സ്വന്തം വാര്‍ത്തയ്ക്കെതിരെ സൈബര്‍ കേസ് കൊടുത്ത് മീഡിയ വണ്‍.. എന്താണ് സംഭവം?
പത്രങ്ങളുടെയും ചാനലുകളുടെയും പേരും ലോഗോയും വെച്ച് വ്യാജവാര്‍ത്തകള്‍ പടച്ചുവിടുന്നവര്‍ സോഷ്യല്‍ മീഡിയയില്‍ ഇഷ്ടം പോലെ ഉണ്ട്. ഇത്തരം ആളുകള്‍ക്കെതിരെ മാധ്യമ സ്ഥാപനങ്ങള്‍ സൈബര്‍ സെല്ലിലും മറ്റും പരാതിയും നല്‍കാറുണ്ട്. എന്നാല്‍ സ്വന്തം വാര്‍ത്തയ്ക്കെതിരെ ഒരു വാര്‍ത്താ ചാനല്‍ സൈബര്‍ സെല്ലില്‍ പരാതി നല്കിയാല് എങ്ങനിരിക്കും.
ജമാ അത്തെ ഇസ്ലാമിയുടെ വാര്‍ത്താ ചാനലായ മീഡിയ വണ്ണിനാണ് കഴിഞ്ഞ ദിവസം ഇങ്ങനെയൊരു പറ്റ് പറ്റിയത്. 2014ല്‍ തങ്ങള്‍ തന്നെ നല്കിയ വാര്‍ത്തയ്ക്കെതിരെയാണ് മീഡിയ വണ്‍ പരാതിയുമായി സൈബര്‍ സെല്ലിനെ സമീപിച്ചത്. എന്നിട്ട് അതും വാര്‍ത്തയാക്കുകയും ചെയ്തു. ഉമ്മന്‍ ചാണ്ടിയും സരിത നായരും സി പി എമ്മും ഉള്‍പ്പെട്ടതായിരുന്നു ഈ വാര്‍ത്ത.
സോഷ്യൽ മീഡിയ സംഗതി ആഘോഷിക്കുകയാണ്. ട്രോളുകൾ പറയുന്നത് പോലെ സംഭവം ശരിയാണെങ്കിൽ മീഡിയ വൺ പുലിവാല് പിടിക്കും.

ഇതായിരുന്നു വാര്‍ത്ത
ഉമ്മന്‍ ചാണ്ടിയെ കുരുക്കാന്‍ സി പി എം തനിക്ക് 10 കോടി രൂപ വാഗ്ദാനം ചെയ്തു എന്ന വാര്‍ത്ത മീഡിയ വണ്‍ ഷെയര്‍ ചെയ്തത്

എന്നിട്ടിപ്പോള്‍ പരാതിയും
മീഡിയ വണ്ണിന്റെ പേരില്‍ വ്യാജ പോസ്റ്റര്‍. സൈബര്‍ സെല്ലില്‍ പരാതി നല്കി എന്ന വാര്‍ത്തയും ഫേസ്ബുക്ക് പേജില്‍ മീഡിയ വണ്‍ ഷെയര്‍ ചെയ്തു.

ട്രോളുകളും ഇറങ്ങി
ഒരു വ്യാജവാര്‍ത്ത ഫേസ്ബുക്കില്‍ ഇട്ട് അതിന്റെ പേരില്‍ ഒരു കേസ് കൊടുക്കാതെ സ്വസ്ഥതയില്ലാ... ട്രോളന്മാര് വെറുതെ വിടുമോ

വാര്‍ത്ത മുക്കി കേട്ടോ
ഈ വാര്‍ത്ത മീഡിയ വണ്‍ മുക്കി എന്നും എന്നാല്‍ തങ്ങള്‍ സ്ക്രീന്‍ ഷോട്ട് എടുത്തുവെച്ചിട്ടുണ്ട് എന്നും പറഞ്ഞ് ആളുകള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ട് തകര്‍ക്കുകയാണ്

സരിതയുടെ വെളിപ്പെടുത്തല്‍
സി പി എം തനിക്ക് 10 കോടി രൂപ വാഗ്ദാനം ചെയ്തതായി സരിത വെളിപ്പെടുത്തിയ മീഡിയ വണ്ണിന്റെ വാര്‍ത്ത മൂവായിരത്തിലധികം പേര് ലൈക്ക് ചെയ്യുകയും നാലായിരത്തിലധികം പേര് ഷെയര്‍ ചെയ്യുകയും ഉണ്ടായി.
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications