ഉദ്ഘാടിച്ച് ഉദ്ഘാടിച്ച് ഉമ്മന്‍ ചാണ്ടി... ട്രോളി ട്രോളി സോഷ്യല്‍ മീഡിയ!!!

ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലാവധി അവസാനിയ്ക്കാന്‍ ഇനി മാസങ്ങള്‍ മാത്രമേ ഉള്ളൂ. അതിന് മുമ്പ് പരമാവധി പരിപാടികള്‍ ഉദ്ഘാടനം ചെയ്ത് ക്രെഡിറ്റ് എടുക്കാനുള്ള ശ്രമമാണ് ഉമ്മന്‍ ചാണ്ടി നടത്തുന്നത് എന്നാണ് പ്രതിപക്ഷം ഉന്നയിക്കുന്ന ആരോപണം.

കൊച്ചി സ്മാര്‍ട്ട് സിറ്റിയും കണ്ണൂര്‍ വിമാനത്താവളവും എല്ലാം എങ്ങനെ ഉദ്ഘാടനം ചെയ്തു എന്നതില്‍ ഇപ്പോഴും പലര്‍ക്കും പല സംശയങ്ങളുണ്ട്. പക്ഷേ ഉമ്മന്‍ ചാണ്ടിയ്ക്ക് അതിലൊന്നും ഒരു സംശയവും ഇല്ല.

പക്ഷേ ഇതൊന്നും കണ്ട് വെറുതേയിരിയ്ക്കാന്‍ സോഷ്യല്‍ മീഡിയയിലെ ട്രോളര്‍മാര്‍ തയ്യാറല്ല. അവര്‍ ഉമ്മന്‍ ചാണ്ടിയുടെ നെഞ്ചത്ത് പൊങ്കാലയിട്ടുകൊണ്ടിരിയ്ക്കുകയാണ്.

ഉദ്ഘാടനം ചെയ്യാനുണ്ടോ...

ഉദ്ഘാടനം ചെയ്യാനുണ്ടോ...

എവിടേയെങ്കിലും എന്തെങ്കിലം ഉദ്ഘാടനം ചെയ്യാനുണ്ടോ എന്ന് നോക്കി നടപ്പാണത്രെ ഉമ്മന്‍ ചാണ്ടിയും കെ ബാബുവും!

 നമ്മള്‍ കണ്ടതും ഉമ്മന്‍ ചാണ്ടി കണ്ടതും

നമ്മള്‍ കണ്ടതും ഉമ്മന്‍ ചാണ്ടി കണ്ടതും

ഏറ്റവും ഒടുവില്‍ നടന്നത് കണ്ണൂര്‍ വിമാനത്താവളത്തിലെ പരീക്ഷണ പറക്കലും വിമാനമിറക്കലും ആയിരുന്നല്ലോ... ആ വിമാനത്താവളം ഉമ്മന്‍ ചാണ്ടി കണ്ടത് ഇങ്ങനെ ആയിരുന്നത്രെ.

ഓട, റോഡ്, റണ്‍വേ

ഓട, റോഡ്, റണ്‍വേ

കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഉദ്ഘാടനത്തിന് ശേഷം നടന്നത് ഇതൊക്കെ ആണത്രെ.

ആ വിഴിഞ്ഞം കൂടി...

ആ വിഴിഞ്ഞം കൂടി...

ഒരു ചെറിയ ബോട്ട് കൊണ്ട് വന്ന് ആ വിഴിഞ്ഞം കൂടി ഉദ്ഘാടനം ചെയ്താലോ എന്നാണത്രെ ഇപ്പോള്‍ ഉമ്മന്‍ ചാണ്ടിയും കെ ബാബുവും ആലോചിയ്ക്കുന്നത്.

രണ്ടാമത്തെ വിമാനം

രണ്ടാമത്തെ വിമാനം

കണ്ണൂര്‍ വിമാനത്താവളത്തില്‍ ആദ്യത്തെ വിമാനം ഇറങ്ങി... ഇനി രണ്ടാമത്തെ വിമാനം എന്നിറങ്ങുമോ ആവോ?

എങ്ങനെയാ പൊളിഞ്ഞത്

എങ്ങനെയാ പൊളിഞ്ഞത്

എയര്‍പോര്‍ട്ട് എങ്ങനെയാണ് ഇങ്ങനെ പൊളിഞ്ഞത് എന്നാണത്രെ വിമാനവുമായി വന്ന പൈലറ്റ് കോ പൈലറ്റിനോട് സംശയം ചോദിച്ചത്.

പ്രതീക്ഷിച്ചതും കണ്ടതും

പ്രതീക്ഷിച്ചതും കണ്ടതും

പൈലറ്റ് പ്രതീക്ഷിച്ചത് എന്തോ... അവിടെ കണ്ടത് വേറെ എന്തോ...

 ഉദ്ഘാടനം ചെയ്ത് കൊടുക്കപ്പെടും

ഉദ്ഘാടനം ചെയ്ത് കൊടുക്കപ്പെടും

പണി തീരാത്ത പദ്ധതികള്‍ അതി വേഗം ഉദ്ഘാടനം ചെയ്ത് കൊടുക്കപ്പെടും എന്നാണത്രെ ഇപ്പോള്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ മുദ്രാവാക്യം,

ദദാണ്...

ദദാണ്...

നിങ്ങള്‍ ആരാണെന്നത് എനിയ്ക്ക് ഒരു വിഷയമേ അല്ല... പക്ഷേ ഞാന്‍ നിങ്ങളെ കണ്ടെത്തി ഉദ്ഘാടനം ചെയ്തിരിയ്ക്കും!!!

ഇതൊക്കെ അതാണ് കേട്ടോ...

ഇതൊക്കെ അതാണ് കേട്ടോ...

വലതുഭാഗത്ത് കൂടി നില്‍ക്കുന്ന സ്ഥലമാണത്രെ എമിഗ്രേഷന്‍ കൗണ്ടര്‍... ഇടതുഭാഗത്ത് കാണുന്നത് ഡ്യൂട്ടി ഫ്രീ ഷോപ്പില്‍ നിന്ന സാധനങ്ങള്‍ വാങ്ങാന്‍ നില്‍ക്കുന്നവരുടെ തിരക്കാണത്രെ.

ഉറക്കത്തില്‍ പോലും

ഉറക്കത്തില്‍ പോലും

ഇപ്പോള്‍ ഉറക്കത്തില്‍ പോലും ഉമ്മന് ചാണ്ടി പറയുന്നത് ഇങ്ങനെയാണെന്നാണ് ട്രോളര്‍മാരുടെ പരിഹാസം.

അവസാന ലാപ്പ്

അവസാന ലാപ്പ്

ആദ്യത്തെ നാലേമുക്കാല്‍ വര്‍ഷം ഒന്നും ചെയ്യാതെ അവസാനത്തെ രണ്ട് മാസം ഓടി നടന്ന് പണി ചെയ്യുകയാണത്രെ.

വിമാനം, സിഗ്നല്‍ ടവര്‍...

വിമാനം, സിഗ്നല്‍ ടവര്‍...

യാത്രക്കാരില്ല, സിഗ്നല്‍ ടവറില്ല... വിമാന്താവളം തന്നെയില്ല, അപ്പോള്‍ പിന്നെ ഇങ്ങനെയൊക്കെയല്ലേ പറ്റൂ.

 ബോയിങ് ബോയിഗ്

ബോയിങ് ബോയിഗ്

ബോയിങ് ബോയിങ്ങിലെ മോഹന്‍ലാലിന്റെ ഈ സീന്‍ ആര്‍ക്കെങ്കിലും ഓര്‍മവരുന്നുണ്ടെങ്കില്‍ തെറ്റ് പറയാന്‍ പറ്റുമോ?

 തിരഞ്ഞെടുപ്പല്ലേ

തിരഞ്ഞെടുപ്പല്ലേ

തിരഞ്ഞെടുപ്പടുത്തതല്ലേ, പട്ടാള വിമാനമാണെന്ന് പറഞ്ഞ് ഉപദ്രവിയ്ക്കരുത് പ്ലീസ്

 ഞെട്ടിപ്പോയോ

ഞെട്ടിപ്പോയോ

വിമാനത്താവളത്തില്‍ വിമാനമിറക്കാന്‍ എന്ന് പറഞ്ഞ് കൊണ്ടുവന്നിട്ട്....

ഇതാണോ വിഴിഞ്ഞം

ഇതാണോ വിഴിഞ്ഞം

ഇതാണോ വിഴിഞ്ഞം തുറമുഖം. ഇനിയിപ്പോള്‍ ഇതും ഉദ്ഘാടിച്ച് കളയുമോ?

ഇതാണോ ആ വിമാനം

ഇതാണോ ആ വിമാനം

ഉമ്മന് ചാണ്ടിയ്ക്ക് മാത്രം ട്രോള്‍ പൊങ്കാലയിട്ടാല്‍ പോരല്ലോ... മുസ്ലീം ലീഗിനും വേണ്ടേ...

ഇന്നെത്ര എണ്ണം

ഇന്നെത്ര എണ്ണം

ഇപ്പോള്‍ ഇങ്ങനെ ആണത്രെ ഉമ്മന്‍ ചാണ്ടിയപം കെ ബാബുവും ഒക്കെ പുറത്തിറങ്ങുന്നത്.

റണ്‍വേ മാേ്രത ഉള്ളല്ലേ

റണ്‍വേ മാേ്രത ഉള്ളല്ലേ

വിമാനത്താവളം എന്നൊക്കെ പറഞ്ഞിട്ട്... റണ്‍വേ മാേ്രത ഉള്ളല്ലേ- പൈലറ്റിന് ഇങ്ങനേയും ഒരു സംശയം തോന്നിയേക്കാം.

എയര്‍ഹോസ്റ്റസ്

എയര്‍ഹോസ്റ്റസ്

എന്താ ഭാവം അല്ലേ... വിമാനത്താവളം കണ്ടപ്പോള്‍ എയര്‍ഹോസ്റ്റസ് മാത്രമല്ല, സാധാരണക്കാര്‍ക്ക് പോലും ഇങ്ങനെ ഒരു ഭാവം ഉണ്ടായത്രെ.

സമ്മതിയ്ക്കണം

സമ്മതിയ്ക്കണം

കണ്ണൂര്‍ വിമാനത്താവളത്തില്‍ വിമാനമിറക്കിയ പൈലറ്റിനെ മറ്റ് പൈലറ്റുമാര്‍ ഇപ്പോള്‍ നമസ്‌കരിയ്ക്കുകയാണെന്നാണ് പരിഹാസം.

റണ്‍വേ എവിടെ

റണ്‍വേ എവിടെ

തലയണ മന്ത്രത്തില്‍ ശ്രീനിവാസന്‍ ബ്രേക്ക് എവിടെയെന്നാണ് ചോദിച്ചതെങ്കില്‍ കണ്ണൂര്‍ വിമാനത്താവളത്തില്‍ പൈലറ്റ് ചോദിച്ചത് റണ്‍വേ എവിടെയെന്നാണത്രെ!

പശൂവിനെ കെട്ടിക്കോട്ടെ

പശൂവിനെ കെട്ടിക്കോട്ടെ

ഉമ്മന്‍ ചാണ്ടിയ്‌ക്കെതിരെ ഇറങ്ങിയ ട്രോളുകളില്‍ ഏറ്റവും അധികം പ്രചരിപ്പിയ്ക്കപ്പെട്ടുകൊണ്ടിരിയ്ക്കുന്ന ഒന്നാണിത്.

എയര്‍പോര്‍ട്ട് തന്നെയാണോ

എയര്‍പോര്‍ട്ട് തന്നെയാണോ

കണ്ണൂര്‍ എയര്‍പോര്‍ട്ടിനോട് കൊച്ചി എയര്‍പോര്‍ട്ട് ചോദിച്ചത്!!!!

ഉളുപ്പ്

ഉളുപ്പ്

ഉദ്ഘാടനം ചെയ്യുന്ന ഉമ്മന്‍ ചാണ്ടിയ്ക്ക് ഒരു ഉളുപ്പും ഇല്ലത്രെ. അതൊക്കെ കാണുന്ന ജനത്തിനാണ് നാണം എന്ന്!!!

ജെസിബി പാര്‍ക്കിങ്

ജെസിബി പാര്‍ക്കിങ്

സത്യത്തില്‍ കണ്ണൂര്‍ വിമാനത്താവളം കണ്ടാല്‍ ജെസിപി ബാര്‍്കിങ് ഏരിയ ആണെന്നല്ലേ തോന്നുക എന്നാണ് ചോദ്യം.

വീണ്ടും ജെസിബി

വീണ്ടും ജെസിബി

നിര്‍ത്തിയിട്ടിരിയ്ക്കുന്ന ജെസിബികള്‍ കണ്ടപ്പോഴാണത്രെ പൈലറ്റിനും കോ പൈലറ്റിനും സംഗതി പിടികിട്ടിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+