ഓൺലി ഇൻകമിങ്, നോ ഔട്ട് ഗോയിങ് ട്രോളുകൾ!!! വ്യാജ വാർത്തയിൽ ഹാദിയക്കും അടപടലം ട്രോളുകൾ!!!

ഹാരിസണ്‍-ഷെഹാന വിവാഹം ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ പ്രധാന ചര്‍ച്ച. തങ്ങളെ എസ്ഡിപിഐക്കാര്‍ കൊന്നുകളയാന്‍ സാധ്യതയുണ്ടെന്ന് കാണിച്ച് ഇവര്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടതോടെ ആണ് വിവാദങ്ങള്‍ക്ക് ചൂടുപിടിച്ചത്. ഇവരെ പിന്തുണയ്ക്കാന്‍ പിന്നീട് സിപിഎം എത്തുകയും ചെയ്തു.

ഹാരിസണിന്റേയും ഷെഹാനയുടേയും ഫോട്ടോകള്‍ക്ക് താഴെ തെറിവിളികളുടെ ബഹളം ആണ് നടക്കുന്നത്. ഹാദിയയുടെ അവകാത്തിന് വേണ്ടി വാദിച്ചവരെ ഒക്കെ അവിടെ പൂരപ്പാട്ടുമായി കാണാന്‍ സാധിക്കും.

എന്നാല്‍ അതിലും ഞെട്ടിപ്പിക്കുന്ന ഒരു കാര്യം ആയിരുന്നു സോഷ്യല്‍ മീഡിയയില്‍ പിന്നീട് പ്രചരിച്ചത്. ശരിയായ ഇസ്ലാമിന് മാതാപിതാക്കളെ ഉപേക്ഷിച്ച് പോകാന്‍ കഴിയില്ലെന്ന് ഹാദിയ പറഞ്ഞു എന്നതായിരുന്നു അത്. സംഗതി ഒരു വ്യാജ വാര്‍ത്തയായിരുന്നു എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. എന്നാലും അതിന്റെ പേരിലും ട്രോളുകള്‍ക്ക് ഒരു കുറവും ഇല്ല!!!

പറ്റിച്ചതായിരുന്നല്ലേ

പറ്റിച്ചതായിരുന്നല്ലേ

ശരിയായ ഇസ്ലാമിന് മാതാപിതാക്കളെ ഉപേക്ഷിച്ച് പോകാന്‍ കഴിയില്ലെന്ന് ഹാദിയ എന്നായിരുന്നു വാര്‍ത്ത. ഇന്ത്യന്‍സ് വിഷന്‍ എന്ന വെബ്‌സൈറ്റില്‍ ആയിരുന്നു ഇങ്ങനെ ഒരു വാര്‍ത്ത പ്രത്യക്ഷപ്പെട്ടത്. അന്വേഷിത്തപ്പോള്‍ പിന്നില്‍ ആരാണെന്ന് മനസ്സിലാവുകയും ചെയ്തുവത്രെ!

അത് ശരിയാണല്ലോ

അത് ശരിയാണല്ലോ

സംഗതി വ്യാജ വാര്‍ത്തയാണെങ്കിലും അതിന്റെ പേരില്‍ ട്രോളുകള്‍ അനവധിയാണ് ഇറങ്ങുന്നത്. ഹാദിയ സ്വന്തം മാതാപിതാക്കളെ ഉപേക്ഷിച്ചതിന് കാരണവും കണ്ടെത്തിയിട്ടുണ്ട്... ഹാദിയയുടെ മാതാപിതാക്കള്‍ മുസ്ലീങ്ങള്‍ അല്ലല്ലോ എന്ന്!

വിറക് കൊള്ളി

വിറക് കൊള്ളി

അന്യമതസ്ഥനെ വിവാഹം പ്രണയിച്ച് വിവാഹം കഴിച്ചാല്‍ പിന്നെ നരകത്തിലെ വിറക് കൊള്ളി ആക്കിക്കളയുന്നതാണല്ലോ ഇപ്പോഴത്തെ ട്രെന്‍ഡ്. എന്നാല്‍ സ്‌നേഹിച്ചവനെ തല്ലിക്കൊന്ന് വേറെ ഒരുത്തന്റെ തലയില്‍ കെട്ടിവക്കുന്ന മാതാപിതാക്കളെ ചോദ്യം ചെയ്യാന്‍ പടില്ല!

ഇനിയെങ്കിലും

ഇനിയെങ്കിലും

ശരിയായ ഇസ്ലാമിന് മാതാപിതാക്കളെ ഉപേക്ഷിച്ച് പോകാന്‍ പറ്റില്ലെന്നല്ലേ പറഞ്ഞത്. എന്നാല്‍ പിന്നെ ഇപ്പോഴെങ്കിലും സ്വന്തം മാതാപിതാക്കളെ ഒന്ന് പോയി നോക്കണം എന്ന്!

നല്ല വിഷമം കാണും

നല്ല വിഷമം കാണും

സംഘികള്‍ക്കും സുഡാപ്പികള്‍ക്കും ഇത് നല്ല കാലം അല്ലെന്ന് തോന്നുന്നു. ഹാരിസണ്‍- ഷെഹാന വിവാഹത്തിന്റെ ഷോക്കിലാണ് സുഡുക്കള്‍. സംഘികളാണെങ്കില്‍ ശബരിമലയിലെ സ്ത്രീ പ്രവേശനത്തിന്റെ കാര്യത്തിലും!

ചിരിപ്പിക്കരുത്

ചിരിപ്പിക്കരുത്

ഇതൊക്കെ കേട്ടാല്‍ പിന്നെ ആരാണ് ചിരിക്കാതിരിക്കുക! സംഗതി വ്യാജ വാര്‍ത്തയാണ് എന്നത് വേറെ കാര്യം!

ആളെ കളിയാക്കുന്നോ...

ആളെ കളിയാക്കുന്നോ...

ഹാദിയ ശരിക്കും അങ്ങനെ എങ്ങാനും പറഞ്ഞിരുന്നെങ്കില്‍ എന്താകുമായിരുന്നു അച്ഛന്‍ അശോകന്റെ അവസ്ഥ... ചിലപ്പോള്‍ ഇങ്ങനെ ഒരു ചോദ്യം അങ്ങ് ചോദിച്ചേനെ!

അതും ശരിയാണ്!!!

അതും ശരിയാണ്!!!

ഹാദിയക്ക് ഇങ്ങനെ പറയാമെങ്കില്‍ സണ്ണി ലിയോണിന് ഇങ്ങനേയും പറയാം. അശ്ലീല ചിത്രങ്ങള്‍ സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുന്നു എന്ന്!

ധീരവനിത!!!

ധീരവനിത!!!

സുഡുക്കളുടെ ധീര വനിത ആയിരുന്നല്ലോ ഹാദിയ. അപ്പോള്‍ പിന്നെ ഈ വിഷയത്തില്‍ ഇങ്ങനെ ഒരു അഭിപ്രായം പറയാന്‍ ധീരവനിതയെ കഴിഞ്ഞിട്ടേ ആളുകളുള്ളൂവത്രെ!

 ഇന്‍കമിങ്... ഔട്ട് ഗോയിങ്

ഇന്‍കമിങ്... ഔട്ട് ഗോയിങ്

ഇന്‍കമിങ് ആണെങ്കില്‍ പിന്നെ ഒന്നും നോക്കില്ല. കട്ട സപ്പോര്‍ട്ട് ആയിരിക്കും. ഔട്ട് ഗോയിങ് ആണെങ്കില്‍ പിന്നെ പറയുകയേ വേണ്ട... കട്ട തെറിവിളി തന്നെ!

ഇതിപ്പോ ട്രോളാണോ....

ഇതിപ്പോ ട്രോളാണോ....

സത്യത്തില്‍ ഇത് ട്രോളിയതാണോ അതോ സീരിയസ് ആയി പറഞ്ഞതാണോ എന്നാണ് ചിലരുടെ സംശയം. സത്യം തിരിച്ചറിഞ്ഞ ആള്‍ ഇപ്പോ എവിടെ ആണോ ആവോ!

ഇവര്‍ക്കും പറയാം...

ഇവര്‍ക്കും പറയാം...

ഹാദിയക്ക് അങ്ങനെ ഒക്കെ പറയാമെങ്കില്‍ പിന്നെ ഇവര്‍ക്ക് ഇങ്ങനേയും പറയാം. തരുന്ന വായ്പ് തിരിച്ചടക്കണം എന്ന് വിജയ് മല്ല്യ, വ്യത്യസ്തമായ വേഷങ്ങള്‍ മാത്രമേ ചെയ്യാവൂ എന്ന് ഇളയദളപതി വിജയ്, ജനപ്രതിനിധികള്‍ സ്വന്തം രാജ്യത്ത് തന്നെ നില്‍ക്കണം എന്ന് നരേന്ദ്ര മോദി!

അതെങ്ങനെ ശരിയാവും!!!

അതെങ്ങനെ ശരിയാവും!!!

മാതാപിതാക്കളെ ഉപേക്ഷിക്കുമ്പോള്‍ ഹാദിയ ഇസ്ലാം ആയിരുന്നില്ലേ എന്നൊന്നും ഇപ്പോള്‍ ചോദിക്കരുത്... അതാകെ കുഴഞ്ഞ് മറിഞ്ഞ് പോകും!

സുഡൂസ് റിയാക്ഷന്‍സ്....

സുഡൂസ് റിയാക്ഷന്‍സ്....

ഇന്‍കമിങ് ആണെങ്കില്‍ ഇതുപോലെ സന്തോഷത്തോടെ ആയിരിക്കുമത്രെ സുഡൂസിന്റെ പ്രതികരണം. എന്നാല്‍ ഔട്ട് ഗോയിങ് ആണെങ്കിലോ!!!

അവരെന്തിനാ...

അവരെന്തിനാ...

സ്വന്തം മകള്‍ അന്യമതസ്ഥനെ വിവാഹം കഴിച്ചതില്‍ ചിലപ്പോള്‍ വീട്ടുകാര്‍ക്ക് വിഷമം കാണും. എന്നാല്‍ ഇതിപ്പോള്‍ അതിനേക്കാള്‍ വിഷമം ആണല്ലോ മതതീവ്രവാദികള്‍ക്ക്!

ധീരയും ക്രൂരയും!!!

ധീരയും ക്രൂരയും!!!

വിവാഹം കഴിച്ച ആളെ സ്വന്തമാക്കാന്‍ വീട്ടുകാരെ വരെ ഉപേക്ഷിച്ച ധീരയാണ് ഹാദിയ എന്നായിരുന്നു സുഡുക്കള്‍ കഴിഞ്ഞ ദിവസം വരെ പറഞ്ഞിരുന്നത്. ഇപ്പോള്‍ ഇത്തിരി മാറിയിട്ടുണ്ട്.... ഇന്നലെ കണ്ടവന് വേണ്ടി വീട്ടുകാരെ ഉപേക്ഷിച്ച ക്രൂരമായ ഷെഹാന എന്ന്!

സ്വാതന്ത്ര്യം... വിറകുകൊള്ളി!!!

സ്വാതന്ത്ര്യം... വിറകുകൊള്ളി!!!

ആരുടെ ഒപ്പം ജീവിക്കണം, ഏത് മതം സ്വീകരിക്കണം എന്നത് ഒരാളുടെ വ്യക്തി സ്വാതന്ത്ര്യം ആണ് (ഇന്‍കമിങ് ആണെങ്കില്‍). അല്ലെങ്കില്‍ പിന്നെ നരകത്തിലെ വിറകുകൊള്ളി തന്നെ!

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+