കോഴിക്കോട് കോഴികൾക്ക്!!! മോഹൻ ഭഗവത്തിനെ അറഞ്ചം പുറഞ്ചം ട്രോളി പൊങ്കാല... വീണ്ടും ആർഎസ്എസ് ദുരന്തം!

Subscribe to Oneindia Malayalam
cmsvideo
  ഹിന്ദുസ്ഥാൻ ഹിന്ദുക്കളുടേതെന്ന് പറഞ്ഞ RSS ന് ട്രോളുകള്‍

  കഴിഞ്ഞ കുറച്ച് കാലമായി ബിജെപി/ആര്‍എസ്എസ് നേതാക്കള്‍ക്ക് സോഷ്യല്‍ മീഡിയയില്‍ പൊങ്കാലയാണ്. അതിനുള്ള വകകള്‍ അവര്‍ തന്നെ കൊണ്ടുവന്നു കൊടുത്താല്‍ പിന്നെ എന്ത് ചെയ്യും എന്നാണ് ട്രോളന്‍മാര്‍ ചോദിക്കുന്നത്.

  ജയിലിറങ്ങിയ ദിലീപിന് 50-ാം പിറന്നാൾ; മൂന്നാം വിവാഹം, പീഡന കേസ്... ദിലീപിന്റെ ജീവിതത്തിലെ 50 സംഭവങ്ങൾ

  ഏറ്റവും ഒടുവിലത്തെ ഇരകള്‍ ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭഗവതും കേരളത്തിലെ ബിജെപി നേതാവ് ഗോപാലകൃഷ്ണനും ആണ്.

  കുമാരേട്ടൻ മന്ദിറും അമ്മേ ഇരിക്കലും!!!ഇങ്ങനെയൊരു ദുരന്തം ബിജെപിക്ക് ഇനി വരാനില്ല!!! എവിടെ തൊട്ടാലും

  ബ്രിട്ടന്‍ ബ്രിട്ടീഷുകാരുടേയും അമേരിക്ക അമേരിക്കക്കാരുടേയും ആണെങ്കില്‍ ഹിന്ദുസ്ഥാന്‍ ഹിന്ദുക്കളുടേതാണ് എന്നായിരുന്നു മോഹന്‍ ഭഗവത് പറഞ്ഞത്. ലോകത്ത് കുറച്ചധികം രാജ്യങ്ങള്‍ കണ്ടെത്തിയായിരുന്നു ഗോപാലകൃഷ്ണന്റെ സംഭാവന!!!

  കാക്കനാട് കാക്കകള്‍ക്ക്

  കാക്കനാട് കാക്കകള്‍ക്ക്

  ഹിന്ദുസ്ഥാന്‍ ഹിന്ദുക്കളുടേതാണെങ്കില്‍ കാക്കനാട് കാക്കകളുടേതാണോ? പട്ടിക്കാട് പട്ടികളുടേത് ആയിരുക്കും അല്ലേ!!!

  ആന, എരുമ...

  ആന, എരുമ...

  ഇനിയിപ്പോള്‍ ആനമങ്ങാട് ആനകളുടേതാണെന്നും എരുമേലി എരുമകളുടേതാണെന്നും അവകാശവാദം വരുമല്ലോ... കുട്ടനാട് വരെ പോകും!!!

  ലിബര്‍ട്ടി ബഷീറിന്റെ സ്റ്റാച്യു!!!

  ലിബര്‍ട്ടി ബഷീറിന്റെ സ്റ്റാച്യു!!!

  ഹിന്ദുസ്ഥാന്‍ ഹിന്ദുക്കളുടേതായ സ്ഥിതിക്ക് ഇനി സ്റ്റാച്യു ഓഫ് ലിബര്‍ട്ടി, ലിബര്‍ട്ടി ബഷീറിന്റെ ആണെന്നും പറഞ്ഞേക്കരുത് പ്ലാീസ!!

  സംഘി ട്രോളുകള്‍

  സംഘി ട്രോളുകള്‍

  സവര്‍ക്കര്‍ക്കുള്ള ട്രോളുകള്‍ ഇപ്പോഴും തീര്‍ന്നിട്ടില്ലെന്ന് തോന്നുന്നു. വീരരമണന്റെ മുന്നില്‍ അതൊക്കെ എന്ത്!

  കേരള ഫലിതം

  കേരള ഫലിതം

  ദേശീയ തലത്തില്‍ മാത്രം പോരല്ലോ ഫലിതം. ലോകത്ത് മുന്നൂറ് രാജ്യങ്ങളില്‍ ജിഎസ്ടി ഉണ്ടെന്ന് കണ്ടെത്തിയ ആ വ്യക്തി വിശ്രമിക്കുകയാണ് സുഹൃത്തുക്കളേ...

  അട്ടപ്പാടിയും പോയി

  അട്ടപ്പാടിയും പോയി

  ഇനിയിപ്പോള്‍ അട്ടപ്പാടിയും കൈവിട്ട് പോകും. മീന്‍ചന്തയ്ക്ക് മീനുകള്‍ മൊത്തത്തില്‍ അവകാശം ഉന്നയിച്ചിട്ടുണ്ട്. കോഴിക്കോട് കോഴികള്‍ കൊണ്ടുപോകും!

  ഹിന്ദു പത്രം

  ഹിന്ദു പത്രം

  ഈ കണക്കിനാണെങ്കില്‍ ഹിന്ദു പത്രത്തിന്റെ സ്ഥിതിയും കഷ്ടമാകും. അത് ഹിന്ദുക്കള്‍ക്ക് എഴുതിക്കൊടുക്കണം എന്ന് ആവശ്യപ്പെട്ടാലും അത്ഭുതപ്പെടാനില്ല!

  ഒന്നും രണ്ടും അല്ല...

  ഒന്നും രണ്ടും അല്ല...

  രാജ്യങ്ങളുടെ എണ്ണം പറയുമ്പോള്‍ ഒന്നോ രണ്ടോ എണ്ണം കൂടിയാല്‍ കുഴപ്പമൊന്നും ഇല്ല, ഇതിപ്പോള്‍ നൂറില്‍ കൂടുതല്‍ ഒക്കെ ആകുമ്പോഴാ...

  ഇന്ത്യ അല്ലേ

  ഇന്ത്യ അല്ലേ

  അമേരിക്ക അമേരിക്കക്കാരുടെ... ബ്രിട്ടന്‍ ബ്രിട്ടീഷുകാരുടെ... അപ്പോള്‍ ഇന്ത്യ ഇന്ത്യക്കാരുടെ അല്ലേ ആവോ!

  ചെന്നൈയും മുംബൈയും...

  ചെന്നൈയും മുംബൈയും...

  ആകെ കൂടി 195 രാജ്യങ്ങളാണ് ലോകത്തുള്ളത്. അപ്പോള്‍ പിന്നെ ചെന്നൈയും മുംബൈയും പോലുള്ള രാജ്യങ്ങളൊക്കെ അങ്ങ് കൂട്ടിക്കാണുമായിരിക്കും!!!

  പാസ്‌പോര്‍ട്ട്

  പാസ്‌പോര്‍ട്ട്

  ഇത്രയൊക്കെ പറഞ്ഞ സ്ഥിതിക്ക് പാസ്‌പോര്‍ട്ടില്‍ ഇന്ത്യയുടെ പേര് കൂടി മാറ്റിക്കിട്ടുമോ ആവോ... അപ്പോള്‍ പിന്നെ കുഴപ്പമില്ലല്ലോ!

  ഗുണ്ടകളുടെ പേട്ട്!!!

  ഗുണ്ടകളുടെ പേട്ട്!!!

  ഹിന്ദുസ്ഥാന്‍ ഹിന്ദുക്കളുടേതാണെങ്കില്‍ ഗുണ്ടല്‍ പേട്ട് ഗുണ്ടകളുടേതാണ്... ഇനി ആരെങ്കിലും അല്ലെന്ന് പറഞ്ഞാല്‍, അപ്പോള്‍ അറിയാം!

   ഹിന്ദു സിതാം ഹമാര

  ഹിന്ദു സിതാം ഹമാര

  ഇപ്പോഴല്ലേ ടെക്‌നിക്ക് പിടികിട്ടിയത്. ഹിന്ദോ സിതാം ഹമാര ഹമാര എന്ന് പാടിയതായിരിക്കും!

  ഹിന്ദുവിനെ ഉണര്‍ത്താം

  ഹിന്ദുവിനെ ഉണര്‍ത്താം

  ഇതിപ്പോള്‍ പറഞ്ഞുവരുമ്പോള്‍ രണ്ട് കൂട്ടരുടേയും ശബ്ദം ഏതാണ്ട് ഒരുപോലെ ഉണ്ടല്ലോ... ഇനിയിപ്പോള്‍ ഹിന്ദുക്കളെ ഉണര്‍ത്തിയെ അടങ്ങൂ എന്നാണ് തോന്നുന്നത്.

  ഗിരിരാജന്‍ കോഴിക്കോട്

  ഗിരിരാജന്‍ കോഴിക്കോട്

  കോഴി എന്ന് പറയുമ്പോള്‍ ആ പക്ഷി മാത്രം അല്ലല്ലോ... ഇതുപോലെ ഗിരിരാജന്‍ കോഴികള്‍ ഉണ്ടെങ്കില്‍ കോഴിക്കോടിന്റെ കാര്യത്തില്‍ വലിയ തര്‍ക്കം തന്നെ ഉണ്ടാകും!

  പോകാന്‍ പറയില്ലേ

  പോകാന്‍ പറയില്ലേ

  ഹിന്ദുക്കളുടെ രാജ്യമാണെങ്കില്‍ വേറെ ആരോടും ഇന്ത്യ വിട്ട് പോകാന്‍ ആവശ്യപ്പെടില്ല. കണ്ടീഷന്‍സ് അപ്ലൈ!!!

  മലപ്പുറം

  മലപ്പുറം

  ജീവനില്ലെങ്കില്‍ എന്താ മലകള്‍ക്കും ഉണ്ടാവില്ലേ ആഗ്രഹം. അപ്പോള്‍ മലപ്പുറം ജില്ല ഇനി മലകളുടെ സ്വന്തം!

  സുരേന്ദ്രനൊന്നും സ്‌കോപ്പില്ല

  സുരേന്ദ്രനൊന്നും സ്‌കോപ്പില്ല

  ഇക്കണക്കിന് പോവുകയാണെങ്കില്‍ കെ സുരേന്ദ്രനും കുമ്മനം രാജശേഖരനും ഒന്നും ട്രോള്‍ ഗ്രൂപ്പുകളില്‍ ഒരു വിലയും ഉണ്ടാവില്ല. അത്രയ്ക്കും ടൈറ്റ് മത്സരമാണ്.

  കഷ്ടം തന്നെ മൊതലാളി...

  കഷ്ടം തന്നെ മൊതലാളി...

  ജിഎസ്ടി നടപ്പിലാക്കിയ രാജ്യങ്ങളുടെ പട്ടിക ബിജെപി നേതാവ് ഗോപാലകൃഷ്ണന്‍ പുറത്ത് വിടുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വരുമോ ആവോ!

  അതൊരു മതം ആയിരുന്നോ

  അതൊരു മതം ആയിരുന്നോ

  ബ്രിട്ടന്‍ ബ്രിട്ടീഷുകാരുടെ, അമേരിക്ക അമേരിക്കക്കാരുടെ... ഹിന്ദുസ്ഥാന്‍ ഹിന്ദുക്കളുടെ.!!! അപ്പോള്‍ ബ്രിട്ടനും അമേരിക്കയും ഒക്കെ മതങ്ങളായിരുന്നല്ലേ!

  ഇനി അതും ചോദിക്കുമോ

  ഇനി അതും ചോദിക്കുമോ

  ഗോപാലകൃഷ്ണന്‍ പറഞ്ഞ 300 രാജ്യങ്ങളുടെ കാര്യം മോദിജി കേള്‍ക്കണ്ട. പോവാത്ത രാജ്യങ്ങളുടെ പട്ടിക ചോദിച്ചേക്കും!

  കുന്നുമ്മല്‍ ശാന്ത സമുദ്രം

  കുന്നുമ്മല്‍ ശാന്ത സമുദ്രം

  ഹിന്ദുസ്ഥാന്‍ ഹിന്ദുക്കളുടെ ആണെങ്കില്‍ ശാന്ത സമുദ്രം കുന്നുമ്മല്‍ ശാന്തയുടേതായിരിക്കും. അറബിക്കടല്‍ അറബിയുടേയും!

  കാണാതെ പോകരുത്

  കാണാതെ പോകരുത്

  ഒറ്റയടിക്ക് 103 രാജ്യങ്ങള്‍ ലോകത്തിന് സംഭാവന ചെയ്ത ആ വലിയ മനസ്സ് ആരും കാണാതെ പോകരുത് പ്ലീസ്!!

  ഒന്ന് പറയാമോ

  ഒന്ന് പറയാമോ

  മറ്റുള്ളവരോട് ഇന്ത്യയില്‍ നിന്ന് പോകണം എന്ന് പറയില്ലത്രെ... ഒന്ന് പറഞ്ഞ് നോക്കൂ പ്ലീസ്!

  വികസനം ആണ് വികസനം

  വികസനം ആണ് വികസനം

  ആകെ 195 രാജ്യങ്ങളായിരുന്നു ലോകത്ത് ഉണ്ടായിരുന്നത്. മോദിജിയുടെ വികസന പദ്ധതികള്‍ മൂലം അതിപ്പോള്‍ 300 ആക്കിയിട്ടുണ്ടത്രെ!

  ഹിന്ദുസ്ഥാനികള്‍

  ഹിന്ദുസ്ഥാനികള്‍

  എല്ലാം സമ്മതിക്കാം... ബ്രിട്ടന്‍ ബ്രിട്ടീഷുകാരുടേയും അമേരിക്ക അമേരിക്കക്കാരുടേയും ആണ്. അപ്പോള്‍ ഹിന്ദുസ്ഥാന്‍ ഹിന്ദുസ്ഥാനികളുടേതല്ലേ...

  ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

  English summary
  Social Media trolls mocking RSS Chief Mohan Bhagwat

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്