കുമ്മനം രാജശേഖരന്‍ ബ്രഹ്മചാരികളുടെ പരമ്പരയിലെ കണ്ണി!!! അപ്പോ എങ്ങനെയാ കാര്യങ്ങള്‍

കുമ്മനം രാജശേഖരന്‍ ബിജെപിയുടെ സംസ്ഥാന പ്രസിഡന്റ് ആയി സ്ഥാനം ഏറ്റെടുത്തതിന് ശേഷമാണ് കേരളത്തില്‍ ബിജെപിയ്ക്ക് ഒരു സീറ്റ് ലഭിച്ചത്. ബിജെപിയെ പരിഗണിയ്ക്കാതിരിക്കാന്‍ പറ്റാത്ത ഒരു സ്ഥിതിയും കേരളത്തില്‍ ഇപ്പോള്‍ ഉണ്ട്.

എന്നാല്‍ കുമ്മനം രാജശേഖരന്‍ ഉണ്ടാക്കുന്ന മൈലേജ് ഒക്കെ സോഷ്യല്‍ മീഡിയയില്‍ മണ്ടത്തരം വിളമ്പുന്നവര്‍ ഇല്ലാതാക്കാനാണ് സാധ്യത. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കുമ്മനത്തിന് സോഷ്യല്‍ മീഡിയ വലിയ 'പണികളാണ്' കൊടുക്കുന്നത്.

തലമുറകളായി ബ്രഹ്മചര്യ കാത്തുസൂക്ഷിയ്ക്കുന്ന പരമ്പരയില്‍ പെട്ട യമിവര്യനാണ് കുമ്മനം എന്നാണ് ഒരു സംഘി പോസ്റ്റ്. ഇങ്ങനെ ഒരു വിവരക്കേട് എഴുതിയാല്‍ സ്വാഭാവികമായും ചില സംശയങ്ങള്‍ ആളുകള്‍ക്ക് ഉണ്ടാകുമല്ലോ...

ബ്രഹ്മചര്യം

ബ്രഹ്മചര്യം

തലമുറകളായി ബ്രഹ്മചര്യം കാത്തുസൂക്ഷിയ്ക്കുന്ന തലമുറയില്‍ പെട്ട് ആളാണ് കുമ്മനം രാജസേഷകരന്‍ എന്നാണ് സതീഷ് നായര്‍ എന്ന ആളുടെ ഫേസ്ബുക്ക് പോസ്റ്റ്.

അപ്പോള്‍?

അപ്പോള്‍?

ബ്രഹ്മചര്യം എന്താണെന്ന് അറിയാത്തതാണോ ഇയാളുടെ പ്രശ്‌നം, അതോ ഇയാള്‍ ഉദ്ദേശിച്ചത് വേറെ എന്തെങ്കിലും ആണോ എന്നതാണ് സംശയം.

ക്രോണിക് ബാച്ചിലര്‍

ക്രോണിക് ബാച്ചിലര്‍

ഇങ്ങനെ ഒരു പോസ്റ്റ് ഇറങ്ങിയാല്‍ പിന്നെ അതിനെതിരെ ട്രോള്‍ ഇറക്കാതെ ട്രോളേഴ്‌സിന് ഒരു നിവൃത്തിയും ഉണ്ടാവില്ലല്ലോ.

എങ്ങനെ?

എങ്ങനെ?

ബ്രഹ്മചര്യകളുടെ പരമ്പരയില്‍ എങ്ങനെയാണ് കുട്ടികള്‍ ഉണ്ടാവുക എന്നാണ് ചിലരുടെ സംശയം.

സ്വാതന്ത്ര്യ സമര സേനാനി

സ്വാതന്ത്ര്യ സമര സേനാനി

കുമ്മനം രാജശേഖരന്‍ സ്വാതന്ത്ര്യസമര സേനാനിയാണെന്ന് പറഞ്ഞ് ഒരു പോസ്റ്റര്‍ ഇറങ്ങിയിട്ട് അധിക നാള്‍ ആയിട്ടില്ല. അതിന്റെ പൊങ്കാല ഇപ്പോഴും തീര്‍ന്നിട്ടില്ല.

ഐസ്റ്റീനൊപ്പം

ഐസ്റ്റീനൊപ്പം

ഐന്‍സ്റ്റീന് സംശയങ്ങള്‍ തീര്‍ത്തുകൊടുത്തതും കുമ്മനം ആണെന്നാ ഇപ്പോ പറയുന്നത്.

എഡിസന്റെ കൂടേയും

എഡിസന്റെ കൂടേയും

എന്തിന് തോമസ് ആല്‍വ എഡിസണ്‍ ബള്‍ബ് കണ്ടുപിടിയ്ക്കുമ്പോള്‍ കുമ്മനംജി കൂടെ ഉണ്ടായിരുന്നത്രെ.

ചിരിച്ച് പോകില്ല

ചിരിച്ച് പോകില്ല

ഇതൊക്കെ കേട്ടാല്‍ ആരായാലും ചിരിച്ച് പോകില്ലേ

ദണ്ഡിയാത്രയില്‍ പോലും

ദണ്ഡിയാത്രയില്‍ പോലും

ദണ്ഡിയാത്രയില്‍ പോലും കുമ്മനംജി ഗാന്ധിജിയ്‌ക്കൊപ്പം ഉണ്ടായിരുന്നത്രെ

പിന്‍മാറിയില്ലായിരുന്നെങ്കില്‍

പിന്‍മാറിയില്ലായിരുന്നെങ്കില്‍

അന്ന് കുമ്മനം രാജശേഖരന്‍ പിന്‍മാറിയില്ലായിരുന്നെങ്കില്‍ നെഹ്‌റു പ്രധാനമന്ത്രി പോലും ആകില്ലായിരുന്നുവെന്ന്!

സ്വാതന്ത്ര്യം നേടിത്തന്നത്

സ്വാതന്ത്ര്യം നേടിത്തന്നത്

ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നേടിത്തന്നത് കുമ്മനംജി ആണെന്ന് പറയാതിരുന്നാല്‍ ഭാഗ്യം.

ചിത്രവും ഇറങ്ങി

ചിത്രവും ഇറങ്ങി

ഗാന്ധിജിയ്‌ക്കൊപ്പം കുമ്മനം രാജശേഖരന്‍.. ചിത്രകാരന്റെ ഭാവനയില്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+