ഈ ട്രോളുകള്‍ കണ്ടാല്‍ ആരും വയലന്റ് ആകരുത്!!! അത് തന്നെയാണ് സ്‌പെഷ്യല്‍
ചില മലയാള സിനിമകള്‍ കണ്ടാല്‍ തോന്നും തൊക്കെ എങ്ങനെ സിനിമയായി എന്ന്. ചിലപ്പോള്‍ ഒരൊറ്റ സീനില്‍ തീര്‍ക്കാവുന്ന കാര്യമായിരിക്കും രണ്ടര മണിക്കൂര്‍ നീട്ടിക്കൊണ്ടുപോയി സിനിമയാക്കുന്നത്!!!
കഥയെന്തായാലും ഒരു ട്വിസ്റ്റ് വേണമല്ലോ. എന്നാല്‍ ആ ട്വിസ്‌റ്റൊന്നും ഉണ്ടായില്ലെങ്കില്‍ ഒരു സിനിമ പോലും ലോകത്തുണ്ടാവില്ല.
ട്രോള്‍ ഗ്രൂപ്പുകളിലെ ഇപ്പോഴത്തെ ട്രെന്‍ഡ് ആ ട്വിസ്റ്റ് അങ്ങ് പൊളിച്ച് സ്‌പോട്ടില്‍ സിനിമ അവസാനിപ്പിക്കുക എന്നതാണ്!!! ആരും വയലന്റ് ആവരുത്....

ആ പൈസ അങ്ങ് കിട്ടിയിരുന്നേല്‍
ജോണ്‍ ഹോനായിക്ക് ആ പൈസ അങ്ങ് കിട്ടിയിരുന്നെങ്കില്‍ ഇന്‍ ഹരിഹര്‍ നഗര്‍ എന്ന സിനിമ അവിടെ തീര്‍ന്നേനെ. അപ്പോള്‍ പിന്നെ ടു ഹരിഹര്‍ നഗരഉം ഇന്‍ ഗോസ്റ്റ് ഹൗസ് ഇന്നും ഒന്നും കാണേണ്ടിയും വരില്ലായിരുന്നു!

30 ലിറ്റര്‍ പാല്
ശങ്കരാടി പറഞ്ഞതുപോലെ തന്നെ ആ പശവിനെ കറന്നപ്പോള്‍ 30 ലിറ്റര്‍ പാല് കിട്ടിയിരുന്നെങ്കിലോ... നാടോടിക്കാറ്റ് അവിടെ തീര്‍ന്നേനെ. പിന്നെ പട്ടണ പ്രവേശം, അക്കരെയക്കരെയക്കരെയും ഒന്നും എടുക്കേണ്ടി വരില്ലായിരുന്നു!

ആ ടിക്കറ്റിന്റെ പൈസ
ടിക്കറ്റില്ലാത്തതിന്റെ പേരില്‍ ഒരു ടിക്കറ്റ് മാത്രം എടുത്തിരുന്നെങ്കില്‍ വെട്ടം അവിടെ തീര്‍ന്നേനെ!

ഓമനേ...
ജോണിച്ചായന്‍ വിളിച്ചപ്പോള്‍ ഓമന എഴുന്നേറ്റിരുന്നെങ്കിലോ... ഒരു സിബിഐ ഡയറിക്കുറിപ്പ് മുതല്‍ ഇങ്ങോട്ട് എന്തെങ്കിലും പ്രശ്‌നം ഉണ്ടാകുമായിരുന്നോ!

ടൈറ്റാനിക്ക് തീര്‍ന്നേനെ!!!
ആ അമ്മൂമ്മ ഇങ്ങനെ ഒരു ഡയലോഗ് അടിച്ചിരുന്നെങ്കില്‍ ജാക്കിനേയും റോസിനേയും ഒക്കെ കണികാണാന്‍ പറ്റുമായിരുന്നോ!

വെടിവയ്ക്കാന്‍ പഠിച്ചാല്‍
ഇവന്‍ നേരെ ചൊവ്വേ വെടിവയ്ക്കാന്‍ പഠിച്ചിരുന്നെങ്കില്‍ സാഗര്‍ ഏലിയാസ് ജാക്കിയും ലൈല ഓ ലൈലയും രാജാധിരാജയും ഒക്കെ എന്തായേനെ!

പോത്തേട്ടന്‍സ് ബ്രില്യന്‍സ്
ഈ സീനില്‍ ഇങ്ങനെ ഒരു ഡയവോഗ് പറയിക്കാതിരുന്നതാണ് ശരിക്കും പോത്തേട്ടന്‍സ് ബ്രില്ല്യന്‍സ്... അല്ലെങ്കില്‍ കാണാമായിരുന്നു!

നരസിംഹം തീര്‍ന്നേനെ
അങ്ങോട്ട് തിരഞ്ഞ് നോക്കുമ്പോള്‍ ഇന്ദുചൂടന്‍ വെള്ളത്തില്‍ നിന്ന് പൊങ്ങി വന്നില്ലായിരുന്നെങ്കിലോ... ഒരു പത്ര വാര്‍ത്തയില്‍ തീര്‍ന്നേനെ!

രാജമാണിക്യം
അന്ന് രാത്രി ആ അമ്മ മാണിക്യത്തെ അറിയാം എന്ന് പറഞ്ഞിരുന്നെങ്കില്‍ അടുത്ത സീനില്‍ എന്‍ഡ് കാര്‍ഡ് കാണിക്കാമായിരുന്നു!

അത് സത്യമായിരുന്നെങ്കിലോ
ചാര്‍ളിയുടെ ആ മരണ വാര്‍ത്ത ശരിയായിരെങ്കില്‍ അവിടെ വച്ച് അവസാനിപ്പിക്കാമായിരുന്നു ആ പടം!

അന്ന് ജഗതി അത് പറഞ്ഞാല്‍
അമിതാഭ് ബച്ചന്‍ കൊച്ചിയില്‍ വന്ന വാര്‍ത്ത പഴയ പത്രത്തില്‍ വന്നതാണെന്ന് പറഞ്ഞിരുന്നെങ്കിലോ!!! മൂക്കില്ലാരാജ്യത്ത് എന്ന സിനിമയുടെ ഗതി എന്തായേനെ.

സിസിടിവി ഉണ്ടായിരുന്നേല്‍
ഇത്രയും പ്രഗല്‍ഭനായ ഒരാളുടെ വീട്ടില്‍ സിസിടിവി ക്യാമറ ഒന്നും ഉണ്ടാവില്ലേ... ഉണ്ടായിരുന്നെങ്കില്‍ മുസാഫിറിനെ അടുത്ത ദിവസം തന്നെ കണ്ടെത്തിയേനെ. ടൈഗര്‍ അവിടെ തീരും!

ആനന്ദം ഇല്ലാതാവും!!!
ടൂറിന് പോകാന്‍ അവള്‍ ഇല്ലാ എന്ന് പറഞ്ഞിരുന്നെങ്കില്‍.... പിന്നെ ആരും ഉണ്ടാവില്ലായിരുന്നു. ആനന്ദം എന്ന സിനിമയും!

മഹേഷേട്ടന്റെ കൂടെ
പോത്തേട്ടന്‍സ് ബ്രില്ല്യന്‍സ് അവിടേയും തീരുന്നില്ല. സൗമ്യയെ കൊണ്ട് ഇങ്ങനെ ഒരു ഡയലോഗ് പറയിപ്പിച്ചത് പോലും ആ ബ്രില്ല്യന്‍സ് ആണ്!

ഹണീബീ ദുരന്തം
അന്ന് സെബാന്‍ അക്കാര്യം അങ്ങ് പറഞ്ഞിരുന്നെങ്കില്‍ ഹണീ ബീ 2 വും ഹണീബീ 2.5 ഒക്കെ കാണേണ്ട വരുമായിരുന്നോ!

അച്ഛന്‍ പറഞ്ഞാല്‍
അന്ന് കടക്കാരോട് അച്ഛന്‍ ഒരു വാക്ക് പറഞ്ഞിരുന്നെങ്കില്‍ പഞ്ചാബി ഹൗസിന്റെ സ്ഥിതി എന്തായേനെ!

ഒരു കോടി ഇട്ടാല്‍
ആകാശത്തിന് താഴെയുള്ള എന്തും എന്ന് പറഞ്ഞപ്പോള്‍ ഒരു കോടി രൂപ ജഗന്നാഥന്‍ ചോദിച്ചിരുന്നെങ്കില്‍ എന്തായാനെ.... ആറാം തമ്പുരാന്‍ അവിടെ തീര്‍ന്നേനെ!

തൊണ്ടിമുതല്‍
പ്രസാദ് ആദ്യം തന്നെ മാല മോഷ്ടിച്ച കാര്യം സമ്മതിച്ചിരുന്നെങ്കില്‍ തൊണ്ടി മുതലും ദൃക്‌സാക്ഷിയും ഉണ്ടാകുമായിരുന്നോ.... അവിടേയും പോത്തേട്ടന്‍സ് ബ്രില്ല്യന്‍സ്!!!


Click it and Unblock the Notifications