മെട്രോ ഓടിയതിന് ഏഷ്യാനെറ്റിലെ ലല്ലുവിന് ട്രോള്‍... എന്താണ് സംഭവം

കൊച്ചി മെട്രോ കഴിഞ്ഞ ദിവസം പരീക്ഷണ ഓട്ടം നടത്തി. കേരളത്തിന് ഏറെ പ്രതീക്ഷ നല്‍കുന്ന ഒരു വാര്‍ത്ത തന്നെ ആയിരുന്നു അത്‌. എന്നാല്‍ കൊച്ചി മെട്രോ ഓടിയതിന് ഏഷ്യാനെറ്റിലെ മാധ്യമ പ്രവര്‍ത്തകനായ എസ് ലല്ലുവിനെ ട്രോളുന്നത് എന്തിനാണെന്നായിരുന്നു ചിലരുടെ സംശയം.

'ചിത്രം വിചിത്രം' എന്ന ആക്ഷേപഹാസ്യ പരിപാടി അവതരിപ്പിയ്ക്കുന്ന എസ് ലല്ലു കേരളത്തിലെ അറിയപ്പെടുന്ന മാധ്യമ പ്രവര്‍ത്തകനാണ്. കൊച്ചി മെട്രോയെ പറ്റി മുമ്പ് ലല്ലു ഇട്ട ഒരു ഫേസ്ബുക്ക് പോസ്റ്റ് ആണ് ഇപ്പോള്‍ ഭരണാനുകൂലികളായ ചിലരെ ചൊടിപ്പിച്ചത്. അതിനവര്‍ ട്രോളുകളിലൂടെയാണ് പകരം വീട്ടിയത് എന്ന് മാത്രം.

 രാഷ്ട്രീയം പറയുകയാണെന്ന് പറഞ്ഞാലും

രാഷ്ട്രീയം പറയുകയാണെന്ന് പറഞ്ഞാലും

രാഷ്ട്രീയം പറയുകയാണെന്ന് പറഞ്ഞാലും കുഴപ്പമില്ല എന്ന് പറഞ്ഞ് എസ് ലല്ലു ദിവസങ്ങള്‍ക്ക് മുമ്പിട്ട ഒരു ഫേസ്ബുക്ക് പോസ്റ്റ് ആണ് ഇപ്പോള്‍ ചിലരെ പ്രകോപിപ്പിച്ചിരിയ്ക്കുന്നത്. കൊച്ചി മെട്രോയുടെ പരീക്ഷണ ഓട്ടം ഫെബ്രുവരി 29 നടക്കില്ലെന്ന് ഇ ശ്രീധരന്‍ പറഞ്ഞത് സംബന്ധിച്ചായിരുന്നു അത്.

പക്ഷേ മെട്രോ ഓടി

പക്ഷേ മെട്രോ ഓടി

എന്നാല്‍ ഫെബ്രുവരി 28 ന് തന്നെ കൊച്ചി മെട്രോയുടെ പരീക്ഷണ ഓട്ടം നടന്നു. ഇതോടെ ഭരണാനുകൂലികള്‍ വെറുതേയിരിയ്ക്കുമോ. എസ് ലല്ലുവിന് മേല്‍ പൊങ്കാല തുടങ്ങി.

ലോലന്‍പിള്ളയാക്കി

ലോലന്‍പിള്ളയാക്കി

എസ് ലല്ലുവിനെ ചിലര്‍ ചേര്‍ന്ന് ലോലന്‍ പിള്ളയാക്കി. ട്രോളും ഇറക്കി.

ഏഷ്യാനെറ്റിന് മൊത്തം

ഏഷ്യാനെറ്റിന് മൊത്തം

ലല്ലുവിനെ മാത്രമല്ല, മൊത്തം ഏഷ്യാനെറ്റ് ന്യൂസിനെ തന്നെ ലക്ഷ്യം വച്ചായിരുന്നു മറ്റ് ചിലരുടെ ട്രോളുകള്‍.

എലിയാക്കിമാറ്റി

എലിയാക്കിമാറ്റി

ലല്ലുവിന്റെ പേര് എഴുതിക്കൊണ്ട് തന്നെ ചിലര്‍ ട്രോളുണ്ടാക്കി.

പേരുകള്‍ പലത്

പേരുകള്‍ പലത്

ലല്ലു ശശിധരന്‍ പിള്ള എന്നാണ് എസ് ലല്ലുവിന്റെ ഫേസ്ബുക്കിലെ പേര്. ചിലര്‍ പേരെല്ലാം മാറ്റി മറിച്ചു.

ശശിയായോ?

ശശിയായോ?

മെട്രോയുടെ കാര്യത്തില്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ട ലല്ലു ശശിയായെന്നാണ് ചിലരുടെ കണ്ടെത്തല്‍.

കണ്ടില്ലേ...

കണ്ടില്ലേ...

മെട്രോ ഓടിയത് ലല്ലു കണ്ടില്ലേ എന്ന് ചോദിയ്ക്കാനാണ് ചിലര്‍ പറയുന്നത്.

പൊങ്കാലയെന്ന് പറഞ്ഞ്

പൊങ്കാലയെന്ന് പറഞ്ഞ്

ഈ മാസം മെട്രോയുടെ പരീക്ഷണം ഓട്ടം നടക്കില്ലെന്ന് പറഞ്ഞ ഏഷ്യാനെറ്റിലെ ലല്ലുവിന് സോഷ്യല്‍ മീഡിയയുടെ പൊങ്കാല എന്ന് പറഞ്ഞാണ് ഒരു ട്രോള്‍.

ശശി ഓഫ് ദ ഇയര്‍

ശശി ഓഫ് ദ ഇയര്‍

ശശി ഓഫ് ദ ഇയര്‍ എന്നാണ് ചിലര്‍ ലല്ലുവിനെ വിശേഷിപ്പിയ്ക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+