Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രിയ കുട്ടൂസ് അല്ല, ഇത് സാധ്വി കുട്ടൂസ്!!! സാധ്വി സരസ്വതിയെ കൂട്ടൂസ് ആക്കി ട്രോളുകളുടെ ബഹളം!!!

സാധ്വി സരസ്വതിയാണ് കഴിഞ്ഞ രണ്ട് ദിവസമായി കേരളത്തിലെ സോഷ്യല്‍ മീഡിയയിലെ താരം. കാസര്‍കോട് നടത്തിയ വിവാദ പ്രസംഗത്തിന്റെ പേരിലാണ് ഇവരുടെ പേര് ശ്രദ്ധിക്കപ്പെട്ടത്. എന്നാല്‍ ഇപ്പോള്‍ സാധ്വി സരസ്വതിയെ ട്രോളുന്നതിന് പിന്നില്‍ വേറേയും ചില കാര്യങ്ങളുണ്ട്.

23 വയസ്സ് മാത്രം പ്രായമുള്ള സാധ്വ സരസ്വതി കാണാനും സുന്ദരിയാണ് എന്നതാണ് ഇപ്പോള്‍ ട്രോളന്‍മാരുടെ കണ്ടെത്തല്‍. പ്രിയ വാര്യര്‍ തരംഗമായപ്പോള്‍ പ്രിയ കുട്ടൂസ് എന്ന് വിളിച്ചിരുന്നവര്‍ എല്ലാം ഇപ്പോള്‍ സാധ്വി സരസ്വതിയെ സാധ്വി കുട്ടൂസ് എന്നാണ് വിളിക്കുന്നത്.

എന്തായാലും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ സാധ്വി സരസ്വതി തന്നെ ആണ് താരം. അതിന്റെ പേരില്‍ വിമര്‍ശനങ്ങളില്‍ നിന്ന് മാറ്റി നിര്‍ത്തുന്നും ഇല്ല ട്രോളന്‍മാര്‍...

പൊങ്കാലയാണല്ലോ...

പൊങ്കാലയാണല്ലോ...

സാധ്വി സരസ്വതിയുടെ ഫേസ്ബുക്ക് പേജില്‍ ഇപ്പോള്‍ ബീഫ് വിഭവങ്ങള്‍ കൊണ്ടാണല്ലോ പൊങ്കാല. ഫേസ്ബുക്ക് തുറന്നാല്‍ ഒരു തട്ടുകട ഫീല്‍ ആണത്രെ സാധ്വിക്ക് ഇപ്പോള്‍ കിട്ടുന്നത്. ആരോട് പറയാന്‍ അല്ലേ!

വെള്ളമൂറിയോ

വെള്ളമൂറിയോ

ഗോദ എന്ന സിനിമയില്‍ ടൊവിനോ ബീഫ് ഉണ്ടാക്കുന്ന വിധം പറഞ്ഞുകൊടുത്തപ്പോള്‍ തന്നെ ഒരാളുടെ വായില്‍ നിന്ന് വെള്ളമൂറി. ഇനിയിപ്പോള്‍ ഇത്രയധികം ബീഫ് വിഭവങ്ങള്‍ കണ്ടപ്പോള്‍ സാധ്വി സരസ്വതിയുടെ വായിലും വെള്ളമൂറിയോ എന്നാണ് സംശയം.

മുഖ്യമന്ത്രി ആക്കാന്‍ പറ്റുമോ

മുഖ്യമന്ത്രി ആക്കാന്‍ പറ്റുമോ

സൗന്ദര്യം ഉണ്ടെങ്കില്‍ പിന്നെ വേറെ ഒന്നും വേണ്ടെന്ന് തോന്നുന്നു ചിലര്‍ക്ക്. സാധ്വി കുട്ടൂസിനെ കേരളത്തിന്റെ മുഖ്യമന്ത്രി ആക്കാന്‍ പറ്റുമോ എന്നൊക്കെയാണ് ചോദ്യം... എപ്പോഴും കണ്ടുകൊണ്ടിരിക്കാമല്ലോ എന്ന്!

അടുത്ത് നിന്ന് കാണുമ്പോള്‍

അടുത്ത് നിന്ന് കാണുമ്പോള്‍

സാധ്വി കുട്ടൂസിനെ ദൂരെ നിന്ന് കാണുമ്പോള്‍ നല്ല രസം ഒക്കെ ഉണ്ടത്രെ. എന്നാല്‍ അടുത്ത് നിന്ന് കാണുമ്പോള്‍ ഇതാണ് സംഗതി എന്ന്... എന്തായാലും സാധ്വിയ്‌ക്കെതിരെ കേരളത്തിലെ പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് എടുത്തിട്ടുണ്ട്.

കുട്ടൂസും കക്കൂസും!

കുട്ടൂസും കക്കൂസും!

ഇന്നലെ വരെ ട്രോളന്‍മാരുടെ കുട്ടൂസ് പ്രിയ പ്രകാശ് വാര്യര്‍ ആയിരുന്നു. എന്നാല്‍ ഇന്നുമുതല്‍ ട്രോളന്‍മാരുടെ കക്കൂസ് ഇവാണ് എന്നൊക്കെ പറഞ്ഞ് ട്രോള്‍ ഇറക്കിയിട്ടുണ്ട്. ഇതെന്തായാലും അധിക്ഷേപം തന്നെയാണ്.

എന്ത് തേങ്ങയാ പറയുന്നത്

എന്ത് തേങ്ങയാ പറയുന്നത്

പൊങ്കാല അധികവും മലയാളത്തില്‍ തന്നെ ആണല്ലോ... അതുകൊണ്ട് സാധ്വി സരസ്വതിക്ക് വായിച്ച് മനസ്സിലാക്കാന്‍ പറ്റുന്നുണ്ടാവില്ല. പക്ഷേ, ഈ ഫോട്ടോകളും കൂടി കാണുമ്പോള്‍ ആകെ ആശയക്കുഴപ്പം ആയിട്ടുണ്ടാകും എന്ന് ഉറപ്പാണ്!

അത് ചിരിയല്ല

അത് ചിരിയല്ല

സാധ്വിയുടെ പോസ്റ്റിന് കിട്ടുന്നത് മുഴുവന്‍ ആ ആക്കിച്ചിരിക്കുന്ന സ്‌മൈലി ആണല്ലോ... അതുകണ്ട് അധികം സന്തോഷിക്കണ്ട. ആ സ്‌മൈലിക്ക് തന്നെ പേര് ഉണ്ടാക്കിക്കൊടുത്തവരാണ് മലയാളികള്‍...

കോഴികള്‍

കോഴികള്‍

കോഴികള്‍ക്ക് എവിടെ പോയാലും പഞ്ഞമില്ലല്ലോ... സാധ്വി സരസ്വതിയെ പൊങ്കാലയിടാന്‍ വേണ്ടി ഫേസ്ബുക്കില്‍ കയറിയതാണ്. പക്ഷേ, ഫോട്ടോ കണ്ടപ്പോള്‍ തന്നെ തനി സ്വഭാവം പുറത്ത് വന്നത്രെ!

സൈക്കളോജിക്കല്‍ മൂവ്!

സൈക്കളോജിക്കല്‍ മൂവ്!

സാധ്വി സരസ്വതിയെ പോലെ ഉള്ളവരെ രംഗത്തിറക്കുന്നതിന് പിന്നില്‍ ഒരു സൈക്കളോജിക്കല്‍ മൂവ് ഉണ്ടത്രെ. കേരളത്തിലെ ആണ്‍കുട്ടികളെ ബിജെപിയിലേക്ക് ആകര്‍ഷിക്കുകയാണത്രെ അതിന്റെ ലക്ഷ്യം!

ട്രോളന്‍മാരുടെ കാര്യം

ട്രോളന്‍മാരുടെ കാര്യം

മെയ് ദിനം ആയിട്ടും ട്രോളന്‍മാര്‍ക്ക് മാത്രം ഒരു വിശ്രമവും ഇല്ല. സാധ്വി കുട്ടൂസ്, ബിപ്ലബ് കുമാര്‍, കുമ്മനം... അതൊന്നും പോരാഞ്ഞിട്ട് വിക്ലങ്കനായ തുമ്പിയും... എല്ലാം കൂടി എന്ത് ചെയ്യുമോ ആവോ!

കൊതി ആയിക്കാണും

കൊതി ആയിക്കാണും

സാധ്വി സരസ്വതിയുടെ ഫേസ്ബുക്ക് പേജില്‍ പൊങ്കാലയിടാന്‍ വേണ്ടി പോയതായിരുന്നു. അവിടെയുള്ള കമന്റുകള്‍ എല്ലാം വായിച്ചതോടെ കണ്‍ട്രോള് പോയ അവസ്ഥയിലാണ് പലരും. എവിടെ നിന്നെങ്കിലും ബീഫ് ഫ്രൈ കിട്ടിയേ പറ്റൂ എന്ന്!

കുട്ടൂസ്

കുട്ടൂസ്

കുട്ടൂസ് എന്ന് വിളിച്ചാല്‍ സ്വാഭാവികമായും പ്രിയ കുട്ടൂസ് തന്നെ ആയിരിക്കും ആദ്യം തിരിഞ്ഞു നോക്കുക. എന്നാല്‍ കളി മാറിയ കാര്യം ഒന്നും പ്രിയ കുട്ടൂസ് അറിഞ്ഞില്ലെന്ന് തോന്നുന്നു. ഇപ്പോഴത്തെ കുട്ടൂസ് ആളെ വേറെ അല്ലേ!

സ്ഥാനാര്‍ത്ഥിയോ

സ്ഥാനാര്‍ത്ഥിയോ

കേരളത്തില്‍ അടുത്ത തിരഞ്ഞെടുപ്പില്‍ വിജയ സാധ്യതയുള്ള ഒരു ബിജെപി സ്ഥാനാര്‍ത്ഥിയുണ്ടെങ്കില്‍ അത് സാധ്വി സരസ്വതി ആണത്രെ... കേരളത്തിലെ നേതാക്കളൊന്നും വിജയിക്കില്ലെന്നാണോ ആവോ ട്രോളന്‍ ഉദ്ദേശിച്ചത്!

ഒരു എത്തും പിടിയും ഇല്ല

ഒരു എത്തും പിടിയും ഇല്ല

മംഗലാപുരത്തെ പരിപാടിയിലും ഏതാണ്ട് ഇങ്ങനെയൊക്കെയാണ് പ്രസംഗിച്ചത്. പക്ഷേ, അവിടെ കുഴപ്പം ഒന്നും ഉണ്ടായില്ല. ഇതിപ്പോള്‍ കേരളത്തില്‍ പ്രസംഗിച്ചപ്പോള്‍ മാത്രം എന്താണ് സംഭവിച്ചത് എന്ന് ഒരു എത്തും പിടിയും കിട്ടുന്നില്ലത്രെ!

റെസീപ്പി വേണോ

റെസീപ്പി വേണോ

ബീഫ് വിഭവങ്ങള്‍ എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് അറിയാത്തവരുണ്ടെങ്കില്‍ നേരെ സാധ്വി സരസ്വതിയുടെ പേജിലേക്ക് പോയാല്‍ മതി എന്ന സ്ഥിതി ആയിട്ടാണ്. ലക്ഷ്മി നായരുടെ പാചക ക്ലാസ്സിനെ വരെ വെല്ലും!

അത്രയേ ഉള്ളൂ

അത്രയേ ഉള്ളൂ

സാധ്വി സരസ്വതിയുടെ പ്രസംഗം കേട്ടപ്പോള്‍ ഒട്ടുമിക്ക മലയാളികള്‍ക്കും കലിപ്പിളകിയിരുന്നു. എന്നാല്‍ അവിടെ പൊങ്കാല ഇടാന്‍ പോയ ചില കോഴികളുടെ കാര്യം ഏതാണ്ട് ഇങ്ങനെ ആണത്രെ!

അതുക്കും മേലെ

അതുക്കും മേലെ

ഫോളോ ദ ട്രെന്‍ഡ് എന്നാണല്ലോ... അതുകൊണ്ട് സാധ്വി സരസ്വതിയുടെ ഫോട്ടോ പ്രൊഫല്‍ പിക്ചര്‍ ആക്കി. അതും കണ്ട് ഇപ്പോള്‍ ഉത്തരേന്ത്യന്‍ സംഘികള്‍ വരെ ഫ്രണ്ട് റിക്വസ്റ്റ് അയക്കുകയാണത്രെ!

ഇതിപ്പോള്‍ തിരിച്ചടിക്കുമോ

ഇതിപ്പോള്‍ തിരിച്ചടിക്കുമോ

ഗോവധത്തിനെതിരെ ആഞ്ഞടിച്ചിട്ട് വല്ല കാര്യവും ഉണ്ടോ എന്നാണ് ആലോചിക്കേണ്ടത്. കാരണം സാധ്വി സരസ്വതിയുടെ ഫേസ്ബുക്ക് പേജ് സന്ദര്‍ശിച്ച കേരളത്തിലെ സംഘികള്‍ പോലും ഇപ്പോള്‍ ബീഫിന്റെ ആരാധകരായി മാറിയിട്ടുണ്ടത്രെ!

കുമ്മോജിയില്ലാതെ എന്ത്...

കുമ്മോജിയില്ലാതെ എന്ത്...

ഫേസ്ബുക്കിലെ ആക്കിച്ചിരിക്കുന്ന സ്‌മൈലിക്ക് ഇപ്പോള്‍ കുമ്മോജി എന്നാണല്ലോ പേരിട്ടിരിക്കുന്നത്. സാധ്വി സരസ്വതി പേജ് നോക്കിയപ്പോഴും കൂടുതല്‍ കണ്ടത് അത് തന്നെ ആയിരുന്നത്രെ... പിന്നെ കിടുക്കാച്ചി ബീഫ് ഫെസ്റ്റും!
.

ഒരു മയത്തിലൊക്കെ

ഒരു മയത്തിലൊക്കെ

മലയാളികളുടെ പൊങ്കാല എന്ന് പറയുമ്പോള്‍ ഇത്രയ്ക്കുണ്ടാകും എന്നൊന്നും സാധ്വ സരസ്വതി കരുതിക്കാണില്ല. പതിനെട്ടായിരത്തിലധികം കമന്റുകള്‍ ഒക്കെ വന്നാല്‍ അത് വായിച്ച് തീര്‍ക്കാന്‍ പോലും പറ്റില്ലെന്ന് ഉറപ്പല്ലേ... ഇത്തിരി മയത്തിലൊക്കെ പൊങ്കാലയിടാന്‍ അഭ്യര്‍ത്ഥിക്കേണ്ട സ്ഥിതി ആയിട്ടുണ്ട്!

ഇനീപ്പോ ഫോട്ടോ വരെ എടുക്കും

ഇനീപ്പോ ഫോട്ടോ വരെ എടുക്കും

വര്‍ഗ്ഗീയ പറഞ്ഞ സംഘിണി എവിടെ എന്നൊക്കെ ചോദിച്ച് ചെന്നതാണ്. ആളെ കണ്ട് കഴിഞ്ഞപ്പോള്‍ പിന്നെ ഒരുമിച്ചൊരു ഫോട്ടോ എടുക്കാന്‍ ആയി ആഗ്രഹം. കോഴികള്‍ക്ക് എവിടേയും പഞ്ഞമില്ലല്ലോ!

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+