മോഹന്‍ലാലിനെ ഇരുത്തി രഞ്ജിത്ത് കൊടുത്ത എട്ടിന്റെ പണി!!! ലാലേട്ടന് ട്രോളുകള്‍ കൊണ്ട് പൊങ്കാല

  • Posted By: രശ്മി നരേന്ദ്രൻ
Subscribe to Oneindia Malayalam

അമൃത ടിവിയില്‍ സംപ്രേഷണം ചെയ്യുന്ന പരിപാടിയാണ് ലാല്‍സലാം. മോഹന്‍ലാലിന്റെ സിനിമ ജീവിതത്തെ കുറിച്ചാണ് പരിപാടി, മോഹന്‍ലാലും പങ്കെടുക്കുന്ന പരിപാടി!

കഴിഞ്ഞ ദിവസം സംവിധായകനും തിരക്കഥാകൃത്തും ആയ രഞ്ജിത്ത് ആയിരുന്നു ലാല്‍സലാമിലെ അതിഥി. മോഹന്‍ലാലിന് ഒരുപാട് ഹിറ്റുകള്‍ സമ്മാനിച്ച സംവിധായകനും തിരക്കഥാകൃത്തും ആണ് രഞ്ജിത്ത്.

പക്ഷേ, മമ്മൂട്ടിയേ ആണോ മോഹന്‍ലാലിനെ ആണോ രഞ്ജിത്തിന് ഏറ്റവും ഇഷ്ടം എന്ന് മോഹന്‍ലാല്‍ ചോദിച്ചപ്പോള്‍ രഞ്ജിത്ത് കൊടുത്ത മറുപടി എല്ലാവരേയും ഞെട്ടിച്ചു! മമ്മൂട്ടിയെ ആണത്രെ രഞ്ജിത്തിന് പ്രിയം. എന്തായാലും ഇങ്ങനെ ഒരു പണി മോഹന്‍ലാലിന് കിട്ടിയാല്‍ പിന്നെ ട്രോളന്‍മാര്‍ വെറുതേയിരിക്കില്ലല്ലോ...

മേജേര്‍ രവിയെ വിളിച്ചാല്‍ മതിയായിരുന്നു

മേജേര്‍ രവിയെ വിളിച്ചാല്‍ മതിയായിരുന്നു

തന്നെ ഇരുത്തി ഇങ്ങനെ ഒരു പണി രഞ്ജിത്ത് തരും എന്ന് അറിഞ്ഞിരുന്നെങ്കില്‍ ആ മേജര്‍ രവിയെ വിളിച്ചാല്‍ മതിയായിരുന്നു എന്നൊക്കെ ലാലേട്ടന്‍ വിചാരിക്കുമോ! മേജര്‍ രവിയാണെങ്കില്‍ ഇങ്ങനെയൊന്നും പറയില്ല!

എന്ത് പറഞ്ഞാലും കുറ്റം

എന്ത് പറഞ്ഞാലും കുറ്റം

ഇഷ്ടപ്പെട്ട നടന്‍ മോഹന്‍ലാല്‍ ആണെന്നെങ്ങാനും രഞ്ജിത്ത് പറഞ്ഞിരുന്നെങ്കില്‍ കാശ് കൊടുത്ത് പറയിപ്പിച്ചു എന്ന് പറയും. മമ്മൂട്ടി എന്ന് പറഞ്ഞപ്പോള്‍ ട്രോള് വേറേയും. മടുത്തു ഈ ജീവിതം!

പൊക്കിയടിച്ചു

പൊക്കിയടിച്ചു

പൊക്കിയടിക്കാന്‍ പറഞ്ഞപ്പോള്‍ ഇത്രയും പ്രതീക്ഷിച്ചില്ല. ഇതിപ്പോള്‍ മലര്‍ത്തിയടിക്കുകയല്ലേ ചെയ്തത്!

പ്രാഞ്ചിയേട്ടന്‍ ഫ്‌ലോപ്പോ

പ്രാഞ്ചിയേട്ടന്‍ ഫ്‌ലോപ്പോ

പണ്ട് പ്രാഞ്ചിയേട്ടന്‍ ഒരു ഫ്‌ലോപ്പ് ആണ് എന്ന് രഞ്ജിത്ത് പറഞ്ഞപ്പോള്‍ വാളെടുത്തവരൊക്കെ ഇപ്പോ എങ്ങനെയിരിക്കുന്നു എന്ന് അറിയണ്ടേ....

ഏത് വേഷവും

ഏത് വേഷവും

എന്തുകൊണ്ടാണ് കംപ്ലീറ്റ് ആക്ടര്‍ എന്ന് വിളിക്കുന്നത്? ഏത് വേഷവും അനായാസം ചെയ്യാന്‍ പറ്റുന്നതുകൊണ്ട്! എന്നാല്‍ പിന്നെ ഈ വേഷം ഒന്ന് ചെയ്യുമോ ആവോ!

കണ്ണന്താനം കളിക്കരുത്

കണ്ണന്താനം കളിക്കരുത്

പണ്ട് മോഹന്‍ലാലാണ് ഇഷ്ടനടന്‍ എന്ന് രഞ്ജിത്ത് പറഞ്ഞിട്ടുണ്ടത്രെ. ഇതിപ്പോ മമ്മൂട്ടി എന്നായി. ഒരുമാതി വാക്ക് മാറ്റിപ്പറഞ്ഞ് കണ്ണന്താനം കളിക്കരുതെന്ന്!

അങ്ങനെ പറയരുത്

അങ്ങനെ പറയരുത്

ചോദ്യം ചോദിക്കുമ്പോള്‍ പ്രതീക്ഷിക്കുന്ന ഒരു ഉത്തരം ഉണ്ടല്ലോ... അതിങ്ങനെ തെറ്റിക്കരുത്. വിഷമമാവില്ലേ!

എന്നാല്‍ പിന്നെ ഇതിനും

എന്നാല്‍ പിന്നെ ഇതിനും

സംവിധായകനാണോ തിരക്കഥാകൃത്താണോ എന്ന് ചോദിച്ചപ്പോള്‍ 'രണ്ടും' എന്ന് ഉത്തരം പറഞ്ഞില്ലേ... അപ്പോള്‍ പിന്നെ മോഹന്‍ലാലിനെയാണോ മമ്മൂട്ടിയെ ആണ് ഇഷ്ടം എന്ന് ചോദിച്ചപ്പോഴും അങ്ങനെ തന്നെ പറഞ്ഞാല്‍ പോരായിരുന്നോ!

ഒരുമാതിരി പിള്ളേരെ പോലെ

ഒരുമാതിരി പിള്ളേരെ പോലെ

ഇയാളെന്താ ഒരുമാതിരി പിള്ളേരെ പോലെ. മോഹന്‍ലാല്‍ എന്ന് തന്നെ പറഞ്ഞാല്‍ എന്തായിരുന്നു കുഴപ്പം!

മമ്മൂട്ടിയെ വച്ച് ചെയ്‌തോട്ടെ

മമ്മൂട്ടിയെ വച്ച് ചെയ്‌തോട്ടെ

മാസങ്ങള്‍ക്ക് ശേഷം ലാലേട്ടന്റെ വീട്ടില്‍ കഥയുമായി വന്ന രഞ്ജിത്തിനോട്... ഇതല്ലാതെ എന്ത് പറയാന്‍ അല്ലേ!

വേണ്ടായിരുന്നു

വേണ്ടായിരുന്നു

എന്നാലും ഇങ്ങനെ ഒരു ചതി തന്നോട് വേണ്ടായിരുന്നു എന്ന് ലാലേട്ടന്‍ മനസ്സില്‍ ഓര്‍ത്തുകാണുമോ?

ഫാന്‍സിന്റെ ദു:ഖം

ഫാന്‍സിന്റെ ദു:ഖം

എന്തിനാണ് ലാലേട്ടന്‍ ഈ രഞ്ജിത്തിനെ തന്നെ വിളിച്ചത്. ആ ആന്റണി പെരുമ്പാവൂരിനേയും മേജര്‍ രവിയേയോ വിളിച്ചിരുന്നെങ്കില്‍ ഇങ്ങനെ വല്ല പ്രശ്‌നവും ഉണ്ടാകുമായിരുന്നോ!

 ഭാവം മാറി

ഭാവം മാറി

കണ്ടോ കണ്ടോ... ഓരോരുത്തരുടെ ഭാവങ്ങള്‍ മാറിമാറി വരുന്നത് കണ്ടോ! ഇക്ക ഫാന്‍സ് ഒക്കെ ഇപ്പോള്‍ കട്ട രഞ്ജിത്ത് ഫാന്‍സ് ആയി മാറിയിട്ടുണ്ടാവും.

എളുപ്പത്തില്‍ മനസ്സിലായി

എളുപ്പത്തില്‍ മനസ്സിലായി

ലാലേട്ടന്‍ പരിപാടിയില്‍ വന്ന് മമ്മൂക്കയെ ആണ് ഇഷ്ടം എന്ന് പറഞ്ഞ ആളെ കണ്ടുപിടിക്കാന്‍ ഒരു ബുദ്ധിമുട്ടും ഇല്ല. അതിന് ഈ യന്തിരന്‍ സ്റ്റൈല്‍ മാത്രം ഉപയോഗിച്ചാല്‍ മതി.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Social Media trolls mocking Mohanlal's Lal Salam program on Amritha TV

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്