കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിണറായിയുടെ ഒരു ഗതികേടേ...!!! ഒരു വർഷം മുന്പത്തെ വാർത്തയ്ക്ക് ഇപ്പോൾ അറഞ്ചം പുറഞ്ചം ട്രോളുകൾ!!!

  • By Desk
Google Oneindia Malayalam News

ട്രോളുകള്‍ എന്ന് പറഞ്ഞാല്‍ പരിഹാസത്തില്‍ മുക്കിയ വിമര്‍ശനങ്ങളാണ്. വിമര്‍ശനങ്ങളെ ഉള്‍ക്കൊള്ളാന്‍ പറ്റില്ലെങ്കില്‍ പിന്നെ പറഞ്ഞിട്ട് ഒരു കാര്യവും ഇല്ല. നമ്മുടെ മുഖ്യമന്ത്രി പിണറായി വിജയനെ ട്രോളരുതെന്ന് പോലീസ് നിര്‍ദ്ദേശം നല്‍കി എന്നാണ് വാര്‍ത്ത.

ഇങ്ങനെ ഒരു കാര്യം പറഞ്ഞാല്‍ മിണ്ടാതിരിക്കുന്നവരാണോ ഇവിടത്തെ ട്രോളന്‍മാര്‍! ട്രോളരുത് എന്ന് പറഞ്ഞാല്‍ പിന്നെ അറഞ്ചം പുറഞ്ചം ട്രോളുകള്‍ ആയിരിക്കും എന്ന് ആര്‍ക്കാണ് അറിയാത്തത്. പക്ഷേ നമ്മുടെ പോലീസിനും മുഖ്യമന്ത്രിക്കും അത് അറിയാതെ പോയോ എന്നാണ് സംശയം. പക്ഷേ, ഇതിൽ വേറെ ഒരു കാര്യം കൂടിയുണ്ട്. ഒരു വർഷം മുന്പ് വന്ന വാർത്തയുടെ സ്ക്രീൻഷോട്ടിന്റെ അടിസ്ഥാനത്തിലാണ് ട്രോളൻമാർ ഇറങ്ങിത്തിരിച്ചിരിക്കുന്നത്.

എന്തായാലും മുഖ്യമന്ത്രിയെ ഇതിന്റെ പേരില്‍ ട്രോളി കൊല്ലുകയാണ് സോഷ്യല്‍ മീഡിയ. ഏറ്റവും അധികം ട്രോള്‍ ശരങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്ന കുമ്മനത്തെ ഇക്കാര്യത്തില്‍ എങ്കിലും മാറ്റി നിര്‍ത്തും എന്ന് പ്രതീക്ഷിച്ചവര്‍ക്കും തെറ്റിപ്പോയി!

പറയണ്ടായിരുന്നു

പറയണ്ടായിരുന്നു

മുഖ്യമന്ത്രിക്കെതിരെ കാര്യമായ ട്രോളുകള്‍ ഒന്നും ഇല്ലാതിരിക്കുകയായിരുന്നു. സര്‍ക്കാരിനെതിരെ ട്രോളുകള്‍ ഉണ്ടാകരുത് എന്ന് പറഞ്ഞിട്ട് കാര്യം ഒന്നും ഇല്ലല്ലോ. അപ്പോള്‍ വെറുതേയിരുന്ന ട്രോളന്‍മാരെ ഇങ്ങനെ തോണ്ടിയാല്‍ എന്തായിരിക്കും സ്ഥിതി എന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ!

ആശ്വസിക്കാനുള്ള വക

ആശ്വസിക്കാനുള്ള വക

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഒരു ദയയും ഇല്ലാതെ ട്രോളുന്നവരാണ് ഇവിടത്തെ ട്രോളന്‍മാര്‍. കാര്യമായ ട്രോളൊന്നും കിട്ടാതിരുന്ന മുഖ്യമന്ത്രിയ്ക്കും ഇപ്പോള്‍ ഏതാണ്ട് കുമ്മനത്തിന്റെ സ്ഥിതി ആയിട്ടുണ്ട്. ഇവരെ കാണുന്നതാണത്രെ മോദിജിയുടെ ഏക ആശ്വാസം!

ഒരു കഥ സൊല്ലട്ടുമാ...

ഒരു കഥ സൊല്ലട്ടുമാ...

തന്നെ ട്രോളിയാല്‍ പിടിച്ച് അകത്തിടും എന്നാണത്രെ മുഖ്യമന്ത്രി പറയുന്നത്. അങ്ങനെയെങ്കില്‍ കേരളത്തിലെ ഒട്ടുമിക്ക ട്രോളന്‍മരേയും മോദിജി പിടിച്ച് അകത്തിടണമായിരുന്നു. ആ കഥ ഒറ്റ വാക്കില്‍ ഒന്നും തീരില്ലല്ലോ!

അയ്യോ ട്രോളാ ട്രോളല്ലേ...

അയ്യോ ട്രോളാ ട്രോളല്ലേ...

ഇതിപ്പോള്‍ ഏതാണ്ട് ഈ ഗതി ആയിട്ടുണ്ട്. അയ്യോ ട്രോളാ ട്രോളല്ലേ എന്ന് പറഞ്ഞാല്‍ പിന്നെ ട്രോളന്‍മാര്‍ക്ക് വെറുതേ ഇരിക്കാന്‍ പറ്റുമോ... മുഖ്യനും കിട്ടും സെക്രട്ടറിക്കും കിട്ടും, അടപടലം ട്രോളുകള്‍!

ഒറ്റപ്പെട്ട് പോയേനെ

ഒറ്റപ്പെട്ട് പോയേനെ

ട്രോളുകള്‍ ഏറ്റ് തളര്‍ന്നിരിക്കുന്ന കുമ്മനം രാജശേഖരന് എന്തായാലും ഈ പരിപാടി ഒരു അശ്വാസം ആയിട്ടുണ്ട്. ട്രോളന്‍മാര്‍ക്കെതിരെ ഒന്ന് പറഞ്ഞതിന് അത്രയധികം അല്ലേ കിട്ടിയത്. എന്തായാലും ഒറ്റപ്പെട്ട് പോയില്ല എന്ന് ആശ്വസിക്കാം!

ആ ലിസ്റ്റ് കണ്ടാല്‍

ആ ലിസ്റ്റ് കണ്ടാല്‍

മുഖ്യമന്ത്രിയെ ട്രോളുന്നവരെ അറസ്റ്റ് ചെയ്യാന്‍ തീരുമാനിച്ചാല്‍ പിന്നെ കേരളത്തിലെ ജയിലുകള്‍ ഒന്നും മതിയാവില്ല. ആ പട്ടിക ഒന്ന് കണ്ടാല്‍ ഏത് മുഖ്യമന്ത്രിയും ഞെട്ടിത്തരിച്ച് പോകും!

ആര്‍ക്കാണ് ഗുണം

ആര്‍ക്കാണ് ഗുണം

ഇനി മുഖ്യമന്ത്രിയെ ട്രോളരുത് എന്ന് പറഞ്ഞത് നടപ്പിലായാല്‍ തന്നെ ആര്‍ക്കായിരിക്കും ഗുണം? അത് ഭാവി മുഖ്യമന്ത്രിയായി കുപ്പായവും തൈപ്പിച്ചിരിക്കുന്ന കുമ്മനത്തിന് തന്നെ ആയിരിക്കുമത്രെ!

നട്ടെല്ലുള്ളവര്‍

നട്ടെല്ലുള്ളവര്‍

മുഖ്യമന്ത്രിയെ ട്രോളരുത് എന്ന് പറഞ്ഞാല്‍ മിണ്ടാതിരിക്കുന്നവരല്ല ഇവിടത്തെ ട്രോളന്‍മാര്‍. അതിന്റെ പേരില്‍ സംഘിയാക്കാന്‍ ഒന്നും ആരും നില്‍ക്കണ്ട... നട്ടെല്ലുള്ളവര്‍ ആണെങ്കില്‍ അറഞ്ചം പുറഞ്ചം ട്രോളിയിരിക്കുമത്രെ!

ആശയം കിട്ടി

ആശയം കിട്ടി

ട്രോളുകള്‍ക്ക് പറ്റിയ ആശയങ്ങള്‍ ഒന്നും ഇല്ലാതെ ദാരിദ്ര്യത്തില്‍ ഇരിക്കുകയായിരുന്നു. അപ്പോഴല്ലേ മുഖ്യമന്ത്രിയെ ട്രോളരുത് എന്ന് ഇണ്ടാസ് വന്നത്. ഇനിയിപ്പോള്‍ ആശയ ദാരിദ്ര്യം ലവലേശം ഉണ്ടാവില്ല!

സന്തോഷമായി

സന്തോഷമായി

ഗ്രഹണി പിടിച്ച കുട്ടികളുടെ മുന്നിലേക്ക് ചക്കപ്പുഴക്ക് കൊണ്ടുപോയാല്‍ എങ്ങനെ ഉണ്ടാകും. ഏതാണ്ട് അതുപോലെ ആണ് ഇപ്പോള്‍ മുഖ്യമന്ത്രിയുടെ സ്ഥിതി. അടപടലം ട്രോളുകള്‍ ആണ്!

ഇനി ട്രോളുകയേ ഇല്ല!

ഇനി ട്രോളുകയേ ഇല്ല!

മുഖ്യമന്ത്രിയെ ഇനി ട്രോളാന്‍ പാടില്ലെന്ന് പോലീസ് പറഞ്ഞതേയുള്ളൂ... അപ്പോള്‍ തന്നെ ട്രോളന്‍മാര്‍ തലകുലുക്കി സമ്മതിച്ചിട്ടുണ്ട്... പക്ഷേ, അതിന് ശേഷം സംഭവിച്ചത് എന്താണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ!

അഭിപ്രായ സ്വാതന്ത്ര്യം

അഭിപ്രായ സ്വാതന്ത്ര്യം

അഭിപ്രായ സ്വാതന്ത്ര്യത്തിനും ആവിഷ്‌കാര സ്വാതന്ത്ര്യത്തിനും ഒക്കെ വേണ്ടി നിലകൊള്ളുന്ന ആളാണ്... പക്ഷേ, നോക്കുന്നതിന്റെ ആംഗിള്‍ ഒന്ന് മാറ്റിപ്പി
ടിച്ചാല്‍ കാര്യം പിടികിട്ടും എന്നാണ് ട്രോളന്‍മാര്‍ പറയുന്നത്!

പ്രതീക്ഷയും പാളി

പ്രതീക്ഷയും പാളി

എന്നെങ്കിലും ഒരിക്കല്‍ താന്‍ മുഖ്യമന്ത്രി ആവുകയാണെങ്കില്‍ അന്ന് പോലീസിന് ആദ്യം കൊടുക്കാന്‍ വേണ്ടി കുമ്മനം രാജശേഖരന്‍ തയ്യാറാക്കി വച്ചിരുന്ന നിര്‍ദ്ദേശം ആയിരുന്നേ്രത ഇത്... അപ്പോള്‍ ആ പ്രതീക്ഷയും പാളി!

രഹസ്യമായി പറഞ്ഞാല്‍ മതിയായിരുന്നു!

രഹസ്യമായി പറഞ്ഞാല്‍ മതിയായിരുന്നു!

മുഖ്യമന്ത്രിയെ പരിഹസിക്കരുത് എന്ന് ട്രോള്‍ ഗ്രൂപ്പുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയതൊക്കെ കൊള്ളാം... അതൊക്കെ ഇത്തിരി മയത്തില്‍, രഹസ്യമായിട്ട് മതിയായിരുന്നില്ലേ... ഇതിപ്പോള്‍ പറഞ്ഞും പോയി, പണിയും കിട്ടി!

പ്രധാനമന്ത്രിയോട് ചോദിച്ചാല്‍ മതി!

പ്രധാനമന്ത്രിയോട് ചോദിച്ചാല്‍ മതി!

ട്രോള് കിട്ടാന്‍ വകുപ്പുള്ള കാര്യങ്ങള്‍ ആണെങ്കില്‍ അത് കിട്ടുക തന്നെ ചെയ്യും. അത്ര പരിചയം ഇല്ലാത്തതിന്റെ പ്രശ്‌നമാണ്... പ്രധാനമന്ത്രിയെ കാണുമ്പോള്‍ ഒന്ന് ചോദിച്ചാല്‍ അതി, അദ്ദേഹം പറഞ്ഞുതരും!

ലോക്കപ്പ് നിറയും

ലോക്കപ്പ് നിറയും

ഇനിയിപ്പോള്‍ ഈ നിര്‍ദ്ദേശം തമാശക്ക് വല്ലതും കൊടുത്തതാണോ? സംഗതി സീരിയസ് ആണെങ്കില്‍ ഒരു കാര്യം ഉറപ്പാണ്. കേരളത്തിലെ ലോക്കപ്പുകള്‍ എല്ലാം ട്രോളന്‍മാരെ കൊണ്ട് നിറഞ്ഞ് കവിയും!

ട്രോളി ഓങ്കാര നടനം ആടി!

ട്രോളി ഓങ്കാര നടനം ആടി!

മുഖ്യമന്ത്രിയെ ഇപ്പോള്‍ ട്രോളണ്ട എന്ന് അങ്ങ് പറഞ്ഞതേ ഉള്ളൂ... ഒന്ന് ഇരുട്ടി വെളുക്കുന്നതിന് മുമ്പ് ട്രോളുകള്‍ കൊണ്ട് ഓങ്കാര നടനം ആടിക്കളഞ്ഞു ട്രോളന്‍മാര്‍!

വഴിയേ പോയ അടി

വഴിയേ പോയ അടി

ഒരു പണിയും ഇല്ലാതെ ചുമ്മാ ഇരിക്കുകയായിരുന്നുട്രോളന്‍മാര്‍. അപ്പോഴല്ലേ, തന്നെ ട്രോളരുത് എന്ന് മുഖ്യമന്ത്രി പറഞ്ഞത്. വഴിയേ പോയ അടി വാങ്ങി വച്ചത് പോലെ ആയിട്ടുണ്ട്!

പോലീസിനോടും റീ വിളിക്കുമോ

പോലീസിനോടും റീ വിളിക്കുമോ

ഒരു ട്രോള്‍ ആരെങ്കിലും പിന്നേയും പോസ്റ്റ് ചെയ്താല്‍ 'റീ' വിളിക്കുക എന്നതാണ് ട്രോളന്‍മാരുടെ ഒരു രീതി. ഇതിപ്പോള്‍ പോലീസിനെ പോലും വിളിച്ച് പറഞ്ഞുകൊടുക്കുന്ന രീതിയിലേക്ക് വളര്‍ന്നാല്‍ ഗംഭീരമാകും!

 ഇന്റര്‍വെല്‍ ഇല്ല, ക്ലൈമാക്‌സ് മാത്രം!

ഇന്റര്‍വെല്‍ ഇല്ല, ക്ലൈമാക്‌സ് മാത്രം!

ട്രോളന്‍മാര്‍ ട്രോളാന്‍ തുടങ്ങിയില്‍ പിന്നെ ഇന്റര്‍വെല്‍ എന്ന് പറയുന്ന സാധനമേ ഉണ്ടാവില്ല, ക്ലൈമാക്‌സ് മാത്രമേ ഉണ്ടാവുകയുള്ളൂ. പിന്നെ തല്ലല്ലേ, കൊല്ലല്ലേ എന്നൊന്നും പറഞ്ഞ് കരഞ്ഞിട്ട് ഒരു കാര്യവും ഉണ്ടാവില്ല!

 ഒരുതരി കനലും കൊണ്ട്

ഒരുതരി കനലും കൊണ്ട്

രാജ്യം മുഴുവന്‍ ഭരിക്കുന്ന പ്രധാനമന്ത്രിയെ ട്രോളാതെ വിട്ടിട്ടില്ല.... പിന്നെയല്ലേ, ഒരുതരി കനല്‍ മാത്രം മതി എന്ന് പറഞ്ഞ് കേരളം ഭരിക്കുന്ന മുഖ്യമന്ത്രി എന്നൊക്കെ ട്രോളന്‍മാര്‍ ചോദിച്ച് തുടങ്ങിയിട്ടുണ്ട്! എന്ത് ചെയ്യാന്‍....

ഭാവി മുഖ്യമന്ത്രിയല്ല!!!

ഭാവി മുഖ്യമന്ത്രിയല്ല!!!

മുഖ്യമന്ത്രിയെ ട്രോളരുത് എന്ന് പോലീസ് പറഞ്ഞു എന്ന് കേട്ടപ്പോള്‍ ഏറ്റവും സന്തോഷിച്ചത് കുമ്മനം രാജശേഖരന്‍ ആയിരുന്നത്രെ! പക്ഷേ, പിന്നെ അല്ലേ മനസ്സിലായത്, ഭാവി മുഖ്യമന്ത്രിയെ അല്ല, ഇപ്പോഴത്തെ മുഖ്യമന്ത്രിയെ ആണത്രെ ട്രോളരുത് എന്ന് പറഞ്ഞത്!

ഊരിപ്പിടിച്ച വാളുകള്‍ എവിടേ...

ഊരിപ്പിടിച്ച വാളുകള്‍ എവിടേ...

ബ്രണ്ണന്‍ കോളേജില്‍ ഊരിപ്പിടിച്ച വാളുകള്‍ക്കിടയിലൂടെ നടന്നു എന്നൊക്കെയാണ് പറയുന്നത്. പക്ഷേ, ട്രോളുകളെ പേടിയാണെന്ന്... ചിരിക്കാതെ എന്ത് ചെയ്യും!

സ്‌പോര്‍ട്‌സ് മാന്‍ സ്പിരിറ്റ്

സ്‌പോര്‍ട്‌സ് മാന്‍ സ്പിരിറ്റ്

ട്രോളുന്നതിനെ ഒക്കെ ഒരു സ്‌പോര്‍ട്‌സ് മന്‍ സ്പിരിറ്റില്‍ എടുത്തൂടെ എന്നൊക്കെ കുമ്മനം ചോദിച്ച് കളയുമോ എന്നാണ് സംശയം. പക്ഷേ, കുമ്മനത്തിന് വേണ്ടി പോലും ട്രോളന്‍മാര്‍ക്കെതിരെ പരാതി കൊടുത്തിട്ടുണ്ട് എന്ന കാര്യം മറന്നുപോകരുത്!

 ചോദിച്ചുവാങ്ങിയ ട്രോള്‍

ചോദിച്ചുവാങ്ങിയ ട്രോള്‍

വെറുതേയിരുന്ന ട്രോളന്‍മാരോട് ട്രോള് ചോദിച്ച് വാങ്ങിയതുപോലെ ആയല്ലോ കാര്യങ്ങള്‍... സത്യത്തില്‍ കേരള പോലീസിന് ഇതിപ്പോള്‍ എന്തിന്റെ കേടായിരുന്നു എന്നാണ് മനസ്സിലാകാത്തത്!

ഭാവി മുഖ്യനെ കൂടി!!!

ഭാവി മുഖ്യനെ കൂടി!!!

കാര്യങ്ങള്‍ ഇങ്ങനെ മുന്നോട്ട് പോകുമ്പോള്‍ മഹേഷിന്റെ പ്രതികാരത്തിലെ ബേബിച്ചേട്ടനെ പോലെ ഒരു സംഘിയും അവരുടെ ആവശ്യം മുന്നോട്ട് വച്ചിട്ടുണ്ട്- ഭാവി മുഖ്യമന്ത്രി കുമ്മനംജിയെ കൂടി ട്രോളുകളില്‍ നിന്ന് ഒഴിവാക്കണമത്രെ!

ഒരു സംസ്ഥാനം മാത്രം ഉണ്ടായിട്ട്

ഒരു സംസ്ഥാനം മാത്രം ഉണ്ടായിട്ട്

പേരിന് ഒരു സംസ്ഥാനം മാത്രം കൈയ്യില്‍ ഉണ്ടായിട്ട് ഇതാണ് അവസ്ഥ... വല്ല പ്രധാനമന്ത്രിയും ആയിരുന്നെങ്കില്‍ എന്തായിരിക്കും ജനങ്ങളുടെ സ്ഥിതി എന്നാണ് മറ്റൊരു ട്രോളന്റെ ആശങ്ക!

പോലീസിനും ട്രോള്‍

പോലീസിനും ട്രോള്‍

മുഖ്യമന്ത്രിയെ ട്രോളരുത് എന്ന് വിളിച്ച് പറഞ്ഞാല്‍ പോലീസുകാരെ പോലും വെറുതേ വിടാത്ത സ്ഥിതിയാണ്. ട്രോളന്‍മാരോടാണ് കളി!

ഇനി അതാണ് പ്രതീക്ഷ

ഇനി അതാണ് പ്രതീക്ഷ

ട്രോളുകളില്‍ നിന്ന് രക്ഷപ്പെടാന്‍ മോദിജി വിചാരിച്ചിട്ട് പോലും നടന്നിട്ടില്ല. ഇനി പിണറായി വിജയന്‍ വിചാരിച്ച് വല്ലതും നടന്നാലോ... അങ്ങനെയെങ്കില്‍ മോദിജിയെ കൂടി ഒന്ന് വെറുതേ വിടാന്‍ പറയുമോ ആവോ!

കാത്തിരുന്നാല്‍ മതി!

കാത്തിരുന്നാല്‍ മതി!

പോലീസ് ഒക്കെ പറഞ്ഞതുകൊണ്ട് ഇനി ട്രോളില്ലായിരിക്കും എന്നൊക്കെ മുഖ്യമന്ത്രി പ്രതീക്ഷിക്കാതിരുന്നാല്‍ മതിയായിരുന്നു...

ഒ രാജഗോപാലിനെ പൊളിച്ചടുക്കി, വലിച്ചൊട്ടിച്ച് ട്രോളൻമാർ! രാജേട്ടാ... ങ്ങള് മുത്താണെന്ന്!!! ഒ രാജഗോപാലിനെ പൊളിച്ചടുക്കി, വലിച്ചൊട്ടിച്ച് ട്രോളൻമാർ! രാജേട്ടാ... ങ്ങള് മുത്താണെന്ന്!!!

സവർക്കർ 'ഷൂവർക്കർ'! ഗാന്ധിജി വില്ലൻ!! പ്രിയന്റെ ആർഎസ്എസ് ചരിത്ര സിനിമയ്ക്ക് 'ഷൂ നക്കല്‍' ട്രോളുകൾ!!!സവർക്കർ 'ഷൂവർക്കർ'! ഗാന്ധിജി വില്ലൻ!! പ്രിയന്റെ ആർഎസ്എസ് ചരിത്ര സിനിമയ്ക്ക് 'ഷൂ നക്കല്‍' ട്രോളുകൾ!!!

കാത്തുവച്ചൊരു കസ്തൂരി മാമ്പഴം ആര് കൊത്തിപ്പോയി!!! എംപി സ്ഥാനം കൊതിച്ച തുഷാറിന് കിട്ടിയ ട്രോൾ പണികൾ!കാത്തുവച്ചൊരു കസ്തൂരി മാമ്പഴം ആര് കൊത്തിപ്പോയി!!! എംപി സ്ഥാനം കൊതിച്ച തുഷാറിന് കിട്ടിയ ട്രോൾ പണികൾ!

English summary
Social Media trolls mocking Pinarayi Vijayan, after police direction don't troll Chief Minister
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X