കുമ്മനമൊക്കെ എന്ത്!!! ബിജെപി അധ്യക്ഷനായി ആര് വന്നാലും ട്രോളർമാർക്ക് ചാകര... ഇതിപ്പോള്‍ ഓന്ത് പോലും!
കുമ്മനം രാജശേഖരന്‍ ബിജെപി അധ്യക്ഷന്‍ ആയപ്പോള്‍ ട്രോളന്‍മാര്‍ക്ക് ചാകര ആയിരുന്നു. ആശയ ദാരിദ്ര്യം എന്നൊരു പ്രശ്‌നമേ ഉണ്ടായിരുന്നില്ല. കുമ്മനം ഗവര്‍ണര്‍ ആയി പോയപ്പോള്‍ കേരളത്തിലെ ബിജെപിക്കാരേക്കാള്‍ വിഷമിച്ചത് ട്രോളന്‍മാര്‍ ആയിരിരുന്നിരിക്കണം.
എന്നാതാലും ആ വിഷമമൊക്കെ ഇപ്പോള്‍ മാറിയ മട്ടാണ്. പിഎസ് ശ്രീധരന്‍ പിള്ള ബിജെപി അധ്യക്ഷനായതോടെ ട്രോളന്‍മാര്‍ക്ക് ജോലി ഒഴിഞ്ഞുള്ള സമയം ഇല്ലാത്ത സ്ഥിതി ആയിട്ടുണ്ട്.
ശബരിമല വിഷയത്തില്‍ മലക്കംമറിഞ്ഞ് ഒരു വഴിയ്ക്കായിട്ടുണ്ട് ശ്രീധരന്‍ പിള്ള. മുട്ടിന് മുട്ടിന് കാര്യങ്ങള്‍ മാറ്റിപ്പറയുന്ന ശ്രീധരന്‍ പിള്ളയെ കാണുമ്പോള്‍ ഇപ്പോള്‍ ഓന്തുകള്‍ വരെ ഓടി ഒളിക്കുകയാണ് എന്നാണ് ട്രോളന്‍മാര്‍ പറയുന്നത്. തന്ത്രി വിളിച്ചെന്ന് പറഞ്ഞ പിള്ള ഇപ്പോള്‍ അടപടലം കുടുങ്ങിയിരിക്കുകയാണ്

എവിടെയെങ്കിലും ഒന്ന്
ആദ്യം പറഞ്ഞു തന്ത്രി നട അടയ്ക്കുമെന്ന് പ്രഖ്യാപിക്കുന്നതിന് മുമ്പ് വിളിച്ചു എന്ന്. പിന്നെ പറഞ്ഞു തന്ത്രി വിളിച്ചിട്ടില്ല എന്ന് പറഞ്ഞാല്‍ വിളിച്ചിട്ടില്ല എന്ന്. ഹൈക്കോടതിയില്‍ പറയുന്നു തന്ത്രി വിളിച്ചു എന്ന്.... പിള്ള എവിടെയെങ്കിലും ഒന്ന് ഉറച്ച് നില്‍ക്കുമോ ആവോ!

ഇതുപോലെ
ബിജെപി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍ പിള്ളയുടെ നിലപാട് എന്ന് പറഞ്ഞാല്‍ ഏതാണ്ട് ഇതുപോലെ ഇരിക്കും. ഓരോ നിമിഷവും ഇങ്ങനെ മാറിമാറി!!!

അതിന് വേണ്ടിയാ...
തന്ത്രി വിളിച്ചോ എന്നറിയില്ല. മറ്റാരെങ്കിലും വിളിച്ചിട്ടുണ്ടാകാം എന്ന്... ചിലപ്പോള്‍ 10 നമ്പറും തികച്ചുണ്ടോ എന്ന് അറിയാന്‍ വേണ്ടി വിളിച്ചതായിരിക്കും

നിയമോപദേശം
രഥം ഉരുട്ടിയും ഉരുണ്ടുകളിച്ചും മടുത്തത്രെ. ഇനി ആരെങ്കിലും ഒന്ന് ഫോണില്‍ വിളിച്ചിരുന്നെങ്കില്‍ ഒരു നിയമോപദേശം കൊടുക്കാം എന്ന നിലയില്‍ എത്തിയിട്ടുണ്ട്. എന്നിട്ട് അത് മാറ്റിപ്പറയുകയും വേ്ണം!

താനാരാണെന്ന് തനിക്കറിയില്ലെങ്കില്‍
തേന്‍മാവിന്‍ കൊമ്പത്ത് എന്ന സിനിമയില്‍ പപ്പു പറയുന്ന ആ ഡോയലോഗ് ഇല്ലേ.. അത് കേട്ടിട്ട് മോഹന്‍ലാല്‍ നിന്ന ആ നില്‍പിലാണ് ഇപ്പോള്‍ മലയാളികള്‍!

എന്തൊക്കെ ആയിരുന്നു
തന്ത്രി വിളിച്ചു, താന്‍ നിയമോപദേശം കൊടുത്തു! എന്തൊക്കെ ആയിരുന്നു. ഇപ്പോള്‍ വന്നുവന്ന് ഓന്ത് പോലും തോല്‍ക്കുന്ന അവസ്ഥയില്‍ ആയിട്ടുണ്ട്.

വെറുതേ പണികൊടുക്കാന്‍...
പ്രസംഗിച്ചതിന്റെ നാണക്കേട് ഇതുവരെ മാറിയിട്ടില്ല. അതിന്റെ ഇടയില്‍ എല്ലാം ഒന്ന് മാറ്റിപ്പറഞ്ഞ് പിടിച്ച് നില്‍ക്കാന്‍ നോക്കുമ്പോള്‍ ഇതുപോലെ വെല്ലുവിളിയൊക്കെ നടത്താന്‍ പാടുണ്ടോ!

ഇനിയിപ്പോള്‍
തന്ത്രി വേറൊരു ഫോണില്‍ നിന്ന് വിളിച്ചു എന്നല്ലേ തട്ടി വിട്ടത്. ഇനിയിപ്പോള്‍ ആ കോട്ടയം നസീര്‍ എങ്ങാനും ശബ്ദം മാറ്റി വിളിച്ചതായിരിക്കുമോ എന്നാണ്!

ചിലപ്പോള്‍ കാണില്ല
തന്ത്രിയാണെങ്കില്‍ രണ്ടും കല്‍പിച്ചിട്ടാണെന്ന് തോന്നുന്നു. താന്‍ ആരേയും വിളിച്ചിട്ടില്ല എന്നാണ് പറയുന്നത്. അപ്പോള്‍ പിന്നെ വിളിച്ചു കാണില്ലായിരിക്കും എന്നാണത്രെ ശ്രീധരന്‍ പിള്ള പറയുന്നത്!

പണികൊടുത്തതായിരിക്കും
പണ്ടെങ്ങാനും ശ്രീധരന്‍ പിളള വാദിച്ച കേസ് തോറ്റുപോയ സംഘപുത്രന്‍ കൃത്യ സമയം നോക്കി പണി കൊടുത്തതാകാനുള്ള സാധ്യതയും തള്ളിക്കളയാന്‍ പറ്റില്ല!

ഇങ്ങനെ ആകും
തന്ത്രി തന്നെ വിളിച്ചിട്ടില്ല എന്ന് കട്ടായം പറഞ്ഞ സ്ഥ്ിതിയ്ക്ക് ആ പ്ത്രക്കാരെ എങ്ങനെ അഭിമുഖീകരിക്കും എന്നറിയാതെ പകച്ചുനിന്നുപോയ ശ്രീധരന്‍ പിള്ള. പിന്നെ രണ്ടും കല്‍പിച്ച് ഒരു ഇറക്കമായിരുന്നു!

മാറി മാറി... ഇങ്ങനെ ആയി!
ആദ്യം തന്ത്രി വിളിച്ച് നട അടയ്ക്കുന്ന കാര്യത്തില്‍ നിയമോപദേശം തേടി എന്നായിരുന്നു. പിന്നെ കക്ഷിയും വക്കീലും തമ്മില്‍ പലതും സംസാരിക്കും എന്നായി. ഒടുവില്‍ തന്ത്രി കുടുംബത്തിലെ ആരോ വിളിച്ചു എന്ന് വരെ ആയിട്ടുണ്ട്!

കണ്ടാമൃഗം മാറിനില്‍ക്കും
തൊലിക്കട്ടിയുടെ കാര്യത്തില്‍ ശ്രീധരന്‍ പിള്ളയുടെ മുന്നില്‍ കണ്ടാമൃഗം പോലും മാറി നില്‍ക്കും. അങ്ങനെയല്ലേ ഓരോ ദിവസവും വാക്കുകള്‍ മാറ്റിമാറ്റി പറയുന്നത്!

പേരും മാറ്റി
ഇങ്ങനെയൊക്കെ മാറ്റി മാറ്റി പറയാന്‍ നിന്നാല്‍ പിന്നെ ട്രോളന്‍മാര്‍ പേര് പോലും മാറ്റിക്കളയും. പിന്നെ ഓന്ത് കേസ് കൊടുത്താല്‍ പറഞ്ഞിട്ട് കാര്യമൊന്നും ഉണ്ടാവില്ല!

അത്രയ്ക്കും വേണോ..
രാഷ്ട്രീയക്കാരനാണ്. താന്‍ വക്കീലും കൂടി ആണ് എന്നൊക്കെയാണ് പിള്ള പറയുന്നത്. പക്ഷേ, എന്തൊക്കെ ആയാലും ഇങ്ങനെ ഒക്കെ പറയുന്നത് ശരിയാണോ എന്ന് ട്രോളന്‍മാര്‍ ഒന്ന് ആലോചിക്കണം.

കോണ്‍ഗ്രസ് നേതാവായി
തന്ത്രി ഫോണില്‍ വിളിച്ചു എന്നും പറഞ്ഞ് തുടങ്ങിയതാണ്. ഇതിപ്പോള്‍ വന്നുവന്ന് അത് ഏതോ ഒരു കോണ്‍ഗ്രസ് നേതാവ് വരെ ആയിട്ടുണ്ട്. ഇനി അയ്യപ്പന്റെ പേരെങ്ങാനും പറയുമോ എന്നാണ്.

എങ്ങനെ മാറുന്നു...
ഓന്തിനും ശ്രീധരന്‍ പിള്ളയോട് ചില സംശയങ്ങള്‍ ചോദിക്കാനുണ്ടത്രെ. ഒരു ഗ്യാപ്പ് പോലും ഇല്ലാതെ എങ്ങനെയാണ് ഇങ്ങനെ നിറം മാറുന്നത് എന്ന്!

എന്താണാവോ വിളിച്ചത്...
തന്ത്രിയാണോ തന്ത്രി കുടുംബാംഗമാണോ അതോ കോണ്‍ഗ്രസ് നേതാവാണോ... വിളിച്ചത് ആരും ആകട്ടെ. ഫോണില്‍ എന്താണ് വിളിച്ചത് എന്ന് അറിഞ്ഞാല്‍ മതി!

ആരും തോറ്റുപോകും
പല മഹാനടന്‍മാരേയും നാം കണ്ടിട്ടുണ്ട്. എന്നാല്‍ അവരെ എല്ലാവരേയും തോല്‍പിക്കുന്ന അഭിനയം ആണ് ഇപ്പോള്‍ ശ്രീധരന്‍ പിള്ള കാഴ്ചവയ്ക്കുന്നത് എന്ന് പറഞ്ഞാല്‍ എന്തെങ്കിലും തെറ്റ് പറയാന്‍ പറ്റുമോ!

പിടിവിട്ടാല്‍ പിന്നെ
എന്തായാലും കാര്യങ്ങളെല്ലാം കൈവിട്ട് പോയിരിക്കുകയാണ്. അപ്പോള്‍ പിന്നെ പിടിച്ചു നില്‍ക്കാന്‍ ഇതല്ല, ഇതിനപ്പുറം പറയേണ്ടി വരും എന്ന് ഉറപ്പല്ലേ!

ഇങ്ങനെ കിടന്ന് മോങ്ങല്ലേ...
കേസ് എടുത്തതല്ലേ ഉള്ളൂ... അപ്പോള്‍ തന്നെ ഇങ്ങനെ കിടന്ന് കരഞ്ഞാലോ. എന്തൊക്കെ വന്നാലും കേരളത്തിലെ ഒന്നാം നമ്പര്‍ ക്രിമിനല്‍ വക്കീല്‍ ആണെന്ന കാര്യം എങ്കിലും ഓര്‍ക്കണ്ടേ!

ഓന്തൊക്കെ എന്ത്...
നിറം മാറുന്ന ആരെങ്കിലും ഉണ്ടോ എന്ന് ചോദിച്ചാല്‍ ഇപ്പോള്‍ ആദ്യം പറയുന്ന പേര് ശ്രീധരന്‍ പിള്ളയുടേതാണത്രെ. ഓന്തും നിറം മാറും, പക്ഷേ ശ്രീധരന്‍ പിള്ളയുടെ അത്ര വേഗത്തില്‍ മാറില്ലെന്ന്!

പ്രത്യേക തരം തൊലി!!!
ഒരു പ്രത്യേക തരം തൊലിയാണല്ലേ എന്ന് ചോദിച്ചാല്‍ കുറ്റം പറയാന്‍ പറ്റില്ല. അല്ലാതെ ഇങ്ങനെ നിറം മാറാന്‍ എങ്ങനെ പറ്റാനാണ്!

ആ... ആര്‍ക്കറിയാം!
തന്ത്രി വിളിച്ചു എന്ന് ശ്രീധരന്‍ പിള്ള പറയുന്നു. താന്‍ വിളിച്ചിട്ടില്ല എന്ന് തന്ത്രി പറയുന്നു. സത്യത്തില്‍ ശ്രീധരന്‍ പിള്ളയെ ആരെങ്കിലും ഫോണില്‍ വിളിച്ചോ എന്നാണ് സംശയം!


Click it and Unblock the Notifications
