആണത്രെ....

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Social media trolls mocking Mohanlal and Pranav Mohanlal exercising photo

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്