സംഘികള്‍ക്കും സുഡാപ്പികള്‍ക്കും കലക്കന്‍ ട്രോളുകള്‍!!! ഹാദിയേയും വിടമാട്ടേന്‍... രാഹുലിനേയും!!!

 • Posted By: Desk
Subscribe to Oneindia Malayalam
cmsvideo
  ഹാദിയക്ക് മാത്രമല്ല സുഡാപ്പികള്‍ക്കും സംഘികള്‍ക്കും ട്രോള്‍ | Oneindia Malayalam

  ഏത് സാമൂഹ്യ വിഷയത്തിലും ഇടപെടുക എന്നതാണ് മല്ലു ട്രോളന്‍മാരുടെ ഒരു ലൈന്‍. അതിപ്പോള്‍ ഹാദിയ കേസ് ആണെങ്കിലും സോളാര്‍ കേസ് ആണെങ്കിലും അങ്ങനെ തന്നെ.

  'തന്തയെ വേണ്ടാത്ത മക്കളെ എന്തിന് തന്ത ചുമക്കണം?' ജോയ് മാത്യുവിന്റെ ചോദ്യം അശോകനോടാണോ?

  ഹാദിയ കേസില്‍ സുപ്രീം കോടതിയുടെ ഉത്തരവിനെ വളരെ പോസിറ്റീവ് ആയിട്ടാണ് ട്രോളന്‍മാരും എടുത്തിട്ടുള്ളത്. എന്നാല്‍ സംഘികളേയും സുഡാപ്പികളേയും വെറുതേ വിടാന്‍ അവര്‍ തയ്യാറല്ല.

  ഐസിസില്‍ ചേര്‍ത്താല്‍ എത്ര കിട്ടും? ഷെഫിന്‍ ജഹാന്റെ ചോദ്യമെന്ന് അശോകന്‍... തെളിവുകള്‍ വേറേയും?

  ഹാദിയ കേസ് ഇത്രയും വഷളാക്കിയത് മത, വര്‍ഗ്ഗീയ താത്പര്യമുള്ളവര്‍ ആണെന്നാണ് പരക്കെ ആക്ഷേപം. രാഹുല്‍ ഈശ്വറിനെ പോലുള്ളവരുടെ ഇടപെടലിനേയും ട്രോളന്‍മാര്‍ വെറുതേ വിടുന്നില്ല. എന്തായാലും ഹാദിയ കേസില്‍ സോഷ്യല്‍ മീഡിയ ആഘോഷം തുടരുകയാണ്.

  എന്താണ് പ്രധാന പ്രശ്‌നം?

  എന്താണ് പ്രധാന പ്രശ്‌നം?

  ഹാദിയ ആണോ കേരളം നേരിടുന്ന പ്രധാന പ്രശ്‌നം എന്നാണ് ട്രോളന്‍ ചോദിക്കുന്നത്. ഒരുഭാഗത്ത് ഹിന്ദുക്കളെ മൊത്തം സംഘികളാക്കാന്‍ നടക്കുന്ന ചിലരും മറുഭാഗത്ത് മുസ്ലീങ്ങളെ മൊത്തം സുഡാപ്പികളാക്കാന്‍ നടക്കുന്ന ചിലരും ആണ് യഥാര്‍ത്ഥ പ്രശ്‌നം!

  രണ്ട് പേര്‍ക്കും ഉണ്ട്!!

  രണ്ട് പേര്‍ക്കും ഉണ്ട്!!

  ഹാദിയയെ പിതാവിനൊപ്പം വിടുന്നില്ല എന്ന് കേട്ടപ്പോള്‍ ചിലര്‍ വല്ലാതെ സന്തോഷിച്ചു. അപ്പോഴല്ലെ അടുത്ത കാര്യം പുറത്ത് വന്നത്. ഷെഫിന്‍ ജഹാനൊപ്പവും വിട്ടില്ല.

  സുഡാപ്പി

  സുഡാപ്പി

  ഇതില്‍ കൂടുതല്‍ എന്ത് തെളിവാണ് വേണ്ടത്. ബാക്കിയെല്ലാ സംഭവങ്ങളുടേയും ഉത്തരവാദിത്തം അല്ലേ ഒറ്റയടിക്ക് അങ്ങ് ഏറ്റെടുത്തത്!

  സംഘി!!!

  സംഘി!!!

  സംഘികളുടെ കാര്യത്തിലും ഒരു വ്യത്യാസവും ഇല്ല. അത് മാത്രം അങ്ങ് നിഷേധിക്കും. ഇതില്‍ കൂടുതല്‍ എന്ത് തെളിവാണ് വേണ്ടത്!!!

  ഡീന്‍!!!

  ഡീന്‍!!!

  ഹാദിയയുടെ സംരക്ഷണം ഡീനിനാണ് എന്ന് പറഞ്ഞപ്പോള്‍ കൊങ്ങികള്‍ കരുതി ഡീന്‍ കുര്യാക്കോസ് ആണെന്ന്. സംഘികള്‍ കരുതി ദീന്‍ ദയാല്‍ ഉപാധ്യായക്ക് ആണെന്ന്... സുഡാപ്പികള്‍ കരുതി ദീനിന് ആണെന്ന്!

  ആരും ഇല്ലേ...

  ആരും ഇല്ലേ...

  കൂടെ ആരും ഇല്ല എന്ന് തോന്നുന്നവര്‍ക്കുള്ള ഉത്തമ പരിഹാരം ആണത്രെ ഈ മതം മാറല്‍. മതം മാറിക്കഴിഞ്ഞാല്‍ പിന്നെ ആളും ബഹളും ഒക്കെ ആയിക്കോളും. ചെലവ് വരെ സര്‍ക്കാര്‍ വഹിക്കുമെന്ന്!

  ബോംബെ മുംബൈ

  ബോംബെ മുംബൈ

  രാഹുല്‍ ഈശ്വറിന്റെ കാര്യമാണ് കഷ്ടം. അഖില എന്നോ ഹാദിയ എന്നോ പറയില്ല. അഖില ഹാദിയ എന്നേ പറയൂ. അപ്പോള്‍ പിന്നെ മുംബൈ എന്ന് മാത്രം പറയില്ലായിരിക്കും... ബോംബെ മുംബൈ എന്നായിരിക്കും പറയുന്നത്!

  മധ്യ നിലപാട്!!!

  മധ്യ നിലപാട്!!!

  തീവ്ര ഹിന്ദുത്വവും വേണ്ട തീവ്ര ഇസ്ലാമും വേണ്ട എന്നാണല്ലോ രാഹുല്‍ ഈശ്വറിന്റെ പക്ഷം. കോടതിയും ആ മധ്യ നിലപാടില്‍ ആണെന്ന് തോന്നുന്നു. അച്ഛന്റെ കൂടേയും വിട്ടില്ല, ഭര്‍ത്താവിന്റെ കൂടേയും വിട്ടില്ല!

  ഒരേ ശബ്ദം

  ഒരേ ശബ്ദം

  ഇതിപ്പോള്‍ രണ്ട് പേര്‍ക്കും ഒരേ ശബ്ദം പോലെ ഉണ്ടല്ലോ... ആദ്യം എന്‍ഐഎ പറയും പിന്നെ അശോകന്‍ ആവര്‍ത്തിക്കും. അല്ലെങ്കില്‍ ആദ്യം അശോകന്‍, പിന്നെ എന്‍ഐഎ!

   പുതിയ വാക്ക് കിട്ടി

  പുതിയ വാക്ക് കിട്ടി

  ഇത്രയും കാലം സുഡാപ്പികളും സംഘികളും ആയിരുന്നു മുന്നില്‍ നിന്ന് നയിച്ചിരുന്നത്. സുപ്രീം കോടതിയില്‍ എത്തിയപ്പോള്‍ കളിമാറി. പുതിയൊരു പേരും കിട്ടി!

  രാഹുല്‍ ഈശ്വറിന് കൂട്ട്!!!

  രാഹുല്‍ ഈശ്വറിന് കൂട്ട്!!!

  മധ്യത്തില്‍ നിര്‍ത്തി രാഹുല്‍ ഈശ്വറിന് ഒരു കൂട്ടായി നിര്‍ത്തിക്കൂടെ എന്ന്... ചോദിക്കുന്നത് കേരള, തമിഴ്‌നാട് സംസ്ഥാന സര്‍ക്കാരുകള്‍ ആണോ എന്നൊരു സംശയം!

  പണി പാളിയോ

  പണി പാളിയോ

  ഹാദിയയുടെ സംരക്ഷണത്തിന്റെ ഉത്തരവാദിത്തം മെഡിക്കല്‍ കോളേജ് ഡീനന് ആണല്ലോ കോടതി നല്‍കിയത്. അത് മുഴുവന്‍ കേള്‍ക്കാതെ ഡീന്‍ എന്ന് മാത്രം കേട്ട ഡീന്‍ കുര്യാക്കോസ്!!!

  അത് മതിയല്ലേ...

  അത് മതിയല്ലേ...

  ഭര്‍ത്താവിനൊപ്പം പോയാല്‍ മതി എന്നായിരുന്നല്ലോ ഹാദിയ പറഞ്ഞത്. അപ്പോഴല്ലേ കോടതി ഇങ്ങനെ പറഞ്ഞത് കോടതി പറഞ്ഞാല്‍ പിന്നെ വേറെ എന്ത് പറയാന്‍!

  രണ്ടും ഒരേ ടീം!!!

  രണ്ടും ഒരേ ടീം!!!

  ഹാദിയയുടെ മനുഷ്യാവകാശത്തിന് വേണ്ടി പൊരുതുന്ന സുഡുക്കള്‍. മകളെ തീവ്രവാദിയില്‍ നിന്ന് രക്ഷിക്കാന്‍ ശ്രമിക്കുന്ന പിതാവിനൊപ്പം നില്‍ക്കുന്ന സംഘികള്‍!!! എന്തൊരു മനുഷ്യത്വം.... പക്ഷേ രണ്ട് ടീംസും ആത്യന്തികമായി ഒന്നാണത്രെ!

  ജനം ടിവിയ്ക്കും

  ജനം ടിവിയ്ക്കും

  ബാക്കി എല്ലാവര്‍ക്കും ഹാദിയ കേസ് ആണ്. എന്നാല്‍ ജനം ടിവിയ്ക്ക് മാത്രം അത് അഖില കേസ്!!! എന്താല്ലേ...

  രണ്ട് പേര്‍ക്കും

  രണ്ട് പേര്‍ക്കും

  ഒടുക്കം രണ്ട് പേര്‍ക്കും പണികിട്ടിയ മട്ടായി. ഏതാണ് ആ രണ്ട് പേര്‍ എന്ന് പ്രത്യേകം പറയേണ്ട കാര്യമില്ലല്ലോ അല്ലേ...

  ദീന്‍ എന്നാകും!!!

  ദീന്‍ എന്നാകും!!!

  ഹാദിയക്ക് വേണ്ടി നോമ്പ് നോല്‍ക്കാന്‍ പോലും ചിലര്‍ ആഹ്വാനം ചെയ്തിരുന്നു. ഒടുവില്‍ സംരക്ഷണം ഡീനിന്!!! ചിലപ്പോള്‍ ദീന്‍ എന്നായിരിക്കുമോ കോടതി ഉദ്ദേശിച്ചത്!!!

  ഇങ്ങനേയും പറയും

  ഇങ്ങനേയും പറയും

  ഇംഗ്ലീഷില്‍ എഴുതിയാല്‍ ചിലപ്പോള്‍ ഡീനിനെ ദീന്‍ എന്നും വായിക്കാം. അതിപ്പോള്‍ വായിക്കുന്നവരുടെ ഇഷ്ടം എന്നല്ലാതെ എന്ത് പറയാന്‍...

  അതാണ് രാഹുല്‍!!!

  അതാണ് രാഹുല്‍!!!

  ഇത്രയും കാലം രാഹുല്‍ ഈശ്വറിന്റെ മധ്യ നിലപാടിനെ ട്രോളുകയായിരുന്നില്ലേ... ഇപ്പോള്‍ കണ്ടോ, സുപ്രീം കോടതിക്ക് പോലും രാഹുല്‍ ഈശ്വറിന്റെ മധ്യ നിലപാടാണ്!!!

  സൂക്ഷിക്കണം

  സൂക്ഷിക്കണം

  ഡീന്‍ എന്നത് കൊണ്ട് ഉദ്ദേശിച്ചത് ഡീന്‍ കുര്യാക്കോസ് ആണ് എന്നെങ്ങാനും ആരെങ്കിലും തെറ്റിദ്ധരിക്കുമോ? എങ്കില്‍ ഡീന്‍ കുര്യാക്കോസ് ഒന്ന് സൂക്ഷിക്കുന്നത് നല്ലതായിരിക്കും!

  ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

  English summary
  Social Media trolls on Hadiya Case developments

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്