നീമ്പോളിയെ വെട്ടി ലാലേട്ടൻ!!! കട്ടക്കലിപ്പ്... കണ്ണിറുക്കൽ ലാലേട്ടനും പറ്റും!!! പക്കി ട്രോളുകൾ....

ഫേസ്ബുക്കില്‍ ഒരു ഫോട്ടോ ഇട്ടാല്‍ എന്തെങ്കിലും കുഴപ്പമുണ്ടോ? സാധാരണക്കാര്‍ ഇട്ടാല്‍ വലിയ കുഴപ്പം ഒന്നും ഉണ്ടാവില്ല. എന്നാല്‍ മമ്മൂട്ടിയോ മോഹന്‍ലാലോ ഫോട്ടോ ഇട്ടാല്‍ അങ്ങനെയാവില്ല കാര്യങ്ങള്‍ എന്ന് മുന്‍ അനുഭവങ്ങള്‍ തെളിയിക്കുന്നുണ്ട്.

നിവിന്‍ പോളി നായകനാകുന്ന കായകുളം കൊച്ചുണ്ണിയില്‍ മോഹന്‍ലാലും അതിഥി വേഷത്തില്‍ എത്തുന്നുണ്ട്- ഇത്തിക്കര പക്കിയായി! മോഹന്‍ലാലിന്റെ മേക്ക് ഓവര്‍ ചിത്രവും പുറത്ത് വന്നുകഴിഞ്ഞു.

ഇതോടെ നിവിന്‍ പോളിയുടെ കഥകഴിഞ്ഞു എന്നാണ് പരിഹാസം. സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ് വരെ സിനിമയുടെ പേര് മാറ്റുന്നതിനെ കുറിച്ച് ആലോചിച്ച് തുടങ്ങി എന്നാണ് ട്രോളന്‍മാര്‍ പറയുന്നത്!!

ഹീറോ ആയിട്ടെന്താ...

ഹീറോ ആയിട്ടെന്താ...

കായംകുളം കൊച്ചുണ്ണിയിലെ ഹീറോ നിവിന്‍ പോളിയൊക്കെ തന്നെ. എന്നാലും എല്ലാവരും ശ്രദ്ധിക്കുന്നത് ലാലേട്ടനെ ആണത്രെ... ആരോട് പറയാന്‍, കണ്ണിറുക്കി പാട്ടിലെ ആ കൊച്ചന്‍ അപ്പുറത്തിരിപ്പുണ്ട് എന്നെങ്കിലും ഓര്‍ക്കേണ്ടേ...

പണിതരാന്‍

പണിതരാന്‍

ഇതിപ്പോള്‍ സത്യകഥ പറയുന്നത് പോലെ ആയല്ലോ... മാനേജരുടെ മുന്നില്‍ സഹായിക്കാന്‍ വന്ന് പണിതരുന്ന ആ സുഹൃത്തിനെ പോലെ തന്നെ ഇല്ലേ ഈ ഫോട്ടോ കണ്ടാല്‍!

ഇതെപ്പോ....

ഇതെപ്പോ....

നായകനായി വിളങ്ങാം എന്ന് വിചാരിച്ച് നില്‍ക്കുമ്പോള്‍ ആണല്ലോ കാമിയോ റോളുമായി ലാലേട്ടന്‍ വന്നത്. അതോടെ കഥ തീര്‍ന്ന അവസ്ഥയാണ്. എല്ലാവര്‍ക്കും ഇപ്പോള്‍ ലാലേട്ടനെ തന്നെ മതി!!!

പടത്തിന്റെ പേര് മാറ്റിക്കളയുമോ

പടത്തിന്റെ പേര് മാറ്റിക്കളയുമോ

ഇനിയിപ്പോള്‍ പടത്തിന്റെ പേര് തന്നെ ഇത്തിക്കരപ്പക്കി എന്നാക്കിക്കളയുമോ എന്നാണത്രെ സംശയം. ലാലേട്ടന്‍ വന്നാല്‍ പിന്നെ എല്ലാവരും ഔട്ട് ആകുമല്ലോ എന്നാണ് ഒരു ഇദ്!!!

പറഞ്ഞിട്ട് മനസ്സിലാകണ്ടേ...

പറഞ്ഞിട്ട് മനസ്സിലാകണ്ടേ...

ലാലേട്ടന്‍ വന്നപ്പോള്‍ റോഷന്‍ ആന്‍ഡ്രൂസ് വരെ അങ്ങേരുടെ ഒപ്പം ആയി. ഇനിയിപ്പോള്‍ നായകന്‍ താനാണെന്ന് തെളിയിക്കാന്‍ നിവിന്‍ പോളിക്ക് ഇങ്ങനെയൊക്കെ ചെയ്യേണ്ടി വരും!

ഇതൊക്കെ എപ്പോ പഠിച്ചു

ഇതൊക്കെ എപ്പോ പഠിച്ചു

കായംകുളം കൊച്ചുണ്ണി ആണെന്ന് വിചാരിച്ച് കണ്ണിറുക്കിയതാ... നോക്കുമ്പേ അതാ ഇരിക്കുന്നു ഇത്തിക്കര പക്കി. അതും കണ്ണിറുക്കിക്കൊണ്ട്!!!

മത്തായിച്ചന്‍ വക!!!

മത്തായിച്ചന്‍ വക!!!

മോഹന്‍ലാലിന്റെ ഇത്തിക്കര പക്കിയായുള്ള മേക്ക് ഓവര്‍ കൊഞ്ചം ഓവറായില്ലേ എന്നാണ് ചിലരുടെ സംശയം. ഇനി മാന്നാര്‍ മത്തായിച്ചന്‍ എങ്ങാനും ആണോ ആവോ കോസ്റ്റിയൂംസ് ഡിസൈന്‍ ചെയ്തത്!

കൊണ്ടുപോകുന്നത് കണ്ടോ...

കൊണ്ടുപോകുന്നത് കണ്ടോ...

നോക്കി നില്‍ക്കുമ്പോള്‍ അല്ലേ ലാലേട്ടനും റോഷന്‍ ആന്‍ഡ്രൂസും കൂടി കായംകുളം കൊച്ചുണ്ണിയെ തട്ടിക്കൊണ്ട് പോയത്. അല്ലേലും നിവിന്‍ പോളി ഇതില്‍ എന്ത് ചെയ്യാന്‍!!!

നിന്റെ സിനിമ

നിന്റെ സിനിമ

പണ്ട് തോമാച്ചന്‍ പറഞ്ഞതുപോലെ നിവിന്‍ പോളിയും പറയുമോ എന്നാണ് സംശയം. ഇത് എന്റെ സിനിമയല്ല, നിന്റെ സിനിമയാണെന്ന്- കാര്യങ്ങളുടെ പോക്ക് കണ്ടിട്ട് ട്രോളന്‍മാര്‍ക്ക് അങ്ങനെയൊക്കെ തോന്നുന്നുണ്ടത്രെ.

കായംകുളം കോഴി!!!

കായംകുളം കോഴി!!!

ഏത് സിനിമ ആണെങ്കിലും ഒരു പ്രേമം ഇല്ലെങ്കില്‍ പിന്നെ അച്ചായന് ഒരു രസവും ഉണ്ടാവില്ല. എന്നാല്‍ ഇത് കായംകുളം കോഴിയ െകുറിച്ചുള്ള സിനിമ അല്ലെന്നാണത്രെ സംവിധായകന്‍ പറഞ്ഞത്!

ആന്‍ഡ്രൂസേ...

ആന്‍ഡ്രൂസേ...

അത്രക്കും പ്രതീക്ഷയൊക്കെ നല്‍കി അഭിനയിക്കാന്‍ കൊണ്ടുവന്നിട്ട് ഇങ്ങനെയൊക്കെ ചെയ്യാവോ? അങ്ങനെ ചെയ്താല്‍ പിന്നെ ഇങ്ങനെ വിളിച്ചാല്‍ കുറ്റം പറയാന്‍ പറ്റില്ല!

 ഇപ്പോ പറയണം

ഇപ്പോ പറയണം

കാര്യങ്ങളുടെ പോക്ക് കണ്ടിട്ട് അടുത്ത ദിവസം നിവിന്‍ പോളി ഇങ്ങനെ ഇറങ്ങി നിന്ന് ചോദിക്കാന്‍ സാധ്യതയുണ്ട്. ഈ സിനിമ.ിലെ നായകന്‍ താന്‍ ആണോ ലാലേട്ടന്‍ ആണോ എന്ന കാര്യമെങ്കിലും നിവിന്‍ പോളിക്ക് അറിയേണ്ടേ...

സസ്‌പെന്‍സ്

സസ്‌പെന്‍സ്

ഭയങ്കര സസ്‌പെന്‍സ് ഒക്കെ ഉള്ള സിനിമയാണ്, ഒരു ഫോട്ടോ പോലും ലീക്ക് ആവരുത് എന്നൊക്കെ പറഞ്ഞതാണത്രെ... എന്നാലും ലാലേട്ടന്‍ ഇങ്ങനെ ഒരു പണിതരും എന്ന് വിചാരിച്ച് കാണില്ല.

സംശയം തോന്നുന്നുണ്ടോ

സംശയം തോന്നുന്നുണ്ടോ

ലാലേട്ടന്റെ ഇത്തിക്കര പക്കി മേക്ക് ഓവര്‍ കണ്ടിട്ട് വേറെ ആരെയെങ്കിലും ഓര്‍മ വരുന്നുണ്ടോ... ഗ്ലാഡിയേറ്റര്‍ സിനിമയിലെ റസ്സല്‍ ക്രോവിന്റെ അതേ ഛായയാണെന്നാണ് ചിലര്‍ പറയുന്നത്!!!

ഒരേ ഗതി

ഒരേ ഗതി

ഇതിപ്പോള്‍ രണ്ട് പേര്‍ക്കും ഒരേ ഗതി ആയിപ്പോയല്ലോ... തുടക്കതിലെ വിഷമം ഒക്കെ ശീലമാകുമ്പോള്‍ മാറുമായിരിക്കും അല്ലേ....

എവിടെ, കുറച്ച തടി എവിടെ

എവിടെ, കുറച്ച തടി എവിടെ

ലാലേട്ടന്‍ ഭയങ്കരമായി തടി കുറച്ചു എന്നൊക്കെ ആണല്ലോ ഫാന്‍സ് തള്ളി വിട്ടിരുന്നത്. ആ കുറച്ച തടിയൊക്കെ എവിടെ പോയി എന്നാണ് ചിലരുടെ ചോദ്യം!!!

ഓടി രക്ഷപ്പെട്ടെന്ന്

ഓടി രക്ഷപ്പെട്ടെന്ന്

കായംകുളം കൊച്ചുണ്ണിയില്‍ അഭിനയിച്ച് ആളാകാന്‍ ഇരുന്നതാണത്രെ... പക്ഷേ, ലാലേട്ടന്റെ ഇത്തിക്കര പക്കിയെ കണ്ടതോടെ ഓടി രക്ഷപ്പെട്ടെന്ന്!

വിശ്രമിക്കുന്ന കര്‍ഷകന്‍!!!

വിശ്രമിക്കുന്ന കര്‍ഷകന്‍!!!

കണ്ടം ഉഴുന്നതിനിടെ വിശ്രമിക്കുന്ന കര്‍ഷകനെ പോലെ ഉണ്ടത്രെ ലാലേട്ടന്റെ ഈ ഫോട്ടോ!!! ഇനി എത്ര കണ്ടങ്ങള്‍ വഴി ഓടാനുള്ളതാണെന്ന് ആര്‍ക്കറിയാം!

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+