'കടലിൽ കുളിച്ച' ബിനീഷ് കോടിയേരിക്ക് എട്ടിന്റെ പണി; ബിനോയ് കോടിയേരിക്ക് പതിനാറിന്റെ പണിയുമായി ട്രോൾ

  • Posted By: Desk
Subscribe to Oneindia Malayalam

ബിനോയ് കോടിയേരിക്കെതിരെ സാമ്പത്തിക തട്ടിപ്പ് ആരോപണം വന്നപ്പോള്‍ ശക്തമായി പ്രതിരോധിച്ച ആളാണ് സഹോദരന്‍ ബിനീഷ് കോടിയേരി. കടലില്‍ കുളിക്കുന്നവനെ തോട് കാണിച്ച് പേടിപ്പിക്കരുത് എന്ന് പോലും പറഞ്ഞുകളഞ്ഞു ബിനീഷ്.

മുണ്ടുംമുറുക്കി ഉടുത്തേ ഞങ്ങൾ... കണ്ണട വാങ്ങി, ഉഴിച്ചിൽ നടത്തി!!! പിണറായി സര്‍ക്കാരിനെ എടുത്തുടുത്ത് ട്രോളുകൾ

എന്തായാലും ഇപ്പോള്‍ ബിനോയ്ക്ക് ദുബായില്‍ കിട്ടിയത് അത്ര ചെറിയ 'പണി' ഒന്നും അല്ല. 1.7 കോടിയുടേതാണെങ്കിലും ആ കേസ് തീര്‍ക്കാതെ ദുബായ് വിട്ട് പുറത്ത് പോകാന്‍ പറ്റില്ലെന്ന് ഉറപ്പായി.

വിവാദം ഉണ്ടായപ്പോള്‍ അത്രയേറെ ആവേശഭരിതനായ സംസാരിച്ച ബിനീഷ് കോടിയേരിയെ ഈ സാഹചര്യത്തില്‍ ട്രോളന്‍മാര്‍ വെറുതേ വിടും എന്ന് കരുതാന്‍ പറ്റുമോ? അടപടലം ട്രോളുകളാണ് രണ്ട് പേര്‍ക്കും!!!

സുഷമാജി തന്നെ രക്ഷ!!!

സുഷമാജി തന്നെ രക്ഷ!!!

എന്തായാലും അറ്റ്‌ലസ് രാമചന്ദ്രനെ ദുബായിലെ ജയിലില്‍ നിന്ന് ഇറക്കാന്‍ സുഷമാജിയുടെ നേതൃത്വത്തില്‍ ശ്രമം നടക്കുന്നുണ്ടല്ലോ... അപ്പോള്‍ പിന്നെ ഒരു ജാമ്യം കൂടി സംഘടിപ്പിക്കാന്‍ പറ്റുമോ ആവോ!

ഇനി അതേ നടക്കൂ!!!

ഇനി അതേ നടക്കൂ!!!

മുമ്പ് പല രാജ്യങ്ങളില്‍ നിന്നും തടവുകാരെ മോചിപ്പിക്കാന്‍ ശ്രമങ്ങള്‍ നടത്തിയ മുഖ്യമന്ത്രി ഇവിടെ ഉളളപ്പോള്‍ എന്തിനാ പേടിക്കുന്നത്. പുഷ്പം പോലെ ഇറക്കിക്കൊണ്ടുവരുമെന്ന്!!!

എന്തൊരു ദുരന്തം

എന്തൊരു ദുരന്തം

ഇത്രയും കാലം ബിനോയ് കോടിയേരിക്കെതിരെ കേസ് പോലും ഇല്ലെന്ന് പറഞ്ഞ് ന്യായീകരിച്ചുകൊണ്ടിരുന്നവരാണ്... ഇനിയിപ്പോ എന്ത് പറഞ്ഞ് ന്യായീകരിക്കും ആവോ!

ഉമ്മച്ചന്‍ വരേണ്ടി വരുമോ?

ഉമ്മച്ചന്‍ വരേണ്ടി വരുമോ?

മുമ്പ് ഗള്‍ഫില്‍ കുടുങ്ങിക്കിടന്ന നഴ്‌സുമാരെ തിരിച്ച് കേരളത്തില്‍ എത്തിച്ചത് ആരായിരുന്നു? ഉമ്മന്‍ ചാണ്ടിയല്ലാതെ മറ്റാര്... ഇനിയിപ്പോള്‍ ഇതിനും ഉമ്മന്‍ ചാണ്ടി തന്നെ വരേണ്ടി വരുമോ എന്നാണ് സംശയം!

ഫാസിസം ആണ്!!!

ഫാസിസം ആണ്!!!

ബിനോയ് കോടിയുടെ യാത്രാ സ്വാതന്ത്ര്യം നിഷേധിച്ച യുഎഇ സര്‍ക്കാരിന്റെ നടപടി ഫാസിസം അല്ലാതെ മറ്റെന്താണ്? ഇനിയിപ്പോള്‍ ജസ്റ്റിസ് ഫോര്‍ ബിനോയ് എന്ന് പറഞ്ഞിറങ്ങണ്ടേ...

ഗഫൂര്‍ക്ക ഇടപെടും

ഗഫൂര്‍ക്ക ഇടപെടും

പണ്ട് കാലിഫോര്‍ണിയയിലേക്ക് പോകുന്ന ചരക്കുകപ്പല്‍ ദുബായ് തുറമുഖം വഴി തിരിച്ചുവിട്ട ഗഫൂര്‍ക്ക ഇപ്പോള്‍ എവിടെ ആണോ ആവോ? യാത്രാ വിലക്ക് മറികടക്കാന്‍ ഗഫൂര്‍ക്ക വിചാരിച്ചാല്‍ മതി!

ദുബായ് പോലീസ്

ദുബായ് പോലീസ്

ദുബായ് പോലീസ് എന്നൊക്കെ പറഞ്ഞാല്‍ അത്രക്ക് മോശക്കാരാണെന്ന് വിചാരിച്ചോ.... ഇപ്പോഴല്ലേ സംഗതി പിടികിട്ടിയത്!

എല്ലാം ശുഭമായല്ലോ

എല്ലാം ശുഭമായല്ലോ

മാധ്യമങ്ങളെ എന്തൊക്കെ പറഞ്ഞ് വെല്ലുവിളിച്ചതാണെന്ന് വല്ല ബോധ്യവും ഉണ്ടോ? ഏറ്റവും ഒടുവില്‍ ട്രാവല്‍ ബാനും കിട്ടിയല്ലോ!

പുല്ലാണെന്ന് പറ

പുല്ലാണെന്ന് പറ

കടലില്‍ കുളിക്കുന്നവര്‍ക്ക് തോട്ടിലെ വെള്ളത്തെ വല്ല പേടിയും ഉണ്ടാകുമോ? യാത്രാ വിലക്ക് പുല്ലാണെന്ന് അങ്ങ് പറഞ്ഞാല്‍ പോരെ!

ഉപ്പുവെള്ളം

ഉപ്പുവെള്ളം

തോട്ടിലും കുളത്തിലും ഒക്കെ കുളിച്ച് പഠിക്കാതെ കടലില്‍ പോയി കളിച്ചാല്‍ എങ്ങനെയിരിക്കും? ഉപ്പുവെള്ളം കുടിക്കുമെന്ന്!

ജാങ്കോ...

ജാങ്കോ...

സിനിമയില്‍ ദിലീപ് പറഞ്ഞതുപോലെ ആയി ഇപ്പോള്‍ ബിനോയ് കോടിയേരിയുടെ അവസ്ഥ. ദുബായില്‍ ഇങ്ങനെ ഒരു പെടല്‍ പെടും എന്ന് വിചാരിച്ച് കാണില്ല!

മുട്ടറ്റം വെള്ളം മതി

മുട്ടറ്റം വെള്ളം മതി

കടലില്‍ കുളിക്കുന്നവനെ കുളം കാാണിച്ച് പേടിപ്പിക്കരുത് എന്നൊക്കെ പറയാം... പക്ഷേ, മുങ്ങിച്ചാവാന്‍ മുട്ടറ്റം വെള്ളം മതി എന്ന് ഇടയ്‌ക്കൊക്കെ ഓര്‍ക്കുന്നത് നല്ലതാണ്!

രക്ഷിക്കാന്‍ വരുമോ

രക്ഷിക്കാന്‍ വരുമോ

മകനെ രക്ഷിക്കാന്‍ ഇനി അച്ഛന്‍ തന്നെ ഇറങ്ങേണ്ടി വരുമോ എന്നാണ് ട്രോളന്‍മാരുടെ സംശയം. പറഞ്ഞ കാര്യങ്ങളൊക്കെ ഇനി തിരുത്തി പറയേണ്ടി വരുമോ ആവോ

അകത്തിട്ടിട്ടില്ല

അകത്തിട്ടിട്ടില്ല

സംഗതി ബിനോയ് കോടിയേരിക്ക് യാത്രാ വിലക്കൊക്കെ ഉണ്ട്. എന്നാല്‍ അകത്തായി എന്നൊക്കെ പറയുമ്പോള്‍ ഇത്തിരി മയം ഒക്കെ വേണ്ടേ!!!

നല്ല രസമാണെന്ന്

നല്ല രസമാണെന്ന്

തനിക്കെതിരെ കേസ് ഒന്നും ഇല്ലെന്ന് ഉറപ്പായിട്ടാണല്ലോ ബിനോയ് കോടിയേരി ദുബായിലേക്ക് പോയത്. പക്ഷേ, ഇങ്ങനെ ഒരു കുടുക്കത്തില്‍ പെടും എന്ന് ഒരിക്കലും കരുതിക്കാണില്ല!

പാവങ്ങള്‍ക്ക് അറിയുമോ

പാവങ്ങള്‍ക്ക് അറിയുമോ

ഓരോ ദിവസവും കഷ്ടപ്പെട്ട് പണിയെടുത്ത് ജീവിക്കുന്ന പാവപ്പെട്ട പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ഈ ഒരു കോടിയുടെ കാര്യം ഒക്കെ പറഞ്ഞാല്‍ മനസ്സിലാകുമോ?

ഇനി ബിനീഷിന്റെ പേരിലും!!!

ഇനി ബിനീഷിന്റെ പേരിലും!!!

ഇപ്പോള്‍ ബിനോയുടെ പേരിലാണ് ദുബായില്‍ കേസ് ഉള്ളത്. ബിനോയ് ഇപ്പോള്‍ വേഗത്തില്‍ നാട്ടില്‍ വന്നിട്ടും ഒന്നും ചെയ്യാനില്ലെന്നാണ് ബിനീഷ് പറഞ്ഞു. ഇനിയിപ്പോള്‍ ബിനീഷിനെതിരേയും കേസുണ്ടാകുമോ?

രണ്ട് പേര്‍ക്കും

രണ്ട് പേര്‍ക്കും

ബിനീഷ് കോടിയേരിക്കെതിരേയും ദുബായില്‍ കേസ് ഉണ്ടെന്നാണ് ഒരു വിഭാഗം പ്രചരിപ്പിക്കുന്നത്. എന്നാല്‍ അതിന്റെ സത്യാവസ്ഥ മാത്രം ആര്‍ക്കും അറിയില്ല!

തളരില്ല

തളരില്ല

ദുബായ് പോലീസിന്റെ ഭരണകൂട ഭീകരതയ്ക്ക് മുന്നില്‍ തളരുന്നവരല്ല കണ്ണൂരുകാര്‍... ഇനിയിപ്പോള്‍ എന്തൊക്കെ പറയുമോ ആവോ?

മകനേ മടങ്ങി വരൂ

മകനേ മടങ്ങി വരൂ

ഇനി ചിലപ്പോള്‍ പത്രത്തില്‍ ഇങ്ങനെ പരസ്യവും കൊടുക്കേണ്ടി വരുമോ? പരസ്യം കൊടുത്താല്‍ ദുബായ് പോലീസ് വെറുതേ വിടുമോ ആവോ?

പടച്ചോനേ... പെട്ടു!

പടച്ചോനേ... പെട്ടു!

ആരേയും പേടിയില്ല, ഒരു യാത്രാ വിലക്കും ഇല്ല എന്നൊക്കെ പറഞ്ഞ് ദുബായിലേക്ക് പോയതാണ്... പക്ഷേ, പെട്ടു!!!

English summary
Social Media trolls on Binoy Kodiyeri's travel ban

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്