'സ്ഥലത്തെ പ്രധാന കോഴി'!!! പരസ്യത്തെ പിടിച്ച് ബിഷപ്പിനെ കോഴിയാക്കി ട്രോളൻമാർ; നെഞ്ച് വേദനയ്ക്കും!!!

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യും വരെ ട്രോളന്‍മാര്‍ക്ക് വരെ വലിയ പ്രതീക്ഷയൊന്നും ഉണ്ടായിരുന്നില്ല. സമരമുഖത്തുള്ള കന്യാസ്ത്രീകളെ പോലെ തന്നെ അറസ്റ്റിന്റെ ഔദ്യോഗിക പ്രഖ്യാപനത്തിന് കാത്തിരിക്കുകയായിരുന്നു അവര്‍.

എന്തായാലും അറസ്റ്റ് കഴിഞ്ഞതോടെ പിന്നെ ട്രോളന്‍മാരുടെ ആവേശം ആയിരുന്നു സോഷ്യല്‍ മീഡിയയില്‍. അതിനിടെ ആയിരുന്നു ബിഷപ്പിന് പെട്ടെന്നൊരു നെഞ്ച് വേദന വന്നത്. ഉടനെ തന്നെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.

അതിന്റെ ട്രോളുകള്‍ ഒക്കെ റെഡിയായി വരുമ്പോഴേക്കും നേരം വെളുത്തു. ക്രിസ്ത്യാനി പത്രം എന്ന് പറയുന്ന ദീപികയുടെ ഒന്നാം പേജ് കണ്ടതോടെ ട്രോളന്‍മാര്‍ പോലും തലകുനിച്ചുപോയി എന്നാണ് റിപ്പോര്‍ട്ടുകള്‍. അങ്ങനെയായിരുന്നു ആ പേജില്‍ ഉണ്ടായിരുന്ന ഒരു പരസ്യം!!!

ജയരാജന്‍ ഐഡിയ

ജയരാജന്‍ ഐഡിയ

മുമ്പ് പി ജയരാജനെ ഒരിക്കല്‍ അറസ്റ്റ് ചെയ്തിരുന്നു. അന്ന് പിന്നെ മുന്നും പിന്നും നോക്കാതെ ഒറ്റ നെഞ്ചുവേദന ആയിരുന്നു വന്നത്. ഇപ്പോള്‍ ബിഷപ്പും അതേ ഐഡിയ തന്നെയാണ് പയറ്റിനോക്കിയത്!

മിസ്സായിപ്പോയി

മിസ്സായിപ്പോയി

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ ഫാദര്‍ റോബിന്‍ അറസ്റ്റിലായിരുന്നു. പക്ഷേ, അന്ന് അദ്ദേഹത്തിന് ഈ നെഞ്ചുവേദന ഐഡിയയെ കുറിച്ച് അത്ര ധാരണയുണ്ടായിരുന്നില്ല എന്ന് തോന്നുന്നു!

ഒരു പനിപോലും ഇല്ല

ഒരു പനിപോലും ഇല്ല

നെഞ്ചുവേദന എന്നൊക്കെ പറഞ്ഞ് മെഡിക്കല്‍ കോളേജിലെ ഐസിയുവില്‍ സുഖംപിടിച്ച് വരികയായിരുന്നു ബിഷപ്പ്. അപ്പോഴല്ലേ ഡോക്ടര്‍മാര്‍ ഇമ്മാതിരി ഒരു പണികൂടി കൊടുത്തത്... കഷ്ടം തന്നെ!

നഴ്‌സ് എന്ന് വിളിച്ചാല്‍ മതി

നഴ്‌സ് എന്ന് വിളിച്ചാല്‍ മതി

മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിച്ചപ്പോള്‍ അവിടെ അതിലും വലിയ പ്രശ്‌നം. ബിഷപ്പ് സിസ്റ്റര്‍ എന്ന് വിളിക്കുന്നത് നഴ്‌സുമാര്‍ക്ക് തീരെ പിടിച്ചില്ലെന്ന്. നഴ്‌സ് എന്ന് മാത്രം വിളിച്ചാല്‍ മതിയെന്ന് വരെ പറഞ്ഞെന്നാണ് ഭാവന!

മറ്റേത് എടുക്കാം!!!

മറ്റേത് എടുക്കാം!!!

അറസ്റ്റ് രേഖപ്പെടുത്തി കഴിഞ്ഞപ്പോഴും കുഴപ്പമൊന്നും ഉണ്ടായില്ല. വൈദ്യ പരിശോധന നടത്തിയപ്പോഴും എല്ലാം ഓക്കെ. പക്ഷേ, കോട്ടയത്ത് എത്താറായപ്പോള്‍ പെട്ടെന്നൊരു നെഞ്ച് വേദന!

അതാണത്രെ സ്റ്റൈല്‍

അതാണത്രെ സ്റ്റൈല്‍

ഈ മണിക്കൂറുകള്‍ നീണ്ടുനില്‍ക്കുന്ന ചോദ്യം ചെയ്യല്‍ ഒക്കെ ഒഴിവാക്കാന്‍ ഒരു വഴിയുണ്ടായിരുന്നില്ലേ... നേരത്തേ തന്നെ കുറ്റസമ്മതം അങ്ങ് നടത്തിയാല്‍ പോരായിരുന്നോ! പക്ഷേ, അവസാനം വരെ പിടിച്ചുനില്‍ക്കുന്നതാണത്രെ ബിഷപ്പിന്റെ ഒരു സ്റ്റൈല്‍!

ജയരാജന്‍ സ്റ്റൈല്‍

ജയരാജന്‍ സ്റ്റൈല്‍

നെഞ്ച് വേദന വന്നാല്‍ പിന്നെ അറസ്റ്റ് ചെയ്യാമോ... പാടില്ലെങ്കില്‍ പോട്ടെ! നെഞ്ച് വേദന അറസ്റ്റിന് ശേഷം വന്നാലോ... അത് താന്‍ ബിഷപ്പ് ഫോളോ ചെയ്ത ജയരാജന്‍ സ്‌റ്റൈല്‍!

ജാങ്കോ...

ജാങ്കോ...

ആദ്യം അറസ്റ്റിലായപ്പോള്‍ തന്നെ പെട്ടിരിക്കുകയായിരുന്നു. അപ്പോഴാണ് നെഞ്ചുവേദന ആണെന്ന് പറഞ്ഞത്. ഡോക്ടര്‍മാരുടെ അടുത്തെത്തിയപ്പോള്‍ വീണ്ടും പെട്ടു!

അങ്ങനെ പറഞ്ഞുകാണുമോ

അങ്ങനെ പറഞ്ഞുകാണുമോ

അമര്‍ അക്ബര്‍ അന്തോണിയിലെ ഈ രംഗം പോലെ എന്തെങ്കിലും കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും ഉണ്ടായിക്കാണുമോ എന്നാണ് ചിലരുടെ സംശയം. കേസ് അങ്ങനെ ആണല്ലോ!

ശശി രക്ഷപ്പെട്ടു

ശശി രക്ഷപ്പെട്ടു

ബിഷപ്പിന്റെ കേസ് പ്രളയത്തില്‍ ഏതാണ്ട് മുങ്ങിക്കിടക്കുകയായിരുന്നു. അത് കഴിഞ്ഞപ്പോള്‍ അല്ലേ പികെ ശശിയുടെ കേസ് വന്നത്. അതോടെ എന്തുണ്ടായി... പെട്ടപ്പോള്‍ ബിഷപ്പ് പെട്ടു!

ദിലീപിന് കിട്ടിയപോലെ...

ദിലീപിന് കിട്ടിയപോലെ...

ചോദ്യം ചെയ്ത് വിട്ടയക്കാന്‍ ആണെന്നും പറഞ്ഞ് വിളിപ്പിച്ചതാ... ഒടുക്കം അറസ്റ്റ് ചെയ്തു. ആരോട് പറയാന്‍... താന്‍ കൊടുത്ത പരാതിയെ കുറിച്ച് ചോദിക്കാന്‍ ആണെന്ന് പറഞ്ഞ് വിളിപ്പിച്ച് അറസ്റ്റ് ചെയ്ത ടീംസ് ആണ്!

അത് ദൈവദോഷം അല്ലേ...

അത് ദൈവദോഷം അല്ലേ...

നല്ലവനായ ഉണ്ണിയെ പോലെ എങ്ങാനും ആയിരിക്കുമോ ബിഷപ്പിന്റെ മറുപടി എന്നാണ് സംശയം. തിരുവസ്ത്രം അണിഞ്ഞിട്ട് കല്യാണത്തെപ്പറ്റിയൊക്കെ ചിന്തിക്കുന്നത് ദൈവദോഷം അല്ലേ!

സമയമായി...

സമയമായി...

അറസ്റ്റ് ചെയ്യാന്‍ വേണ്ടി കാത്തിരിക്കുകയായിരുന്നു അന്നാണ് തോന്നുന്നത്. ഈ നെഞ്ചുവേദനയുടെ ഒരു കാര്യമേ...!

അതിന് വേണ്ടിയായിരുന്നോ...

അതിന് വേണ്ടിയായിരുന്നോ...

ആശുപത്രിയില്‍ പ്രവേശിപ്പിച്ച് സുഖ ചികിത്സ നല്‍കാന്‍ ആയിരുന്നോ ഇങ്ങനെ അറസ്റ്റ് ചെയ്തത് എന്നായിരുന്നു ചിലരുടെ സംശയം. കുറച്ച് കഴിഞ്ഞപ്പോള്‍ അതങ്ങ് മാറിക്കിട്ടിയിട്ടുണ്ട്!

സ്ഥലത്തെ പ്രധാന കോഴി

സ്ഥലത്തെ പ്രധാന കോഴി

സോഷ്യല്‍ മീഡിയയില്‍ ഏറ്റവും അധികം ആഘോഷിക്കപ്പെട്ടത് ഇതായിരുന്നു... ദീപികയുടെ ഒന്നാം പേജിലെ മെയിന്‍ വാര്‍ത്തയായിരുന്നു ഡോ ഫ്രങ്കോ അറസ്റ്റില്‍ എന്നത്. അതിന്റെ തൊട്ടടുത്തായി ഒരു പരസ്യവും! സ്ഥലത്തെ പ്രധാന കോഴി!!!

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+