Get Updates
Get notified of breaking news, exclusive insights, and must-see stories!

വിവരംവച്ച് വിവരംവച്ച് സെന്‍കുമാറിന്റെ കാക്കി പാന്റ്‌സ് ട്രൗസറായി!!! സെന്‍കുമാറിന് അടപടലം ട്രോളുകള്‍

കേരളത്തിലെ മുന്‍ ഡിജിപിയാണ് ടിപി സെന്‍കുമാര്‍. ഡിജിപി സ്ഥാനത്ത് നിന്ന് മാറ്റിയതിന് മുഖ്യമന്ത്രി പിണറായി വിജയന് സുപ്രീം കോടതിയില്‍ പോയി പണിവാങ്ങിക്കൊടുത്ത കക്ഷിയാണ് സെന്‍കുമാര്‍. വ്യാജവാര്‍ത്ത നല്‍കിയതിന്റെ പേരില്‍ മുത്തശ്ശിപ്പത്രത്തെ മുട്ടുകുത്തിച്ച ആളും ആണ്.

പക്ഷേ, പറഞ്ഞിട്ടെന്ത് കാര്യം. ഇപ്പോള്‍ വിവരം വച്ചപ്പോള്‍ ആര്‍എസ്എസ് ആയി!!! കഴിഞ്ഞ ദിവസം ഏഷ്യാനെറ്റ് ന്യൂസിന്റെ ന്യൂസ് അവര്‍ ചര്‍ച്ചയില്‍ ആയിരുന്നു സെന്‍കുമാറിന്റെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍. ചര്‍ച്ചയില്‍ പങ്കെടുത്ത ഡിവൈഎഫ്‌ഐ നേതാവ് എഎ റഹീം ചുട്ടമറുപടി സെന്‍കുമാറിന് കൊടുക്കുകയും ചെയ്തു.

എന്തായാലും ഇപ്പോള്‍ ട്രോള്‍ ഗ്രൂപ്പുകളിലെ താരമായി മാറിയിരിക്കുകയാണ് സെന്‍കുമാര്‍. വിവരമില്ലാതിരുന്ന കാലത്തായിരുന്നോ കേരളത്തിലെ ഡിജിപി ആയി ഇരുന്നത് എന്ന റഹീമിന്റെ ചോദ്യത്തെ പിന്‍പറ്റിയാണ് ട്രോളുകള്‍!

എന്തൊരു മാറ്റം!!

എന്തൊരു മാറ്റം!!

പണ്ട് ഡിജിപി ആയിരുന്നപ്പോള്‍ എന്തൊരു ഐശ്വര്യം ആയിരുന്നു. ഇപ്പോള്‍ വിവരം വച്ചപ്പോഴത്തെ കോലം ഒന്ന് നോക്കിക്കേ!

സംഘിയായിരുന്നോ...

സംഘിയായിരുന്നോ...

വിവരം വച്ചപ്പോള്‍ ആര്‍എസ്എസ് ആയി എന്നാണല്ലോ പറഞ്ഞത്. പിന്നെങ്ങനെയാ ഇങ്ങനെ ആയിപ്പോയത്. ഇനിയിപ്പോള്‍ തീരെ വ്ിവരം വയ്ക്കില്ല എന്നെങ്ങാനും ആണോ!

ചെരുപ്പ് കടയിലോ

ചെരുപ്പ് കടയിലോ

വിവരം വച്ചതിന് ശേഷം ടിപി സെന്‍കുമാര്‍ കാക്കി ട്രൈസര്‍ അന്വേഷിച്ച് ചെന്നത് ചെരുപ്പ് കടയില്‍ ആയിരുന്നത്രെ. അവിടെ ഉണ്ടായിരുന്ന ആളും വിവരം ഉള്ള ആള്‍ ആയതുകൊണ്ട് കുഴപ്പമില്ല!

കുമ്മനം പറഞ്ഞതോ

കുമ്മനം പറഞ്ഞതോ

പ്രളയകാലത്ത് കേരളത്തെ രക്ഷിച്ചത് സേവാഭാരതി ആണെന്നൊക്കെ ആണ് ടിപി സെന്‍കുമാര്‍ പറയുന്നത്. അന്ന് കുമ്മനം എങ്ങാനും ഇതുപോലുള്ള വല്ല ചിത്രവും അയച്ചുകൊടുത്തുകാണണം!

വിവരം കൂടുന്നതിനനുസരിച്ച്

വിവരം കൂടുന്നതിനനുസരിച്ച്

വിവരം കൂടുമ്പോള്‍ കുറയുന്ന സാധനത്തിന്റെ പേര് എന്താണെന്ന് അറിയാമോ? അത് കാക്കി പാന്റിന്റെ നീളം ആണത്രെ!

ഇത്രയും മതി

ഇത്രയും മതി

വിവരം വയ്ക്കുന്നതിന് മുമ്പ് തലയില്‍ തൊപ്പി ആയിരുന്നു ഉണ്ടായിരുന്നത്. വിവരം വച്ചതിന് ശേഷം നെറ്റിയില്‍ ഒരു കുറി ആയി... ഇത്രയേ ഉള്ളു വ്യത്യാസം!

ഇപ്പഴാണ് ശരിക്കും...

ഇപ്പഴാണ് ശരിക്കും...

കുറച്ച് വിവരംവച്ചപ്പോള്‍ പോലീസ് പണിയൊക്കെ നിര്‍ത്തി. ഇപ്പോള്‍ സേവാഭാരതിയില്‍ ആണെന്ന്! ഇപ്പോഴാണത്രെ ശരിക്കും വിവരമില്ലാത്തവനായിപ്പോയത്!

ഇനി എങ്ങനെ...

ഇനി എങ്ങനെ...

ഇത്തിരി വിവരം വച്ചപ്പോള്‍ ആര്‍എസ്എസ് ആയി. അപ്പോള്‍ ഇനിയും വിവരം വച്ചാലോ എന്നാണ് ചിലരുടെ സംശയം. ഇനി എങ്ങനെ വിവരം വയ്ക്കാനാണെന്നാണ് മറ്റ് ചിലരുടെ ചോദ്യം!

കൂടുന്നുണ്ട്....

കൂടുന്നുണ്ട്....

ആര്‍എസ്എസ്സില്‍ ചേര്‍ന്നതിന് ശേഷം സെന്‍കുമാറിന് തന്നെ തോന്നാന്‍ തുടങ്ങിയിട്ടുണ്ടത്രെ, ബുദ്ധി ഇത്തിരി കൂടിയതായിട്ട്. ഇനിയിപ്പോള്‍ എന്ത് സംഭവിക്കുമോ ആവോ!

യഥാര്‍ത്ഥ സേവാഭാരതി

യഥാര്‍ത്ഥ സേവാഭാരതി

ട്രോളുകളില്‍ നിന്ന് നിങ്ങള്‍ മനസ്സിലാക്കി വച്ചിരിക്കുന്നതല്ല യഥാര്‍ത്ഥ സേവാഭാരതി എന്നാണ് ഇപ്പോള്‍ സെന്‍കുമാര്‍ പറയുന്നത്. ദുരിതാശ്വാസ ക്യാമ്പുകളില്‍ ശുദ്ധവായു എത്തിച്ച, പ്രളയത്തിന് ശേഷം അമ്പലങ്ങള്‍ വൃത്തിയാക്കി സേവാഭാരതിയെ കുറിച്ച് അറിയണമെങ്കില്‍ വിവരം വയ്ക്കണമെന്ന്!

വിവരം വച്ച് പോയില്ലേ...

വിവരം വച്ച് പോയില്ലേ...

മുന്‍ ഡിജിപിയൊക്കെ ആണല്ലോ... പഴയ കണക്ക് വല്ലതും തീര്‍ക്കാന്‍ വേണ്ടി വരുന്നതാണെന്ന് തെറ്റിദ്ധരിച്ച് മാപ്പ് പറഞ്ഞതാ. പക്ഷേ, കക്ഷിയ്ക്ക് വിവരം വച്ചതിന് ശേഷം വന്നതാണെന്ന് പിന്നെയല്ലേ മനസ്സിലായത്!

സത്യസന്ധന്‍

സത്യസന്ധന്‍

വിവരം വച്ചപ്പോഴാണ് താന്‍ ആര്‍എസ്എസ് ആയത് എന്നല്ലേ അദ്ദേഹം പറഞ്ഞത്. അപ്പോള്‍ ഡിജിപി ആയിരുന്ന കാലത്ത് തനിക്ക് വിവരം ഇല്ലായിരുന്നു എന്നല്ലേ അദ്ദേഹം ചുരുക്കത്തില്‍ പറഞ്ഞത്. എത്ര സത്യസന്ധനായ ആളാണെന്ന് നോക്കിക്കേ!

അത്രയ്ക്കും ഇല്ലേ

അത്രയ്ക്കും ഇല്ലേ

ഇത്രയൊക്കെ ആയിട്ടും ടിപി സെന്‍കുമാറിനെ ട്രോളാന്‍ ചിലര്‍ തയ്യാറാകുന്നില്ല. വിവരം വച്ച് ആര്‍എസ്എസ്സില്‍ ചേര്‍ന്ന ആളല്ലേ... ട്രോള് കണ്ടാല്‍ അത് ട്രോളാണെന്ന് മനസ്സിലാക്കാനുള്ള ബുദ്ധിപോലും ഇല്ലെന്ന്!

 വെളിവുള്ള ആരെങ്കിലും

വെളിവുള്ള ആരെങ്കിലും

വിവരം വച്ചപ്പോള്‍ ആര്‍എസ്എസ് ആയി എന്നല്ലേ പറഞ്ഞത്. തലയ്ക്ക് വെളിവുള്ള ആരെങ്കിലും ആര്‍എസ്എസ് ആണെന്ന് പരസ്യമായി പറയുമോ എന്നാണ് ചിലരുടെ സംശയം!

വിവരമില്ല എന്ന വിവരം

വിവരമില്ല എന്ന വിവരം

വിവരം വച്ചതുകൊണ്ട് ആര്‍എസ്എസ് ആയി എന്നല്ലേ പറയുന്നത്. തീരെ വിവരം ഇല്ല എന്ന വിവരം ആയിരിക്കും വന്നത് എന്നാണ് ചിലര്‍ പറയുന്നത്!

അത് നന്നായി...

അത് നന്നായി...

വിവരം വച്ചാല്‍ എല്ലാവരും ആര്‍എസ്എസ്സും സേവാഭാരതിയും ആവും എന്നല്ലേ പറഞ്ഞത്. പിള്ളയേയും കൂട്ടിയിട്ടായിരിക്കും പറഞ്ഞത്. അല്ലെങ്കില്‍ സെന്‍ഡകുമാര്‍ നുണപറയുന്നതാണെന്ന് വിചാരിച്ച് പോകും!

ഒട്ടും ഇല്ലാത്ത സമയത്ത്

ഒട്ടും ഇല്ലാത്ത സമയത്ത്

വിവരം വച്ചതിന് ശേഷം ആണ് സേവാഭാരതിയുടെ കൂടെ പോയത് എന്നല്ലേ പറഞ്ഞത്. അപ്പോള്‍ ഒട്ടും വിവരം ഇല്ലാത്ത സമയത്ത് ആയിരിക്കും കേരളത്തിലെ ഡിജിപി ആയി ഇരുന്നത് എന്ന് ആരെങ്കിലും തിരിച്ച് ചോദിച്ചാല്‍ കുറ്റം പറയാന്‍ പറ്റില്ല!

അയ്യോ... വിവരം വയ്ക്കല്ലേ

അയ്യോ... വിവരം വയ്ക്കല്ലേ

ക്ലാസ്സില്‍ ശ്രദ്ധിച്ചാലേ ഇത്തിരി വിവരം വയ്ക്കൂ എന്നൊക്കെ അധ്യാപകര്‍ പറഞ്ഞാല്‍ കുട്ടികള്‍ ഇങ്ങനെ ആണത്രെ പ്രതികരിക്കുന്നത്. വിവരം കൂടിയാല്‍ ആ സെന്‍കുമാറിനെ പോലെ എങ്ങാനും ആയാലോ എന്നാണ് പേടി!

തലച്ചോര്‍ അവലോകനം

തലച്ചോര്‍ അവലോകനം

വിവരം വയ്ക്കുന്നതിന് മുമ്പുള്ള തലച്ചോര്‍ ആണ് ചിത്രത്തില്‍ ആദ്യം ഉള്ളത്. വിവരം വച്ചതിന് ശേഷം അത് പൂര്‍ണമായും ചാണകമായി മാറിയത്രെ!

അതേത് കേരളം

അതേത് കേരളം

സേവാഭാരതിയാണ് പ്രളയത്തില്‍ നിന്ന് കേരളത്തെ രക്ഷിച്ചത് എന്നൊക്കെയാണ് തട്ടിവിട്ടത്. താനാണ് കേരളത്തെ രക്ഷിച്ചത് എന്ന് ആ ബോബി ചെമ്മണ്ണൂരും പറയുന്നുണ്ട്. ഇവരൊക്കെ പറയുന്നത് ഏത് കേരളത്തെ കുറിച്ചാണോ ആവോ

അങ്ങനെ തോന്നിപ്പിക്കാന്‍...

അങ്ങനെ തോന്നിപ്പിക്കാന്‍...

വിവരമുള്ള ആളെ പോലെ തോന്നിപ്പിക്കുന്ന കാക്കി പാന്റ്‌സ് ആണോ വേണ്ടത്... അങ്ങനെയെങ്കില്‍ അത് മുട്ടോളം ഇറക്കം മതി. എല്ലാവര്‍ക്കും ഒറ്റ നോട്ടത്തില്‍ തന്നെ തോന്നിപ്പോകും!

അത് സാധ്യമല്ല

അത് സാധ്യമല്ല

വിവരം വച്ചപ്പോള്‍ ആര്‍എസ്എസ്സില്‍ ചേര്‍ന്നു. അപ്പോള്‍ കുറച്ച് കൂടി വിവരം വച്ചാലോ... അതിനി ഒരിക്കലും സാധിക്കില്ലത്രെ! ആര്‍എസ്എസ്സില്‍ ചേര്‍ന്നാല്‍ പിന്നെങ്ങനെ എന്ന്!

സിംപിള്‍ ഇന്റര്‍വ്യൂ

സിംപിള്‍ ഇന്റര്‍വ്യൂ

ഒരു പ്രമുഖ സംഘടനയിലേക്കുള്ള ഇന്റര്‍വ്യൂ ഇങ്ങനെ ആയിരുന്നത്രെ. ചെറുതായിട്ട് വിവരം വച്ച് തുടങ്ങി എന്നൊന്ന് പറഞ്ഞതേ ഉള്ളൂ... അപ്പഴേ സെലക്ട് ചെയ്തു!

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+