ശോഭാജിയെ വിടാതെ ട്രോളന്‍മാര്‍! വീണ്ടും അടപടലം ട്രോളുകള്‍... കുമ്മോജി വരെ കൈമാറി ഇടിവെട്ട് പൊങ്കാല

  • Written By: Desk
Subscribe to Oneindia Malayalam

മനോരമ ന്യൂസിലെ ചര്‍ച്ചയില്‍ ശോഭ സുരേന്ദ്രന്‍ പറഞ്ഞ മണ്ടത്തരങ്ങള്‍ ആയിരുന്നു കഴിഞ്ഞ ദിവസത്തെ പ്രധാന ചര്‍ച്ച. ശഹീദ് ആയ ഭഗത് സിങിനെ കാണാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ ആരും പോയില്ലെന്നാണ് മോദിജി പറഞ്ഞത് എന്ന് വരെ തര്‍ജ്ജമ ചെയ്തുകളഞ്ഞു.

അതിന്റെ പേരില്‍ ശോഭ സുരേന്ദ്രന് ട്രോളുകളുടെ പൊങ്കാലയാണ് കിട്ടിയത്. എന്നാല്‍ ഒറ്റ ദിവസം കൊണ്ട് ആ പൊങ്കാല അവസാനിപ്പിക്കാന്‍ ട്രോളന്‍മാര്‍ തയ്യാറല്ല. ഇപ്പോള്‍ കെ സുരേന്ദ്രനും കുമ്മനത്തിനും ഒക്കെ ശോഭയ്‌ക്കൊപ്പം തന്നെ ട്രോളുകള്‍ കിട്ടിക്കൊണ്ടിരിക്കുകയാണ്.

അതിനിടയിലാണ് ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ പുതിയ മണ്ടത്തരംഎഴുന്നള്ളിച്ചത്. ട്രോളന്‍മാര്‍ക്കിപ്പോള്‍ വിശ്രമിക്കാന്‍ പോലും സമയമില്ലാത്ത സ്ഥിതിയാണ്.

ഹിന്ദി പഠിച്ചിട്ട് വേണം

ഹിന്ദി പഠിച്ചിട്ട് വേണം

ദേശീയ പാര്‍ട്ടി, ആര്‍ഷ ഭാരത പാര്‍ട്ടി.. പക്ഷേ പറഞ്ഞിട്ടെന്താ കാര്യം ഹിന്ദിയില്‍ വലിയ പിടിയില്ലെന്ന് തോന്നുന്നു. ഇനിയിപ്പോള്‍ ചാനല്‍ ചര്‍ച്ചയ്ക്ക് പോകും മുമ്പ് ഹിന്ദി മലയാളം പഠന സഹായി വായിച്ചിട്ട് പോകേണ്ട സ്ഥിതിയാണ്.

കട്ട സീരിയസ് ആയിരുന്നു

കട്ട സീരിയസ് ആയിരുന്നു

ചര്‍ച്ചയ്ക്ക് ശേഷം ഷാനി തന്നെ ചോദിച്ചത്രെ, എന്തിനാ ഇങ്ങനെ മണ്ടത്തരം വിളമ്പിയതെന്ന്. അപ്പോഴല്ലേ സത്യം പിടികിട്ടിയത്, ശോഭ സുരേന്ദ്രന്‍ കട്ട സീരിയസ് ആയിരുന്നു. അതൊരു ചെറിയ കളിയല്ലായിരുന്നത്രെ!

അണികളുടെ കാര്യം

അണികളുടെ കാര്യം

ചാനല്‍ ചര്‍ച്ചയില്‍ ഷാനി പ്രഭാകരനെ ശോഭ സുരേന്ദ്രന്‍ പൊളിച്ചടുക്കി എന്നാണല്ലോ അണികള്‍ പറയുന്നത്. പാവം ശോഭേച്ചി അത് വിശ്വസിക്കുകയും ചെയ്തു എന്നാണ് തോന്നുന്നത്!

പ്രതീക്ഷിച്ചത് വേറെ!

പ്രതീക്ഷിച്ചത് വേറെ!

ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ തുടര്‍ച്ചയായി മണ്ടത്തരങ്ങള്‍ വിളിച്ചു പറഞ്ഞപ്പോള്‍ മോദിജി വിളിപ്പിച്ചിരുന്നല്ലോ. അതുപോലെ തന്നേയും വിളിപ്പിക്കും എന്ന് വിചാരിച്ചിട്ടാണത്രെ ഈ മണ്ടത്തരം ഒക്കെ വിളമ്പിയത്. പക്ഷേ, ഇപ്പോള്‍ ശോഭേ എന്ന വിളി മാത്രം ബാക്കിയാണ്!

അപ്പനെ വച്ചേക്കില്ല!

അപ്പനെ വച്ചേക്കില്ല!

അത് ശരിയാണ് ഹിന്ദി അറിയില്ലെങ്കില്‍ പഠിക്കുക തന്നെ വേണം. അപ്‌നെ ബച്ചേ കേ ലിയേ എന്നത് ഒന്ന് തര്‍ജ്ജമ ചെയ്‌തേ... അപ്പനെ വച്ചേക്കില്ലെന്ന്!

ക്ഷീണം മാറുന്നതിന് മുമ്പ്

ക്ഷീണം മാറുന്നതിന് മുമ്പ്

ശോഭ സുരേന്ദ്രന്‍ പറഞ്ഞ മണ്ടത്തരങ്ങളുടെ ക്ഷീണം മാറുന്നതിന് മുമ്പിതാ വേറെ ഒരെണ്ണം. മോദി രാമന്റെ പുനരവതാരമെന്ന്! മണ്ടത്തരം എന്ന് വിചാരിച്ച് പറയുന്നതല്ലത്രെ, പറയുന്നതെല്ലാം മണ്ടത്തപം ആയി പോകുന്നതാണെന്ന്!

കോമഡി ട്രൂപ്പ്

കോമഡി ട്രൂപ്പ്

വന്നുവന്ന് ഇപ്പോള്‍ കേരളത്തിലെ ബിജെപി നേതൃത്വം എന്ന് പറയുന്നത് തന്നെ ഒരു കോമഡി ട്രൂപ്പ് ആയി മാറിക്കഴിഞ്ഞിരിക്കുന്നു! ആരും മോശമല്ലല്ലോ... കുമ്മനം ഒക്കെ സീരിയസ് ആയി എന്തെങ്കിലും പറഞ്ഞാല്‍ പോലും അത് ട്രോളായി മാറുകയാണ്!

കുമ്മോജി ഇങ്ങ് പോരട്ടേ...

കുമ്മോജി ഇങ്ങ് പോരട്ടേ...

കുമ്മനം ഒരു ഫേസ്ബുക്ക് പോസ്റ്റ് പോലും ഇടാന്‍ വിഷമിച്ചിരിക്കുകയായിരുന്നു ആ കുമ്മോജി കാരണം. ഇപ്പോള്‍ ശോഭ സുരേന്ദ്രന്‍ അത് സന്തോഷത്തോടെ ഏറ്റു വാങ്ങിയിട്ടുണ്ട്. ഇനിയെങ്കിലും കുമ്മനത്തിന് ഇത്തിരി ആശ്വാസം കിട്ടിയാല്‍ മതിയായിരുന്നു!

സുരേന്ദ്രനോ

സുരേന്ദ്രനോ

ഹിന്ദി അറിയാതെ എന്തിനാണ് തര്‍ക്കിക്കാന്‍ പോയത് എന്ന് വരെ കെ സുരേന്ദ്രന്‍ ചോദിച്ചത്രെ... പക്ഷേ, തെറ്റും ശരിയും നോക്കാന്‍ പറ്റിയ സമയം ആയിരുന്നില്ലല്ലോ... പറയാന്‍ തോന്നിയത് മുഴുവന്‍ ശോഭ അങ്ങ് പറഞ്ഞു. എന്തുകൊണ്ട് എന്ന് ചോദിക്കരുത്... ഹിന്ദി പഠിപ്പിച്ചത് സുരേന്ദ്രന്‍ ആയതുക1ണ്ടാണത്രെ!

ഷാഹിദ് ആയ കപൂര്‍

ഷാഹിദ് ആയ കപൂര്‍

ഇനിയിപ്പോള്‍ ശോഭ സുരേന്ദ്രന്‍ ഷാഹിദ് കപൂറിനെ വീരചമമടഞ്ഞ കപൂര്‍ എന്നെങ്ങാനും വിളിക്കുമോ എന്നാണ് സംശയം. ഷാഹിദ് അഫ്രീദിയെ വരെ വീര ചരമം പ്രാപിപ്പിച്ചിട്ടുണ്ടത്രെ!

ഇങ്ങനെ ചെയ്യാമോ...

ഇങ്ങനെ ചെയ്യാമോ...

ശോഭ സുരേന്ദ്രന്‍ ദേശീയ തലത്തില്‍ തന്നെ ഒന്ന് ഫേയ്മസ് ആയി വരികയായിരുന്നു. അപ്പോഴല്ലേ ബിപ്ലബ് കുമാറിന്റെ അടുത്ത മണ്ടത്തരം... ഇങ്ങനെയൊക്കെ ചെയ്യാമോ, ഒന്നുമില്ലെങ്കിലും ഒരേ പാര്‍ട്ടിയില്‍ ഉള്ളവരല്ലേ!

 ദേശവാസികളാണ് പ്യാര!!!

ദേശവാസികളാണ് പ്യാര!!!

മേരേ പ്യാരേ ദേശ് വാസിയോസം എന്ന് മോദിജി പറഞ്ഞാല്‍ അത് ശോഭ സുരേന്ദ്രന്‍ എങ്ങനെ ആയിരിക്കും മലയാളത്തിലേക്ക് തര്‍ജ്ജമ ചെയ്യുക? ഈ ദേശ വാസികള്‍ തന്നെയാണ് അദ്ദേഹത്തിന് 'പ്യാര' എന്നായിരിക്കുമത്രെ ആ തര്‍ജ്ജമ!

നഹീ ന്ന് പറഞ്ഞാ, നഹീ!!

നഹീ ന്ന് പറഞ്ഞാ, നഹീ!!

രാവിലെ തന്നെ ശോഭ സുരേന്ദ്രന്റെ വീട്ടില്‍ ഫോണ്‍ വിളികളുടെ ബഹളം ആണത്രെ... ഹിന്ദി ട്യൂഷന്‍ എടുക്കുമോ, സ്‌കൂളില്‍ ഹിന്ദി ടീച്ചറുടെ ഒഴിവുണ്ട് എന്നൊക്കെ പറഞ്ഞുകൊണ്ടാണത്രെ വിളി!

ആ രേഖ ഇതാ...

ആ രേഖ ഇതാ...

പ്രധാനമന്ത്രി പറഞ്ഞത് ചരിത്ര രേഖയുടെ അടിസ്ഥാനത്തില്‍ ആണെന്നാണല്ലോ ശോഭ പറഞ്ഞത്. അത് ഏത് രേഖ എന്ന് ഷാനി ചോദിക്കുകയും ചെയ്തു. ഒന്നൂടെ ചോദിച്ചിരുന്നെങ്കില്‍ ഈ രേഖ അങ്ങ് കാണിച്ച് കൊടുത്തേനെ ശോഭ സുരേന്ദ്രന്‍!

സ്ഥിരം ആണല്ലേ...

സ്ഥിരം ആണല്ലേ...

ആദ്യം വിവി രാജേഷ് ആണ് ഹിന്ദി അറിയാതെ ചാനല്‍ ചര്‍ച്ചയില്‍ പെട്ടുപോയത്. പിന്നെ തര്‍ജ്ജമ ചെയ്ത് കുടുങ്ങിയവര്‍ വേറേയും ഉണ്ട്. ഏറ്റവും ഒടുവില്‍ ഷാനിയുടെ പണിയില്‍ ശോഭയും കുടുങ്ങി!

ഇതാണ് കാരണം

ഇതാണ് കാരണം

കേരളത്തിലെ രാഷ്ട്രീയക്കാര്‍ക്ക് ആയുസ്സ് കൂടാന്‍ ഉള്ള കാരണം എന്താണെന്ന് അറിയാമോ... ഈ ചാനല്‍ ചര്‍ച്ചകളില്‍ ഒക്കെ പങ്കെടുത്ത് ചിരിചിരിച്ച് ആണത്രെ ആയുസ്സ് കൂടുന്നത്!

ഹരീഷ് കണാരന്‍

ഹരീഷ് കണാരന്‍

ശോഭ സുരേന്ദ്രന്റെ പ്രകടനം കണ്ട് ഹരീഷ് കണാരന്‍ വരെ ആകെ അമ്പരന്നിരിക്കുകയാണ് എന്നാണ് പറയുന്നത്. ഇക്കണക്കിനാണെങ്കില്‍ വേറെ പല്ല പണിക്കും പോകേണ്ട സ്ഥിതിയാണത്രെ!

ഗൂഗിള്‍ ട്രാന്‍സ്ലേറ്റര്‍ വരെ

ഗൂഗിള്‍ ട്രാന്‍സ്ലേറ്റര്‍ വരെ

പരിഭാഷപ്പെടുത്തുന്നതില്‍ മണ്ടത്തരം വരുത്തുന്ന കാര്യത്തില്‍ ഗൂഗിള്‍ ട്രാന്‍സ്ലേറ്ററെ വെല്ലാന്‍ ആര്‍ക്കും ആകില്ലെന്നായിരുന്നു ഇത്രയും നാള്‍ കരുതിയിരുന്നത്. ഇപ്പോള്‍ ആ അവസ്ഥ മാറിയിട്ടുണ്ട്!

മേം കര്‍ത്താവാകുമ്പോള്‍

മേം കര്‍ത്താവാകുമ്പോള്‍

മേം കര്‍ത്താവായി വരുമ്പോള്‍ ഹൂം ചേര്‍ക്കണം എന്നാണല്ലോ നിയമം. എന്നാല്‍ ഷാനിക്ക് ഹിന്ദിയില്‍ അത്ര അറിവില്ലാത്തതുകൊണ്ടാണത്രെ... യേശു ആണ് കര്‍ത്താവ് എന്ന്!

അത് ശരിയാ

അത് ശരിയാ

ഷാനീ... ഇത് ചെറിയ കളിയല്ലെന്ന് പല തവണ ശോഭ സുരേന്ദ്രന്‍ ആവര്‍ത്തിക്കുന്നുണ്ടായിരുന്നു. ചിലപ്പോള്‍ ഈ കളിയെ കുറിച്ചായിരിക്കും ഉദ്ദേശിച്ചത്. അത് അത്ര ചെറിയ കളിയല്ലല്ലോ!

എന്തൊരു കഷ്ടമാണ്

എന്തൊരു കഷ്ടമാണ്

ചാനല്‍ ചര്‍ച്ച പിന്നെ യൂട്യൂബില്‍ ഇട്ട് കണ്ടപ്പോള്‍ ശോഭ സിരേന്ദ്രന് ശരിക്കും വിഷമമായത്രെ. താന്‍ ഇങ്ങനെ സീരിയസ് ആയി സംസാരിക്കുമ്പോള്‍ ബാക്കിയുള്ളവര്‍ ചിരിക്കുന്നത് എന്ത് കഷ്ടമാണ്!

ശോഭ ചിരിക്കുന്നില്ലേ...

ശോഭ ചിരിക്കുന്നില്ലേ...

മലയാള സിനിമയിലെ തന്നെ ഏറ്റവും ഓര്‍ത്തുവയ്ക്കുന്ന ഡയലോഗ് ആണ് 'ശോഭ ചിരിക്കുന്നില്ലേ' എന്നത്. കഴിഞ്ഞ ദിവസത്തെ ചാനല്‍ ചര്‍ച്ച മുന്‍കൂട്ടി കണ്ടാണത്രെ വര്‍ഷങ്ങള്‍ക്ക് മുമ്പ് ശ്രീനിവാസന്‍ ആ ഡയലോഗ് എഴുതിയത്!

കോമഡി സ്റ്റാര്‍സോ!!!

കോമഡി സ്റ്റാര്‍സോ!!!

സാധാരണ ആളുകള്‍ ചിരിക്കാന്‍ വേണ്ടി കോമഡ് സ്റ്റാര്‍സ് ആണത്രെ കാണാറുള്ളത്. പക്ഷേ, ഇപ്പോഴത്തെ പിള്ളേര്‍ അങ്ങനെയല്ല...ബിജെപി ചര്‍ച്ചയാണത്രെ കാണാറ്. അതില്‍ ചിരിക്കാന്‍ എന്തെങ്കിലും ഉണ്ടാകും എന്ന് ഉറപ്പാണ്!

അത് ചെയ്യരുതായിരുന്നു

അത് ചെയ്യരുതായിരുന്നു

എല്ലാവരും ആ ചര്‍ച്ച ഇങ്ങനെ ആസ്വദിച്ച് വരികയായിരുന്നു. അപ്പോഴല്ലേ, ഷാനി ഇടപെട്ട് ആ ചര്‍ച്ച തന്നെ അവസാനിപ്പിച്ചത്. നന്നായി ചിരിച്ചുകൊണ്ടിരിക്കുമ്പോള്‍ ഷോ നിര്‍ത്തുന്നത് എന്ത് കഷ്ടമാണ്!

ഇനി വരില്ല

ഇനി വരില്ല

കര്‍ണാടക തിരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ വീണ്ടും ചര്‍ച്ചയ്ക്ക് വരാം എന്നൊക്കെ പറഞ്ഞായിരുന്നു ശോഭ സുരേന്ദ്രന്‍ തുടങ്ങിയത്. ഇനിയിപ്പോള്‍ ചര്‍ച്ചയ്ക്ക് വിളിച്ചാല്‍ പോകുമെന്ന് ആര്‍ക്കെങ്കിലും തോന്നുന്നുണ്ടോ!

മറ്റൊരു ലോകത്ത്...

മറ്റൊരു ലോകത്ത്...

ഷാനി ഹിന്ദി അറിയില്ലെന്ന് പറഞ്ഞ്, ശോഭയെ കൊണ്ട് തര്‍ജ്ജ ചെയ്യിക്കാന്‍ നോക്കുമ്പോള്‍ മറ്റൊരു ലോകത്തിരുന്ന് വേറൊരു ശോഭ ഇതെല്ലാം കാണുന്നുണ്ടായിരുന്നു. മിണ്ടരുതെന്ന് പറഞ്ഞിട്ട് എന്താ കാര്യം... കേള്‍ക്കണ്ടേ!

ഐപിഎല്ലൊന്നും വേണ്ട

ഐപിഎല്ലൊന്നും വേണ്ട

പിള്ളേര്‍ക്കിപ്പോ ഐപിഎല്‍ ഒന്നും കാണണം എന്നില്ലത്രേ... ശോഭാജിയുടെ ചര്‍ച്ചയുണ്ടെങ്കില്‍ അത് മതിയെന്ന്! ഇനിയിപ്പോള്‍ പാര്‍ട്ടിയെങ്ങാനും മാറിപ്പോയോ എന്നാണ് വീട്ടുകാരുടെ സംശയം!

അതാണ് തമാശ

അതാണ് തമാശ

തളത്തില്‍ ദിനേശന്‍ പോലും ഇപ്പോള്‍ തമാശക്കാരനായിട്ടുണ്ട്. ശോഭ എന്ന പേര് തന്നെയാണ് ഇപ്പോഴത്തെ ഏറ്റവും വലിയ തമാശ എന്ന് പറഞ്ഞാല്‍ പിന്നെ വേറെ എന്ത് തമാശയാണ് വേണ്ടത്!

ചിരിപ്പിക്കാറേ ഉള്ളൂ

ചിരിപ്പിക്കാറേ ഉള്ളൂ

കഴിഞ്ഞ ദിവസത്തെ ചാനല്‍ ചര്‍ച്ചയില്‍ സംഗതി ഇങ്ങനെ ആയിരുന്നു. ശോഭ സുരേന്ദ്രന്‍ ഒഴികെ, ബാക്കിയെല്ലാവരും ചിരിക്കുന്നു. ശോഭ ചിരിക്കില്ല, പക്ഷേ, ബാക്കിയുള്ളവരെ ചിരിപ്പിക്കും!

ഹിന്ദി ചെറിയ കളിയല്ല

ഹിന്ദി ചെറിയ കളിയല്ല

സംഘപുത്രന്‍മാരൊക്കെ ഇനി സെക്കന്‍ഡ് ലാംഗ്വേജ് ആയി ഹിന്ദി മാത്രമേ എടുക്കൂ... അതൊരു ചെറിയ കളിയല്ല. ഹിന്ദി അറിയില്ലെങ്കില്‍ ഉപദേശിക്കാനും വരരുത്!

എന്തിനാണ് വെറുതേ...

എന്തിനാണ് വെറുതേ...

ശോഭ സുരേന്ദ്രനെ ട്രോളുന്നതിനൊപ്പം തന്നെയും കൂടി ട്രോളുന്നത് എന്തിനാണ് എന്നാണത്രെ കെ സുരേന്ദ്രന്‍ ചോദിക്കുന്നത്. തന്നെ ട്രോളാനുള്ള വക താന്‍ തന്നെ തരാറില്ലേ എന്ന്!

ലൈവ് കാണാന്‍

ലൈവ് കാണാന്‍

കോമഡി സ്റ്റാര്‍സ് പോലുള്ള പരിപാടികളില്‍ ആളുകള്‍ ഫ്‌ലോറില്‍ ഇരുന്ന് കാണാറുണ്ടല്ലോ... അതുപോലെ ന്യൂസ് ചാനലിലെ ചര്‍ച്ചയും കാണാന്‍ പറ്റുമോ എന്ന്. ശരിക്കും ചിരിക്കാമല്ലോ!

ആഷിക് അബു വരെ...

ആഷിക് അബു വരെ...

ഒരു ആവശ്യവും ഇല്ലാതെ ആഷിക് അബുവിനെ ചൊറിയാന്‍ പോയതായിരുന്നു. പക്ഷേ, അതിനും പണി കിട്ടിയത് ശോഭ സുരേന്ദ്രന് തന്നെ ആണല്ലോ എന്നോര്‍ക്കുമ്പോഴാ!

മോദിയുടെ അവസ്ഥ

മോദിയുടെ അവസ്ഥ

മോദിജി ദില്ലിയില്‍ ഇരുന്ന് പ്രസംഗിച്ചാലും അത് ഇഴകീറി പ്രംസഗിച്ച് ചാനലുകള്‍ പണി തരും. വേറെ എവിടെയെങ്കിലും പ്രസംഗി്ചാല്‍ അത് തര്‍ജ്ജമ ചെയ്ത് സ്വന്തം പാര്‍ട്ടിക്കാര്‍ നാറ്റിക്കും.. ഈ സംഘജീവിതം മടുത്തില്ലെങ്കിലേ അത്ഭുതമുള്ളൂ!

എല്ലാവരും മരിച്ചോ!

എല്ലാവരും മരിച്ചോ!

ഷാഹിദ് അഫ്രീദി എന്നാണ് പേരെങ്കില്‍ മരിച്ചുകാണും എന്നാണ് ശോഭേച്ചി പറയുന്നതത്രെ. അതിന്റെ കൂടെ ഷാഹിദ് കപൂര്‍ കൂടി മരിച്ചുകാണും. അതാണല്ലോ ഷാഹിദിന്റെ അര്‍ത്ഥം!

ഷാനിയെ ഹിന്ദി പഠിപ്പിക്കാന്‍ ശോഭ സുരേന്ദ്രന്‍... മണ്ടത്തരം പൊളിച്ചടുക്കി ഷാനി പ്രഭാകർ

മേം, മോദി ദുശ്മൻ ദുശ്മൻ!!! ഷാനിയെ ഹിന്ദി പഠിപ്പിക്കാനിറങ്ങിയ ശോഭ സുരേന്ദ്രന് അറഞ്ചം പുറഞ്ചം ട്രോളുകൾ

കൊലവിളി നടത്തി ഇസ്രായേൽ... ഒന്നിന് പത്തായി പ്രതികാരം; ഇറാന്റെ സൈനിക കേന്ദ്രങ്ങളിൽ വിനാശം വിതച്ച്...

നിങ്ങളുടെ ജീവിത പങ്കാളിയെ കണ്ടെത്തൂ കേരള മാട്രിമോണിയിൽ - രജിസ്ട്രേഷൻ സൗജന്യം!

English summary
Social Media trolls mocking Sobha Surendran continues for her translation of Modi's Bhagat Sigh Speech

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

X