കണ്ണന്താനം എത്തി... ട്രോളന്‍മാരുടെ പ്രതീക്ഷ വെറുതേയായില്ല; ശബരിമലയിലെ തള്ളന്താനം ട്രോളുകള്‍ ഹിറ്റ്
ശബരിമല സന്ദര്‍ശനത്തിന് കേന്ദ്ര മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം എത്തുന്നു എന്ന് കേട്ടത് മുതല്‍ ട്രോളന്‍മാര്‍ പ്രതീക്ഷയില്‍ ആയിരുന്നു. ട്രോളന്‍മാരുടെ കണ്‍കണ്ട ദൈവങ്ങളില്‍ ഒരാളാണല്ലോ കണ്ണന്താനം. അദ്ദേഹം പറയുന്നത് പലതും 'തള്ളാണ്' എന്നാണ് ട്രോളന്‍മാര്‍ പറയുന്നത്. അങ്ങനെ അദ്ദേഹത്തിന് തള്ളന്താനം എന്നൊരു പേരും ഇട്ടുകൊടുത്തിട്ടുണ്ട്.
ഇത്തവണ ശബരിമല സന്ദര്‍ശനത്തിന് എത്തിയപ്പോഴും കണ്ണന്താനും ട്രോളന്‍മാരുടെ പ്രതീക്ഷ കെടുത്തിയില്ല. വാഹനം വഴിയില്‍ നിന്നുപോയപ്പോള്‍ അദ്ദേഹം ഇറങ്ങി തള്ളിയത് പോലും ട്രോള്‍ ആയി മാറി.
ശുചിമുറികളെ കുറിച്ച് അദ്ദേഹം പറഞ്ഞില്ലെങ്കില്‍ അതൊരു വിമര്‍ശനം ആയേനെ. പെട്രോള്‍ വില കൂട്ടുന്നത് കക്കൂസ് ഉണ്ടാക്കാന്‍ ആണെന്ന് പറഞ്ഞ ആളല്ലേ... അക്കാര്യത്തിലും അദ്ദേഹം ട്രോളന്‍മാരുടെ പ്രതീക്ഷ കാത്തു! കഴിഞ്ഞ ദിവസം ശബരിമലയില്‍ ഉണ്ടായ കാര്യങ്ങളേയും ട്രോളന്‍മാര്‍ വെറുതേ വിട്ടിട്ടില്ല.

എന്തിന് വേണ്ടി?
ആചാരം സംരക്ഷിക്കാന്‍ വേണ്ടിയാണ് സമരം എന്നാണ് പറഞ്ഞിരുന്നത്. അതും ഭരണഘടനാ ബഞ്ചിന്റെ വിധിയെ തള്ളിക്കൊണ്ട്. ഇപ്പോഴിതാ ഭരണഘടനയേയും മൗലികാവകാശങ്ങളേയും സംരക്ഷിക്കാന്‍ വേണ്ടിയും സമരം ചെയ്യുന്നുണ്ട്.

വല്ലാത്ത തരം സംരക്ഷണം
ആചാര സംരക്ഷണം എന്നൊക്കെ ആണ് പറയുന്നത്. സന്നിധാനത്ത് രക്തവും മൂത്രവും വീഴ്ത്താന്‍ പ്ലാന്‍ ചെയ്യുക, ഭക്തയുടെ തലയില്‍ നെയ്‌ത്തേങ്ങ അടിക്കാന്‍ നോക്കുക, അയ്യപ്പനെ ഉറക്കിയ ശേഷം ശരണം വിളിക്കുക... ഇതൊക്കെയാണ് പരിപാടി!

നടയടച്ചാല്‍....
നട അടച്ചാല്‍ പിന്നെ ശരണം വിളി പാടില്ലെന്നാണ്. പക്ഷേ, സംഘികള്‍ക്ക് ചെയ്യാം. ചോദ്യം ചെയ്യാന്‍ പാടില്ലെന്ന് മാത്രം!

വെടിപ്പായിട്ട് ചെയ്യും!!!
നല്ല വെടിപ്പായിട്ട് ആചാരങ്ങളൊക്കെ ലംഘിക്കു. ഇരുമുടിക്കെട്ടില്ല്ാതെ പതിനെട്ടാം പടി വരെ കയറും. എന്നിട്ടും ആചാരസംരക്ഷകര്‍ എന്ന വിളിയാണ് ബാക്കി!

സമാധാനന്തരീക്ഷം
ഇത്രയും സാമാധാനന്തരീക്ഷം ഉള്ള സ്ഥലത്ത് എന്തിനാണ് പോലീസിനെ വിന്യസിക്കുന്നത് എന്നാണ് കണ്ണന്താനംജിയുടെ ചോദ്യം. നല്ല സമാധാനാന്തരീക്ഷം തന്നെ!

വല്ലാത്ത തള്ളായിപ്പോയി...
കണ്ണന്താനത്തെ ഇറക്കി തള്ളി മറിക്കാം എന്നാണ് വിചാരിച്ചത്. പക്ഷേ, അത് ഇതുപോലെ കാര്‍ തള്ളുന്ന പരിപാടിയാകും എന്ന് ബിജെപിക്കാര്‍ പോലും പ്രതീക്ഷിച്ചില്ലത്രെ!

കക്കൂസ്...
കക്കൂസും ശുചിമുറിയും ഒന്നും ഇല്ലെന്നാണ് എത്തിയ ഉടനെ കണ്ണന്താനം പറഞ്ഞത്. ആര് പറഞ്ഞു എന്ന് പോലും ചിലര്‍ കേട്ടില്ല... ആ ഡയലോഗ് കേട്ടപ്പോഴേ ഉറപ്പിച്ചത്രെ!

റെക്കോര്‍ഡ് തിരുത്തല്‍
പണ്ട് 32 മിനിട്ടുകൊണ്ട് പമ്പയില്‍ നിന്ന് സന്നിധാനത്ത് എത്തിയ ആളാണ് കണ്ണന്താനം ജി! അപ്പോള്‍ പിന്നെ ഇത്തവണ റെക്കോര്‍ഡ് തകര്‍ക്കണ്ടേ!

ട്രോളന്റെ അവസ്ഥ
പാവം ട്രോളന്റെ കാര്യം ആണ് കഷ്ടം. ശബരിമലയില്‍ ശശികല എത്തുന്നു, കണ്ണന്താനം എത്തുന്നു, പിന്നെ പതിവ് പോലെ ശ്രീധരന്‍ പിള്ളയുടെ പത്ര സമ്മേളനവും. ഓവര്‍ ടൈം എടുത്ത് പണ്ടാറമടങ്ങേണ്ടി വരും!

വല്ലാത്ത തള്ള് തന്നെ
പണ്ട് 32 മിനിട്ടുകൊണ്ട് പമ്പയില്‍ നിന്ന് ശബരിമലയില്‍ എത്തിയിട്ടുണ്ട് എന്ന് തള്ളിയ ആളാണ്. ഇപ്പോള്‍ അത് 10 മിനിട്ട് വരെ ആയി കുറച്ചിട്ടുണ്ടത്രെ!

വണ്ടി തള്ളണം!!
വണ്ടി ഇടയ്ക്ക് വച്ച് ഒന്ന് നിന്നു പോയതാണ്. ഒന്ന് തള്ളിത്തരാമോ എന്ന് ഡ്രൈവര്‍ ചോദിച്ചപ്പോഴേ 100 കോടിയുടെ ഒരു തള്ളങ്ങ് തള്ളി വിട്ടിട്ടുണ്ട്!

ഡ്രൈവര്‍ കൊടുത്ത പണി
കണ്ണന്താനത്തെ എങ്ങനെ ട്രോളണം എന്ന് ഡ്രൈവര്‍ എങ്ങാനും തീരുമാനിച്ച് വച്ചിരുന്നോ ആവോ... അല്ലെങ്കില്‍ പിന്നെ ഇങ്ങനെ വരാന്‍ വഴിയില്ല!

അയ്യപ്പനും ഉറങ്ങരുത്
കഴിഞ്ഞ ദിവസം ഹരിവരാസനം ചൊല്ലി നട അടച്ചതിന് ശേഷം ആയിരുന്നു പ്രതിഷേധം. എന്തായാലും തങ്ങള്‍ ഉറങ്ങാതിരിക്കുകയല്ലേ... അയ്യപ്പനും ഉറങ്ങരുതെന്ന്... അതാണത്രെ ഹീറോയിസം!

എന്തൊരു ഓട്ടം
ഓടിയോടി പമ്പയില്‍ നിന്ന ശബരിമല കയറാന്‍ ഇരുന്ന സംഘികള്‍ പോലും അണച്ചുപോയത്രെ. ആരുടെ കൂടെയാണ് ഓടിയത് എന്ന് പറഞ്ഞാല്‍ ആ കണ്‍ഫ്യൂഷന്‍ അങ്ങ് മാറിക്കിട്ടും!

അതേ ഗ്രന്ഥത്തില്‍...
വീട്ടിലെ ഒരാള്‍ മരിച്ചാല്‍ ഒരു വര്‍ഷത്തേക്ക് ശബരിമലയില്‍ പോകരുതെന്ന് ഏത് ഗ്രന്ഥത്തില്‍ ആണ് എഴുതി വച്ചിട്ടുള്ളത് എന്നാണ് ചോദ്യം. ശബരിമലയില്‍ സ്ത്രീകള്‍ കയറരുത് എന്ന് എഴുതി വച്ച അതേ ഗ്രന്ഥത്തില്‍ തന്നെ ആണത്രെ അതും ഉള്ളത്!

വല്ലാത്ത സംരക്ഷണം
ഹിന്ദു ഭക്തര്‍ക്ക് ശരണം വിളിക്കാന്‍ പോലും പോലീസിന്റെ അനുവാദം വേണം എന്ന സ്ഥിതിയായെന്ന്... അപ്പോള്‍ പിന്നെ നട അടച്ചതിന് ശേഷം ശരണം വിളിക്കുന്നത് എന്ത് ആചാര സംരക്ഷണം ആണെന്ന് കൂടി പറയണം

പണിയെടുത്ത് മരിക്കും
കണ്ണന്താനം പമ്പയില്‍ എത്തുന്നുണ്ട് എന്ന് അറിഞ്ഞ ട്രോളന്റെ അവസ്ഥ ഇപ്പോള്‍ ഇതാണത്രെ!

ഒരു 10 കെ!!!
എന്തായാലും വരികയല്ലേ... ഒരു 10k ലൈക്ക് ഒക്കെ ഒപ്പിക്കാന്‍ പാകത്തിലുള്ള എന്തെങ്കിലും ഒക്കെ തന്നിട്ട് പോകണം എന്നാണത്രെ ട്രോളന്‍മാരുടെ അഭ്യര്‍ത്ഥന. എന്തായാലും അദ്ദേഹം നിരാശപ്പെടുത്തിയില്ല!

കേന്ദ്ര നേതാക്കള്‍
ബിജെപിയുടെ കേന്ദ്ര നേതാക്കള്‍ ശബരിമലയില്‍ എത്തും എന്നായിരുന്നല്ലോ പ്രഖ്യാപനം. മോദിജിയോ, അമിത് ഷായോ ഒക്കെ വരും എന്നാണ് പ്രതീക്ഷിച്ചത്... വന്നതോ...!

ഇനി വേറെ ആരും വേണ്ട
ഇത്രയും ദിവസം സുരേന്ദ്രനും പിള്ളയും ശശികലയും ഒക്കെ ആയിരുന്നു ട്രോള്‍ താരങ്ങള്‍. കണ്ണന്താനം വന്നിറങ്ങിയതോടെ അവരുടെ ഗതി അധോഗതിയായെന്ന്!

പോലീസിന്റെ സ്ഥിതി
സംഗതി കേന്ദ്ര മന്ത്രിയാണ് ... പ്രൊട്ടക്ഷന്‍ ഒക്കെ കൊടുക്കണം. പക്ഷേ, പത്ത് മിനിട്ടുകൊണ്ട് സന്നിധാനം വരെ ഓടി എത്തുക എന്ന് പറഞ്ഞാല്‍ പോലീസിന്റെ കാര്യം കഷ്ടം തന്നെ!

അതും തേഞ്ഞു
കേന്ദ്ര സര്‍ക്കാര്‍ 100 കോടി കൊടുത്തിട്ട് സംസ്ഥാന സര്‍ക്കാര്‍ ഒന്നും ചെലവാക്കിയില്ല എന്നാണല്ലോ കണ്ണന്താനത്തിന്റെ ആദ്യത്തെ ആരോപണം. പറഞ്ഞ ഉടനെ തന്നെ അത് തേഞ്ഞുപോവുകയും ചെയ്തു!


Click it and Unblock the Notifications
