ഫിനിഷറാണത്രെ ഫിനിഷര്‍!!! ഡക്കായ ധോണിയ്ക്ക് സോഷ്യല്‍ മീഡിയയുടെ ട്രോള്‍ പൊങ്കാല

ലോകോത്തര ഫിനിഷര്‍, ഹെലി കോപ്റ്റര്‍ ഷോട്ട്, ക്യാപ്റ്റന്‍ കൂള്‍... എന്തൊക്കെ ആയിരുന്നു!!! മഹേന്ദ്ര സിങ് ധോണി എന്ന ഇന്ത്യന്‍ ഏകദിന ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ ഇപ്പോള്‍ ഈ വിശേഷണങ്ങള്‍ക്കൊന്നും തന്നെ അര്‍ഹനല്ലാത്ത സ്ഥിതിയാണ്.

ജിക്കുമെന്ന് ഉറപ്പിച്ച കളിയാണ് ഓസ്‌ട്രേലിയയില്‍ കൊണ്ടുപോയി തുലച്ച് കളഞ്ഞത്. രോഹിത് ശര്‍മയും വിരാട് കോലിയും ശിഖര്‍ ധവാനും ചേര്‍ന്ന് ശക്തമായി നയിച്ച ടീം ഒടുവില്‍ തകര്‍ന്നടിഞ്ഞു. ക്യാപ്റ്റന്‍ ധോണി ഒരു റണ്‍ പോലും എടുക്കാതെ പുറത്തായി.

ധോണി പുറത്തായപ്പോള്‍ ആശ്വാസമായി എന്നായിരുന്നു 'ഹേറ്റേഴ്‌സ്' പറഞ്ഞത്. 'തുഴഞ്ഞ് തുഴഞ്ഞ്' കളി തോല്‍പിയ്ക്കില്ലല്ലോ എന്നായിരുന്നു പറഞ്ഞത്. പക്ഷേ കളി തോല്‍ക്കാനായിരുന്നു ടീം ഇന്ത്യയുടെ വിധി. അതോടെ പൊങ്കാല മുഴുവന്‍ ധോണിയുടെ നെഞ്ചത്തായി!!!

ഫിനിഷറാണത്രെ... ഫിനിഷര്‍

ഫിനിഷറാണത്രെ... ഫിനിഷര്‍

ജെംസിന്റെ പരസ്യം പോലെ ആയി ധോണിയുടെ അവസ്ഥ. ഒരൊറ്റ ജെംസേ എടുത്തുള്ളു, പക്ഷേ പണികിട്ടിയിത് അങ്ങനെ ആയിപ്പോയി!!!

 ആര്‍ക്കും മനസ്സിലായിട്ടില്ല

ആര്‍ക്കും മനസ്സിലായിട്ടില്ല

കോല് സിംപിളാണ്, പവര്‍ഫുളും ആണ്. പക്ഷേ ഈ ചിരിച്ചുകൊണ്ടിരിയ്ക്കുന്ന ആള് എന്തിനാണെന്നാണ് വിമല്‍ സാറിന് പോലും പിടികിട്ടിയിട്ടില്ല.

രണ്ട് പിള്ളേരുടെ തന്തയല്ലേ...

രണ്ട് പിള്ളേരുടെ തന്തയല്ലേ...

ധോണി രണ്ട് പിള്ളേരുടെ തന്തയോ? ഞെട്ടണ്ട, ഉദ്ദേശിച്ചത് രണ്ട് ലോക കപ്പ് കിരീടങ്ങളാണ്. അതുകൊണ്ട് മാത്രമാണ് ഉപേക്ഷിയ്ക്കാത്തത്!!!

ധോണി വന്നു, പോയി

ധോണി വന്നു, പോയി

നന്ദനത്തിലെ ശ്രീകൃഷ്ണനെ പോലെ ആയി ധോണി. ബാറ്റ് ചെയ്യാന്‍ വന്നതും പോയതും ഒക്കെ 'രാധാമണി' മാത്രമേ കണ്ടുള്ളൂ.

 ക്ലോസ്സ് ഇനഫ്

ക്ലോസ്സ് ഇനഫ്

മോഹന്‍ലാല്‍ ഫാന്‍സ് ദൃശ്യത്തിന്റെ വിജയ കഥ പറയുന്നതുപോലെയാണ് ഇപ്പോള്‍ ധോണിയുടെ ഫിനിഷിങ്ങിനെ കുറച്ച് പറയുന്നത്.

തോണിക്കുട്ടാ... ഓ, തോണിക്കുട്ടാ

തോണിക്കുട്ടാ... ഓ, തോണിക്കുട്ടാ

നീ പോയാല്‍ സഞ്ജു വരും, ക്യാപ്റ്റനായി കോലി വരും, സിക്‌സര്‍ കിങ് യുവി വരും, തോണിക്കുട്ടാ... നിനക്കിനിയും റാഞ്ചീ പൊയ്ക്കൂടെ തോണിക്കുട്ടാ....!!!

അത് സത്യം

അത് സത്യം

ഇപ്പോള്‍ ധോണി ഹേറ്റേഴ്‌സ് ആയ ആളുകളെല്ലാം തന്നെ ഒരു കാലത്ത് ധോണിയുടെ ബാറ്റിംഗ് കാണാന്‍ കൊതിച്ചിരുന്നു.

ചിരിപ്പിയ്ക്കല്ലേ...

ചിരിപ്പിയ്ക്കല്ലേ...

അടുത്ത കളി സെഞ്ച്വറി അടിച്ച് ജയിപ്പിയ്ക്കും എന്നെങ്ങാനം ധോണി പറഞ്ഞാല്‍, നാട്ടുകാര്‍ ഇങ്ങനെ ആയിരിയ്ക്കുമോ തിരിച്ച് പറയുക.

തുഴച്ചിലുകാരുടെ ദൈവം!!!

തുഴച്ചിലുകാരുടെ ദൈവം!!!

തോണി തുഴയുന്നവരൊക്കെ ഇപ്പോള്‍ ധോണിയുടെ കാല്‍ തൊട്ട് വന്ദിയ്ക്കുന്നുണ്ടത്രെ!!

 കിണറ്റിലെറിയും

കിണറ്റിലെറിയും

സുരാജ് എങ്ങാനും കണ്ടാല്‍ ധോണിയെ എടുത്ത് അപ്പോള്‍ തന്നെ കിണറ്റിലെറിഞ്ഞുകഴിയും.

ധോണിയുടെ മനസ്സ്!!!

ധോണിയുടെ മനസ്സ്!!!

ഇഷ്ടം പോലെ ബോള്‍ ബാക്കിയുണ്ടായിരുന്നു. എന്നിട്ടും തുഴഞ്ഞ് വെറുപ്പിയ്ക്കാതെ മൂന്ന് ബോള് മാത്രം കളഞ്ഞ് ധോണി കയറിപ്പോയില്ലേ... ആ മനസ്സ് കണ്ടേ പറ്റൂ!!!

ഡക്കും താറാവും

ഡക്കും താറാവും

ധോണി ഇത്തവണ തുഴഞ്ഞ് തോല്‍പിച്ചു എന്ന് പറയാന്‍ പറ്റില്ല. വെറും മൂന്ന് പന്തല്ലേ കളഞ്ഞുള്ളൂ. എന്നാലും ചീത്തപ്പേര് മാറില്ല.

മഹി, തോണി...@!@

മഹി, തോണി...@!@

ആദ്യം എല്ലാവരും മഹി എന്ന് വിളിച്ചു, പിന്നെ തോണി ആയി, അത് ധോബിയായി ഒടുവില്‍ പച്ചത്തെറിയായി!!!

കൊക്കയില്‍ തള്ളണം

കൊക്കയില്‍ തള്ളണം

ധോണിയെ കിണറ്റിലെറിഞ്ഞിട്ട് കാര്യമില്ല, പിന്നേയും കയറി വരും. അതുകൊണ്ട് വല്ല കൊക്കയിലും തള്ളിയിടണം എന്നാണത്രെ സുരാജ് കരുതുന്നത്.

ഇതാണ് സത്യം

ഇതാണ് സത്യം

ഓസ്‌ട്രേലിയന്‍ ടീമില്‍ 11 കളിക്കാരുണ്ട്. ഇന്ത്യന്‍ ടീമില്‍ ആകെ നാല് പേര്‍ മാത്രമേ കളിയ്ക്കുന്നുള്ളൂ!!

ഒരു അവലോകനം

ഒരു അവലോകനം

കോലി വിമാനം പോലെ, ധവാന്‍ തീവണ്ടി പോലെ, രോഹിത് കെഎസ്ആര്‍ടിസി പോലെ... അപ്പോള്‍ ധോണിയോ... ദേ ദിതുപോലെ!!!

സച്ചിന്‍ ഫാന്‍സ്

സച്ചിന്‍ ഫാന്‍സ്

സച്ചിന്‍ ഫാന്‍സൊന്നും ഇപ്പോള്‍ ക്രിക്കറ്റ് കളിയേ കാണാറില്ലെന്ന് തോന്നുന്നു. ധോണിയുടെ ഭാഗ്യം.

എന്നാലും ചെയ്യൂല്ല

എന്നാലും ചെയ്യൂല്ല

ഫോം ആകുന്നില്ല, കുറച്ച് റസ്റ്റ് എടുത്താല്‍ ചിലപ്പോള്‍ ശരിയാകും. പക്ഷേ അതിനിടയ്ക്ക് ആകോലിയെങ്ങാനും ക്യാപ്റ്റനായാലോ എന്നാണ് ധോണിയുടെ ഭയം!

എന്തൊരു സാമ്യം

എന്തൊരു സാമ്യം

മമ്മൂട്ടി ഫാന്‍സ് ഇപ്പോഴും രാജമാണിക്യത്തിന്റെ വിജയവും പറഞ്ഞിരിയ്ക്കുന്നു. ലാല്‍ ഫാന്‍സ് ദൃശ്യത്തിന്റേയും .സൂര്യ ഫാന്‍സിനിപ്പോഴും സിങ്കത്തെക്കുറിച്ചേ പറയാനുള്ളൂ. അതുപോലെ ധോണി ഫാന്‍സിന് ഇപ്പോഴും ആ രണ്ട് ലോകകപ്പ് വിജയങ്ങളെ കുറിച്ച് മാത്രമേ പറയുവാനുളളൂ.

വാത്സല്യം ധോണി!!!

വാത്സല്യം ധോണി!!!

ഒരു ധോണി ഫാനിന്റെ വിലാപം ഇങ്ങനെയാണ്. വാത്സല്യം സിനിമയില്‍ മമ്മൂട്ടിയുടെ ഡയലോഗ് പോലെ

എന്ത് വന്നാലും കുറ്റം

എന്ത് വന്നാലും കുറ്റം

ധോണി കുറേ നേരം നിന്ന് അധികം റണ്‍സെടുക്കാതെ പുറത്തായാല്‍ 'തുഴഞ്ഞു' എന്ന് കുറ്റം. എന്നാല്‍ പെട്ടെന്ന് ഔട്ടായിപ്പോയപ്പോള്‍ അതും കുറ്റം.

 കാല് തല്ലിയൊടിയ്ക്കും

കാല് തല്ലിയൊടിയ്ക്കും

ഇനി ആ ക്യാപ്റ്റന്‍ കസേരയില്‍ എങ്ങാനും കയറി ഇരുന്നാല്‍ മുട്ടുകാല് തല്ലി ഒടിയ്ക്കും എന്നാണ് ഭീഷണി

എന്താ ബ്രോ...

എന്താ ബ്രോ...

ഫിനിഷ് ചെയ്യും എന്ന് പറഞ്ഞ് പോയിട്ട് ഡക്കായി മടങ്ങി. കാരണം എന്താണെന്നറിയാമോ, ധവാനും കോലിയും കളിച്ചു നേടിയ റണ്ണിന്റെ ക്രെഡിറ്റ് ധോണിയ്ക്ക് വേണ്ടാത്തോണ്ടാണത്രെ!!!

 മാന്‍ഡ്രേക്ക് ധോണി

മാന്‍ഡ്രേക്ക് ധോണി

സത്യത്തില്‍ മാന്‍ഡ്രേക്കിന്റെ പ്രതിമ പോലെ ആണ് ഇപ്പോള്‍ നമ്മുടെ ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണി.

ഇന്ന് വേണ്ട

ഇന്ന് വേണ്ട

ഫിനിഷിങ് ആണോ ഉദ്ദേശിച്ചത്? ഇന്ന് വേണ്ട, അടുത്ത വെള്ളിയാഴ്ചയാകട്ടെ എന്നാണ് ധോണി പറയുന്നത്.

മിണ്ടിപ്പോകരുത്

മിണ്ടിപ്പോകരുത്

ഫിനിഷിങ്ങിനെ കുറിച്ച് മിണ്ടിപ്പോകരുത് എന്നാണ് ഇപ്പോള്‍ ധോണി ഫാന്‍സ് പറയുന്നത്.

ഫാന്‍സ് ഇറങ്ങും

ഫാന്‍സ് ഇറങ്ങും

ധോണിയെ എല്ലാവരും കൂടി പൊങ്കാല ഇടുമ്പോള്‍ ഫാന്‍സിന് വെറുതേ മിണ്ടാതിരിയ്ക്കാന്‍ പറ്റുമോ. അതുകൊണ്ട് എല്ലായിടത്തും ബെസ്റ്റ് ക്യാപ്റ്റന്‍, ബെസ്റ്റ് ഫിനിഷര്‍, സ്‌ട്രൈക്ക് റേറ്റ് തുടങ്ങിയ പോസ്റ്ററുകളുമായി ഫാന്‍സ് ഇറങ്ങിയിട്ടുണ്ട്.

പവനായി ശവമായി

പവനായി ശവമായി

പവനായി ശവമായി എന്ന് പറഞ്ഞതുപോലെ ആയി ധോണിയുടെ പെര്‍ഫോര്‍മന്‍സ്. ഡക്കായി പുറത്താക്കി.

തുഴയാന്‍ പറ്റുമോ?

തുഴയാന്‍ പറ്റുമോ?

ടാമിനെ ജയിപ്പിക്കാന്‍ പറ്റില്ലെങ്കില്‍, ആറന്‍മുളയില്‍ വന്ന് തുഴയാന്‍ പറ്റുമോ എന്നാണ് ചോദ്യം.

ക്രെഡിറ്റ് എടുക്കാന്‍ പോയതാ...

ക്രെഡിറ്റ് എടുക്കാന്‍ പോയതാ...

ധവാനും കോലിയും ചേര്‍ന്ന് നല്ല റണ്‍സൊക്കെ എടുത്ത ശക്തമായ നിലയില്‍ നില്‍ക്കുകയായിരുന്നു. ജയത്തിന്റെ ക്രെഡിറ്റ് എടുക്കാന്‍ വേണ്ടി പോയതാ... ഗതി ഇതായിപ്പോയി!

 ലുങ്കി ഡാന്‍സ് കളിയ്ക്കാന്‍ പറ്റുമോ?

ലുങ്കി ഡാന്‍സ് കളിയ്ക്കാന്‍ പറ്റുമോ?

കളി ജയിപ്പിയ്ക്കാന്‍ പറ്റില്ലെങ്കില്‍ ചെന്നൈയ്ക്ക് വേണ്ടി ലുങ്കി ഡാന്‍സ് കളിയ്ക്കാന്‍ പറ്റുമോ?

ധോണി- ഒരു താത്വിക അവലോകനം

ധോണി- ഒരു താത്വിക അവലോകനം

പണ്ട് റോക്കറ്റ് പോലെ ആയിരുന്നു. പിന്നെ ഹെലികോപ്റ്റര്‍ പോലെ ആയി. അത് കഴിഞ്ഞ് ബുള്ളറ്റ് ട്രെയിന്‍, ബസ്സ്, തോണി, ഇപ്പോ ഏതാണ്ട് കാളവണ്ടിപോലെ ആയിട്ടുണ്ട് ധോണി.

കുറ്റസമ്മതം

കുറ്റസമ്മതം

ഫിനിഷ് ചെയ്യാന്‍ പറ്റിയില്ലെന്ന് ധോണി തന്നെ പറയുന്നു. ഒടുവില്‍ കുറ്റസമ്മതം നടത്തിയല്ലേ...!!!

 സത്യത്തില്‍...

സത്യത്തില്‍...

പൊതുജനം ചോദിയ്ക്കുന്നു... സത്യത്തില്‍ നീ തന്നെയാണോടാ രണ്ട് വേള്‍ഡ് കപ്പ് നേടിത്തന്നത്!!!

അപ്പുക്കുട്ടനാണ്... അപ്പുക്കുട്ടന്‍

അപ്പുക്കുട്ടനാണ്... അപ്പുക്കുട്ടന്‍

യോദ്ധ സിനിമയില്‍ ജഗതി ശ്രീകുമാര്‍ അവതരിപ്പിച്ച അപ്പുക്കുട്ടനെ പോലെ ആയിപ്പോയല്ലോ ഇപ്പോള്‍ ധോണിയുടെ സ്ഥിതി.

ക്യാപ്റ്റന്‍ തന്നെയോ...

ക്യാപ്റ്റന്‍ തന്നെയോ...

രവിശാസ്ത്രി ചോദിയ്ക്കുന്നു- നീ ക്യാപ്റ്റന്‍ തന്നെയാണോടാ.....

ആരാന്നാ പറഞ്ഞേ

ആരാന്നാ പറഞ്ഞേ

ധോണി ഇന്ത്യന്‍ ടീമിലെ ആരാന്നാ പറഞ്ഞേ... അങ്കമാലിയിലെ പ്രധാനമന്ത്രിയോ അതോ ബെസ്റ്റ് ഫിനിഷറോ!

അടുത്ത കപ്പ്...

അടുത്ത കപ്പ്...

അടുത്ത കപ്പ് എന്നാണാവോ.... എന്തിനാ? വെറുതേയൊന്ന് കാണാനാ!!!

കളിതോറ്റപ്പോള്‍

കളിതോറ്റപ്പോള്‍

കളി തോറ്റ് കഴിഞ്ഞപ്പോള്‍ ധോണിയുടെ ഭാവം ഏതാണ്ട് ഇങ്ങനെ ആയിരുന്നത്രെ!

പ്രശ്‌നം പിടികിട്ടി

പ്രശ്‌നം പിടികിട്ടി

ധവാനും കോലിയും കൂടി ഇന്ത്യന്‍ ടീമിന്റെ പ്രശ്‌നം എന്താണെന്ന് അന്വേഷിയ്ക്കുകയായിരുന്നു. ഒടുവിലല്ലേ സംഗതി പിടികിട്ടിയത്.

തനിയ്ക്ക് ഇറങ്ങാതിരുന്നൂടെ

തനിയ്ക്ക് ഇറങ്ങാതിരുന്നൂടെ

സെലക്ഷന്‍ കമ്മിറ്റി സമ്മതിയ്ക്കാഞ്ഞിട്ടാണ് യുവരാജിനെ ടീമില്‍ എടുക്കാത്തതെന്ന് ധോണി. എന്നാല്‍ പിന്നെ തനിയ്ക്ക് കളിയ്ക്കാന്‍ ഇറങ്ങാതിരുന്നൂടേ എന്ന് കോലി!

എന്തൊരു സുഖം

എന്തൊരു സുഖം

ജയിക്കാന്‍ പോകുന്ന ടീമിനെ തോല്‍പിയ്ക്കുമ്പോഴുള്ള ഒരു സുഖമുണ്ടല്ലോ... അത് ഒന്ന് വേറെ തന്നെയാണെന്നാണ് !!!

ഇന്ത്യന്‍ ടീമിന്റെ വിധി

ഇന്ത്യന്‍ ടീമിന്റെ വിധി

ഇതാണത്രെ ഇന്ത്യന്‍ ടീമിന്റെ ഇപ്പോഴത്തെ അവസ്ഥ. ഒരു കാര്യവും ഇല്ലാതെ ധോണി പിറകില്‍ കൂടിയിരിയ്ക്കുകയാണ്!

ആരാ അത്

ആരാ അത്

ഫാന്‍സിനെ മൊത്തത്തില്‍ ഹേറ്റേഴ്‌സ് ആക്കിയ ഒരേയൊരു താരമേ ഉള്ളൂ... അതാണത്രെ ധോണി.

വേറെ ആര് തുഴയാന്‍

വേറെ ആര് തുഴയാന്‍

ഇന്ത്യന്‍ ടീമില്‍ ഇപ്പോള്‍ തുഴയാനായിട്ട് ധോണി മാത്രമേ ഉള്ളൂ. പാവം സേട്ടന്‍

അതും ഇന്ത്യന് ടീം തന്നെ

അതും ഇന്ത്യന് ടീം തന്നെ

250 റണ്‍സിന് ശേഷം രണ്ടാം വിക്കറ്റ് വീണിട്ടും ഓള്‍ ഔട്ട് ആകുന്നത് ആദ്യമായിട്ടൊന്നും അല്ലെന്ന് ധോണി. ഏത് ടീമാ അങ്ങനെ ഓള്‍ ഔട്ട് ആയത് എന്ന് ചോദിച്ചാല്‍ മറുപടി ഇതാണ്- അതും ഞങ്ങള്‍ ഇന്ത്യന്‍ ടീം തന്നെ!!!

ധോണിയും ചാണ്ടിയും

ധോണിയും ചാണ്ടിയും

കേരള മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണിയും ഒരുപോലെയാണ്. എന്തൊക്കെ പറഞ്ഞാലും രാജിവച്ച് പുറത്ത് പോകില്ല.

ഞാനേ കണ്ടുള്ളൂ... ഞാന്‍ മാത്രം

ഞാനേ കണ്ടുള്ളൂ... ഞാന്‍ മാത്രം

ധോണി ബാറ്റ് ചെയ്യാന്‍ വന്നതും പോയതും ഒക്കെ വിക്കറ്റ് കീപ്പറും, ബൗളറും അമ്പയറും മാത്രമേ കണ്ടുള്ളൂ... അത്ര പെട്ടെന്നായിരുന്നല്ലോ അത്!!!

ഡ്രസ്സിംഗ് റൂം

ഡ്രസ്സിംഗ് റൂം


ഇന്ത്യന്‍ ഡ്രസ്സിംഗ് റൂമില്‍ നിന്ന് ധോണി പുറത്തിറങ്ങിയത് ഇങ്ങനെ ആണോ?

ഡബിളാ.. ഡബിള്‍

ഡബിളാ.. ഡബിള്‍

ക്രീസില്‍ നിന്ന് തുഴയുന്നത് കണ്ടു, അടുത്ത നിമിഷം ഡ്രസ്സിംഗ് റൂമിലും കണ്ടു. പങ്കായവുമായി ഹെലികോപ്റ്ററിലും കണ്ടവരുണ്ടത്രെ!

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+