Get Updates
Get notified of breaking news, exclusive insights, and must-see stories!

എസ്എഫ്‌ഐക്ക് അടപടലം ട്രോളുകള്‍... മത്തി വെട്ടിക്കൊടുക്കാന്‍ വരെ എസ്എഫ്‌ഐക്കാര്‍; വേണേല്‍ ജോലിയും!!

യൂണിവേഴ്‌സിറ്റി കോളേജിലെ സംഘര്‍ഷത്തില്‍ എസ്എഫ്‌ഐ ആകെ പ്രതിരോധത്തിലായിരിക്കുകയാണ്. എസ്എഫ്‌ഐ നേതാക്കള്‍ കുത്തിയത് എസ്എഫ്‌ഐക്കാരനെ തന്നെ ആണല്ലോ... അപ്പോള്‍ പിന്നെ മറ്റ് സാധ്യതകളും ഇല്ലാതായി.

മാധ്യമങ്ങളെല്ലാം ഒന്നടങ്കം തിരിഞ്ഞപ്പോള്‍ എസ്എഫ്‌ഐക്കാര്‍ക്ക് വേണ്ടിയും കണ്ണീരൊഴുക്കാന്‍ കുറേ പേര്‍ ഫേസ്ബുക്കില്‍ രംഗത്തെത്തിയിട്ടുണ്ട്. ഇപ്പോള്‍ എന്ത് വേണമെങ്കിലും പറഞ്ഞ് ട്രോളിക്കോളൂ, എന്തെങ്കിലും ആവശ്യവും വരുമ്പോള്‍ എസ്എഫ്‌ഐക്കാര്‍ മാത്രമേ ഉണ്ടാകൂ എന്ന ലൈനില്‍ ആണ് രോദനങ്ങള്‍.

ഇതിനിടെ കുറേ പേര്‍ 'പഴയ എസ്എഫ്‌ഐക്കാര്‍' ആയും രംഗത്തെത്തിയിട്ടുണ്ട്. എന്തായാലും ട്രോളന്‍മാര്‍ ആരേയും വെറുതേ വിട്ടിട്ടില്ല!

ഇതാണോ ആ സത്യം

ഇതാണോ ആ സത്യം

ഇന്ന് ഈ പാര്‍ട്ടിയെ കുറ്റപ്പെടുത്തുന്നവര്‍ക്ക് പോലും അറിയാവുന്ന ഒരു സത്യം ഉണ്ടത്രെ... അതേത് സത്യം എന്ന് ചോദിക്കരുത്. ഇത് ഇല്ലായിരുന്നെങ്കില്‍ ഈ നാട് എന്നേ ഗുണം പിടിച്ചെനെ എന്ന സത്യം!!!

ഇതിപ്പോ എങ്ങനാ...

ഇതിപ്പോ എങ്ങനാ...

ഇനിയിപ്പോള്‍ സുമേഷ് ത്രിവര്‍ണവും കൂട്ടരും എങ്ങാനും ആണോ എസ്എഫ്‌ഐയുടെ മുറിയില്‍ വെട്ടുകത്തിയും കോടാലിയും കൊണ്ടുവച്ചത്... അതും യൂണിവേഴ്‌സിറ്റി കോളേജില്‍! പോലീസിന് പിടിക്കാമല്ലോ!

പൊതിച്ചോര്‍ കൊടുക്കാന്‍

പൊതിച്ചോര്‍ കൊടുക്കാന്‍

അത് ശരിയാണ് കെട്ടോ... പൊതിച്ചോറിന്റെ കാര്യത്തില്‍ എസ്എഫ്‌ഐക്കാര്‍ ഒരു വിട്ടുവീഴ്ചക്കും തയ്യാറാവില്ല. അതിപ്പോള്‍ ആര്, എന്തിന്റെ പേരില്‍ ഹര്‍ത്താല്‍ നടത്തിയാലും!

പശുവിനെ കറക്കാന്‍

പശുവിനെ കറക്കാന്‍

എസ്എഫ്‌ഐക്കാരെ ട്രോളിയാലും സഹായിക്കാന്‍ അവരേ കാണൂ എന്നല്ലേ... അറഞ്ചം പുറഞ്ചം ട്രോളിയ ട്രോളന്റെ വീട്ടില്‍ രാവിലെ അമ്മിണി പശുവിനെ കറക്കാന്‍ വരെ എസ്എഫ്‌ഐക്കാര്‍ എത്തിയത്രെ!

എല്ലാവര്‍ക്കും ഉണ്ട്

എല്ലാവര്‍ക്കും ഉണ്ട്

എസ്എഫ്‌ഐ നേതാക്കളാണല്ലോ ഇപ്പോള്‍ യൂണിവേഴ്‌സിറ്റിയിടെ ഉത്തരക്കടലാസ് ഒക്കെ വീട്ടില്‍ സൂക്ഷിക്കുന്നത്. ആവശ്യക്കാര്‍ നേരിട്ടെത്തിയാല്‍ കൃത്യമായി കൈമാറുമായിരിക്കും!

സഹിക്കാന്‍ വയ്യ

സഹിക്കാന്‍ വയ്യ

എസ്എഫ്‌ഐക്കാരെക്കൊണ്ടുള്ള ശല്യം തന്നെ സഹിക്കാന്‍ വയ്യ. അപ്പോഴാണ് മുന്‍ എസ്എഫ്‌ഐക്കാര്‍ എന്നും പറഞ്ഞുള്ളവരുടെ കൊടും തള്ളുകള്‍.

മത്തിവെട്ടാനും

മത്തിവെട്ടാനും

എസ്എഫ്‌ഐയെ ട്രോളിയതാണ്. ഇപ്പോള്‍ എന്തിനും ഏതിനും സഹായത്തിന് എത്തുന്നത് എസ്എഫ്‌ഐക്കാര്‍ ആണത്രെ. മത്തി വാങ്ങിയപ്പോള്‍ അത് വെട്ടാന്‍ പോലും സഹായിച്ചത് അവരായിരുന്നെന്ന്!

അതിന്റെ ഒരു കുറവേ ഉള്ളൂ

അതിന്റെ ഒരു കുറവേ ഉള്ളൂ

എന്തായാലും ഇത്തവണ എസ്എഫ്‌ഐക്കാര്‍ വലിയ ന്യായീകണത്തിനൊന്നും ശ്രമിച്ചില്ല. യൂണിറ്റ് പിരിച്ചിവിടുകയൊക്കെ ചെയ്തു. ഇനിയിപ്പോള്‍ അക്രമ രാഷ്ട്രീയത്തിനെതിരെ ഒരു പഠിപ്പ് മുടക്ക് സമരം കൂടി ആയാല്‍ തൃപ്തിയാകും!

അതൊക്കെ ഭദ്രമാണ്

അതൊക്കെ ഭദ്രമാണ്

ഉത്തരക്കടലാസ് ഒക്കെ ഇപ്പോള്‍ യൂണിവേഴ്‌സിറ്റി തന്നെ ആണോ നോക്കുന്നത് എന്ന കാര്യത്തില്‍ ചെറിയൊരു സംശയം മാത്രമേ ഉള്ളൂ. അല്ലേലും അതൊക്കെ ആ എസ്എഫ്‌ഐക്കാരോട് ചോദിച്ചാല്‍ പോരെ. കൃത്യമായി പറഞ്ഞ് തരില്ലേ!

എസ്എഫ്‌ഐ തീര്‍ന്നാല്‍

എസ്എഫ്‌ഐ തീര്‍ന്നാല്‍


എസ്എഫ്‌ഐ വിരുദ്ധ വാര്‍ത്തകള്‍ കൊടുത്ത് കൊടുത്ത് ചാനല്‍, പത്ര മാധ്യമങ്ങള്‍ ഒരു വഴിക്കായിട്ടുണ്ട്. സംഗതിയാണെങ്കില്‍ തീരുന്നും ഇല്ല. ഇനി ഒരു വെറൈറ്റിയ്ക്ക് വേണ്ടി വേറെ വല്ലതും പിടിക്കേണ്ടി വരുമോ ആവോ!

ദാറ്റ് മൊമന്റ്

ദാറ്റ് മൊമന്റ്

പാവം സിഐഡി മൂസ. ഒരു പോലീസുകാരനെ തല്ലിയതിന്റെ പേരില്‍ എസ്‌ഐ ടെസ്റ്റ് തോറ്റ് പോയി. അതിനൊക്കെ എസ്എഫ്‌ഐക്കാരെ കണ്ടുപഠിക്കണം... പോലീസുകാരെ തല്ലുകയും ഗുണ്ടായിസം കാണിക്കുകയും ചെയ്യും. എന്നിട്ടും കോണ്‍സ്റ്റബിള്‍ ലിസ്റ്റില്‍ പേരുണ്ടാവും!

ടീച്ചറുടെ അനിയന്‍!

ടീച്ചറുടെ അനിയന്‍!

ഒരു കവിത കോപ്പിയടിച്ചതിന്റെ പേരില്‍ ഒരു ടീച്ചര്‍ പെട്ട പെടാപ്പാട് എല്ലാവര്‍ക്കും അറിയാമല്ലോ. എസ്എഫ്‌ഐ നേതാക്കള്‍ കോപ്പിയടിച്ചാണ് പരീക്ഷ ജയിക്കുന്നത് എന്ന് കേട്ടപ്പോള്‍ ടീച്ചറുടെ ഭാവം ഇങ്ങനെ ആയിരുന്നത്രെ!

ഇപ്പോള്‍ ടെക്‌നിക്ക് പിടികിട്ടി

ഇപ്പോള്‍ ടെക്‌നിക്ക് പിടികിട്ടി

ഇത്രയും കാലം എഴുതുന്ന പിഎസ് സി പരീക്ഷകളൊക്കെ പൊട്ടാനുള്ള കാരണം എന്തായിരുന്നെന്ന് ഇപ്പോഴാണത്രെ മനസ്സിലായത്. എസ്എഫ്‌ഐക്കാരൊക്കെ എങ്ങനെ ലിസ്റ്റില്‍ കയറിപ്പറ്റുന്നോ ആവോ!

വെറുതേ സമയം കളഞ്ഞു

വെറുതേ സമയം കളഞ്ഞു

ഇപ്പോള്‍ പലരും ആലോചിക്കുന്നത് ഇങ്ങനെ ആണത്രെ... പ്ലസ് ടു കഴിഞ്ഞ് വെറിതേ കുറേ കാലം പഠിക്കാന്‍ വേണ്ടി സമയം കളഞ്ഞു. എസ്എഫ്‌ഐയില്‍ ചേര്‍ന്നിരുന്നെങ്കിലോ....

Recommended Video

cmsvideo
    ചോര പുതച്ച് കലാലയം പ്രതിഷേധം ആളിക്കത്തുന്നു
    പോലീസ് മുറ

    പോലീസ് മുറ

    പോലീസ് കോണ്‍സ്റ്റബിള്‍ ലിസ്റ്റില്‍ എസ്എഫ്‌ഐക്കാര്‍ ഉള്‍പ്പെട്ടതിനെ കുറിച്ച് ഇനി അധികം പറയാതിരിക്കുന്നതാവും നല്ലത്. പോലീസില്‍ ചേര്‍ന്നു കഴിഞ്ഞാല്‍ പിന്നെ എന്തായിരിക്കും അവസ്ഥ എന്ന് ആലോചിച്ച് നോക്കൂ!

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+