Get Updates
Get notified of breaking news, exclusive insights, and must-see stories!

തീരുമ്പോ തീരുമ്പോ കേസെടുക്കാന്‍ സുരേന്ദ്രനെന്താ കുപ്പീന്ന് ഇറങ്ങിവന്ന ഭൂതമോ!!! ട്രോളോട് ട്രോളുകൾ

Social Media trolls on K Surendran facing case after case in sabarimala issue. ശബരിമല വിഷയത്തില്‍ കേസിന് പിറകേ കേസുകള്‍... കെ സുരേന്ദ്രന് സോഷ്യല്‍ മീഡിയയില്‍ ട്രോളുകള്‍

കെ സുരേന്ദ്രന്‍ ബിജെപിയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ്. ശബരിമല സമരത്തെ മുന്നില്‍ നിന്ന് നയിച്ച ആളാണ്. പക്ഷേ, സുരേന്ദ്രന്‍ മാത്രം ആയിരുന്നില്ല സമരം നയിച്ചത്. എന്നാല്‍ കേസ് മൊത്തം കെ സുരേന്ദ്രന്റെ പേരില്‍.

ഒരു കേസില്‍ ജാമ്യം കിട്ടുമ്പോഴേക്കും അടുത്ത് കേസ് വരും. അത് കഴിയുമ്പോള്‍ അടുത്തത്. പഴയ കേസുകള്‍ എല്ലാം ഇപ്പോള്‍ കുത്തിപ്പൊക്കിക്കൊണ്ടിരിക്കുകയാണ്. ഒരു കേസ് തിരുവനന്തപുരത്തെങ്കില്‍ അടുത്തത് കൊട്ടാരക്കരയില്‍ ആയിരിക്കും. അടുത്തത് കോഴിക്കോടും.

തീരുമ്പോ തീരുമ്പോ ഇങ്ങനെ കേസ് എടുത്ത് അകത്തിടാന്‍ കെ സുരേന്ദ്രന്‍ എന്താ കുപ്പിയില്‍ നിന്ന് ഇറങ്ങിവന്ന ഭൂതമാണോ എന്നാണ് ഇപ്പോള്‍ ട്രോളന്‍മാര്‍ വരെ ചോദിക്കുന്നത്. സ്വന്തം പാര്‍ട്ടിക്കാര്‍ക്കാണെങ്കില്‍ ഇക്കാര്യത്തില്‍ വലിയ താത്പര്യവും ഇല്ലാത്ത മട്ടാണ്!!!

ഇതാണ് അവസ്ഥ

ഇതാണ് അവസ്ഥ

ഒരു കേസില്‍ ജാമ്യം എടുത്ത് വരുമ്പോഴേക്കും അടുത്ത കേസില്‍ അറസ്റ്റുണ്ടാവും. അങ്ങനെയങ്ങനെ കേസൊക്കെ തീര്‍ന്നെന്ന് വിചാരിക്കുമ്പോള്‍ പഴയൊരു കേസ് വേറേയും വരും. ഇതാണ് സുരേന്ദ്രന്റെ അവസ്ഥ!

അപ്രതീക്ഷിത അടി

അപ്രതീക്ഷിത അടി

കോടതിയില്‍ നിന്ന് ജാമ്യവും കിട്ടി സന്തോഷത്തോടെ ഇറങ്ങാം എന്ന് വിചാരിച്ച് നില്‍ക്കും. അപ്പോള്‍ വരും പോലീസിന്റെ അപ്രതീക്ഷിത അടി

കുപ്പീന്ന് വന്ന ഭൂതമോ

കുപ്പീന്ന് വന്ന ഭൂതമോ

ഓരോന്നോരോന്നായി കേസിങ്ങനെ വരികയല്ലേ... സുരേന്ദ്രന്‍ വരെ ചോദിച്ച് പോകും- താനെന്താ കുപ്പീന്ന് ഇറങ്ങി വന്ന ഭൂതമോ മറ്റോ ആണെന്ന്!

അതിന്റെ ഒരു കുറവേയുള്ളൂ...

അതിന്റെ ഒരു കുറവേയുള്ളൂ...

ഇനിയിപ്പോള്‍ ആ സുകുമാരക്കുറിപ്പിന്റെ കേസ് കൂടി അങ്ങ് തലയില്‍ കെട്ടിവച്ചാല്‍ മതി. കേസ് എന്ന് കേള്‍ക്കുമ്പോഴേ പേടിയാകുന്ന അവസ്ഥയായിട്ടുണ്ട്!

ഓഫീസ് മാറിപ്പോയോ...

ഓഫീസ് മാറിപ്പോയോ...

ദീര്‍ഘനാളത്തെ ജയില്‍ വാസം ഒക്കെ കഴിഞ്ഞ് ഒന്ന് ഓഫീസില്‍ തിരിച്ചെത്തിയതാണ്. അപ്പോഴതാ വായില്‍ തെറിയും നെറ്റിയില്‍ കുറിയും ആയി ഒരാള്‍ നില്‍ക്കുന്നു... !

ആ കുഞ്ഞനന്തനെ ഓര്‍ക്കുമ്പോള്‍

ആ കുഞ്ഞനന്തനെ ഓര്‍ക്കുമ്പോള്‍

സംഗതി ഒരു ബന്ധവും ഇല്ലാത്ത കാര്യമാണ്. ശിക്ഷിക്കപ്പെട്ടാല്‍ മാത്രമല്ലേ പരോള്‍ കിട്ടൂ... എന്തായാലും അതൊക്കെ ആലോചിക്കുമ്പോള്‍ ആണ് ഒരു വിഷമം!

താമര കത്തിത്തീരുമോ

താമര കത്തിത്തീരുമോ

ഇങ്ങനെ ജയില്‍ ഇട്ടാല്‍ ആര്‍ക്കായാലും കിളിപോകും!!! ഇനിയിപ്പോള്‍ താനില്ലാത്തതുകൊണ്ട് താമര മുഴുവന്‍ കത്തിത്തീരുമെന്നെങ്ങാനും സുരേന്ദ്രന്‍ പറഞ്ഞാലും അത്ഭുതപ്പെടാനില്ല!

സുരേന്ദ്രന്‍ ജാമ്യ വാര്‍ത്തകള്‍

സുരേന്ദ്രന്‍ ജാമ്യ വാര്‍ത്തകള്‍

ഇനിയിപ്പോള്‍ സുരേന്ദ്രന്‍ ജാമ്യ വാര്‍ത്തകള്‍ എന്ന പേരില്‍ ഒരു പ്രത്യേക വാര്‍ത്താ ബുള്ളറ്റിന്‍ തുടങ്ങിയാലും കുഴപ്പമില്ല. അങ്ങനെയാണല്ലോ വാര്‍ത്തകള്‍!

തീരുമ്പോള്‍ തീരുമ്പോള്‍

തീരുമ്പോള്‍ തീരുമ്പോള്‍

പെട്ടെന്ന് ജാമ്യം എടുത്താല്‍ അടുത്ത വാറണ്ട് ഉടന്‍ തരാമെന്ന്... തീരുമ്പോള്‍ തീരുമ്പോള്‍ വാറണ്ട് തരാന്‍ ഇനി വല്ല ലഷ്‌കര്‍ ഭീകരന്‍ വല്ലതും ആണോ!

പിന്നെന്തിനാ സാര്‍ ജാമ്യം...

പിന്നെന്തിനാ സാര്‍ ജാമ്യം...

ഓരോ കേസും കോടതിയില്‍ എത്തുമ്പോള്‍ ഒരു പ്രതീക്ഷയാണ്. കോടതിയാണെങ്കില്‍ ജാമ്യവും കൊടുക്കുന്നുണ്ട്. പക്ഷേ, ബാക്കി കേസുകളില്‍ അകത്ത് കിടക്കണം എന്ന് പറഞ്ഞാല്‍ പിന്നെ എന്ത് ചോദിക്കും!

ഇത്രയേ ഉള്ളൂ...

ഇത്രയേ ഉള്ളൂ...

ഇതാണത്രെ കെ സുരേന്ദ്രന്റെ ഇപ്പോഴത്തെ അവസ്ഥ! ജയിലില്‍ കിടക്കുന്നു, ജാമ്യത്തിന് അപേക്ഷിക്കുന്നു, ജാമ്യം കിട്ടുന്നു, അടുത്ത കേസില്‍ വീണ്ടും ജയിലില്‍ ഇടുന്നു!

ചത്തിട്ടില്ലാന്ന് പറഞ്ഞേക്ക്...

ചത്തിട്ടില്ലാന്ന് പറഞ്ഞേക്ക്...

ശശികലയെ ഒന്ന് അറസ്റ്റ് ചെയ്ത്, പിന്നെ ജാമ്യത്തില്‍ വിട്ടു. അതിന്റെ പേരില്‍ കേരളത്തില്‍ ഹര്‍ത്താല്‍ നടത്തിയ ആളുകളാണ്. സുരേന്ദ്രനാണെങ്കില്‍ പിന്നെ ജയിലില്‍ നിന്ന് ഇറങ്ങിയിട്ടില്ല. എന്നിട്ടാണ് കാണാന്‍ വരുന്നത്!

നിലത്തിറങ്ങില്ലേ...

നിലത്തിറങ്ങില്ലേ...

ഇതിപ്പോള്‍ ബാഡ്മിന്റണ്‍ കളി പോലെ ആയിപ്പോയല്ലോ കാര്യങ്ങള്‍. ആരെങ്കിലും ഒരാളുടെ കൈയ്യില്‍ നിന്ന് താഴെ പോയാലല്ലേ ഒരു ഗ്യാപ്പ് കിട്ടൂ!

അയ്യപ്പന് വേണ്ടി ജയിലില്‍ കിടക്കാന്‍

അയ്യപ്പന് വേണ്ടി ജയിലില്‍ കിടക്കാന്‍

അയ്യപ്പന് വേണ്ടി ജീവിതകാലം മുഴുവന്‍ വേണമെങ്കില്‍ ജയിലില്‍ കിടക്കും എന്നൊക്കെ പറഞ്ഞ ആളാണ് കെ സുരേന്ദ്രന്‍. പിന്നെ എന്തിനാണോ ആവോ ഓരോ കേസിലും ഇങ്ഹനെ ജാമ്യത്തിന് അപേക്ഷിക്കുന്നത്!

സുരേന്ദ്രന്റെ പ്രത്യേകത

സുരേന്ദ്രന്റെ പ്രത്യേകത

സാധാരണ ജയില്‍ പുള്ളികളെ പോലെ അല്ലത്രെ കെ സുരേന്ദ്രന്‍. അദ്ദേഹത്തിന് ഒരു പ്രത്യേകതയുണ്ട്. ജാമ്യം കിട്ടിയാലും സുരേന്ദ്രന്‍ ജയിലില്‍ തന്നെ ആയിരിക്കും!

ഒറ്റ കേസ് ആക്കമോ...

ഒറ്റ കേസ് ആക്കമോ...

ഓരോ ദിവസവും ഓരോ പുതിയ കേസ്. അതിലൊക്കെ റിമാന്‍ഡും. ഇതെല്ലാം കൂടി ഒരൊറ്റ കേസ് ആക്കിത്തരാന്‍ പറ്റുമോ എന്ന് ചോദിക്കേണ്ട അവസ്ഥയായിട്ടുണ്ട്!

മഞ്ചേശ്വരത്ത്...

മഞ്ചേശ്വരത്ത്...

മഞ്ചേശ്വരത്ത് എന്തായാലും ഒരു ഉപതിരഞ്ഞെടുപ്പ് നടക്കും. പക്ഷേ, സുരേന്ദ്രന്‍ ഇങ്ങനെ ജയിലില്‍ കിടന്നാല്‍ എന്തായിരിക്കും സംഭവിക്കുക!

തൂക്കിക്കൊന്നോ എന്നറിയാനാണോ

തൂക്കിക്കൊന്നോ എന്നറിയാനാണോ

പാര്‍ട്ടി അധ്യക്ഷന്റെ അഹ്വാനം കേട്ടിട്ടാണല്ലോ ഈ സമരത്തിനൊക്കെ ഇറങ്ങിത്തിരിച്ചത്. എന്നിട്ട് ഒന്ന് തിരിഞ്ഞ് നോക്കുന്നുണ്ടോ എന്ന് അണികള്‍ വരെ ചോദിച്ച് തുടങ്ങിയിട്ടുണ്ടത്രെ!

ഓരോ സമരമുറകള്‍

ഓരോ സമരമുറകള്‍

അത് പിന്നെ ഓരോരുത്തര്‍ക്കും ഓരോ സമരമുറകള്‍ ഇല്ലേ... സുരേന്ദ്രനും ഗാന്ധിജിയ്ക്കും ഒക്കെ ജയിലില്‍ കിടന്ന് പോരാടുന്നതാണത്രെ ഇഷ്ടം!!!

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+