ഉസൈന്‍ബോള്‍ട്ടിനെ ഞെട്ടിച്ച് എംഎസ്എഫ് നേതാവ്... അടിപേടിച്ച് ഓടിയ നേതാവിനെ പൊളിച്ചടുക്കി

ദിവസങ്ങള്‍ക്ക് മുമ്പാണ് എംഎസ്എഫിന്റെ നേതൃത്വത്തില്‍ കോഴിക്കോട് ഡിഡിഇ ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച നടത്തിയത്. ഓണപ്പരീക്ഷയെത്താറായിട്ടും സ്‌കൂളുകളില്‍ പുസ്തക വിതരണം പൂര്‍ത്തിയായില്ലെന്ന് പറഞ്ഞായിരുന്നു ഇത്.

സംഗതി സമരമാണല്ലോ... അത്യാവശ്യം ഉന്തും തള്ളുമൊക്കെ വേണം. ബാരിക്കേഡ് പിടിച്ച് കുലുക്കണം, പോലീസിനെ തെറിവിളിക്കണം... ആചാരങ്ങള്‍ മുടക്കരുതല്ലോ.

എന്തായാലും പോലീസ് ഒടുവില്‍ അവരുടെ പണി തുടങ്ങി. അതുവരെ പ്രസംഗിച്ച് വീരപുരുഷനായി നിന്ന നേതാവതാ... തൊപ്പിയും ഊരി ഓടെടാ ഓട്ടം. മീഡിയ വണ്ണിന്റെ ക്യാമറയില്‍ അത് പതിയുകയും ചെയ്തു. പിന്നെന്ത് വേണം... അടികിട്ടിയാല്‍ മതിയായിരുന്നു എന്ന അവസ്ഥയിലായി നമ്മുടെ നേതാവ്.അതുക്കും മേലെയല്ലേ സോഷ്യല്‍ മീഡിയ കൊന്ന് കൊലവിളിച്ചത്!!!

ഉസൈന്‍ ബോള്‍ട്ട്

ഉസൈന്‍ ബോള്‍ട്ട്

ഉസൈന്‍ ബോള്‍ട്ടിന്റെ അത്ര വേഗത്തിലൊന്നും ഓടിയില്ലെങ്കിലും നേതാവിന്റെ ഓട്ടം ഗംഭീരമായിരുന്നു. തലയിലുണ്ടായിരുന്ന തൊപ്പിയൊക്കെ ഊരിപ്പിടിച്ചായിരുന്നു ഓട്ടം.

ഓട്ടത്തിലാ

ഓട്ടത്തിലാ

ഇനിയിപ്പോള്‍ ആ നേതാവിനെ അന്വേഷിച്ച് ആരും അങ്ങോട്ട് ചെല്ലണ്ട. പാവം ഓട്ടത്തിലായിരുന്നല്ലോ.. ഇത്തിരി വിശ്രമിച്ചോട്ടെ.

ആര്‍ക്കാണ്

ആര്‍ക്കാണ്

മിസ്റ്റര്‍ ഉസൈന്‍ ബോള്‍ട്ട് ആന്റ് മിസ്റ്റര്‍ എംഎസ്എഫ് നേതാവ്... നിങ്ങളില്‍ ആര്‍ക്കാണ് നന്നായി ഓടാന്‍ അറിയുക? ഉത്തരം ആര്‍ക്കും പറയാം.

ഇനി ഓടില്ല

ഇനി ഓടില്ല

അടികിട്ടുന്നതാണ് ഓടി രക്ഷപ്പെടുന്നതിനേക്കാള്‍ ഭേദം എന്ന് ഇപ്പോള്‍ എംഎസ്എഫുകാര്‍ മനസ്സിലാക്കിയത്രെ. ഓടിയാല്‍ ട്രോള്‍ ഏറ്റ് മരിക്കേണ്ടിവരും.

ബോള്‍ട്ട് ഞെട്ടി

ബോള്‍ട്ട് ഞെട്ടി

ഫിനിഷിങ് പോയന്റില്‍ എത്തിയാല്‍ സാധാരണ ഉസൈന്‍ ബോള്‍ട്ട് പിറകിലോട്ട് ഒന്ന് നോക്കാറുണ്ട്. ഇത്തവണ അതിന് മുമ്പ് നോക്കുമ്പോള്‍ മുന്നില്‍ ഒരാള്‍... ആരാ അത്...?

ഇനിമുതല്‍

ഇനിമുതല്‍

രാജരത്‌നം പിള്ള വന്നു, പേരും ഇട്ടു. നീ ഇനിമുതല്‍ ബോള്‍ട്ട്.... ആണെന്ന്.എന്തായാലും നേതാവിന്റെ പേര് ഇവിടെ പരാമര്‍ശിക്കുന്നില്ല. അടിപേടിച്ച് ഓടുന്നത് അത്ര വലിയ കുറ്റമൊന്നും അല്ല.

സ്വര്‍ണം

സ്വര്‍ണം

ഒളിംപിക്‌സിന് മുമ്പായിരുന്നു ഈ സംഭവമെങ്കില്‍ എങ്ങനെയെങ്കിലും റിയോയിലേക്ക് വിടാമായിരുന്നു. ഒരു ചെറിയ സ്വര്‍ണമെഡലെങ്കിലും കൊണ്ടുവന്നേനെ!!!

സല്യൂട്ട്

സല്യൂട്ട്

ഇത്രയും കാലം ബോള്‍ട്ട് വിചാരിച്ചിരുന്നത് താനാണ് ഏറ്റവും വലിയ ഓട്ടക്കാരന്‍ എന്നായിരുന്നു. എംഎസ്എഫ് നേതാവിന്റെ ഓട്ടം കണ്ടതോടെ ബോള്‍ട്ട് സല്യൂട്ട് അടിച്ചുപോയി എന്നാണ് പറയുന്നത്.

പകച്ചുപോയി

പകച്ചുപോയി

എംഎസ്എഫ് നേതാവിന്റെ ആ ഓട്ടം കണ്ടതോടെ ഉസൈന്‍ ബോള്‍ട്ടിന്റെ ബാല്യം പകച്ചുപോയത്രെ.(പശ്ചാത്തലത്തില്‍ 'പോകും പോകും' എന്ന ഡയലോഗ് കൂടി ചേര്‍ക്കാം)

വളരാന്‍

വളരാന്‍

എംഎസ്എഫ് നേതാവിന്റെ ഓട്ടം കണ്ട പകച്ച ഉസൈന്‍ ബോള്‍ട്ട് മനസ്സില്‍ പറഞ്ഞ ഡയലോഗ് എന്താണെന്നറിയാമോ? 'ഇവനെ ഇനിയും വളരാന്‍ അനുവദിച്ചുകൂട'

പോലീസുകാരന്‍

പോലീസുകാരന്‍

എംഎസ്എഫ് നേതാവിനെ ഓടിച്ചിട്ട് അടിക്കാന്‍ നോക്കിയ പോലീസുകാരന്‍ ആണ് അവിടെ നിലത്ത് കിടക്കുന്നത്. പാവം ... അല്ലേ!!!

അവനെ വര സൊല്ല്

അവനെ വര സൊല്ല്

സമരത്തിന് പോയതോടെയാണത്രെ ഓട്ടത്തില്‍ തന്റെ കഴിവ് നേതാവിന് മനസ്സിലായത്. അതിന് ശേഷം അദ്ദേഹം പറഞ്ഞ ഡയലോഗ് ഇതായിരുന്നുവത്രെ- 'യാരെടാ അന്ത ഉസൈന്‍ ബോള്‍ട്ട്. വര സൊല്ലെടാ അവനെ'!!!!

പോരാട്ടം

പോരാട്ടം

യോദ്ധയിലെ ആ സീന്‍ ഓര്‍മയില്ലേ... പൊരിഞ്ഞ പോരാട്ടമായിരുന്നിരിക്കണം നടന്നിട്ടുണ്ടാവുക.

അപ്പോള്‍

അപ്പോള്‍

അടി തുടങ്ങുന്നതിന് തൊട്ടുമുമ്പ് വരെ കൂടെയുണ്ടായിരുന്നതാ... പക്ഷേ അടിതുടങ്ങിയപ്പോള്‍ കാണുന്നില്ല. ഓട്ടത്തിന്റെ പ്രാക്ടീസിന് പോയതായിരിക്കും!!!

ഓടിക്കോ

ഓടിക്കോ

സമരങ്ങളില്‍ അടിയും ഇടിയും ഒക്കെ സര്‍വ്വ സാധാരണം ആണ്. അണികള്‍ക്കൊപ്പം അവസാനം വരെ നില്‍ക്കുന്നവനാണ് നേതാവ്. ഇങ്ങനേയും ചില നേതാക്കളുണ്ടാകും.

എംഎസ്എഫിന് മൊത്തം

എംഎസ്എഫിന് മൊത്തം

സംഗതി കുറച്ച് പേരെ അടി പേടിച്ച് ഓടിയുള്ളു. പക്ഷേ അതിന്റെ പേരില്‍ മൊത്തം എംഎസ്എഫുകാരാണ് ട്രോളുകള്‍ക്ക് ഇരയായിക്കൊണ്ടിരിക്കുന്നത്.

എംഎസ്എഫ്

എംഎസ്എഫ്

എംഎസ്എഫിന്റെ പൂര്‍ണരൂപം എന്താണെന്ന് അറിയാമോ? മലപ്പുറം സൂപ്പര്‍ ഫാസ്റ്റ് ആണത്രെ.

അതല്ലേ ശീലം

അതല്ലേ ശീലം

അടിയുണ്ടായാല്‍ ആദ്യം ഓടി രക്ഷപ്പെടുക എന്നതാണോ നേതാക്കന്‍മാരുടെ ശീലം? ഇനി എംഎസ്എഫിന്റെ മാത്രം പ്രത്യേകതയാണോ ഇത്?

പരിചയമില്ല

പരിചയമില്ല

ചില കായിക സ്‌നേഹികള്‍ അവരുടെ മുറിയില്‍ ഉസൈന്‍ ബോള്‍ട്ടിനെ പോലെ തന്നെ ഒട്ടിച്ചുവയ്ക്കുന്ന ചിത്രമാണത്രെ ഇത്. അയാളെ പക്ഷേ അറിയില്ലെന്ന് മാത്രം പറയല്ലേ

ക്ലോസ് ഇനഫ്

ക്ലോസ് ഇനഫ്

ഒരു ഇന്ത്യന്‍ പ്രണയ കഥയില്‍ ഫഹദ് ഫാസില്‍ ഓടുന്ന ഈ സീനും എംഎസ്എഫ് നേതാവിന്റെ ഓട്ടത്തിന്റെ രംഗങ്ങളും ഒന്ന് ഓര്‍ത്തുനോക്കൂ. ഒരു ക്ലോസ് ഇനഫ് ഫീല്‍ ചെയ്യുന്നില്ലേ

ആശുപത്രിയിലും പോയി

ആശുപത്രിയിലും പോയി

ഓടി രക്ഷപ്പെട്ടതെല്ലാം പോകട്ടെ... അതിന് ശേഷം ആശുപത്രിയില്‍ പോയി ഇമ്മാതിരി കോലം കെട്ടി ഫോട്ടോ എടുത്ത് ഫേസ്ബുക്കില്‍ ഇട്ടാല്‍ എന്ത് ചെയ്യും. ട്രോളുകള്‍ കിട്ടാതിരിക്കുമോ?

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+