കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുൽ ഈശ്വർ!!! ഒരു രക്ഷയും ഇല്ല... അടപടലം ട്രോളുകൾ; വാവര് പള്ളിയും ചതിച്ചു!!! ശിവസേനയ്ക്ക് മഴവകയും!

Google Oneindia Malayalam News

ശബരിമലയില്‍ എല്ലാ പ്രായത്തിലും ഉള്ള സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധി വന്നതിനെ തുടര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ വലിയ പൊങ്കാലയാണ് നടക്കുന്നത്. തന്റെ നെഞ്ചത്ത് ചവിട്ടി മാത്രമേ സ്ത്രീകള്‍ക്ക് ശബരിമലയില്‍ കയറാന്‍ പറ്റൂ എന്ന് വരെ തന്ത്രി കുടുംബാംഗമായ രാഹുല്‍ ഈശ്വര്‍ പറഞ്ഞു.

സ്ത്രീകളെ വാവരു പള്ളിയില്‍ പ്രവേശിപ്പിക്കും; മുമ്പും പ്രവേശിച്ചിട്ടുണ്ടെന്ന് മഹല്ല് കമ്മറ്റി!!സ്ത്രീകളെ വാവരു പള്ളിയില്‍ പ്രവേശിപ്പിക്കും; മുമ്പും പ്രവേശിച്ചിട്ടുണ്ടെന്ന് മഹല്ല് കമ്മറ്റി!!

അതിനിടെ ആണ് സുപ്രീം കോടതി വിധിയ്‌ക്കെതിരെ ഹര്‍ത്താല്‍ ആഹ്വാനവുമായി ശിവസേന വന്നത്. പക്ഷേ, യെല്ലോ അലെര്‍ട്ട് കണ്ട് അവര്‍ ഹര്‍ത്താല്‍ അങ്ങ് മാറ്റിവച്ചു.

'ഞങ്ങളുടെ മതത്തെ മാത്രമേ കടന്നാക്രമിക്കുന്നുള്ളൂ'; എരിതീയില്‍ എണ്ണ ഒഴിക്കുന്നവര്‍ക്കെതിരെ ബല്‍റാം'ഞങ്ങളുടെ മതത്തെ മാത്രമേ കടന്നാക്രമിക്കുന്നുള്ളൂ'; എരിതീയില്‍ എണ്ണ ഒഴിക്കുന്നവര്‍ക്കെതിരെ ബല്‍റാം

കാര്യങ്ങള്‍ ഇങ്ങനെ പോകുന്നതിനിടെ, വാവര്‍ പള്ളിയിലും സ്ത്രീകള്‍ക്ക് കയറാം എന്നായി തീരുമാനം. അതോടെ ശബരിമലയിലെ സ്ത്രീ പ്രവേശനത്തെ എതിര്‍ക്കുന്നവര്‍ ഒന്നടങ്കം പ്രതിസന്ധിയില്‍ ആയി എന്നാണ് ട്രോളന്‍മാര്‍ പറയുന്നത്.

പെട്രോള്‍ ശാപം

പെട്രോള്‍ ശാപം

വിവാദങ്ങളിങ്ങനെ പൊടിപൊടിക്കുമ്പോള്‍ പെട്രോള്‍, ഡീസല്‍ വില വീണ്ടും കൂടി. അതിനും ചിലര്‍ ഒരു കാരണം കണ്ടെത്തിയിട്ടുണ്ട്. അയ്യപ്പന്റെ ശാപം ആണത്രെ കാരണം!

പറഞ്ഞതും കേട്ടതും!

പറഞ്ഞതും കേട്ടതും!

പ്രായഭേദമന്യേ എല്ലാ സ്ത്രീകള്‍ക്കും ശബരിമലയില്‍ കയറാം എന്നായിരുന്നല്ലോ സുപ്രീം കോടതി ഉത്തരവ്. പക്ഷേ, സംഘികള്‍ കേട്ടത് അങ്ങനെ ആയിരുന്നില്ലത്രെ- എല്ലാ സ്ത്രീകളും നിര്‍ബന്ധമായും ശബരിമലയില്‍ കയറണം എന്ന് വിധിച്ചത് പോലെ ആണ് ചിലരുടെ പ്രതികരണം.

ആ നെഞ്ചൊന്ന് കാണിച്ചേ...

ആ നെഞ്ചൊന്ന് കാണിച്ചേ...

തന്റെ നെഞ്ചത്ത് ചവിട്ടിയിട്ടേ സ്ത്രീകള്‍ ശബരിമല കയറൂ എന്നല്ലേ രാഹുല്‍ ഈശ്വരിന്റെ വെല്ലുവിളി. നെഞ്ചത്ത് എന്ന് പറയുമ്പോള്‍, ഏത് ഭാഗത്താണെന്ന് സംശയം ഉള്ളവര്‍ക്ക് അത് ഇപ്പോള്‍ തീര്‍ക്കാം!

ഇതിപ്പോ എന്ത് പറയും

ഇതിപ്പോ എന്ത് പറയും

ശബരിമലയിലെ സ്ത്രീ പ്രവേശനത്തെ ആര്‍എസ്എസ് സ്വാഗതം ചെയ്തു. പക്ഷേ, അത് സമ്മതിക്കാന്‍ കേരളത്തിലെ പലര്‍ക്കും പറ്റുന്നില്ല. ഇനിയിപ്പോള്‍ രൂപയുടെ മൂല്യം ഇടിയുന്നത് അയ്യപ്പ ശാപം ആണെന്ന് പറയാന്‍ പറ്റുമോ ആവോ!

ഒരു ദിവസം എത്ര പേര്‍ക്ക്

ഒരു ദിവസം എത്ര പേര്‍ക്ക്

തന്റെ നെഞ്ചത്ത് ചവിട്ടിയേ സ്ത്രീകള്‍ക്ക് ശബരിമലയില്‍ കയറാന്‍ ആകൂ എന്നല്ലേ പറഞ്ഞത്. അപ്പോള്‍ ഒരു ദിവസം എത്ര സ്ത്രീകള്‍ക്ക് നെഞ്ചത്ത് ചവിട്ട് കയറാം എന്നതിന്റെ ഒരു കണക്ക് കൂടി ഉണ്ടാക്കുന്നത് നല്ലതായിരിക്കും!

ഓര്‍മിപ്പക്കല്ലേ...

ഓര്‍മിപ്പക്കല്ലേ...

സ്ത്രീകള്‍ കയറാതിരിക്കാന്‍ വേണ്ടി പതിനെട്ടാംപടിക്ക് താഴെ നെഞ്ചും വിരിച്ച് കിടന്നതേ ഓര്‍മയുള്ളുവത്രെ... ഇപ്പോള്‍ അതിനെ കുറിച്ച് ഓര്‍മ വരുമ്പോള്‍ തന്നെ...

ഇത് തന്നെ വഴി

ഇത് തന്നെ വഴി

തന്റെ വെല്ലുവിളികള്‍ കൊണ്ടൊന്നും സ്ത്രീകള്‍ ശബരിമലയിലേക്ക് വരാതിരിക്കില്ലെന്ന് സംശയം തോന്നിയാല്‍ പിന്നെ എന്ത് ചെയ്യും! ഇത് തന്നെ വഴി... അല്ലെങ്കില്‍ നെഞ്ചിന്റെ കാര്യത്തില്‍ ഒരു തീരുമാനം ആവില്ലേ!

അതിനിടിവിടെ പ്രസക്തിയില്ല

അതിനിടിവിടെ പ്രസക്തിയില്ല

ശബരിമല വിഷയത്തില്‍ പ്രതിഷേധം സംസ്ഥാന സര്‍ക്കാരിനെതിരെ ആണത്രെ. സംഗതി സുപ്രീം കോടതിയുടെ വിധിയല്ലേ എന്നൊന്നും ചോദിക്കരുത്- അതിനൊന്നും ഒരു പ്രസക്തിയും ഇല്ലത്രെ!

വാവരേ...

വാവരേ...

ശബരിമലയില്‍ സ്ത്രീ പ്രവേശനം അനുവദിച്ചപ്പോള്‍ വാവര് പള്ളിയിലും സ്ത്രീകളെ കയറ്റണം എന്നായി. അങ്ങനെ ഒരു ചോദ്യം ഉയര്‍ന്നപ്പോള്‍ തന്നെ, അതില്‍ തീരുമാനമാക്കി.... ഇനി എന്ത് ചോദിക്കും!

കള്ളക്കളി

കള്ളക്കളി

സ്ത്രീകള്‍ വാവര് പള്ളിയില്‍ കയറുന്നതില്‍ ഒരു തടസ്സമില്ലെന്ന് വാര്‍ത്ത- അപ്പോള്‍ പിന്നെ ഇതിനെ കള്ളക്കളി എന്ന് വിളിച്ച് നാറ്റിക്കാനല്ലാതെ എന്ത് പറ്റും എന്നാ്ണ് ചിലരുടെ ചോദ്യം!

അതും ശാപമോ...

അതും ശാപമോ...

ഹോം വര്‍ക്ക് ചെയ്യാത്തത് എന്താണെന്ന ചോദിച്ചാല്‍ മറന്നുപോയി എന്നാണ് ഉത്തരം. അതിന്റെ കാരണവും അയ്യപ്പ ശാപം ആണെന്നൊന്നും പറഞ്ഞേക്കരുത് പ്ലീസ്!

കത്തോലിക്കാ പള്ളിയില്‍

കത്തോലിക്കാ പള്ളിയില്‍

വാവര് പള്ളിയില്‍ സ്ത്രീകളെ കയറ്റുമോ എന്നായിരുന്നു ചോദ്യം. അതില്‍ പ്രശ്‌നമില്ലെന്ന് പറഞ്ഞതോടെ അടുത്തത് എന്ത് ചെയ്യും എന്നായി. ഇനിയിപ്പോള്‍ വഴിയിലുള്ള കത്തോലിക്കാ പള്ളിയിലെ രൂപക്കൂട്ടിലും സ്ത്രീകളെ കയറ്റണം എന്ന് പറയുമോ എന്നാണ് സംശയം.!

ബ്ലാസ്‌റ്റേഴ്‌സ് രക്ഷപ്പെട്ടു

ബ്ലാസ്‌റ്റേഴ്‌സ് രക്ഷപ്പെട്ടു

ഐഎസ്എല്ലിലെ ഈ സീസണിലെ ആദ്യ കളി തന്നെ കേരള ബ്ലാസ്റ്റേഴ്‌സ് ജയിച്ചു. എങ്ങാനും തോറ്റിരുന്നെങ്കില്‍ അതും അയ്യപ്പ ശാപം ആണെന്ന് പറഞ്ഞേനെ!

വല്ലാത്ത ചതി

വല്ലാത്ത ചതി

ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കാന്‍ കോടതി ഉത്തരവിട്ടപ്പോള്‍ പ്രതീക്ഷ വാവര് പള്ളിയുടെ കാര്യത്തില്‍ ആയിരുന്നു. ഇപ്പോള്‍ അതും തീര്‍ന്നു. വല്ലാത്ത ചതിയായിപ്പോയി!

പുല്ല്... എന്ത് ചെയ്യാന്‍

പുല്ല്... എന്ത് ചെയ്യാന്‍

എന്നാലും വാവര് പള്ളിയിലെ മഹല്ല് കമ്മിറ്റി ഇങ്ങനെ ഒരു തീരുമാനം എടുക്കുമെന്ന് ജന്മത്തില്‍ പ്രതീക്ഷിച്ചില്ലത്രെ. പൊതുവേ അതിനുള്ള സാധ്യത കുറവാണെന്നായിരുന്നു പലരും കരുതിയത്!

ഭയാനകമായ കാരണം

ഭയാനകമായ കാരണം

സാധാരണ ആരെങ്കിലും ഹര്‍ത്താല്‍ പ്രഖ്യാപിച്ചാല്‍ അത് അങ്ങനെയൊന്നും പിന്‍വലിക്കാറില്ല. അല്ലെങ്കില്‍ പിന്നെ വേറെ എന്തെങ്കിലും കാരണം വേണം. പക്ഷേ, ശിവസേനക്കാരെ സമ്മതിക്കണം, കാലാവസ്ഥ മോശം ആയതിന്റെ പേരില്‍ അല്ലേ അവര്‍ ഹര്‍ത്താല്‍ പിന്‍വലിച്ചത്!

സുപ്രീം കോടതിയെ അറിയില്ലേ...

സുപ്രീം കോടതിയെ അറിയില്ലേ...

ഇപ്പോഴാണ് ചിലര്‍ സുപ്രീം കോടതി എന്നൊക്കെ കേട്ട് തുടങ്ങിയത് എന്ന് തോന്നുന്നു. എന്നിട്ടും എന്താണ് സംഗതി എന്ന് പൂര്‍ണമായും മനസ്സിലായിട്ടില്ല എന്ന് തോന്നുന്നു!

പിണ്ഡതൈലം വേണ്ടി വരും

പിണ്ഡതൈലം വേണ്ടി വരും

പറഞ്ഞ വാക്ക് പാലിക്കാന്‍ രാഹുല്‍ ഈശ്വര്‍ ശ്രമിച്ചാല്‍ ഇതായിരിക്കും സ്ഥിതി. ചിലപ്പോള്‍ പിണ്ഡതൈലത്തിന്റെ ആവശ്യം പോലും വന്നോളണം എന്നില്ല....

അങ്ങനെ ചെയ്തുകൂടെന്നില്ലല്ലോ....

അങ്ങനെ ചെയ്തുകൂടെന്നില്ലല്ലോ....

മഴയുടെ പേര് പറഞ്ഞ് ആരെങ്കിലും ഹര്‍ത്താല്‍ മാറ്റിവയ്ക്കുമോ എന്നൊന്നും ചോദിക്കരുത്. വേണമെങ്കില്‍ ഡഡക്ക് വര്‍ത്ത് ലൂയിസ് നിമയ പ്രകാരം ആണ് ഹര്‍ത്താല്‍ മാറ്റിവച്ചത് എന്ന് വരെ പറഞ്ഞുകളയും!

വിമണ്‍സ് കോളേജില്‍

വിമണ്‍സ് കോളേജില്‍

കാര്യങ്ങള്‍ ഇത്രയൊക്കെ ആയ സ്ഥിതിക്ക് പുതിയ ചില ആവശ്യങ്ങളും ഉന്നയിക്കുന്നുണ്ട്. പുരുഷന്‍മാര്‍ക്ക് വനിത കോളേജില്‍ അഡ്മിഷന്‍ കൊടുക്കാന്‍ പറ്റുമോ എന്നൊക്കെ ആണത്രെ ചോദ്യം!

English summary
Social Media trolls mocking Rahul Easwar and Shiv Sena on Sabarimala woman entry
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X