കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആരൊക്കെ വിചാരിച്ചാലും പെട്രോളിനെ തോൽപ്പിക്കാൻ ആവില്ല മക്കളേ.. 83 നോട്ടൗട്ട്! അടപടലം ട്രോൾ!!

  • By Desk
Google Oneindia Malayalam News

പെട്രോള്‍, ഡീസല്‍ വില കൂട്ടുന്നത് രാജ്യത്ത് സ്വച്ഛഭാരത് പദ്ധതി നടപ്പിലാക്കാനും കക്കൂസുകള്‍ പണിയാനും ആണെന്ന് പറഞ്ഞത് ഒരു കേന്ദ്ര മന്ത്രി ആയിരുന്നു. മറ്റാരും അല്ല, മലയാളിയായ അല്‍ഫോന്‍സ് കണ്ണന്താനം തന്നെ. അന്താരാഷ്ട്ര വിപണിയില്‍ എണ്ണ വില ഇടിയുമ്പോഴും നമ്മുടെ രാജ്യത്ത് മാത്രം വില ദിവസം പ്രതി കൂടിക്കൊണ്ടിരിക്കുകയാണ്.

<strong>ആണ് പെണ്ണായി... പെണ്ണ് ആണായി! മാറിയ ആണും മാറിയ പെണ്ണും കല്യാണം കഴിക്കുന്നു... മലയാളികൾ, അത്രയേ ഉള്ളൂ!</strong>ആണ് പെണ്ണായി... പെണ്ണ് ആണായി! മാറിയ ആണും മാറിയ പെണ്ണും കല്യാണം കഴിക്കുന്നു... മലയാളികൾ, അത്രയേ ഉള്ളൂ!

ഇപ്പോഴിതാ, പെട്രോള്‍ വില കൂടാന്‍ സംസ്ഥാന ധനമന്ത്രി തോമസ് ഐസക്ക് ആണെന്ന് വരെ പറഞ്ഞു കഴിഞ്ഞു ബിജെപി നേതാവ് എംടി രമേശ്. ട്രോളന്‍മാരാണെങ്കില്‍ ഇന്ധനവില വര്‍ദ്ധന പലതവണ ട്രോളുകള്‍ക്ക് വിധേയമാക്കിയതാണ്. അതുകൊണ്ടൊന്നും വില കുറയുന്നും ഇല്ല.

<strong>ഇക്കയുടെ വയസ്സൊക്കെ വെറും കോമഡിയല്ലേ... വർഷങ്ങൾ മേലേക്ക് പ്രായം താഴേക്ക്.. മെഗാസ്റ്റാർ മമ്മൂട്ടിയുടെ പിറന്നാൾ ആഘോഷമാക്കി ട്രോളന്മാർ!! സംഗതി പരമസത്യം!!</strong>ഇക്കയുടെ വയസ്സൊക്കെ വെറും കോമഡിയല്ലേ... വർഷങ്ങൾ മേലേക്ക് പ്രായം താഴേക്ക്.. മെഗാസ്റ്റാർ മമ്മൂട്ടിയുടെ പിറന്നാൾ ആഘോഷമാക്കി ട്രോളന്മാർ!! സംഗതി പരമസത്യം!!

പെട്രോള്‍ പമ്പുകളിലെ വില കാണിക്കുന്ന ഡിജിറ്റല്‍ ഡിസ്‌പ്ലേ വരെ മാറ്റേണ്ട സാഹചര്യമാണത്രെ വരാന്‍ പോകുന്നത്. സംഗതി നൂറ് കടന്നാല്‍ പിന്നെ അതില്‍ കാണിക്കാന്‍ പറ്റില്ലന്ന്!

മമ്മൂട്ടി വിചാരിച്ചാൽ പോലും..

മമ്മൂട്ടി വിചാരിച്ചാൽ പോലും..

മോദിജി എന്തിനാണ് 200 രൂപയുടെ നോട്ട് ഇറക്കിയത് എന്ന് ഇപ്പോള്‍ മനസ്സിലായോ... 100 രൂപയ്ക്ക് പെട്രോള്‍ അടിച്ചാല്‍ വണ്ടി വഴിയില്‍ നില്‍ക്കും എന്ന് മുന്‍കൂട്ടി കണ്ടുകൊണ്ടാണത്രെ.. ആ മനസ്സ് നമ്മള്‍ കാണാതെ പോകരുത്. ഡീസലും ഡോളറും എന്തിന് മമ്മൂട്ടി വിചാരിച്ചാൽ പോലും പെട്രോളിനെ തൊടാൻ പറ്റില്ല എന്നതാണ് ഇപ്പോൾ പുതിയ ട്രോൾ

കേന്ദ്ര ധനമന്ത്രി ആയോ

കേന്ദ്ര ധനമന്ത്രി ആയോ

പെട്രോള്‍ വില കൂടാന്‍ കാരണം തോമസ് ഐസക്ക് ആണ് എന്നാണല്ലോ എംടി രമേശ് പറഞ്ഞത്. ഇനിയിപ്പോള്‍ തോമസ് ഐസക്കിനെ കേന്ദ്ര ധനമന്ത്രിയെങ്ങാനും ആക്കിയോ എന്നാണ് സംശയം!

വൈഫൈയും ടിവിയും

വൈഫൈയും ടിവിയും

കക്കൂസ് നിര്‍മിക്കാന്‍ വേണ്ടിയാണ് പെട്രോള്‍ വില കൂട്ടുന്നത് എന്നല്ലേ പറയുന്നത്. ഇങ്ങനെ കൂട്ടിക്കൂട്ടി ഒടുവില്‍ കക്കൂസില്‍ വൈഫൈയും ടിവിയും വരെ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ഇത്രയധികം പൈസ എങ്ങനെയെങ്കിലും ചെലവഴിക്കണ്ടേ!

എല്ലാത്തിനും പിന്നില്‍

എല്ലാത്തിനും പിന്നില്‍

വെറുതേയല്ല മോദിജി പെട്രോള്‍ വില ഇങ്ങനെ കൂട്ടുന്നത്. മറ്റ് രാജ്യങ്ങളില്‍ ഉള്ളത്ര വില ആകുമ്പോള്‍ ഇവിടത്തെ എല്ലാ സാധന സേവനങ്ങളുടേയും വില നേര്‍ പകുതി ആകുമത്രെ... അത് പക്ഷേ, എല്ലാവര്‍ക്കും മനസ്സിലാവില്ലല്ലോ!

ഭക്ഷണമില്ലെങ്കില്‍ കക്കൂസെന്തിന്

ഭക്ഷണമില്ലെങ്കില്‍ കക്കൂസെന്തിന്

പെട്രോള്‍ വില കൂടിയ കാര്യം പറയുമ്പോള്‍ സംഘികള്‍ അപ്പോള്‍ പറയും നിത്യോപയോഗ സാധനങ്ങളുടെ വില കൂടിയെന്ന്. ഇന്ധന വില കൂടുമ്പോള്‍ ആണല്ലോ ഈ നിത്യോപയോഗ സാധനങ്ങളുടെ വില കൂടുന്നത്... ഭക്ഷണ കഴിക്കാന്‍ പറ്റിയില്ലെങ്കില്‍ പിന്നെ കക്കൂസ് എന്തിനാണോ ആവോ!

ഡിസ്‌കൗണ്ട് കിട്ടുമോ

ഡിസ്‌കൗണ്ട് കിട്ടുമോ

കക്കൂസ് പണിയാന്‍ വേണ്ടിയാണല്ലോ ഇന്ധന വില കൂട്ടുന്നത്... അപ്പോള്‍ പിന്നെ സ്വന്തമായി കക്കൂസ് ഉള്ളവര്‍ക്ക് വല്ല ഡിസ്‌കൗണ്ടും കിട്ടുമോ എന്നാണ് സംശയം. ന്യായമായ സംശയം!

പുതിയ സ്റ്റിക്കര്‍!!

പുതിയ സ്റ്റിക്കര്‍!!

പെട്രോളിന് വില കൂട്ടിയാല്‍ ജനങ്ങള്‍ വാഹനങ്ങളില്‍ ഒട്ടിക്കേണ്ട സ്റ്റിക്കര്‍ വരെ പുറത്തിറക്കിയിട്ടുണ്ട് ട്രോളന്‍മാര്‍... എല്ലാം കക്കൂസിന് വേണ്ടി ആണല്ലോ എന്നോര്‍ക്കുമ്പോഴാണ്. ആ താമരയുടെ സ്ഥാനം മറക്കരുത്!

ഇതിപ്പോള്‍ സര്‍ക്കാസമാണോ

ഇതിപ്പോള്‍ സര്‍ക്കാസമാണോ

കേരളത്തിലെ കുടുംബ ബജറ്റ് താളം തെറ്റിച്ചത് പെട്രോള്‍ വില വര്‍ദ്ധന അല്ലത്രെ. അത് അരിക്കും വെളിച്ചെണ്ണയ്ക്കും വില കൂടിയതാണെന്ന്! അപ്പോള്‍ പിന്നെ ഇന്ധ വില കൂടുമ്പോള്‍ അവശ്യസാധന വില കുറയുകയായിരിക്കും പതിവ് അല്ലേ!

നെഹ്‌റു എന്നൊന്നും പറയല്ലേ...

നെഹ്‌റു എന്നൊന്നും പറയല്ലേ...

പെട്രോള്‍ വില വര്‍ദ്ധനയ്ക്ക് കാരണം തോമസ് ആഐസക്ക് ആണെന്നാണ് എംടി രമേശ് പറഞ്ഞത്. വല്ല ദേശീയ നേതാക്കളും ആയിരുന്നെങ്കില്‍ ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ പേര് പറഞ്ഞേനെ... ഭാഗ്യം!

ക്യാപ്റ്റന്‍ ക്ലീറ്റസ്

ക്യാപ്റ്റന്‍ ക്ലീറ്റസ്

തലയ്ക്ക് പരിക്ക് പറ്റിയ ക്യാപ്റ്റന്‍ ക്ലീറ്റസിനെ പോലെ ആണെന്ന് തോന്നുന്നു എംടി രമേശിന്റെ ഒക്കെ അവസ്ഥ. അല്ലെങ്കില്‍ പിന്നെ ആരെങ്കിലും ഇങ്ങനെയൊക്കെ പറയുമോ!

കുറച്ചുകൂടി സഹിക്കണം

കുറച്ചുകൂടി സഹിക്കണം

ജനങ്ങള്‍ ഇപ്പോള്‍ ക്ഷമ പഠിച്ചുകൊണ്ടിരിക്കുകയാണത്രെ. 2019 വരെ കാത്തിരിക്കാനുള്ള ക്ഷമ. 2019 ല്‍ ആണല്ലോ പൊതു തിരഞ്ഞെടുപ്പ് വരുന്നത്. അപ്പോള്‍ കാണിച്ചുതരാമെന്ന്!

രാജ്യ വികസനം

രാജ്യ വികസനം

രാജ്യ വികസനം എന്ന് പറഞ്ഞാല്‍ കക്കൂസ് നിര്‍മിക്കല്‍ മാത്രം ആണോ എന്നാണ് ഇപ്പോഴത്തെ സംശയം. അകത്തക്ക് വല്ലതും ചെന്നാലല്ലേ കക്കൂസിന്റെ ഒക്കെ ആവശ്യം തന്നെ വരൂ... അപ്പോള്‍ പിന്നെ വികസനം?

മത്സരമാണ്

മത്സരമാണ്

ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത് പെട്രോള്‍ വിലയും ഡീസല്‍ വിലയും തമ്മിലുള്ള മത്സരം ആണ്. ഇതുവരെ ഒരുപാട് പിറകില്‍ നിന്നിരുന്ന ഡീസല്‍ വളരെയേറെ മുന്നില്‍ എത്തിക്കഴിഞ്ഞു. ഏത് നിമിഷവും ട്രോഫി ഡീസല്‍ കൈയ്യടക്കാനുള്ള സാധ്യത പോലും തള്ളിക്കളയാന്‍ ആവില്ല!

ഇങ്ങനെയൊക്കെ പറയാമോ

ഇങ്ങനെയൊക്കെ പറയാമോ

സാമാന്യ ബോധമുള്ള ഒരാള്‍ ഇത്തരത്തില്‍ ഒരു പ്രതികരണം നടത്താന്‍ സാധ്യതയില്ലെന്നാണ് ട്രോളന്‍ കരുതുന്നത്. അപ്പോള്‍ അദ്ദേഹത്തിന്റെ സാമാന്യ ബോധം എങ്ങനെ നഷ്ടപ്പെട്ടു എന്നാണ് ചോദ്യം!

ബ്ലോക്കിന്റെ കാര്യം

ബ്ലോക്കിന്റെ കാര്യം

ഇവിടെ ഇന്ധന വില കുതിച്ചുകയറുമ്പോള്‍ ഫേസ്ബുക്കില്‍ കുമ്മോജി ഇടുന്നവരെ ബ്ലോക്ക് ചെയ്തുകൊണ്ടിരിക്കുകയാണ് കുമ്മനം രാജശേഖരന്‍. സത്യത്തില്‍ ഇന്ധന വില കൂടുന്നതില്‍ പ്രതിഷേധിച്ചുകൊണ്ടാണത്രെ അദ്ദേഹം ആളുകളെ അങ്ങനെ ബ്ലോക്ക് ചെയ്യുന്നത്.

വികസനം ഇല്ലെന്ന് പറയരുത്

വികസനം ഇല്ലെന്ന് പറയരുത്

ഇനി വികസനം ഇല്ലെന്ന് ആരും പറയരുത്. പെട്രോളും ഡീസലും മുന്നോട്ട് കുതിക്കുകയല്ലേ... അതില്‍ തന്നെ കേരളം ആണ് ദക്ഷിണേന്ത്യയിൽ ഒന്നാമത്. അപ്പോള്‍ പിന്നെ വികസനം ഇല്ലെന്ന് എങ്ങനെ പറയാന്‍ പറ്റും!

ടൂറിന് വേണ്ടി!!!

ടൂറിന് വേണ്ടി!!!

പെട്രോള്‍ വില അടിയന്തരമായി 80 രൂപയാക്കാനുള്ള പദ്ധതിയുണ്ടെന്ന്. അടുത്ത മാസം അമേരിക്കന്‍ ടൂറിന് പോകാന്‍ ഖജനാവില്‍ പൈസയില്ലത്രെ!

എമ്മാതിരി ഓട്ടം

എമ്മാതിരി ഓട്ടം

ഇന്ത്യയിലെ ഇന്ധന വിലയെ അത്ര പെട്ടെന്നൊന്നും ഓടിത്തോല്‍പിക്കാന്‍ ആര്‍ക്കും പറ്റില്ല. ജപ്പാനിലെ ബുള്ളറ്റ് ട്രെയിന്‍ വരെ തോറ്റ് തൊപ്പിയിട്ടു എന്നാണ് പറയുന്നത്!

സമ്മതിക്കണം

സമ്മതിക്കണം

കഴിഞ്ഞ യുപിഎ സര്‍ക്കാരിന്റെ കാലത്ത് പെട്രോള്‍ വില കൂടിയപ്പോള്‍ ഇങ്ങനെ സമരം ചെയ്തവരാണ് ബിജെപിക്കാര്‍. അന്ന് അന്താരാഷ്ട്ര വിപണിയില്‍ ഉണ്ടായിരുന്ന പാതി വിലയല്ലേ ഇപ്പോഴുള്ളൂ... എന്തെങ്കിലും ഉളുപ്പുണ്ടോ എന്ന് ആലോചിച്ച് നോക്കൂ!

എന്ത് ചെയ്യും

എന്ത് ചെയ്യും

പണ്ടൊക്കെ 100 രൂപയ്ക്ക് കുപ്പിയില്‍ പെട്രോള്‍ വാങ്ങണം എങ്കില്‍ രണ്ട് കുപ്പിയെങ്കിലും മിനിമം വേണമായിരുന്നു. ഇപ്പോഴാണെങ്കില്‍ ഒരു കുപ്പിയില്‍ പോലും നിറയുന്നില്ലെന്ന്( സമീപ ഭാവിയില്‍ സംഭവിക്കാന്‍ പോകുന്നത്)!!!

മതേതരത്വവും കക്കൂസും

മതേതരത്വവും കക്കൂസും

രാജ്യത്തെ മതേതരത്വം എങ്ങനെ പോകുന്നു എന്നാണ് ഒരു സംഘിയുടെ ചോദ്യം. കക്കൂസിന്റെ പമി എങ്ങനെ പോകുന്നു എന്ന് രണ്ടാമത്തെ സംഘിയുടെ ചോദ്യം. രണ്ടും നന്നായി പോകുന്നുണ്ടെന്നാണത്രെ ഉത്തരം!

English summary
Social Media trolls mocking Petrol, Diesel price hike
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X