മലയാളികളുടെ പാപ്പരത്തം കാണണോ... ഇതാ ഈ ട്രോളുകൾ ഒന്നുകണ്ടാൽ മതി; ഇരട്ടത്താപ്പുകളെ വെട്ടിപ്പൊളിക്കുന്ന ട്രോളുകൾ
കൊല്ലത്ത് ഭര്‍തൃപീഡനത്തെ തുടര്‍ന്ന് വിസ്മയ എന്ന പെണ്‍കുട്ടി ആത്മഹത്യ ചെയ്തതുമുതല് സാമൂഹ്യ മാധ്യമങ്ങളില്‍ സ്ത്രീധനത്തെ കുറിച്ചാണ് ചര്‍ച്ചകള്‍. സ്ത്രീധനം കൊടുക്കുന്നതിനേയും വാങ്ങുന്നതിനേയും ഭര്‍തൃവീടുകളില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന പീഡനങ്ങളേയും നഖശിഖാന്തം എതിര്‍ത്തുകൊണ്ട് പോരാളികള്‍ പ്രത്യക്ഷപ്പെട്ടു.
എന്നാല്‍ അതില്‍ എത്രപേര്‍ യഥാര്‍ത്ഥത്തില്‍ ഇതിന്റെയൊന്നും ഗുണഭോക്താക്കളല്ല എന്നതാണ് ട്രോളന്മാര് ആലോചിച്ചത്. ഇരട്ടത്താപ്പുകളുടെ രാജകുമാരന്മാരായി പ്രത്യക്ഷപ്പെടുന്ന ആവേശ് കുമാരന്മാര് ഈ ട്രോളുകള്‍ ഒന്ന് കാണണം. അങ്ങനെയെങ്കിലും അല്പം മാറ്റമുണ്ടായാലോ...

മിടുക്കന്മാര്
സ്ത്രീധനം വാങ്ങി കല്യാണം കഴിച്ച് സുഖിച്ച് ജീവിക്കുന്നവന്മാരും ഉണ്ടാകും ഇപ്പോള്‍ പ്രത്യക്ഷപ്പെട്ട പോരാളികളില്‍. അവരില്‍ മിടുക്കന്മാര് ആദ്യം ഒരു കാര്യം ചെയ്യും. ഭാര്യയേയും ഭാര്യവീട്ടുകാരേയും ഫേസ്ബുക്കില്‍ നിന്ന് അങ്ങ് ബ്ലോക്ക് ചെയ്യും. അപ്പോള്‍ പിന്നെ അവര്‍ ഈ ആവേശം അറിയില്ലല്ലോ.

അത് വേ... ഇത് റേ
ചറ പറ പോസ്റ്റുകള്‍ ആയിരുന്നു. ഈ സ്ത്രീധനത്തിന്റെ ഏര്‍പ്പാട് ഇന്ന് അവസാനിപ്പിക്കണം എന്നൊക്കെ തള്ളിമറിക്കും. പക്ഷേ, മാട്രിമോണിയല്‍ പരസ്യ കൊടുക്കുമ്പോള്‍ 'ഹയര്‍ ഫസ്റ്റ് ക്ലാസ് ഫാമിയില്‍' നിന്ന് തന്നെ ആലോചന ക്ഷണിക്കണം.

ചെരുപ്പ് ഊരേണ്ടി വരും
സ്ത്രീധനം വാങ്ങി കല്യാണം കഴിക്കുന്നവന്റെ മുഖത്ത് ചെരുപ്പൂരി അടിക്കണം എന്നൊക്കെ പറയാം. പക്ഷേ, സ്ത്രീധനം വാങ്ങി കല്യാണം കഴിച്ച ഭാര്യയുടെ മുഖത്ത് നോക്കിയൊന്നും അങ്ങനെ പറഞ്ഞേക്കരുത്. പിന്നെ അവര്‍ക്ക് ചെരുപ്പ് താഴെ വയ്ക്കാന്‍ സമയം കിട്ടിക്കോളണം എന്നില്ല.

ഹാക്ക് ചെയ്തതാവും
സ്ത്രീധനത്തിന്റെ ദൂഷ്യങ്ങളെക്കുറിച്ച് വലിയ വായില്‍ തള്ളുകയും ഫേസ്ബുക്കില്‍ പോസ്റ്റിടുകയും ചെയ്യുന്ന മരുമകനെ കണ്ട് അപ്പായി അപ്പന് ഞെട്ടിയത്രെ. ഫേസ്ബുക്ക് അക്കൗണ്ട് ആരെങ്കിലും ഹാക്ക് ചെയ്തതാകാനെ വഴിയുള്ളു എന്ന് കരുതി ഉടന്‍ വിളിച്ച് അറിയിക്കുകയും ചെയ്തു എന്നാണ് കഥ.

ഇങ്ങനെയുള്ളവരാണ്
സ്ത്രീധനം പോരെന്ന് പറയുമ്പോള്‍ വാരിക്കോരി കൊടുക്കുന്ന ചില രക്ഷിതാക്കളുണ്ട്. അവരാണ് ശരിക്കും ബാക്കിയുള്ളവരെ കൂടി കെണിയില്‍ പെടുത്തുന്നത് എന്നാണ് ട്രോളന് പറയുന്നത്. ഒരുകണക്കിന് അതും ശരിയാണെന്ന് പറയേണ്ടിവരും.

അടിച്ചുപല്ലുകൊഴിക്കും
വിവാഹാലോചന തുടങ്ങുമ്പോള്‍ തന്നെ ഉള്ള ചോദ്യമാണല്ലോ- 'നിങ്ങളുടെ കുട്ടിയ്ക്ക് നിങ്ങള്‍ എന്ത് കൊടുക്കും' എന്നത്. ' അടിച്ചു 32 പല്ലും കൊഴിച്ചുകൊടുക്കും' എന്നൊരു മറുപടി കൊടുത്താല്‍ തീരാവുന്ന പ്രശ്നമേ ഉള്ളൂ.

പരമാവധി അഞ്ച് മിനിട്ട്
കുട്ടിയെ ഇഷ്ടപ്പെട്ടു... എന്ത് തരും എന്ന് ചോദിച്ചാല്‍ കുറച്ചുകൂടി മാന്യമായി എങ്ങനെ മറുപടി പറയാം? 'ഇറങ്ങിപ്പോകാന്‍ 2 മിനിട്ട് സമയം തരും' എന്ന് പറഞ്ഞാല്‍ മതി. പരമാവധി അഞ്ച് മിനിട്ട് വരെ കൊടുക്കാം എന്നും ചിലര്‍ക്ക് അഭിപ്രായമുണ്ട്!

കൈമള്‍ സാറിന്റെ മോനേ...
ഇതുപോലെ കുറെ ആളുകള്‍ ഉണ്ട്. എല്ലാം പഠിച്ചു എന്നൊക്കെ പറയും. പക്ഷേ, ഭാര്യവീട്ടുകാരുടെ സഹായം ഇല്ലാതെ ജീവിക്കാന്‍ മാത്രം പഠിച്ചില്ലത്രെ. വെറുതേ ജനിക്കേണ്ട കാര്യം പോലും ഇല്ലായിരുന്നു.

ഒറ്റദിവസം കൊണ്ട്
ലോകത്ത് ഒറ്റ ദിവസം കൊണ്ട് പണക്കാരന് ആകാനുള്ള എളുപ്പവഴികളില്‍ ഒന്ന് ലോട്ടറി അടിക്കലാണ്. പക്ഷേ, അതിന് സാധ്യത വളരെ കുറവാണ്. എന്നാല്‍ 100 ശതമാനം ഉറപ്പോടെ പണക്കാരനാകാനുള്ള വഴിയാണ് സ്ത്രീധനം വാങ്ങി കല്യാണം കഴിക്കല്‍. പക്ഷേ, ഒരിത്തിരി ഉളുപ്പ് ബാക്കിവേണം.

മരിക്കും വരെ
ഭയങ്കര സ്നേഹമുള്ള അച്ഛനും അമ്മയും ആങ്ങളമാരും ഒക്കെ ആയിരിക്കും. പക്ഷേ, മകളെ ഭര്‍ത്താവ് ഉപദ്രവിക്കുമ്പോള്‍ അതില്‍ ഇടപെടാതെ ഇങ്ങനെ നില്ക്കും. 'കെട്ടിച്ചുവിട്ടതല്ലേ' എന്നായിരിക്കും ന്യായം. ഇവര്‍ക്കും നല്ലതുപോലെ കിട്ടണം.

ഭയങ്കര ആശ്വാസം
പെണ്‍കുട്ടികളെ കെട്ടിച്ചയക്കാന്‍ ജീവിതകാലത്തെ സമ്പാദ്യം മുഴുവന്‍ പോരാഞ്ഞിട്ട് കടം വാങ്ങിയും കാര്യങ്ങള്‍ നടത്തുന്ന മാതാപിതാക്കളുണ്ട്. ആ കഷ്ടപ്പാട്, മകള്‍ക്ക് ഒരു ജീവനോപാധി ഉണ്ടാക്കാന്‍ ഉപയോഗിച്ചാല്‍ ഇമ്മാതിരി ഒരു പ്രശ്നവും ഉണ്ടാകില്ല. ഒടുക്കത്തെ ആ ആശ്വാസമാണ് സഹിക്കാന്‍ വയ്യാത്തത്.

കുട്ടിക്ക് കൊടുക്കാനുള്ളത്
വേറൊരു കൂട്ടരുണ്ട്. സ്ത്രീധനമായിട്ടൊന്നും വേണ്ട. എന്നാലും നിങ്ങളുടെ കുട്ടിയ്ക്ക് നിങ്ങള്‍ എന്ത് കൊടുക്കും- വളരെ മാന്യമെന്ന് തോന്നുന്ന ഈ ചോദ്യം ചോദിക്കുന്നവര്‍ക്കും കൊടുക്കാന്‍ ഏറ്റവും നല്ലത് നല്ലൊരു ആട്ട് ആണ്.

അത് അങ്ങനെയൊരു....
സ്ത്രീധനം ചോദിച്ച് വാങ്ങിയാലും ഭാര്യയെ നന്നായി നോക്കുന്നവര്‍ ഇവിടെയുണ്ട് എന്നും പറഞ്ഞുവരുന്ന ഒരു കൂട്ടം മരപ്പാഴുകളും നമുക്കിടയില്‍ ഉണ്ട്. അവരെയൊക്കെ എന്ത് ചെയ്യണം എന്നത് ഇപ്പോഴും ശാസ്ത്രത്തിന് അജ്ഞാതമായ ഒരു കാര്യമാണ്.

അതിലും കഷ്ടമാണ്
ചില രക്ഷിതാക്കള്‍ക്ക് സ്ത്രീധനം ചോദിക്കാത്തതാണ് പ്രശ്നം. സ്ത്രീധനം ചോദിക്കാത്ത ചെറുക്കന് എന്തെങ്കിലും പ്രശ്നമുണ്ടോ എന്നായിരിക്കും സംശയം. അതുകൊണ്ട് കൂടുതല്‍ സ്ത്രീധനം ചോദിച്ച ആള്‍ക്ക് തന്നെ കെട്ടിച്ചുവിടാം എന്ന് തീരുമാനിക്കുന്ന ജന്മങ്ങള്...
Recommended Video

എത്രയായാലും കുഴപ്പമില്ല
കുട്ടിയ്ക്ക് എന്ത് കൊടുത്താലും കുഴപ്പമില്ല, പക്ഷേ, 100 പവനിലും കാറിലും ഒന്നും കുറയരുത് എന്ന് പറയുന്നവരും ഉണ്ട്. സ്വന്തം വീട്ടിലെ പെണ്‍കുട്ടിയ്ക്ക് എത്ര കൊടുത്തു എന്ന് പറഞ്ഞ് വിലപേശുന്നവരും കുറവല്ല.
കറുപ്പിൽ അഴകായി ഉർവശി റൗട്ടേല; പുതിയ ചിത്രങ്ങൾ കാണാം
-
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം












Click it and Unblock the Notifications