കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജാമ്യം കിട്ടിയിട്ടും സുരേന്ദ്രനെ വെറുതേ വിടാതെ ട്രോളന്‍മാര്‍!!! 'കേസു രേന്ദ്രന്‍' ഇനി എങ്ങനെ പോകും!

Google Oneindia Malayalam News

21 ദിവസത്തെ ജയില്‍ വാസത്തിന് ശേഷം ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് ഹൈക്കോടതി ജാമ്യം അനുവദിച്ചിരിക്കുകയാണ്. ഒന്നിന് പിറകേ ഒന്നായി സുരേന്ദ്രന് എതിരെ കേസുകള്‍ വന്നപ്പോള്‍ ആയിരുന്നു ട്രോളന്‍മാര്‍ സുരേന്ദ്രന്റെ പേര് 'കേസു രേന്ദ്രന്‍' എന്ന് പരിഷ്‌കരിച്ചത്.

ഇപ്പോള്‍ ജാമ്യം കിട്ടിയപ്പോഴും സുരേന്ദ്രനെ വെറുതേ വിടാന്‍ ട്രോളന്‍മാര്‍ ഒരുക്കമല്ലെന്ന് തോന്നുന്നു. പത്തനംതിട്ട ജില്ലയില്‍ കാല് കുത്തരുതെന്ന് പറഞ്ഞ സ്ഥിതിയ്ക്ക് സുരേന്ദ്രന്‍ എങ്ങനെ തിരുവനന്തപുരത്തേക്ക് പോകും എന്നൊക്കെയാണ് ട്രോളന്‍മാരുടെ സംശയം.

പുറത്തിറങ്ങിയ സുരേന്ദ്രനെ കാത്തിരിക്കുന്നത് സെക്രട്ടേറിയറ്റ് പടിക്കലില്‍ എഎന്‍ രാധാകൃഷ്ണന്‍ നടത്തുന്ന നിരാഹാര സമരത്തിന്റെ ബാക്കിയാണെന്ന് വരെ കണ്ടെത്തുന്നുണ്ട് ട്രോളന്‍മാര്‍!

മാപ്പില്ലാതെ

മാപ്പില്ലാതെ

മാപ്പ് പറഞ്ഞ് തടിയൂരുകയാണ് ബിജെപിക്കാരുടെ സ്ഥിരം പരിപാടി എന്നൊരു ആക്ഷേപം ഉണ്ടല്ലോ... പക്ഷേ, കെ സുരേന്ദ്രന്‍ ആരാ ആള്!!! ഒരു മാപ്പ് പോലും പറയാതെ ജാമ്യം എടുത്തില്ലേ!

 പിന്നെന്തിനാ...

പിന്നെന്തിനാ...

ജാമ്യത്തിലിറങ്ങിയിട്ട് വേണം ശബരിമല സമരം ഒന്ന് കത്തിക്കാന്‍ എന്നൊക്കെ വിചാരിച്ചിരിക്കുകയായിരുന്നു. അപ്പോഴല്ലേ കോടതി ഇങ്ങനെ ഒരു ഉപാധിവച്ചത്!

ആദ്യം ചെയ്യേണ്ടത്

ആദ്യം ചെയ്യേണ്ടത്

41 ദിവസം കഠിന വ്രതം എടുത്തിട്ട് പോലും സുരേന്ദ്രന്റെ താടിയും മീശയും ജനം കണ്ടിട്ടില്ല. പക്ഷേ, 21 ദിവസം ജയിലില്‍ കിടന്നപ്പോള്‍ അങ്ങനെ അല്ലത്രെ. ജയിലില്‍ നിന്ന് ഇറങ്ങിയാല്‍ ആദ്യം എങ്ങോട്ടായിരിക്കും പോവുക!

അതുകൂടിയേ വേണ്ടൂ

അതുകൂടിയേ വേണ്ടൂ

ഒരു വിധത്തില്‍ ജാമ്യം നേടി പുറത്തിറങ്ങിയതാണ്. ഇനി എഎന്‍ രാധാകൃഷ്ണന് പകരം നിരാഹാരം കിടക്കാന്‍ കൂടി ആവശ്യപ്പെടരുത്!

ഇങ്ങനെ നില്‍ക്കാം

ഇങ്ങനെ നില്‍ക്കാം

ജാമ്യം ഒക്കെ കിട്ടി പുറത്തിറങ്ങി. പക്ഷേ, കെട്ട് നിറച്ച നെയ്‌ത്തേങ്ങ എന്ത് ചെയ്യും എന്നാണ്. പത്തനംതിട്ടയ്ക്ക് പുറത്ത് നിന്ന് ഇങ്ങനെ നോക്കിയതുകൊണ്ട് കാര്യമൊന്നും ഇല്ലല്ലോ...

ആട്ട് കിട്ടും

ആട്ട് കിട്ടും

ഇത്രയും ദിവസം ജയിലില്‍ കിടന്ന് പുറത്തിറങ്ങി വന്ന ഉടന്‍ തന്നെ ഇങ്ങനെ ഒരു ആവശ്യം ഉന്നയിച്ചാല്‍ പിന്നെ എന്ത് ചെയ്യും?

കാല് കുത്തിയാല്‍

കാല് കുത്തിയാല്‍

മഹേഷിന്റെ പ്രതികാരത്തില്‍ ചാച്ചന്‍ പറഞ്ഞതുപോലെ ആണത്രെ ഏതാണ്ട് കോടതിയും പറഞ്ഞത്. പത്തനംതിട്ട ജില്ലയില്‍ കാല് കുത്തിപ്പോകരുത്!

പുസ്തകം ഇറക്കാം..

പുസ്തകം ഇറക്കാം..

ജാമ്യം കിട്ടാന്‍ അത്രയും പാട് പെട്ടതല്ലേ.... കുറച്ച് കാലം കഴിഞ്ഞാല്‍ എന്റെ ജാമ്യാന്വേഷണ പരീക്ഷണങ്ങള്‍ എന്നും പറഞ്ഞ് ഒരു പുസ്തകം തന്നെ ഇറക്കാം.

ഒറിജിനല്‍ ജഡ്ജി

ഒറിജിനല്‍ ജഡ്ജി

സാധാരണ കോടതി വിധി പ്രഖ്യാപിച്ചാല്‍ പിന്നെ ജഡ്ജിയുടെ രാഷ്ട്രീയം തിരയലാണ് സ്ഥിരം പണി. ഇത്തവണ ഒറിജിനല്‍ ആണത്രെ

ഇതാണോ സ്ഥിതി

ഇതാണോ സ്ഥിതി

സുരേന്ദ്രന്‍ ജയിയില്‍ ആയപ്പോള്‍ പാര്‍ട്ടി അധ്യക്ഷന്‍ ഉള്‍പ്പെടെ ആരും തിരിഞ്ഞ് നോക്കിയിരുന്നില്ല എന്നൊരു പരാതിയുണ്ടായിരുന്നു. പുറത്തിറങ്ങിയപ്പോള്‍ ഇങ്ങനെയെങ്ങാനും....!

അതും പത്തനംതിട്ടയില്‍

അതും പത്തനംതിട്ടയില്‍

എന്തായാലും കുറേ ദിവസം ജയിലില്‍ കിടന്നതല്ലേ... പുറത്തിറങ്ങുമ്പോള്‍ ഒരു ട്രിപ്പ് ഒക്കെ പ്ലാന്‍ ചെയ്ത് വച്ചതായിരുന്നു. പക്ഷേ, അതും പത്തനംതിട്ട ജില്ലയില്‍ ആയിപ്പേയല്ലോ!

ആലപ്പുഴ വഴിയുണ്ടോ!!!

ആലപ്പുഴ വഴിയുണ്ടോ!!!

ഇനിയിപ്പോള്‍ കെ സുരേന്ദ്രന്‍ തിരുവനന്തപുരത്തേക്ക് തീവണ്ടിയില്‍ പോകാനും ഇത്തിരി വിഷമിക്കും. കോട്ടയം വഴി പോകുന്ന വണ്ടികളൊക്കെ പത്തനംതിട്ട ജില്ല സ്പര്‍ശിക്കുമല്ലോ!

ചരിത്രം!!!

ചരിത്രം!!!

മാപ്പെഴുതിക്കൊടുക്കാതെ 21 ദിവസം ജയിലില്‍ കിടന്ന ആദ്യത്തെ സംഘി എന്ന റെക്കോര്‍ഡ് ആണത്രെ കെ സുരേന്ദ്രന്‍ സ്വന്തമാക്കിയത്!

കാത്തിരുന്നല്ലേ പറ്റൂ

കാത്തിരുന്നല്ലേ പറ്റൂ

ചെങ്ങന്നൂര്‍ വഴി എത്ര ട്രെയിന്‍ ഉണ്ടായിട്ട് എന്താണ് കാര്യം. ആലപ്പുഴ വഴിയല്ലേ പോകാന്‍ പറ്റൂ! എന്ത് ചെയ്യാന്‍!

 കാല് കുത്തില്ല

കാല് കുത്തില്ല

പത്തനംതിട്ട ജില്ലയില്‍ കാല് കുത്താന്‍ പാടില്ല എന്നല്ലേ ഉള്ളൂ. കൈ കുത്തി പോകുന്നത്‌കൊണ്ട് കുഴപ്പം ഒന്നും ഇല്ലല്ലോ എന്ന്!

യുദ്ധമുറകള്‍ വെറുതേയായി

യുദ്ധമുറകള്‍ വെറുതേയായി

ജാമ്യം കിട്ടിയപ്പോള്‍ പുതിയ യുദ്ധമുറകളുമായി ഇറങ്ങാം എന്നൊക്കെ കരുതിയതായിരുന്നു. പക്ഷേ, പത്തനംതിട്ട ജില്ലയില്‍ പ്രവേശിക്കരുത് എന്ന് പറഞ്ഞതോടെ എല്ലാം തീര്‍ന്നു!

എത്ര ജില്ല

എത്ര ജില്ല

കേരളത്തില്‍ എത്ര ജില്ലകള്‍ ഉണ്ട്? 14 എന്നായിരിക്കും എല്ലാവരുടേയും ഉത്തരം. എന്നാല്‍ കെ സുരേന്ദ്രനെ സംബന്ധിച്ച് 13 ജില്ലകളേ കാണൂവത്രെ!

 സംഗതി സിംപിളാണ്

സംഗതി സിംപിളാണ്

പത്തനംതിട്ട ജില്ലയില്‍ കാല് കുത്തരുത് എന്നല്ലേ ഉള്ളൂ. ഇതുപോലെ ഡോളിയില്‍ പോയാല്‍ കുഴപ്പമില്ലല്ലോ എന്ന്!

സന്തോഷം കൊണ്ടാ

സന്തോഷം കൊണ്ടാ

കെ സുരേന്ദ്രന് ജാമ്യം കിട്ടിയപ്പോള്‍ സംഘമിത്രങ്ങള്‍ കരയുകയാണത്രെ. ആദ്യമായിട്ട് ഒരാള്‍ക്ക് മാപ്പ് എഴുതിക്കൊടുക്കാതെ ജാമ്യം കിട്ടിയതിലുള്ള സന്തോഷം കൊണ്ടാണെന്ന്!

സൈലന്റ്

സൈലന്റ്

ഇതിപ്പോള്‍ കട്ടപ്പനയിലെ ഹൃത്വിക് റോഷനില്‍ സലീം കുമാര്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങിയത് പോലെ ആണത്രെ!

കാത്തിരിപ്പ്

കാത്തിരിപ്പ്

എന്തായാലും ട്രോളന്‍മാര്‍ വലിയ കാത്തിരിപ്പിലാണ്. അത് എന്തിനാണെന്നല്ലേ... കെ സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ് കാണാനാണെന്ന്!

English summary
Social Media trolls on K Surendran's bail
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X