തള്ളാതെടേയ് തള്ളാതെ!!! എസ്ര നൂറ്പ്രാവശ്യം കണ്ട് അത്ഭുതപ്പെട്ട രാജുമോന് പൊങ്കാല; മമ്മൂക്കയുടെ ഓറഞ്ചും
മമ്മൂട്ടിയേയും മോഹന്‍ലാലിനേയും വെറുത് വിടാത്ത ട്രോളേഴ്സ് പൃഥ്വിരാജിനെ വെറുതേ വിടും എന്ന് പ്രതീക്ഷിക്കാന്‍ പറ്റുമോ
അടുത്തകാലത്ത് ഏറ്റവും വലിയ 'തള്ളല്‍' ആരോപണം നേരിട്ടത് പുലിമരുകനായിരുന്നു. മൂപ്പന്റേയും ഫാന്‍സിന്റേയും തള്ളലുകളെ സോഷ്യല്‍ മീഡിയ നേരിട്ടത് ട്രോളുകള്‍ വഴി ആയിരുന്നു.
അതിന് ശേഷമാണ് ഓറഞ്ചിന്റെ തൊലികളയാന്‍ വേണ്ടി ജപ്പാനില്‍ മമ്മൂട്ടി നാല് കിലോമീറ്റര്‍ നടന്നത്. അതുക്കും മേലെയാണ് ഇപ്പോള്‍ പൃഥ്വിരാജിന്റെ കാര്യം.
പുതിയ സിനിമയായ എസ്ര പുറത്തിറങ്ങുന്നതിന് മുമ്പ് പൃഥ്വിരാജ് പറഞ്ഞതാണ് ഇപ്പോള്‍ ട്രോളേഴ്‌സിന്റെ ഇഷ്ട വിഷയം. നൂറ് തവണ കണ്ടിട്ടും എസ്ര തന്നെ അത്ഭുതപ്പെടുത്തുന്നു എന്നാണ് പൃഥ്വിരാജ് പറഞ്ഞത്. ഇങ്ങനെയൊക്കെ തള്ളിയാല്‍ പിന്നെ ട്രോളാതിരിക്കാന്‍ പറ്റുമോ!!!

ഓറഞ്ചിന്റെ തൊലികളയാന്‍ വേണ്ടി നാല് കിലോമീറ്ററല്ലേ മമ്മൂട്ടി നടന്നത്. അതിത്തിരി കുറക്കാന്‍ പറ്റുമോ? എസ്ര കണ്ടതിന്റെ എണ്ണം പൃഥ്വിരാജ് കുറച്ചാല്‍ അത് ആലോചിക്കാവുന്നതാണ്!!!

ഇതിപ്പോ രജനീകാന്തിന്റെ കാര്യം പറഞ്ഞതുപോലെ ആയല്ലോ... നാന്‍ ഒരുതവണ ശൊന്നാല്‍ അത് നൂറ് തവണ ശൊന്ന മാതിരി എന്ന ഡയലോഗ് ഇല്ലേ... ഇനിയിപ്പോള്‍ രാജുമോന്‍ രജനിയുടെ അനിയനെങ്ങാനും ആണോ!!

ഇനി എന്തായാലും പൃഥ്വിരാജ് തീയേറ്ററില്‍ പോയി എസ്‌ര കാണാന്‍ സാധ്യതയില്ല. നൂറ് തവണ അതിന് മുമ്പ് തന്നെ കണ്ടതല്ലേ!!!

നൂറ് തവണ കണ്ടിട്ടും എസ്ര അത്ഭുതപ്പെടുത്തുകയല്ലേ... അപ്പോള്‍ പിന്നെ തീയേറ്ററില്‍ പോയി ഇനിയും കാണാനുള്ള സാധ്യത തള്ളിക്കളയാന്‍ പറ്റില്ല. പക്ഷേ വീണ്ടും അത്ഭുതപ്പെടാന്‍ നിന്നാലാണ് കഷ്ടം.

കഴിഞ്ഞ ദിവസം ആണ് പൃഥ്വിരാജി നൂറിന്റെ കണക്ക് പറഞ്ഞത്. ഇതിപ്പോള്‍ സമയം പിന്നേയും കഴിഞ്ഞില്ലേ... എത്രയായിക്കാണും ആവോ!!!

പോക്കിരി രാജയിലെ ചേട്ടനും അനിയനും അല്ലേ... അപ്പോള്‍ പിന്നെ ഈ തള്ളലൊക്കെ എന്ത്!!!

മറ്റ് പലരും ഫാന്‍സിനെയൊക്കെ വച്ചാണ് ഇങ്ങനെ തള്ളാറുള്ളത്. എന്നാല്‍ ഇപ്പോഴത്തെ സാഹചര്യം വച്ച് നോക്കിയാല്‍ പൃഥ്വിരാജിന് അതിന് ആരുടേയും സഹായം വേണ്ട!!!

രാത്രിയില്‍ പൃഥ്വിരാജിന്റെ വീട്ടിലെ അവസ്ഥ ഇതാണത്രെ. 100 തികയ്ക്കാന്‍ വേണ്ടിയുള്ള ഓരോ തത്രപ്പാടേ...

ഓറഞ്ചിന്റെ തൊലികളയാന്‍ നാല് കിലോമീറ്റര്‍ നടന്ന ഇക്ക, വട്ടച്ചെലവിന് വേ്ടി ഹോട്ടലില്‍ ജോലിയ്ക്ക് പോയ കുഞ്ഞിക്ക... ഇപ്പോഴിതാ, എസ്ര നാല് തവണ കണ്ട രാജുമോന്

തള്ളലിന്റെ കാര്യത്തില്‍ ആരും മോശം ഒന്നും അല്ല. പണ്ട് സിഗററ്റിന്റെ കാര്യത്തില്‍ മമ്മൂക്ക അമ്മാതിരി ഒരു തള്ള് തള്ളിയതാണ്. അപ്പോ പിന്നെ ഒന്നാം സ്ഥാനത്തിന് വേണ്ടി ശ്രമിക്കാതിരിക്കുന്നതാവും നല്ലത്!

ഒരു സിനിമ നൂറ് തവണയൊക്കെ കാണുക എന്ന് വച്ചാല്‍ എന്തൊരു അക്രമമായിരിക്കും. അതിന് ഇപ്പോള്‍ ഇതായിരിക്കും ഒരു വഴി!

ഇതിപ്പോ ഓരോ തവണയും കാണുമ്പോള്‍ എണ്ണമെടുക്കാന്‍ പറ്റുമോ? എന്തൊരു കണ്‍ഫ്യൂഷനായിരിക്കും. പൃഥ്വിരാജ് ശരിക്കും കുടുങ്ങിക്കാണും

സുപ്രിയ കാപ്പി കുടിക്കാന്‍ വിളിച്ചാല്‍ പോലും എസ്ര ഒരിക്കല്‍ കൂടി കണ്ടിട്ടേ പൃഥ്വിരാജ് പോകൂ എന്ന്. എന്തൊരു കഷ്ടമാണല്ലേ!!

ഇങ്ങനെ സിനിമ കാണാന്‍ തുടങ്ങിയ ഏത് ചേട്ടനാലായും പണി കൊടുക്കും. ഫ്യൂസ് ഊരിയ ഇന്ദ്രജിത്ത് ഇങ്ങനെയാണത്രെ!!!

ഇത്രനാളും പൃഥ്വിരാജിന് വട്ടപ്പേരൊന്ും കാര്യമായി ഉണ്ടായിരുന്നില്ല. സൗത്ത് ഇന്ത്യയില്‍ ഇംഗ്ലീഷ് സംസാരിക്കനറിയാവുന്ന നടന്‍ എന്ന ചീത്തപ്പേര് മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇപ്പോള്‍ വട്ടപ്പേരും കിട്ടി... എസ്രരാജ്!!!

ഇതാണത്രെ ഇപ്പോള്‍ പൃഥ്വിരാജിന്റെ വീട്ടിലെ അവസ്ഥ. എസ്ര കാണല്‍ തന്നെ. പാവം സുപ്രിയയും ഇന്ദ്രജിത്തും!!!

പ്രേതപ്പടം 100 തവണയൊക്കെ കാണുമോ എന്ന ചോദിക്കുന്നവര്‍ക്ക് നല്‍കാന്‍ പൃഥ്വിരാജിന്റെ കൈയ്യില്‍ മറുപടിയൊക്കെ ഉണ്ടത്രെ. തന്റെ സ്വന്തം തേജാഭായി ആന്റ് ഫാമിലി വരെ 99 പ്രാവശ്യം കണ്ടിട്ടുണ്ടെന്ന്!!!

എന്ന് നിന്റെ മൊയ്തീനും അമര്‍ അക്ബര്‍ ആന്റണിയും ഒക്കെ പൃഥ്വിരാജ് അഭിനയിച്ച സിനിമകള്‍ തന്നെ അല്ലേ... പക്ഷേ പൃഥ്വി വിടുമോ... ആ ഡയലോഗ് തന്നെ!

പൃഥ്വിരാജ് ഒറ്റയ്ക്ക് തന്നെ സിനിമ 100 തവണ കണ്ടില്ലേ... അപ്പോപിന്നെ ആ പടത്തിനെ ഇപ്പോ തന്നെ സൂപ്പര്‍ ഹിറ്റ് ആയി പ്രഖ്യാപിച്ചൂടെ!

സ്‌നിക്കേഴ്‌സിന്റെ പരസ്യം പോലെ ആുമോ കാര്യങ്ങള്‍. വണ്ടി തള്ളാന്‍ പറഞ്ഞാല്‍ വെറുതേ സിനിമയെ കുറിച്ച് തള്ളി അലമ്പാക്കണോ


Click it and Unblock the Notifications
