പെരുന്നാളിനേയും വെറുതേ വിടാതെ ട്രോളേഴ്‌സ്... കൃഷ്ണനും യേശുവിനും ഉണ്ട്!!! കുരുപൊട്ടുമോ
ട്രോളേഴ്‌സിന് പെരുന്നാളെന്നോ ഓണമെന്നോ ക്രിസ്തമസ് എന്നോ ഒരു വ്യത്യാസവും ഇല്ല. അവര്‍ എന്തിനേയും ട്രോളാന്‍ തയ്യാറായി നില്‍ക്കുകയാണ്.
ഇസ്ലാം മതവിശ്വാസികള്‍ ചെറിയ പെരുന്നാള്‍ ആഘോഷിയ്ക്കുമ്പോള്‍ സോഷ്യല്‍ മീഡിയയിലെ മല്ലൂസ് ട്രോളുകള്‍ ഒരുക്കുകയാണ്. മിക്കവയും പെരുന്നാളിന് ഭക്ഷണം കഴിയ്ക്കാന്‍ പോകുന്ന അന്യമതസ്ഥരെ ലക്ഷ്യം വച്ചാണ്.
എന്നാല്‍ ചില ട്രോളുകള്‍ അല്‍പം അതിര് വിടുന്നില്ലേ എന്നും ചിലരെങ്കിലും സംശയിക്കുന്നുണ്ട്. എന്തായാലും കണ്ട് വിലയിരുത്തൂ...

എല്ലാരും ഉണ്ട്
പെരുന്നാള്‍ സത്കാരത്തിന് എല്ലാവരും ഉണ്ട്. ബീഫ് ചോദിച്ചാ കളിയാക്കുമോ എന്നതാണ് പ്രശ്‌നം!

ഗോമാതാ...
നിലവിലെ മതരാഷ്ട്രീയത്തെ പരിഹസിയ്ക്കുകയാണ് ഈ ട്രോള്‍

ഫേസ്ബുക്കിലെത്തിയാല്‍
പെരുന്നാള്‍ ആകുമ്പോള്‍ എല്ലാവരും ഇമ്മാതിരി പ്രൊഫൈല്‍ ചിത്രങ്ങളുമായി രംഗത്തിറങ്ങും!

പകപോക്കുകയാണല്ലേ...
ഓണത്തിനും വിഷുവിനും വീട്ടില്‍ വന്ന് ഭക്ഷണം കഴിച്ച സുഹൃത്തിന്റെ വീട്ടില്‍ പെരുന്നാളിന് ചെല്ലുമ്പോള്‍ ഇങ്ങനെയൊക്കെ ചെയ്യേണ്ടേ....!

ചിലരുടെ ഗതികേട്
മുസ്ലീം സുഹൃത്തുക്കളില്ലാത്തവര്‍ക്ക് ഇതൊക്കെ തന്നെയാണ് ഗതി!

ചതിച്ചതാ...
ബീഫ് ബിരിയാണി കിട്ടിയില്ലെങ്കില്‍ ചിലപ്പോ ഇങ്ങനെയൊക്കെ പറയുമായിരിക്കും!

ചറപറാ...
ഫേസ്ബുക്കിലിപ്പോ വേറൊന്നിനും സ്‌കോപ്പില്ല... ഈദ് മുബാറക്ക് മാത്രം

ജയരാജനെ വിട്ടില്ല
പെരുന്നാള്‍ ട്രോള്‍ ആണെങ്കിലും ഇപി ജയരാജനെ വിട്ട് ഒരു കളിയ്ക്കും ട്രോളേഴ്‌സ് ഇല്ല.

ആശംസിയ്ക്കുമോ?
പ്രധാനമന്ത്രി ഈദ് മുബാറക് ആശംസിയ്ക്കുമോ എന്ന കാത്തിരിപ്പിലാണ് ചിലര്‍...

മമ്മൂട്ടിയ്ക്കും ട്രോള്‍
മമ്മൂട്ടി പെരുന്നാളിന് മാത്രമേ പള്ളിയില്‍ പോകാറുള്ളൂ?

ഈദ് മുബാറക് മാത്രം
ഇങ്ങനേയും ചില സുഹൃത്തുക്കള്‍ ചിലര്‍ക്കെങ്കിലും ഉണ്ടാകുമായിരിക്കും.

തെറിയാണ്.. തെറി
30 ദിവസം നോമ്പ് നോറ്റതല്ലേ.. ഇനി പറയാനുള്ളതൊക്കെ അങ്ങ് പറഞ്ഞ് തീര്‍ത്തേക്കാം.

വിളിയ്ക്കാതെ പോയാല്‍
വിളിയ്ക്കാതെ ചെന്നാല്‍ കളിയാക്കുമോ... പെരുന്നാളിന് അങ്ങനെ സംഭവിയ്ക്കില്ലെന്ന് ഉറപ്പാണ്.

എന്നാലും
എന്തായാലും ഇങ്ങനെയൊന്നും പറയരുത്!!!

ഫോട്ടോ മാത്രം
എല്ലാവരും വാട്‌സ് ആപ്പില്‍ പെരുന്നാള്‍ ഭക്ഷണത്തിന്റെ ഫോട്ടോ ഒക്കെ ഇടുന്നുണ്ട്... പക്ഷേ ഒരുത്തന്‍ പോലും വിളിച്ചില്ല!!!

കാത്തിരുന്ന്... കാത്തിരുന്ന്
പ്രധാനമന്ത്രി നരേന്ദ്ര മോദി പെരുന്നാള്‍ ആശംസ നേരാന്‍ കാത്തിരിയ്ക്കുന്ന ചിലര്‍

ബിരിയാണി
ആരും പെരുന്നാളിന് വിളിച്ചില്ലെങ്കില്‍ അടുത്തുള്ള ഹോട്ടലില്‍ പോയി ബിരിയാണി വാങ്ങിക്കഴിച്ച് പകപോക്കും

സാമ്പാറോ...
ബിരിയാണി കഴിയ്‌ക്കേണ്ട പെരുന്നാള്‍ ദിനത്തില്‍ സ്വന്തം വീട്ടില്‍ നിന്ന് സാമ്പാറും കൂട്ടി ഊണ് കഴിയ്‌ക്കേണ്ടി വന്നാല്‍...

ഇതിലും വല്യ പെരുന്നാള്‍ വന്നിട്ട്
ഇതിലും വല്യ പെരുന്നാള്‍ വന്നിട്ട് ബാപ്പ പള്ളിയില്‍ പോയിട്ടില്ല... പിന്നെയല്ലേ

എന്തും ചെയ്യും
പെരുന്നാള്‍ ദിനത്തില്‍ ബിരിയാണി കഴിയ്ക്കാന്‍ എന്തും ചെയ്യുന്നവരൊക്കെ ഉണ്ടാകുമോ ആവോ

കോഴിയുടെ ഗതി
പെരുന്നാളിന്റെ അന്ന് വീട്ടിലെ കോഴിയുടെ ഓട്ടം ഇങ്ങനെ ആയിരിക്കും. പക്ഷേ എങ്ങനെ ഓടിയിട്ടെന്താ കാര്യം.

സെയിം ടു യു
വലിയ പ്രതീക്ഷയിലായിരുന്നു. പക്ഷേ എന്ത് ചെയ്യാന്‍ ഒരു സെയിം ടു യു മറുപടി കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.

അത് മാത്രമേ ഉള്ളൂ അല്ലേ
പെരുന്നാള്‍ കാശിന് വേണ്ടി നോക്കിയതാ... പക്ഷേ ഈദ് മുബാറക് എന്ന ആശംസ മാത്രമേ കിട്ടിയുള്ളൂ

മഴയിലെ പെരുന്നാള്‍
നോമ്പ് കാലത്ത് മഴ പെയ്തപ്പോള്‍ വലിയ സന്തോഷമായിരുന്നു. പക്ഷേ പെരുന്നാള്‍ ദിനത്തില്‍ മഴ പെയ്തപ്പോഴോ...

അമ്പത് രൂപയ്ക്ക് എന്താകാനാ...
പെരുന്നാള്‍ കാശ് എന്നൊക്കെ പറയുമ്പോള്‍ കുറച്ച് അധികം വേണ്ടേ... ഒരു സിനിമ കാണാനെങ്കിലും

കാത്ത് നിന്നതാ...
ആരും അറിയാത്ത പോലെ കാത്ത് നിന്നതാ... എന്തായാലും ബിരിയാണി ഉറപ്പായി

നാറ്റിയ്ക്കാനല്ലേ...
ബിരിയാണി കഴിയ്ക്കുന്ന ഫോട്ടോ ഫേസ്ബുക്കിലിടുമോ എന്ന് പേടിച്ച് പോകാതിരുന്നവരും ഉണ്ടത്രെ...


Click it and Unblock the Notifications
