• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

മോദിയേയും കുമ്മനത്തേയും പിന്തള്ളി പിള്ള ലോകാരാധ്യന്‍!!! അത്ഭുതത്തോടെ അമേരിക്ക... ഉപദേശം തേടി ട്രംപ്... ഞെട്ടിപ്പിക്കുന്ന ട്രോളുകള്‍

ശബരിമല പ്രശ്‌നത്തില്‍ സെക്രട്ടേറിയറ്റ് പടിക്കല്‍ ബിജെപി നടത്തിയിരുന്ന ഉപവാസ സമരം അവസാനിപ്പിച്ചു. സമരം വിജയിച്ചോ എന്നൊന്നും ചോദിക്കാന്‍ പാടില്ല... എന്തായാലും ശബരിമല സമരം കേരള ബിജെപി നേതാക്കള്‍ ലോകമെമ്പാടും പ്രശസ്തരാകാന്‍ അവസരമൊരുക്കി എന്നാണ് പിഎസ് ശ്രീധരന്‍പിള്ള പറഞ്ഞത്.

ബസ് സ്‌റ്റോപ്പില്‍ നിന്നാല്‍ ബസ്സ് വരും, ഫുള്‍ സ്റ്റോപ്പില്‍ നിന്നാല്‍ ഫുള്‍ വരില്ല!!! അയ്യപ്പ സ്വാമീ, കീ ജയ്!!! അമൃതാനന്ദമയിക്കും വയറ് നിറച്ച് ട്രോളുകള്‍

അല്ലെങ്കില്‍ തന്നെ നിലപാടുകളുടെ കാര്യത്തില്‍ ഒരു ലോക വിസ്മയം ആയി മാറിയ ആളാണ് പിള്ള, അതോടൊപ്പം ഇതുകൂടി ആയാല്‍ എങ്ങനെയുണ്ടാകും എന്നാണ് ട്രോളന്‍മാരുടെ ചോദ്യം. ബിജെപി നേതാക്കളെ ലോക പ്രശസ്തരാക്കി എന്നത് ഇപ്പോള്‍ ശ്രീധരന്‍ പിള്ളയെ ലോക പ്രശസ്തനാക്കി എന്ന മട്ടിലാണ് ട്രോളന്‍മാര്‍ എടുത്തിട്ടുള്ളത്.

നേരത്തേ, മോദിജിയും കുമ്മനവും ഒക്കെ ആയിരുന്നു ലോക പ്രശസ്തര്‍ എങ്കില്‍ ഇപ്പോള്‍ അവരെയൊക്കെ മറികടന്ന് ശ്രീധരന്‍ പിള്ള ആണത്രെ ഒന്നാമത്. കൊന്നുകൊലവിളിക്കുകയാണ് ട്രോളന്‍മാര്‍!!!

ആര്‍ക്കും വേണ്ട

ആര്‍ക്കും വേണ്ട

ഇപ്പോള്‍ മോദിജിയെ ആര്‍ക്കും വേണ്ടത്രെ. ഡൊണാള്‍ഡ് ട്രംപും ഷീ ജിന്‍ പിംഗും ഒക്കെ പിള്ളേച്ചനെ മാത്രമേ മൈന്‍ഡ് ചെയ്യുന്നുള്ളൂ എന്നാണ് പരാതി!

 അറിയാത്തവരായി ആരുണ്ട്

അറിയാത്തവരായി ആരുണ്ട്

ട്രംപിന് മുന്നില്‍ ജസ്റ്റിന്‍ ട്രൂഡ് നാണം കെട്ട വിവരം നിങ്ങളിഞ്ഞോ? കേരളത്തിലെ ഐതിഹാസിക സമരം നയിച്ച ശ്രീധരന്‍ പിള്ളജിയേയും സുരേന്ദ്രന്‍ ജിയേയും അറിയുമോ എന്ന് ചോദിച്ചതേ ഉള്ളുവത്രെ!

ആരായിരിക്കും

ആരായിരിക്കും

കേരളത്തിലെ ബിജെപി നേതാക്കളെ ലോകമെമ്പാടും അറിയിക്കാന്‍ അവസരം ആയി എന്നല്ലേ പറഞ്ഞത്. എങ്കില്‍ അറിയിച്ചത് ആരായിരിക്കും? ആ മോദിജി എങ്ങാനും ആയിരിക്കുമോ!!!

തനി നിലപാടുകാരന്‍!!!

തനി നിലപാടുകാരന്‍!!!

ആളെ വേണ്ടത്ര മനസ്സിലായില്ല എന്ന് തോന്നുന്നു. ലോക പ്രശസ്തനാണ്. തനി നിലപാടുകാരന്‍!!! ലോകപ്രശസ്ത ബിജെപി പ്രവര്‍ത്തകന്‍ ഉള്ളി സുര ഇദ്ദേഹത്തിന്റെ ശിഷ്യനും ആണ്!!!

പിള്ളേച്ചനെ കുറിച്ചോ

പിള്ളേച്ചനെ കുറിച്ചോ

പണ്ട് ഇതുപോലെ ഒരു ഡയലോഗ് അടിച്ചിട്ടാണ് മമ്മൂട്ടി ആ സായിപ്പിനെ പറഞ്ഞുവിട്ടത്. എന്നാല്‍ ഇപ്പോള്‍ പിള്ളേച്ചനെ കുറിച്ച് ചോദിച്ചാല്‍ മമ്മൂട്ടി നാണം കെട്ട് പോയേനെ!

അങ്ങ് റഷ്യയില്‍ വരെ

അങ്ങ് റഷ്യയില്‍ വരെ

ആ പൂട്ടിന്‍ പാവം... ല്യൂഡ്മിലെ ഒന്ന് പ്രകോപിപ്പിക്കാന്‍ ചോദിച്ച് നോക്കിയതാ. ഒടുക്കം ചെരവ കൊണ്ട് തലയ്ക്ക് അടിവരെ കിട്ടി എന്നാണ് കേള്‍ക്കുന്നത്!!

കണ്ടുപഠിച്ചാല്‍ ഇങ്ങനെ ഇരിക്കും

കണ്ടുപഠിച്ചാല്‍ ഇങ്ങനെ ഇരിക്കും

ട്രംപ് വരെ ഇപ്പോള്‍ ശ്രീധരന്‍ പിള്ളയെ കണ്ടാണത്രെ പഠിക്കുന്നത്. മെക്‌സിക്കന്‍ മതിലിന്റെ കാര്യത്തില്‍ നിലപാട് മാറ്റിയപ്പോള്‍ അതും മനസ്സിലായി!

ജീസസ് ക്രൈസ്റ്റ്...

ജീസസ് ക്രൈസ്റ്റ്...

ലോകാരാധ്യനായ ശ്രീധന്‍ പിള്ളജി!!! യേശുക്രിസ്തു അന്ത്യ അത്താഴത്തിന് വരെ ഇവരെ കാത്തിരിക്കുകയായിരുന്നത്രെ... !

അറിയാത്തവരുണ്ടോ

അറിയാത്തവരുണ്ടോ

ശ്രീധരന്‍ പിള്ളയെ അറിയാമോ എന്ന് ട്രംപിനോട് ഒന്ന് ചോദിച്ചതാണ്. അപ്പോള്‍ കിട്ടി ഉത്തരം. പിള്ളാജിയെ അറിയാത്തവര്‍ ലോകത്തുണ്ടോ!

പണിപാളി...സിങ്കം !!

പണിപാളി...സിങ്കം !!

ആ ഇന്ത്യന്‍ പോലീസ് ഓഫീസര്‍ താനാണെന്ന് പറഞ്ഞ് ഞെളിന്ന് നിന്നതായിരുന്നു. അപ്പോഴല്ലേ, പിള്ളേച്ചന്റെ അയല്‍ സംസ്ഥാനത്ത് നിന്നുള്ള പോലീസുകാരനാണോ ജീ എന്ന് അവര്‍ ചോദിച്ചത്!

പിള്ളാജീ ക്കാ ദോസ്ത്

പിള്ളാജീ ക്കാ ദോസ്ത്

ഇനിയിപ്പോള്‍ ഇന്ത്യ വിട്ട് എവിടെ പോയാലും പേടിക്കേണ്ട കാര്യമൊന്നും ഇല്ല. പിള്ളാജിയുടെ ദോസ്ത് ആണെന്ന് പറഞ്ഞാല്‍ മതി. ഗഫൂര്‍ക്കാ ദോസ്തിനെ വെല്ലും!!

 വി ഹാവ് എസ് പിള്ള!!!

വി ഹാവ് എസ് പിള്ള!!!

ഐ ഹാവ് ആന്‍ ആര്‍മി എന്നൊന്നും പറഞ്ഞ് വിരട്ടണ്ട. ഞങ്ങടെ കൂടെ എസ് പിള്ളയുണ്ട്. അതില്‍ക്കൂടുതല്‍ എന്ത് വേണം!!!

വിഷമിക്കല്ലേ ട്രംപേ!!!

വിഷമിക്കല്ലേ ട്രംപേ!!!

മോദിജി അമേരിക്കയിലേക്ക് പോയതാ. പക്ഷേ, പിള്ള സാറിയെ കൂടെ കൂട്ടിയില്ല. അതിന്റെ പേരില്‍ ട്രംപ് ഭക്ഷണം പോലും കഴിക്കാതെ പിണങ്ങിയത്രെ!

ട്രംപിന്റെ ട്വീറ്റ്

ട്രംപിന്റെ ട്വീറ്റ്

ശബരിമല വിഷയത്തില്‍ പിന്തുണ പ്രഖ്യാപിച്ച് സാക്ഷാന്‍ ഡൊണാള്‍ഡ് ട്രംപ് ട്വീറ്റ് വരെ ചെയ്തു. അതും പിള്ള സാറിന്റെ ഫോട്ടോയൊക്കെ വച്ച്!

ആരെ മുഖ്യമന്ത്രിയാക്കും...

ആരെ മുഖ്യമന്ത്രിയാക്കും...

അടുത്ത തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ ബിജെപിയ്ക്ക് തന്നെ ആയിരിക്കുമല്ലോ ഭൂരിപക്ഷം കിട്ടുക!!! പക്ഷേ, ആരെ മുഖ്യമന്ത്രിയാക്കും... ലോകാരാധ്യനായ ശ്രീധരന്‍ പിള്ളയെ ഒരു സംസ്ഥാനത്തിന്റെ ഒക്കെ മുഖ്യമന്ത്രിയാക്കി ഒതുക്കാന്‍ പറ്റുമോ!!

 പിള്ളേച്ചനാ...

പിള്ളേച്ചനാ...

ജി ഇങ്ങോട്ട് വരണ്ട, താന്‍ അങ്ങോട്ട് വന്നോളാം എന്ന് ട്രംപ് ഫോണില്‍ പറഞ്ഞതായിരുന്നു. അപ്പോള്‍ ട്രംപിന്റ ഭാര്യക്കൊരു സംശയം മോദിജി ആണോ എന്ന്. പിള്ളേച്ചനെ കുറിച്ച് കാര്യമായി അറിയില്ല എന്ന് തോന്നുന്നു!

എന്തിനധികം

എന്തിനധികം

ശ്രീധരന്‍ പിള്ള ലോക പ്രശസ്തന്‍ ആണെന്നതിന് ഇതില് കൂടുതല്‍ തെളിവ് വേണോ... വെറുതേ ഗൂഗിള്‍ ഇമേജസില്‍ ഒന്ന് സെര്‍ച്ച് ചെയ്താല്‍ കിട്ടും ഉത്തരം!

പിണറായി സൂക്ഷിക്കണം

പിണറായി സൂക്ഷിക്കണം

ഒരിക്കല്‍ അമേരിക്കയില്‍ ചികിത്സയൊക്കെ നടത്തി തിരിച്ചുവന്നതാണ് പിണറായി വിജയന്‍. പക്ഷേ, ഇനി പോകുമ്പോള്‍ സൂക്ഷിക്കണം... ട്രംപ് പിള്ളേച്ചന്റെ അടുത്ത ആളാണെന്ന കാര്യം ഓര്‍ക്കണം!

വല്ലാത്ത ശല്യം

വല്ലാത്ത ശല്യം

നിരാഹാര സമരം വിജയിച്ചതോടെ ആകെ കുടുങ്ങിയിരിക്കുകയാണ് ശ്രീധരന്‍ പിള്ള. അഭിനന്ദിക്കാന്‍ വേണ്ടി ഓരോരുത്തരിങ്ങനെ പുറത്ത് വന്ന് കാത്ത് നില്‍ക്കുകയല്ലേ!

ലോകാരാധ്യനോ... ആര്

ലോകാരാധ്യനോ... ആര്

ടൂറൊക്കെ കഴിഞ്ഞ് മോദിജി തിരിച്ചെത്തി എല്ലാവരേയും ഒന്ന് കാണാം എന്ന് വിചാരിച്ചതായിരുന്നു. ലോകാരാധ്യന്‍ എത്തി എന്ന് പറഞ്ഞപ്പോള്‍ അതാ യഥാര്‍ത്ഥ ലോകാരാധ്യന്‍!!!

പിള്ളേച്ചനോട് ചോദിക്കാതേയോ...

പിള്ളേച്ചനോട് ചോദിക്കാതേയോ...

ഉത്തരകൊറിയയെ ആക്രമിക്കാനുള്ള തീരുമാനും പിള്ളേച്ചനോട് ചോദിക്കാതെ ഒറ്റയ്ക്കങ്ങ് എടുത്തുകൂടെ എന്ന് ഇംഗ്ലണ്ടും ഫ്രാന്‍സും കൂടി ചോദിച്ചതാ.... അമേരിക്ക ഒറ്റ ആട്ടങ്ങോട്ട് ആട്ടി! അല്ല പിന്നെ!!!

സോ സിംപിള്‍

സോ സിംപിള്‍

ഗള്‍ഫിള്‍ പോയി ജോലി അന്വേഷിച്ച് നടക്കുകയായിരുന്നു. ഒടുക്കം അര്‍ബാബിനോട് ആ സത്യം വെളിപ്പെടുത്തി. പിള്ളസാറിന്റെ നാട്ടുകാരനാണെന്ന്... അപ്പോള്‍ കിട്ടി ജോലി കിട്ടി!

പിള്ളേച്ചന്‍ നിലപാടുകള്‍...

പിള്ളേച്ചന്‍ നിലപാടുകള്‍...

ഓരോ പിള്ളേച്ചന്‍ നിലപാടിനും അദ്ദേഹത്തില്‍ തന്നെ തുല്യവും വിപരീതവും ആയ ഒരു പ്രതി നിലപാട് ഉണ്ടായിരിക്കും- ഐസക്ക് ന്യൂട്ടന്‍!

ട്രംപ് അയക്കട്ടേ....

ട്രംപ് അയക്കട്ടേ....

ലോകാരാധ്യനായതോടെ ഫേസ്ബുക്കില്‍ റിക്വസ്റ്റുകളുടെ ബഹളം ആണ്. കിങ് ജോങ് ഉന്നിന്റെ റിക്വസ്റ്റ് ഒന്നും എടുക്കില്ല. ട്രംപ് അയക്കട്ടേ എന്നാണ്!!!

ജീ മാത്രം പ്രശസ്തനായാല്‍ പോരല്ലോ

ജീ മാത്രം പ്രശസ്തനായാല്‍ പോരല്ലോ

ഇതിപ്പോള്‍ ശ്രീധരന്‍ പിള്ളജി മാത്രം അല്ലേ ലോകപ്രശസ്തന്‍ ആകുന്നത്. അത് ശരിയാവില്ലല്ലോ എന്നാണത്രെ സുരേന്ദ്രന്‍ ജിയുടെ പക്ഷം!

ഇതാണ് അവസ്ഥ

ഇതാണ് അവസ്ഥ

ഇപ്പോള്‍ ട്രംപിനെ കാണാന്‍ പോയാല്‍ ഇതാമത്രെ അവസ്ഥ. മോദിയെ വേണ്ട... പിള്ളേച്ചനെ മതിയെന്ന്!!!

എന്തൊരു കഷ്ടം

എന്തൊരു കഷ്ടം

ഇത്രയും കാലും മലയാളികള്‍ക്ക് കുമ്മനം ആയിരുന്നു ലോകാരാധ്യന്‍. എന്നാല്‍ ശ്രീധരന്‍ പിള്ള വന്നതോടെ ട്രംപ് വരെ ഇങ്ങനെ പറഞ്ഞുതുടങ്ങിയത്രെ!

ബുര്‍ജ്ജ് ഖലീഫയില്‍

ബുര്‍ജ്ജ് ഖലീഫയില്‍

കേരളത്തിലെ ബിജെപി നേതാക്കളെല്ലാം ലോകപ്രശസ്തരായില്ലേ... ശബരിമല സമരം വിജയിച്ചപ്പോള്‍ ബുര്‍ജ്ജ് ഖലീഫയില്‍ തെളിഞ്ഞത്!!!

English summary
Social Media trolls mocking PS Sreedharan Pillai and BJP Leaders on Pillai's remark
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X