പണ്ട് 'അടിമ ഗോപി', ഇപ്പോള്‍ 'പൂണൂല് ഗോപി'!!! ബ്രാഹ്മണനാകാൻ കൊതിക്കുന്ന സുരേഷ് ഗോപിക്ക് കിട്ടിയത്...
അടുത്ത ജന്മത്തില് ബ്രാഹ്മണന് ആയി ജനിക്കണം എന്നാണ് സുരേഷ് ഗോപിയുടെ ആഗ്രഹം. അത് മാത്രം പോര, ശബരി മല ക്ഷേത്രത്തിന്റെ മുഖ്യ തന്ത്രിയാകണം എന്ന ആഗ്രഹവും അദ്ദേഹത്തിനുണ്ട്.
ഓരോരുത്തര് എന്ത് ആഗ്രഹിക്കണം എന്ന് ആര്‍ക്കും നിഷ്കര്‍ഷിക്കാന്‍ പറ്റില്ല. അതുപോലെ തന്നെയാണ് ഒരാളെ എങ്ങനെ വിമര്‍ശിക്കണം എന്നതും. എന്തായാലും സ്ഥിരം ട്രോള്‍ ഇരയായി സുരേഷ് ഗോപിയുടെ സ്ഥിതി പിന്നെ ദയനീയം ആയിരുന്നു.
മുമ്പ് അടിമ ഗോപി എന്നായിരുന്നു സുരേഷ് ഗോപിയെ പലരും അധിക്ഷേപിച്ചിരുന്നത് എങ്കില്‍, ഇപ്പോഴത് പൂണൂല് ഗോപി എന്നായിട്ടുണ്ട്.

ഞെട്ടിപ്പോയി
വലിയ പ്രതീക്ഷയിലായിരുന്നു. പൂണൂലിട്ട ബ്രാഹ്മണന് ആകാന്‍ കൊതിച്ചിട്ട് ജനിച്ചത് ഒരു ക്രിസ്ത്യാനി കുടുംബത്തില്‍!!! എന്ത് ചെയ്യാനാണല്ലേ

യൂസഫലിയുടെ മോന്
എന്തിനാണ് വെറുതേ ബ്രാഹ്മണന് ഒക്കെ ആയി ജനിക്കുന്നത്. വല്ല കോടീശ്വരന്റേയും മകനായി ജനിച്ചാല്‍ പോരെ എന്ന്!

എന്തിനാ കേരളത്തില്‍
ഇനിയിപ്പോള്‍ ബ്രാഹ്മണന് ആയി തന്നെ ജനിക്കണം എന്ന് നിര്‍ബന്ധമുണ്ടെങ്കില്‍ വല്ല ഉത്തരേന്ത്യയിലും ജനിച്ചാല്‍ പോരെ. എന്തിനാണ് വെറുതേ കേരളത്തിലേക്ക് തന്നെ കെട്ടിയെടുക്കുന്നത് എന്ന്...

ശരിക്കും എന്താ പറഞ്ഞത്
പൂണൂല് ഇടുന്ന ബ്രാഹ്മണനായി ജനിക്കണം എന്ന് തന്നെ ആയിരുന്നു സുരേഷ് ഗോപിയുടെ ആഗ്രഹം. അതോ ശബരിമല തന്ത്രി ആകണം എന്നോ...

കുമ്മനത്തിന്റെ ആഗ്രഹം
എന്തായാലും ഈ സാഹചര്യത്തില്‍ കുമ്മനം രാജശേഖരന് ഇങ്ങനെ ഒരു ആഗ്രഹം ഉണ്ടായാല്‍ കുറ്റം പറയാന്‍ പറ്റില്ല. കേന്ദ്ര മന്ത്രിയാകാന്‍ ഇത് തന്നെ ആയിരിക്കും എളുപ്പവഴി!

ഷിറ്റ് വിട്ട കളിയില്ല
പണ്ടെങ്ങാനും ഒരു സിനിമയിലെ ഒരു ഡയലോഗ് പറഞ്ഞതാ... ഇപ്പോഴും ആ ഷിറ്റ് വിട്ടുളള ഒരു കളിയ്ക്കും ഇല്ല ട്രോളേഴ്സ്. അതിപ്പോഴും സുരേഷ് ഗോപിയെ പിന്തുടര്ന്നുകൊണ്ടേയിരിക്കുകയാണ്.

ക്ലാ ക്ലാ, ക്ലീ ക്ലീ
ക്ലാ ക്ലാ ക്ലീ ക്ലീ... സുരേഷ് നമ്പൂതിരി തിരിഞ്ഞുനോക്കി. മുറ്റത്തതാ ഭാവി മുഖ്യമന്ത്രി!!!

എന്താ തയ്യാറെടുപ്പ്
അടുത്ത ജന്മത്തില് ബ്രാഹ്മണന് ആയി ജനിക്കാന്‍ ഇപ്പോള്‍ തന്നെ ചില തയ്യാറെടുപ്പുകള്‍ നടത്തേണ്ടതുണ്ടത്രെ!!!

മന്ത്രിയാവാത്തതിന്റെ പ്രശ്നം
മന്ത്രിയാകാന്‍ പറ്റാത്തതിന്റെ വിഷമമാണത്രെ സുരേഷ് ഗോപിക്ക്. അതുകാരണം അടുത്ത ജന്മത്തില് തന്ത്രിയായി തീര്‍ത്തേക്കാം എന്ന് കരുതിയിട്ടാണോ ആവോ!

പ്രത്യേക സാഹചര്യത്തില്‍
സാധാരണ സുരേഷേ ഗോപിക്ക് ഇത്തരം അബദ്ധങ്ങള്‍ ഒന്നും അങ്ങനെ പറ്റാറില്ല. ഇതിപ്പോള്‍ പ്രത്യേക സാഹചര്യത്തില്‍ പറ്റിപ്പോയതായിരിക്കും!

മുറ്റത്തൊരു ബ്രാഹ്മണന്
ഇനിയിപ്പോള്‍ പൂണൂലിട്ട ബ്രാഹ്മണന് എന്ന് പറഞ്ഞാല്‍ തന്നെ സുരേഷ് ഗോപിയെ ആയിരിക്കും ഓര്മ വരിക.

ചെവിയിലെ പൂട!!!
ചെവിയില്‍ പൂടയുള്ളവരെ കുറിച്ച് പ്രത്യേകം പറയുന്നില്ല. അത് കാണുമ്പോള്‍ അദ്ദേഹത്തിന് കഴിഞ്ഞ ജന്മം ഓര്മ വരുമത്രെ!!!

കണ്ടെത്താന്‍ എളുപ്പം
ഇനിയിപ്പോള്‍ ഏത് ആള്‍ക്കൂട്ടത്തിനിടയിലും സുരേഷ് ഗോപിയെ കണ്ടെത്താന്‍ എളുപ്പമാണ്. അടുത്ത ജന്മത്തില് ആരായി ജനിക്കാനാണ് ആഗ്രഹം എന്ന് മാത്രം ചോദിച്ചാല്‍ മതിയല്ലോ!

മന്ത്രിയാവാന്‍ വേണ്ടി
മന്ത്രിയാവാന്‍ വേണ്ടി അടുത്ത ജന്മത്തില് തന്ത്രിയാവാന്‍ വരെ തയ്യാറാണത്രെ അദ്ദേഹം!!! അല്ലാതെ വേറെ ഒന്നുകൊണ്ടും അല്ല!

പറഞ്ഞിട്ടെന്താ കാര്യം
ബ്രാഹ്മണന് ആയി ജനിച്ചിട്ട് എന്താ കാര്യം... കഴിഞ്ഞ ജന്മത്തിലെ ഡയലോഗുകള്‍ തന്നെ വായില്‍ വന്നാല്‍ പിന്നെ പറഞ്ഞിട്ട് കാര്യമില്ലല്ലോ!
-
അമ്പലപ്പുഴ ‘മനപ്പായസം’ വേവുന്ന ആലപ്പുഴ -
തലമുറ തലമുറ കൈമാറി... അതികായരുടെ കോട്ടകൾ കൈവിട്ടു പോകാതിരിക്കാൻ മക്കൾ -
‘കേരള ഇലക്ഷൻ ലീഗി’ൽ എൻഡിഎയുടെ ട്വന്റി 20 മാച്ച് -
''കോൺഗ്രസ്സ് കേരളത്തിൽ മതരാഷ്ട്രം നടപ്പിലാക്കാൻ ശ്രമിച്ചാലും അത്ഭുതപ്പെടാനില്ല..'', തുറന്നടിച്ച് അഖിൽ മാരാർ -
'ഗോൾവാൾക്കറുടെ ഫോട്ടോയ്ക്കു മുന്നിൽ താണുവണങ്ങിയത് ഏത് ഡീൽ ആയിരുന്നു?' വിഡി സതീശനോട് മുഖ്യമന്ത്രി -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗിന് ആശ്വാസം; എസ്പിഡിഐ സ്ഥാനാര്‍ഥി കെഎം അഷ്റഫ് പത്രിക പിന്‍വലിച്ചു -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
ഇടുക്കിയിൽ മിടുക്ക് തെളിയിക്കാൻ പുതുമുഖങ്ങളും പരിചിതമുഖങ്ങളും -
എണ്ണയും സെറവുമൊന്നും ഇനി വേണ്ട, മുടി തഴച്ച് വളരാൻ ഈ 5 അത്ഭുതകരമായ പൂക്കൾ മാത്രം മതി -
മേടം രാശിഫലം: ഭാഗ്യം നിങ്ങൾക്കൊപ്പം, ചെറിയ കാര്യങ്ങളിൽ പോലും വിജയം, വ്യാപാരികൾക്ക് നല്ല ലാഭം പ്രതീക്ഷിക്കാം











Click it and Unblock the Notifications