കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇരതേടി പോകുന്ന വരയന്‍മുതല കെണിതേടി വരില്ല... ബാല്‍ നരേന്ദ്രന്റെ നിയമം!!! മോദിയുടെ ഗതി- ട്രോളുകൾ!!!

Google Oneindia Malayalam News

നരേന്ദ്ര മോദിയുടെ ജീവിതം സിനിമയാകുന്നു എന്നാണ് വാര്‍ത്ത. വിവേക് ഒബ്രോയ് ആണ് മോദിയുടെ വേഷം അവതരിപ്പിക്കുന്നത്. സംഗതി എന്തായാലും സോഷ്യല്‍ മീഡിയയില്‍ കൊഴുത്തുവരികയാണ്.

മോദി ആരാധകര്‍ക്ക് ഏറെ പ്രതീക്ഷ നല്‍കുന്നതായിരിക്കും ആ സിനിമ എന്നതില്‍ ഒരു തര്‍ക്കവും ഇല്ല. അരയും തലയും മുറുക്കി സംഘബന്ധുക്കള്‍ സിനിമയ്‌ക്കൊപ്പം ഉണ്ടാകും. എന്നാല്‍ അതോടൊപ്പം ആഹ്ലാദിക്കുന്ന വേറൊരു വിഭാഗം കൂടിയുണ്ട്... അത് കേരളത്തിലെ ട്രോളന്‍മാര്‍ ആണ്.

സിനിമ പ്രഖ്യാപിച്ചേ ഉള്ളു, അപ്പോള്‍ തന്നെ ട്രോളുകളുടെ പെരുമഴയാണ്. സേവ് ആലപ്പാട് കാമ്പയിനിനെ പോലും വെല്ലുന്ന തരത്തിലാണ് മോദി സിനിമയെ പറ്റി ഇറങ്ങുന്ന ട്രോളുകള്‍!!!

തള്ളോട് തള്ള്... തള്ള് മൂപ്പന്‍

തള്ളോട് തള്ള്... തള്ള് മൂപ്പന്‍

പുലിമുരുകനിലെ മൂപ്പനെ വെല്ലുന്ന തള്ളുമായി ആരായിരിക്കും എത്തുക എന്നേ അറിയേണ്ടതുള്ളൂ. ഇരതേടി പോകുന്ന വരയന്‍ മുതല കെണി തേടി വരില്ല. അതുപോലെ കള്ളപ്പണത്തിന്റെ കാരണക്കാരായ വരയന്‍ നോട്ടുകളുടെ അന്തകനും!

കോമഡി സിനിമയാകുമോ

കോമഡി സിനിമയാകുമോ

മോദിജിയുടെ ജീവിതം ആകുമ്പോള്‍ കേരളത്തില്‍ നിന്നുള്ള നേതാക്കളും കൂടി വേണ്ടി വരുമല്ലോ... ഒടുക്കം സിനിമ മൊത്തത്തില്‍ ഒരു കോമഡി സിനിമ ആകുമോ എന്നാണ് സംശയം!

മുതലക്കുഞ്ഞുമായൊരു വരവ്

മുതലക്കുഞ്ഞുമായൊരു വരവ്

ചായ അടിച്ചുകഴിഞ്ഞതിന് ശേഷം നേരെ പുഴക്കരയിലേക്ക് ഒരു പോക്കാണ്. അവിടെ നിന്ന് ഇരു കൈയ്യിലും മുതലക്കുഞ്ഞുങ്ങളും ആയി ഒരു വരവുണ്ട്... എന്തൊരു മാസ്സ് ആയിരുക്കും!

ഡബ്ബ് ചെയ്യാന്‍ ആളുണ്ട്

ഡബ്ബ് ചെയ്യാന്‍ ആളുണ്ട്

മോദിജിയുടെ സിനിമയാകുമ്പോള്‍ എല്ലാ ഭാഷകളിലും മൊഴിമാറ്റം വേണ്ടിവരുമല്ലോ.... മലയാളത്തിലേക്ക് ഡബ്ബ് ചെയ്യാന്‍ വേറെ ആളെ തിരയേണ്ട ഒരു ആവശ്യവും ഇല്ല. അതിനല്ലേ സുരേട്ടന്‍!

അഭിനയിച്ച് തകര്‍ക്കും

അഭിനയിച്ച് തകര്‍ക്കും

അദ്ദേഹത്തിന് ഗോമാതായോടുള്ള സ്‌നേഹം എത്രയാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ഇങ്ങനെ ഒരു സീന്‍ ഉണ്ടെങ്കില്‍ അദ്ദേഹം അഭിനയിച്ച് തകര്‍ക്കും!

ഇതാണോ ആ മാസ്സ് സീന്‍?

ഇതാണോ ആ മാസ്സ് സീന്‍?

സിനിമയാകുമ്പോള്‍ കണ്ണീരണിയിക്കാന്‍ പറ്റിയ സീനുകളൊക്കെ വേണമല്ലോ. ഇനിയിപ്പോള്‍ ഇതെങ്ങാനും ആയിരിക്കുമോ ആ മാസ്സ് സീന്‍!

അവതാരപ്പിറവി

അവതാരപ്പിറവി

സിനിമ എങ്ങനെ ആയാലും കുഴപ്പമില്ല. ഇന്‍ട്രോ സീന്‍ ഇങ്ങനെ തന്നെ ആയിരിക്കണം. ധരണിയില്‍ നിന്നും ജ്വാല കണക്കെ, ജലധിയില്‍ നിന്നും മുങ്ങിപ്പൊങ്ങണം!

ഇങ്ങനെ ആയിരിക്കും

ഇങ്ങനെ ആയിരിക്കും

എന്റയര്‍ പൊളിറ്റിക്കല്‍ സയന്‍സ് പഠിക്കുമ്പോള്‍ കൂടെ ഉണ്ടായിരുന്ന ആളുകള്‍ ആരൊക്കെ ആയിരുന്നു എന്ന് ഇപ്പോഴും പറഞ്ഞിട്ടില്ലല്ലോ... അപ്പോള്‍ പിന്നെ ആ സീന്‍ ഇങ്ങനെ ആയിരിക്കും!

ട്രാവല്‍ മൂവി

ട്രാവല്‍ മൂവി

പിഎം നരേന്ദ്ര മോദി എന്ന പേര് കേട്ടപ്പോള്‍ തന്നെ ചിലര്‍ ചോദിക്കാന്‍ തുടങ്ങിയിട്ടുണ്ട്- ട്രാവല്‍ മൂവി ആയിരിക്കും അല്ലേ എന്ന്!

പാടുപെടും

പാടുപെടും

ഇപ്പോള്‍ തന്നെ ട്രോളന്‍മാര്‍ക്ക് ഓവര്‍ടൈം വര്‍ക്ക് ആണ്. ഇനി മോദിജിയുടെ സിനിമ കൂടി ഇറങ്ങിക്കഴിഞ്ഞാലത്തെ അവസ്ഥ ഒന്ന് ആലോചിച്ച് നോക്കിക്കേ!

ഒറ്റ സീന്‍!!

ഒറ്റ സീന്‍!!

മോദിജിയുടെ കുടുംബ ജീവിതം കാണിക്കുമ്പോള്‍ ആയിരിക്കും കഷ്ടം. പ്രധാന കഥാപാത്രം ഒരു സീനില്‍ മാത്രമല്ലേ വരൂ!

കോമഡിയ്ക്ക് കുറവുണ്ടാവില്ല

കോമഡിയ്ക്ക് കുറവുണ്ടാവില്ല

മോദിജിയുടെ കേരള സന്ദര്‍ശനങ്ങളും സിനിമയില്‍ ഉണ്ടത്രെ... ഇവരെയൊക്കെ കാണിക്കുമ്പോള്‍ പിന്നെ കോമഡിയ്ക്ക് ഒരു കുറവും ഉണ്ടാവില്ല.

കിടിലോസ്‌കി സീന്‍

കിടിലോസ്‌കി സീന്‍

മാസ്സ് സിനിമയാകും എന്നാണല്ലോ പറയുന്നത് അപ്പോള്‍ പിന്നെ മാസ്സ് സീനുകളും ഉണ്ടായിരിക്കും. ഇതുപോലെ ഒന്നായിരിക്കുമത്രെ മാസ്സ് സീന്‍!

ഇവരൊക്കെ ആയിരിക്കും

ഇവരൊക്കെ ആയിരിക്കും

നായകന്‍ മോദിജി തന്നെ. വില്ലന്റെ കാര്യത്തില്‍ സംശയം ഒന്നും ഇല്ല- നെഹ്‌റു! പ്രധാന സഹനടന്‍ പൈലറ്റ്, നായികമാര്‍ എയര്‍ഹോസ്റ്റസ്സുമാര്‍, ലൊക്കേഷന്‍ വിമാനം, കാമിയോ അപ്പിയറന്‍സ് കുമ്മനം!

ഇതായിരുന്നു ആ ബാല്യം

ഇതായിരുന്നു ആ ബാല്യം

പുഴയില്‍ നിന്ന് മുതലയെ പിടിച്ച് നടന്നിരുന്ന ബാല്യം. വിമാനങ്ങളെ സ്വപ്‌നം കണ്ട കുട്ടിക്കാലം. പഠനത്തില്‍ മാത്രം ശ്രദ്ധ കൊടുത്ത യൗവ്വനം, പിന്നെ വിമാനങ്ങളെ കീഴടക്കിയ വാര്‍ദ്ധക്യം!

മുതലയെ തീറ്റിക്കാന്‍

മുതലയെ തീറ്റിക്കാന്‍

മുതലയെ മേയാന്‍ കൊണ്ടുനടക്കുന്ന ബാല്‍ നരേന്ദ്രയും അദ്ദേഹത്തെ വീട്ടിലേക്ക് തിരികെ കൊണ്ടുപോകുന്ന പിതാവും- സിനിമയില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള ഒരു രംഗം ഇങ്ങനെ ആണത്രെ!

ക്ലൈമാക്‌സ് ഡയലോഗ്

ക്ലൈമാക്‌സ് ഡയലോഗ്

എന്തായിരിക്കും സിനിമയുടെ ക്ലൈമാക്‌സിലെ ഡയലോഗ് എന്ന കാര്യത്തില്‍ പോലും ട്രോളന്‍മാര്‍ക്ക് വലിയ തര്‍ക്കമൊന്നും ഇല്ല...

മേരെ പ്യാരേ ദേശ് വാസിയോം

അച്ഛാദിന്‍ ആയേഗാ!!!

നമോ എന്ന് പറഞ്ഞാല്‍

നമോ എന്ന് പറഞ്ഞാല്‍

മോദിജിയെ സ്‌നേഹത്തോടെ പലരും വിളിക്കുന്നത് നമോ എന്നാണ്. എന്നാല്‍ കേരളത്തിലെ ട്രോളന്‍മാര്‍ അതിന്റെ പൂര്‍ണരൂപം അല്‍പം മാറ്റിയിട്ടുണ്ട്. നോട്ട് നിരോധനത്തിന് ശേഷം പിന്നെ അത് തന്നെ ആകുമത്രെ!

കുടുംബ സമേതം

കുടുംബ സമേതം

എന്തായാലും സിനിമ കാണാന്‍ ഉത്തരേന്ത്യയില്‍ നിന്നുള്ള ഗോമാത കുടുംബങ്ങള്‍ സംഘം ചേര്‍ന്ന് എത്തുമെന്ന് ഉറപ്പാണ്.

ഗതാഗാതം

ഗതാഗാതം

സിനിമയാകുമ്പോള്‍ ഒരു പാട് മേഖലകളില്‍ ശ്രദ്ധ ചെലുത്തേണ്ടതുണ്ടല്ലോ... അപ്പോള്‍ പിന്നെ ഗതാഗതത്തിന്റെ കാര്യത്തില്‍ ഒരു തര്‍ക്കം വേണ്ട, അത് എയര്‍ ഇന്ത്യ ആയിരിക്കും!

സതീര്‍ത്ഥ്യോ....

സതീര്‍ത്ഥ്യോ....

പണ്ട് മന്ത്രിയാകാന്‍ വേണ്ടി ഒരു ഫ്‌ലൈറ്റും എടുത്തോണ്ട് വരാന്‍ വേണ്ടി പറഞ്ഞ ആളാണ്. അദ്ദേഹം ഇല്ലാതെ എന്ത് സിനിമ. ഫ്‌ലൈറ്റും എടുത്ത് തന്നെ ആയിരിക്കും വരുന്നത്!

മമ്മൂട്ടി കര്‍ഷകന്‍!!!

മമ്മൂട്ടി കര്‍ഷകന്‍!!!

പിഎം നരേന്ദ്ര മോദി എന്ന സിനിമയില്‍ കര്‍ഷകന്റെ വേഷം മമ്മൂട്ടി ആണത്രെ ചെയ്യുന്നത്. സുഖസമ്പത്തനതില്‍ ജീവിക്കുന്ന കര്‍ഷകനെ അവതരിപ്പിക്കാന്‍ മമ്മൂട്ടിയുടെ അത്ര ഗ്ലാമര്‍ എങ്കിലും വേണ്ടി വരില്ലേ!

സിനിമ പൊളിക്കും

സിനിമ പൊളിക്കും

സിനിമയിലെ കര്‍ഷകര്‍ ഇതുപോലെ കോട്ടും സ്യൂട്ടും ഒക്കെ ഇട്ടിട്ടായിരിക്കുമത്രെ. നോട്ട് നിരോധനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത തീവ്രവാദികളേയും കള്ളപ്പണക്കാരേയും കാണാം.

ഹിറ്റാക്കാന്‍ എളുപ്പം

ഹിറ്റാക്കാന്‍ എളുപ്പം

മോദിജിയെ കുറിച്ചുള്ള സിനിമ എങ്ങനെ ഹിറ്റ് ആക്കണം എന്നത് സംബന്ധിച്ച് സംഘബന്ധുക്കള്‍ക്ക് ക്ലാസ്സ് എടുക്കേണ്ട കാര്യമൊന്നും ഇല്ല. അവരങ്ങ് ബഹിഷ്‌കരിച്ചാല്‍ തീരാവുന്നതേ ഉ്ള്ളൂ പ്രശ്‌നം!!!

വില്ലന്‍

വില്ലന്‍

നായകനായി നരേന്ദ്ര മോദിയെ തീരുമാനിച്ചുകഴിഞ്ഞാല്‍ പിന്നെ വില്ലന്‍ ആരായിരിക്കും എന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ... അത് ജവഹര്‍ലാല്‍ നെഹ്‌റു തന്നെ!

കള്ളപ്പണ പെട്ടി

കള്ളപ്പണ പെട്ടി

വരാനിരിക്കുന്ന സിനിമയില്‍ ഇങ്ങനെ ഒരു രംഗം ഉണ്ടാകുമത്രേ... പക്ഷേ, അതുകഴിഞ്ഞാല്‍ ആരായിരിക്കും ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് മരിക്കുന്നത് എന്നതില്‍ മാത്രമാണ് ആശയക്കുഴപ്പം!

കുറി മായരുത്

കുറി മായരുത്

ബാല്‍ നരേന്ദ്ര മുതലയെ പിടിക്കാന്‍ വെള്ളത്തില്‍സഇറങ്ങുമല്ലോ... പക്ഷേ, മുങ്ങി നിവര്‍ന്നാലും നെറ്റിയിലെ കാവിക്കുറി മായാന്‍ പാടില്ലത്രെ!

പൂരപ്പറമ്പാകും!!!

പൂരപ്പറമ്പാകും!!!

മുതല, വിമാനം, കക്കൂസ് പണി, നോട്ട് നിരോധനം, അച്ഛാദിന്‍... തീയേറ്റര്‍ പൂരപ്പറമ്പാക്കാന്‍ ഇതൊക്കെ ധാരളം മതി. പക്ഷേ, ഇന്റര്‍വെല്ലിനുള്ള പഞ്ച് ഡയലോഗ് എന്തായിരിക്കുമോ എന്തോ!

അടുത്ത സീന്‍

അടുത്ത സീന്‍

തീയേറ്റര്‍ പൂരപ്പറമ്പാക്കാന്‍ പോകുന്ന വേറെ ഒരു സീന്‍ കൂടി ഉണ്ടത്രെ... അതിലും മുതലയെ ഒഴിവാക്കാന്‍ പറ്റില്ല!

ഒന്ന് സൂക്ഷിക്കുന്നത് നല്ലതാ

ഒന്ന് സൂക്ഷിക്കുന്നത് നല്ലതാ

കായംകുളം കൊച്ചുണ്ണിയില്‍ മോഹന്‍ലാല്‍ ഗസ്റ്റ് ആയി വ്ന്നിട്ട് മൊത്തം ക്രെഡിറ്റും കൊണ്ടുപോയി. അതുപോലെ ഗസ്റ്റ് റോളില്‍ കുമ്മനത്തെ ഒക്കെ കൊണ്ടുവരുന്നുണ്ടെങ്കില്‍ ഒന്ന് സൂക്ഷിക്കുന്നത് നല്ലതാ!

അത് സ്‌ക്രീനില്‍ ആണെന്നേ...

അത് സ്‌ക്രീനില്‍ ആണെന്നേ...

ബാല്‍ നരേന്ദ്ര മുതലയെ പിടിച്ചുവരുന്ന സീന്‍ കണ്ടപ്പോള്‍ ചിലരൊക്കെ ഇങ്ങനെ വിളിച്ചു പറഞ്ഞത്രെ! എന്തൊക്കെ കാണേണ്ടു വരുമോ എന്തോ!

നല്ല റോള്‍

നല്ല റോള്‍

സംവിധായകന്റെ ഫ്രണ്ടാണ്... മോദിയുടെ സിനിമയില്‍ റോള്‍ ചോദിച്ചു വന്നതാ. മോദിജിയുടെ കോളേജ് കാലത്തെ ക്ലാസ്സ് മേറ്റിന്റെ റോള്‍ കൊടുത്തത്രെ!

ഗോഡ്‌സെയേട്ടാ...

ഗോഡ്‌സെയേട്ടാ...

ഗാന്ധിജിയേക്കാള്‍ പല സംഘബന്ധുക്കള്‍ക്കും പ്രിയം ഗോഡ്‌സേയോടാണ്. ഇനിയിപ്പോള്‍ ഈ സിനിമയില്‍ അങ്ങനെ വല്ലതും...

സോ സിംപിള്‍

സോ സിംപിള്‍

മോദിജി ഇന്ത്യക്ക് എങ്ങനെയാണ് സ്വാതന്ത്ര്യം വാങ്ങിത്തന്നത് എന്നതും സിനിമയില്‍ ഉണ്ടാകുമത്രെ... ഒറ്റ ഡയലോഗില്‍ തീര്‍ന്നു!

നായികയെ കാണൂ

നായികയെ കാണൂ

സിനിമയാകുമ്പോള്‍ നായകന്‍ മാത്രം പോരല്ലോ, നാ.ികയും വേണ്ടേ...! മോദിയുടെ സിനിമയിലെ നായികയെ കാണാന്‍ സൂക്ഷിച്ച് നോക്കിക്കോളൂ!

മറ്റൊരു ക്ലൈമാക്‌സ്

മറ്റൊരു ക്ലൈമാക്‌സ്

ഒരു ക്ലൈമാക്‌സിനെ കുറിച്ച് നമ്മള്‍ നേരത്തെ പറഞ്ഞല്ലോ... വേറേയും ക്ലൈമാക്‌സുകള്‍ ഉണ്ടാകാന്‍ ചാന്‍സ് ഉണ്ട്. ആ 15 ലക്ഷം ഒക്കെ ഇങ്ങനെ കിട്ടിയാല്‍ പൊളിക്കും!

English summary
Social Media trolls mocking the announcement of PM Narendra Modi movie
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X