പോത്തേട്ടൻസ് ബ്രില്യൻസിന് അടപടലം ട്രോളുകൾ... തൊണ്ടിമുതൽ ട്രോൾ ഹിറ്റ്, ദൃക്‌സാക്ഷി സോഷ്യൽ മീഡിയ!!!

Subscribe to Oneindia Malayalam
പോത്തേട്ടൻസ് ബ്രില്ല്യൻസ്: ട്രോള്‍ | Oneindia Malayalam

പുതിയ സിനിമ ഏതെങ്കിലും ടൊറന്റില്‍ ഇറങ്ങിയോ എന്നറിയാന്‍ ട്രോള്‍ ഗ്രൂപ്പുകള്‍ നോക്കിയാല്‍ മതി എന്നാണ് സോഷ്യല്‍ മീഡിയയിലെ സംസാരം. എന്തായാലും ഇപ്പോള്‍ ട്രോള്‍ ഗ്രൂപ്പുകള്‍ നോക്കിയാല്‍ ഒരു കാര്യം മനസ്സിലാകും- തൊണ്ടിമുതലും ദൃക്‌സാക്ഷിയും ഇറങ്ങിക്കഴിഞ്ഞു.

വീട്ടിലെ കട്ടിലും എസിയും ദിലീപ് വാങ്ങിക്കൊടുത്തത്... പിന്നെ ധര്‍മജന്‍ പൊട്ടിക്കരയാതിരിക്കുമോ?

മഹേഷിന്റെ പ്രതികാരം ഇങ്ങനെ ടൊറന്റില്‍ റിലീസ് ചെയ്തതിന് ശേഷം ആയിരുന്നു 'പോത്തേട്ടന്‍ ബ്രില്യന്‍സ്' എന്നൊരു പ്രയോഗം തന്നെ വന്നത്. ഇപ്പോളിതാ തൊണ്ടിമുതലും ദൃക്‌സാക്ഷിയും അങ്ങനെ കാണുകയാണ് ട്രോളേഴ്‌സ്... എന്തിനാ? പോത്തേട്ടന്‍ ബ്രില്യന്‍സ് കണ്ടെത്താന്‍!!!

ജയിലിറങ്ങിയ ദിലീപിന് 50-ാം പിറന്നാൾ; മൂന്നാം വിവാഹം, പീഡന കേസ്... ദിലീപിന്റെ ജീവിതത്തിലെ 50 സംഭവങ്ങൾ

കെഎസ്ആര്‍ടിസി

കെഎസ്ആര്‍ടിസി

വെറുതേ ഒരു ബസ്സ് കാണിച്ചതല്ല പോത്തേട്ടന്‍. കെഎസ്ആര്‍ടിസി നഷ്ടത്തിലാണ് എന്ന് സിനിമയിലൂടെ പറയുകയായിരുന്നു.

വട്ടായിപ്പോയി

വട്ടായിപ്പോയി

ബ്രില്യന്‍സ് കാണാന്‍ വേണ്ടി ഭൂതക്കണ്ണാടിയും എടുത്ത് വച്ച് നോക്കാന്‍ തുടങ്ങിയതാ... പക്ഷേ ഒടുവില്‍ വട്ടായിപ്പോയി!

അത് നൂഡില്‍സ് ആയിരുന്നോ!!!

അത് നൂഡില്‍സ് ആയിരുന്നോ!!!

പ്രസാദ് വിഴുങ്ങിയത് സ്വര്‍ണ മാല അല്ലായിരുന്നോ? അത് പതഞ്ജലിയുടെ പ്രകൃതിദത്തമായ നൂഡില്‍സ് ആയിരുന്നോ!!!

മിണ്ടരുത്

മിണ്ടരുത്

ഇപ്പോള്‍ ആരെങ്കിലും ബ്രി എന്ന് പറഞ്ഞ് തുടങ്ങിയാല്‍ തന്നെ പോത്തേട്ടന്‍ വാ പൊത്തിപ്പിടിക്കുമത്രെ!

പ്രസാദിന് വേണ്ടി

പ്രസാദിന് വേണ്ടി

തൊഴിലിനിടയില്‍ അറിയാതെ മാല വിഴുങ്ങിപ്പോയ പ്രസാദിനെ രക്ഷിക്കാന്‍ കനിവുള്ളവര്‍ മുന്നോട്ട് വരണം. കഷ്ടമാണ് അദ്ദേഹത്തിന്റേയും കുടുംബത്തിന്റേയും സ്ഥിതി!

ഇനി എന്തിനാ ലോക്കര്‍!!!

ഇനി എന്തിനാ ലോക്കര്‍!!!

പ്രസാദിനെ പോലെ ഉള്ളവര്‍ ഉണ്ടെങ്കില്‍ എന്തിനാ വേറെ ലോക്കര്‍. എല്ലാം വയറ്റില്‍ സൂക്ഷിക്കാന്‍ പറ്റുമല്ലോ!!!

അതാണ് ബ്രില്ല്യന്‍സ്

അതാണ് ബ്രില്ല്യന്‍സ്

എന്തിനാണ് ഫഹദ് മാല മോഷ്ടിക്കുന്നത് ബസ്സിന്റെ ഇടതുവശത്ത് നിന്ന് ആക്കിയത് എന്നറിയാമോ? അതാണത്രെ പോത്തേട്ടന്‍സ് ബ്രില്യന്‍സ്!!!

എബിവിപിക്കാരേയും

എബിവിപിക്കാരേയും

എബിവിപിക്കാരെ ഒന്നും സിനിമയില്‍ എടുക്കില്ല എന്നല്ലേ പറഞ്ഞിരുന്നത്. ഇപ്പോഴിതാ പോത്തേട്ടന്‍ ആ പരാതിയും പരിഹരിച്ചിട്ടുണ്ട്.

ബ്രില്യന്‍സ്

ബ്രില്യന്‍സ്

ലോഗോ ഇല്ലാതെ പോസ്റ്റ് ഇടാമോ... അതും ഐസിയുവില്‍!!! പറ്റും... ബ്രില്യന്‍സ് ഉണ്ടെങ്കില്‍!

അടുത്ത ബ്രില്യന്‍സ്

അടുത്ത ബ്രില്യന്‍സ്

പോലീസുകാരന്‍ ഡയലോഗ് തെറ്റിച്ചുകൊണ്ടിരുന്നപ്പോള്‍ വരുന്നു അടുത്ത ബ്രില്യന്‍സ്! പോത്തേട്ടന്‍ ഡയലോഗ് മുഴുവന്‍ വാട്‌സ് ആപ്പ് ചെയ്തു കൊടുത്തത്രെ!

ബ്രില്യന്‍സ് എവിടെയാ

ബ്രില്യന്‍സ് എവിടെയാ

ഇനിയിപ്പോള്‍ ബ്രില്യന്‍ കോളേജ് എവിടെ ആണെന്ന് ചോദിച്ചാലും കുടുങ്ങും. എവിടെ നോക്കിയാലും പോത്തേട്ടന്‍സ് ബ്രില്യന്‍സ് അല്ലേ!

കിടിലന്‍ റോള്‍ ആയിരുന്നു

കിടിലന്‍ റോള്‍ ആയിരുന്നു

ഒരു സഹനടി ആയി തകര്‍ക്കാം എന്ന് വിചാരിച്ചതായിരുന്നു. പക്ഷേ മുഖം പോലും കാണിക്കാന്‍ സമ്മതിച്ചില്ല ദ ബ്രില്യന്റ് പോത്തേട്ടന്‍!

സെമിനാരിക്കാരന്‍

സെമിനാരിക്കാരന്‍

സെമിനാരിയില്‍ പഠിക്കുന്ന യുവാവിനെ പോലും വരച്ചുവച്ചതില്‍ പോത്തേട്ടന്‍സ് ബ്രില്യന്‍സ് കാണാം.... പക്ഷേ കുറ്റം പറയരുത്!

ഇത്ര മതിയായിരുന്നു

ഇത്ര മതിയായിരുന്നു

പ്രസാദ് ആ ഒറ്റ ചോദ്യത്തിന് ആദ്യം തന്നെ അങ്ങ് മറുപടി പറഞ്ഞിരുന്നെങ്കിലോ... പോത്തേട്ടന്‍സ് ബ്രില്യന്‍സ് മിസ്സ് ആയിപ്പോടോയെ!

എല്ലാം അതില്‍ പെടും

എല്ലാം അതില്‍ പെടും

പോത്തേട്ടന്റെ ബ്രില്യന്‍സ് ആകുമ്പോ ഓരോ ഫ്രെയിമിലും വേണമല്ലോ... ഫഹദ് ചിരിക്കുമ്പോഴും എന്തിന് പേരെഴുതിക്കാണിക്കുന്ന ഫോണ്ടില്‍ പോലും ബ്രില്യന്‍സ് ആണ്!

പോസ്റ്റ് മോര്‍ട്ടം

പോസ്റ്റ് മോര്‍ട്ടം

ഇങ്ങനെ ഇഴകീറി പരിശോധിക്കാന്‍ ഇതെന്താ കൊല ചെയ്യപ്പെട്ട വല്ല ഡെഡ് ബോഡിയും ആണോ? ആരോടാണ് പറയുന്നത്... ആ മഹേഷിന്റെ പ്രതികാരത്തിന്റെ അവസ്ഥ ഓര്‍മയില്ലേ...

അല്‍ പോത്തന്‍!!!

അല്‍ പോത്തന്‍!!!

വെറുതേ ചെറിയ വേഷങ്ങള്‍ ഒക്കെ അഭിനയിച്ച് നടന്നിരുന്ന പഴയ പോത്തന്‍ അല്ല. തന്റെ ബ്രില്യന്‍സ് തന്നെ കണ്ട് കണ്ണ് തള്ളിയിരിക്കുന്ന അല്‍ പോത്തനാണ് ഇപ്പോള്‍.

കക്കൂസില്‍ വച്ച്

കക്കൂസില്‍ വച്ച്

കക്കൂസില്‍ വച്ചായിരുന്നത്രെ ഈ സീന്‍ ആദ്യം ഷൂട്ട് ചെയ്യാന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ സ്വര്‍ണ മാല ക്ലോസറ്റില്‍ വീഴുമല്ലോ എന്ന് വിചാരിച്ച് അത് മാറ്റുകയായിരുന്നു എന്ന്!!! വാട്ട് എ ബ്രില്യന്‍സ് പോത്തേട്ടാ....

എന്തൊരു സന്തോഷം

എന്തൊരു സന്തോഷം

പോത്തേട്ടന്‍ ബ്രില്യന്‍സിന് ഇടയ്ക്ക് ഇത് കാണുമ്പോള്‍ സന്തോഷിച്ചില്ലെങ്കില്‍ പിന്നെ എപ്പോ സന്തോഷിക്കും!!!

ഒന്നൊന്നര അല്ല... നാല് നാലര

ഒന്നൊന്നര അല്ല... നാല് നാലര

പോത്തേട്ടന്റെ ബ്രില്യന്‍സ് ഒക്കെ ഇപ്പോള്‍ ഇങ്ങനെയാണ് അളക്കുന്നത്. ഒന്നൊന്നര അല്ല ഒരു നാല് നാലര ബ്രില്യന്‍സ് വരും!

ഇങ്ങനേം തീര്‍ക്കാം

ഇങ്ങനേം തീര്‍ക്കാം

ശ്രീജയോട് പ്രസാദ് ആ ചോദ്യം നേരിട്ടങ്ങ് ചോദിച്ചിരുന്നെങ്കില്‍ തീരാവുന്ന കേസേ ഉണ്ടായിരുന്നുള്ളൂ... പോത്തേട്ടന്റെ ബ്രില്യന്‍സ് അത്ര പോരല്ലേ!!

English summary
Social Media troll mocking Pothettan's brilliance and Thondimuthalum Driksakshiyum!
Please Wait while comments are loading...