• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഹിമക്കരടി എസ്‌കേപ്പ്ഡ്! ഇപ്പോൾ സിംഹവും പുലിയും പെട്ടു!!! മോദിയുടെ കാട് കയറ്റത്തിനും അടപടലം ട്രോളുകൾ!

അധികമാര്‍ക്കും അറിയാത്ത ഒരു കാര്യം ഉണ്ടെന്ന് പറഞ്ഞാണ് മോദിജി ആ സത്യം വെളിപ്പെടുത്തിയത്. ഹിമാലയത്തില്‍ നിന്ന് തിരികെ വന്നതിന് ശേഷം എല്ലാ വര്‍ഷവും ചെയ്തുകൊണ്ടിരുന്ന ആ കാര്യം...

ഹിമാലയ വാസത്തിനിടെ നേടിയ കാര്യങ്ങള്‍ കൈമോശം വന്ന് പോകാതിരിക്കാന്‍ വേണ്ടി എല്ലാ ദീപാവലിയ്ക്കും അദ്ദേഹം അഞ്ച് ദിവസം കാട്ടില്‍ പോകാറുണ്ടായിരുന്നു എന്നതാണ് അത്. അഞ്ച് ദിവസത്തേക്കുള്ള ഭക്ഷണവും കൈയ്യില്‍ പിടിച്ചാണ് പോക്ക്.

എന്തിനാണ് പോകുന്നത് എന്ന് ചോദിച്ചാല്‍, തന്നെ സ്വയം കാണാന്‍ വേണ്ടിയാണെന്ന് ഉത്തരവും. ഹിമാലയത്തിലെ പുലര്‍ച്ചെ മൂന്ന് മണിയ്ക്കുള്ള കുളിയെ വെല്ലുന്നതാണ് ഇത് എന്നാണ് ട്രോളന്‍മാരുടെ പക്ഷം. അന്ന്, ഹിമക്കരടിയാണ് പെട്ടതെങ്കില്‍ ഇത്തവണ സിംഹവും പുലിയും കടുവയും ഒക്കെ ആണ് ട്രോളന്‍മാരുടെ ഇരകള്‍!!!

അതാ വരുന്നു

അതാ വരുന്നു

ദീപാവലി ആയാല്‍ പിന്നെ ഒരു പോക്കാണ്. കാട്ടിലെ കുഞ്ഞുങ്ങള്‍ക്ക് പൊട്ടിക്കാനുള്ള പടക്കവും ഒക്കെ ആയാണത്രെ ആ പോക്ക്!

പാവം ഒബ്രോയ്

പാവം ഒബ്രോയ്

മോദി സിനിമയിലെ നായകനാണല്ലോ വിവേക് ഒബ്രോയ്. കഴിഞ്ഞ തവണ ഹിമാലയത്തിലെ കുളിയുടെ കാര്യം കേട്ടപ്പോള്‍ തന്നെ ആകെ പെട്ടതാണ്. ഇപ്പോഴിതാ കാട്ട് വാസവും!

പുലിപ്പാലും ടൈഗര്‍ ബിസ്‌കറ്റും!

പുലിപ്പാലും ടൈഗര്‍ ബിസ്‌കറ്റും!

അഞ്ച് ദിവസം കാട്ടില്‍ മൃഗങ്ങള്‍ക്കൊപ്പമാണ് താമസം. പിന്നെ തല വയ്ക്കുന്നത് സിംഹത്തിന്റെ മടിയിലും. പുലിപ്പാലില്‍ ടൈഗര്‍ ബിസ്‌കറ്റ് മുക്കി കഴിക്കാറും ഉണ്ടത്രെ!

 അതും നിരോധിക്കും

അതും നിരോധിക്കും

15 ലക്ഷം മുട്ട നല്‍കാം എന്നൊക്കെ ആയിരുന്നത്രെ വാഗ്ദാനം. ഒടുക്കം കാട്ടില്‍ മുട്ടയും ഇറച്ചിയും ഒക്കെ നിരോധിച്ചു എന്നാണ് കേള്‍ക്കുന്നത്!

കാട്ടിലെ മൈനയെ പാട്ട് പഠിപ്പിച്ചതാര്..

കാട്ടിലെ മൈനയെ പാട്ട് പഠിപ്പിച്ചതാര്..

കാട്ടിലെ മൈനയെ പാട്ടുപഠിപ്പിച്ചതാര്... ഉത്തരം ആര്‍ക്കറിയാം! മോദിജി അല്ലാതെ വേറെ ആര്!!!

അവധി വന്നത് പോലും

അവധി വന്നത് പോലും

എല്ലാ ദീപാവലിയ്ക്കും അഞ്ച് ദിവസം കാട്ടില്‍ പോകാറാണല്ലോ പതിവ്. അതുകൊണ്ട് ക്ലാസ്സ് മിസ്സാകാതിരിക്കാന്‍ വേണ്ടിയാണത്രെ ദീപാവലിയ്ക്ക് അവധി പ്രഖ്യാപിച്ചത്!

പറഞ്ഞിട്ടെന്താ...

പറഞ്ഞിട്ടെന്താ...

കാട്ടില്‍ ആണെങ്കില്‍ സിംഹവും പുലിയും കടുവയും ഒക്കെ ഉണ്ട്. പക്ഷേ, പറഞ്ഞിട്ടെന്താ... ഒരാളെ ഒറ്റയ്ക്ക് കിട്ടിയിട്ട് ഒന്നും ചെയ്തില്ലെന്ന്!

പാവം കാട്ടുപന്നി

പാവം കാട്ടുപന്നി

കാട്ടുപന്നിയുടെ കാര്യം ആണ് കഷ്ടം. ശബരിമലയില്‍ സംഘപുത്രനെ ആക്രമിച്ചതുകാരണം അദ്ദേഹം കാട്ടുപന്നിയെ ബഹിഷ്‌കരിച്ചിരിക്കുകയാണത്രെ. അവനുണ്ടെങ്കില്‍ വരില്ലെന്ന്!!!

ഇതിലും ഗതികെട്ടവര്‍

ഇതിലും ഗതികെട്ടവര്‍

ഹിമാലയത്തിലെ കുളിയുടെ വാര്‍ത്ത പുറത്ത് വന്നപ്പോള്‍ ഹിമക്കരടിയുടെ കാര്യം ആയിരുന്നു കഷ്ടം. ഇപ്പോള്‍ പിന്നെ ആശ്വസിക്കാന്‍ വകയുണ്ട്... വേറേയും ആളുകള്‍ ആയല്ലോ!

അത് മാത്രം ഓര്‍മയില്ല

അത് മാത്രം ഓര്‍മയില്ല

പണ്ട് ചായ കച്ചവടം നടത്തിയത് നല്ല ഓര്‍മയുണ്ട്. ഹിമാലയത്തില്‍ പോയതും മൂന്ന് മണിക്ക് കുളിച്ചതും ഓര്‍മയുണ്ട്. ദീപാവലിക്ക് കാട്ടില്‍ പോയതും ഓര്‍മയിലുണ്ട്. പക്ഷേ, ആ 15 ലക്ഷം രൂപയുടെ കാര്യം മാത്രം ഓര്‍മയില്ലത്രെ!

ഇപ്പോ മനസ്സിലായില്ലേ...

ഇപ്പോ മനസ്സിലായില്ലേ...

മോദിജി ആളെങ്ങനെയാണ് സിംഹം ഹിമക്കരടിയോട് ഒന്ന് ചോദിച്ചതാ... എന്തിനാണ് വെറുതേ മറുപടിക്ക് കാത്ത് നില്‍ക്കുന്നത്!

കേട്ടപാതി

കേട്ടപാതി

ദീപാവലിയ്ക്ക് ഇനിയും ആറ് മാസം ഉണ്ടല്ലോ എന്ന് പറയാന്‍ വന്നതായിരുന്നു. ദീപാവലി എന്ന് കേട്ടപ്പോള്‍ തന്നെ കാട്ടിലേക്ക് ഓടിയത്രെ!

അവര്‍ക്കൊപ്പം

അവര്‍ക്കൊപ്പം

അല്ലേലും നമ്മുടെ കൂടെയൊക്കെ ദീപാവലി ആഘോഷിക്കാന്‍ ആരാ ഉള്ളത് എന്ന് സിംഹം മനസ്സില്‍ ചോദിച്ചതേ ഉള്ളുയ ഓടിയെത്തിയില്ല അദ്ദേഹം!

ഗുഹ പോകുമോ...

ഗുഹ പോകുമോ...

കാട്ടിലേക്ക് പോകുന്നതിന് മുമ്പ് ഹിമക്കരടിയുടെ വക മുന്നറിയിപ്പും ഉണ്ടായിരുന്നത്രെ. ദീപാവലി കഴിഞ്ഞി തിരിച്ചു വന്നില്ലെങ്കില്‍ ഗുഹ പെന്‍ഗ്വിന് കൊടുക്കുമെന്ന്!

കാട്ടിലെ യോഗ

കാട്ടിലെ യോഗ

നാട്ടില്‍ നടത്തുന്ന യോഗയല്ലേ ഇതുവരെ കണ്ടിട്ടുള്ളൂ... ഇതാ കാട്ടില്‍ നടത്തുന്ന യോഗയുടെ ദൃശ്യങ്ങള്‍!

എല്ലാം ഉണ്ട്!!!

എല്ലാം ഉണ്ട്!!!

കാട്ടിലേക്ക് വെറും കൈയ്യോടെ പോകാന്‍ പറ്റുമോ... പടക്കം, മത്താപ്പ്, കമ്പിത്തിരി, പൂത്തിരി തുടങ്ങി എല്ലാ ഐറ്റംസും കൊണ്ടുപോകുമത്രെ!

സമൂസയല്ല, പടക്കമാണ്

സമൂസയല്ല, പടക്കമാണ്

മോദിജി കൊണ്ടുവന്ന പടക്കം, സമൂസയാണെന്ന് കരുതി കാട്ടുപന്നി ഒന്ന് കടിച്ചതാ... ഇങ്ങനെ ആയിപ്പോയി. ഇനിയെങ്ങാനും ശബരിമല വിഷയത്തില്‍ പ്രതികാരം ചെയ്തതാണോ എന്നും പറയാന്‍ പറ്റില്ല!

കാട് അങ്ങ് വെട്ടി

കാട് അങ്ങ് വെട്ടി

സ്ഥിരമായി കാട്ടില്‍ പോയപ്പോള്‍ ആണ് കാട്ടുതീ ഉണ്ടാക്കുന്ന പ്രശ്‌നങ്ങളെ കുറിച്ച് അദ്ദേഹത്തിന് ബോധ്യം വന്നത്. പിന്നെ ഒന്നും ആലോചിച്ചില്ല, കാടങ്ങ് വെട്ടി നിരത്തി. ഇനിയിപ്പോള്‍ തീയൊന്നും ഉണ്ടാവില്ലല്ലോ!

എന്റെ വനദേവതേ...

എന്റെ വനദേവതേ...

ദീപാവലി ദിവസം മോദിജിയെ കണ്ട സിംഹത്തിന്റെ വായില്‍ നിന്ന് വന്നത് ഇങ്ങനെ ഒരു പ്രാര്‍ത്ഥന ആയിരുന്നത്രെ!

കാത്തിരിപ്പ്

കാത്തിരിപ്പ്

ദീപാവലി സീസണ്‍ ആയാല്‍ കാട്ടിലെ കാര്യങ്ങള്‍ ഇങ്ങനെ ആണത്രെ. വലിപ്പച്ചെറുപ്പം ഒന്നും ഇല്ലാതെ എല്ലാവരും മോദിജിയ്ക്കായി കാത്തിരിക്കും!

തെറ്റിദ്ധരിച്ചേനെ

തെറ്റിദ്ധരിച്ചേനെ

എന്തിനാണ് കാട്ടില്‍ പോകുന്നത് എന്ന് ചോദിച്ചപ്പോള്‍ തന്നിലെ തന്നെ കാണാന്‍ ആണെന്ന് പറഞ്ഞത് നന്നായി. അല്ലെങ്കില്‍ സുമേഷ് കാവിപ്പടയെ കണ്ടുപിടിക്കാന്‍ പോയതാണെന്നേ നാട്ടുകാര്‍ കരുതൂ!

ബന്ധുക്കളുടെ ഒരു കാര്യം

ബന്ധുക്കളുടെ ഒരു കാര്യം

ആദ്യമായി കാട്ടിലേക്ക് പോകുമ്പോള്‍ തന്നെ അവിടെ കാത്ത് നില്‍ക്കാന്‍ ആളുണ്ടായിരുന്നത്രെ. ഹിമാലയത്തില്‍ നിന്ന് ഹിമക്കരടി മരുമകന്‍ കരടിയെ വിളിച്ചു പറഞ്ഞിരുന്നെന്ന്!

 പാവം മുതലക്കുഞ്ഞ്

പാവം മുതലക്കുഞ്ഞ്

കാട്ടിലെ പുഴയില്‍ സൈ്വര്യ വിഹാരം നടത്തിക്കൊണ്ടിരിക്കുകയായിരുന്നു മുതലക്കുഞ്ഞ്. മോദി വരുന്നു എന്നറിഞ്ഞതോടെ മുങ്ങി!

പാവത്തിനെ വിളിച്ചില്ല

പാവത്തിനെ വിളിച്ചില്ല

കാട്ടിലെ ദീപാവലി ആഘോഷങ്ങള്‍ക്ക് എല്ലാ മൃഗങ്ങളും എത്തി. പക്ഷേ, കാട്ടുപന്നിയെ മാത്രം കണ്ടില്ല. എന്താ കാരണം എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ!

ഹിമക്കരടിയോട് ചോദിച്ചാല്‍ മതി

ഹിമക്കരടിയോട് ചോദിച്ചാല്‍ മതി

മോദിജി ഓരോന്ന് പറയുമ്പോള്‍ സിംഹത്തിന് അത്ര വിലയൊന്നും ഉണ്ടായിരുന്നില്ല. സംശയമുണ്ടെങ്കില്‍ ആ ഹിമക്കരടിയോട് ചോദിച്ചാല്‍ മതി എന്ന് പറഞ്ഞപ്പോള്‍ എല്ലാം മനസ്സിലായി!

ബാച്ച് മേറ്റ്‌സ്

ബാച്ച് മേറ്റ്‌സ്

നാട്ടില്‍ ഇപ്പോള്‍ അലൂമ്‌നി മീറ്റുകളുടെ കാലം ആണല്ലോ. മോദിജി എങ്ങാനും ആ കാലത്തെ അലൂമ്‌നി മീറ്റ് നടത്താന്‍ തീരുമാനിച്ചാല്‍ കുടുങ്ങും

English summary
Social Media trolls mocking Narendra Modi on his Diwali Forest visit remark
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X