നോമ്പിനേയും യേശുവിനേയും മാത്രമല്ല, കര്‍ക്കിടകവാവിനേയും ട്രോളും മല്ലൂസ്!!!
ട്രോളേഴ്സിന് എന്തെങ്കിലും ഒക്കെ കിട്ടിയാല്‍ മതി എന്ന സ്ഥിതിയാണിപ്പോള്‍. സാധാരണ രാഷ്ട്രീയക്കാരാണ് ട്രോളിന് വകയുണ്ടാക്കിക്കൊടുക്കാറുള്ളത്. അല്ലെങ്കില്‍ മതം.
എന്നാല്‍ ഇപ്പോള്‍ മല്ലു ട്രോള്‍ ഗ്രൂപ്പുകളില്‍ കാക്കയാണ് താരം. മലപ്പുറം കാക്കയല്ല, നല്ല അസ്സല് ബലിക്കാക്ക.
സാധാരണ ദിവസങ്ങളില്‍ കാക്കയെ കണ്ടാല്‍ ഓടിച്ചുവിടുന്ന പലരും ഇപ്പോള്‍ കൈകൊട്ടി കാക്കയെ വിളിച്ചുകൊണ്ടിരിയ്ക്കുകയാണ്. കര്‍ക്കിടക വാവല്ലേ, ആത്മാക്കള്‍ കാക്കയുടെ രൂപത്തിലല്ലേ വരിക! വാവുബലിയും ബാഹുബലിയും മാറിപ്പോകുന്നവര്‍ പോലും ഉണ്ടത്രെ ഇപ്പോള്‍!!!
(വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്ക്കേണ്ട വിലാസം [email protected])

പല കാക്കകള്‍
ബലിച്ചോറുണ്ണാന്‍ പല കാക്കകള്‍ വരും. പക്ഷേ അതില്‍ യഥാര്‍ത്ഥ ആത്മാവ് ഏതാണെന്ന് എങ്ങനെ തിരിച്ചറിയും.

ബാഹുബലിയോ വാവുബലിയോ
ചിലര്‍ക്കിപ്പോള്‍ സംശയം തുടങ്ങിയിട്ടുണ്ട്. ബാഹുബലിയോ വാവുബലിയോ എന്ന്!

ആ പ്യാരീലാല് ഒപ്പിച്ച പണി
കല്യാണരാമനിലെ പ്യാരീലാലിനെ ഓര്‍മയില്ലേ... ഒരാത്മാവിനേയും ജെട്ടിയിട്ട് പോകാന്‍ അനുവദിയ്ക്കാത്ത പ്യാരീലാല്!

സാധാരണദിവസം
സാധാരണ ദിവസങ്ങളില്‍ കാക്കയെ കണ്ടാല്‍ ഓടിയ്ക്കും . കര്‍ക്കിടക വാവിന് കൈകൊട്ടി വിളിയ്ക്കും.

അടുത്ത ചോറും
അച്ഛന്റെ ബലിച്ചോറുണ്ട കാക്ക തന്നെ അടുത്ത വീട്ടിലെ ചേട്ടന് വച്ച ബലിച്ചോറും കൂടി തിന്നാല്‍ എന്ത് വിചാരിയ്ക്കും.

ഏക് ദിന് കാ സുല്‍ത്താന്‍
ശരിയാണ്... കാക്കകള്‍ ഏക് ദിന് കാ സുല്‍ത്താന്‍ ആണ്. വാവുബലി ദിവസത്തെ സുല്‍ത്താന്‍.

പരിശോധിക്കണമല്ലോ
കാലം കലികാലമാണല്ലോ... ബലിച്ചോറുണ്ണാന്‍ വല്ല ബംഗാളി കാക്കളേയും പറഞ്ഞയക്കാനുള്ള സാധ്യതയും ഇല്ലാതില്ല.

പ്രധാന കാഴ്ച
ഇന്നത്തെ ദിവസം കേരളത്തില്‍ കാക്കകളെ വിളിച്ചുവരുത്തി സദ്യ കൊടുക്കും. അല്ലാത്ത ദിവസം കല്ലെറിഞ്ഞ് ഓടിയ്ക്കും.

ഇന്ട്രോയില് കൈയ്യടി
മിസ്റ്റര്‍ രജനികാന്ത്... ഇന്ട്രോയില് ഏറ്റവും അധികം കൈയ്യടി കിട്ടുന്നത് നിങ്ങള്‍ക്കല്ല. വാവുബലി ദിനത്തില്‍ കേരളത്തിലെ കാക്കകള്‍ക്കാണ്.

ഏത് കാക്ക
പണി ചിലപ്പോള്‍ ഇങ്ങനേയും കിട്ടുമോ...സംഗതി സീരിയസാണോ ആവോ!

ഗര്ഭപ്പുല്ലോ!!!
ഫ്രീക്കന്മാര് ബലിതര്‍പ്പണത്തിന് പോയാല്‍ ചിലപ്പോള്‍ ദര്ഭപ്പുല്ലിനെ ഗര്ഭപ്പുല്ല് എന്നൊക്കെ വിളിച്ചേക്കും.

ആത്മാവുള്ള കാക്ക?
ബലിച്ചോറുണ്ണാന്‍ ഇഷ്ടംപോലെ കാക്കകള്‍ വരുമല്ലോ. ആ കാക്കകളെല്ലാം ആത്മാവുള്ള കാക്കകളാണോ ആവോ

അങ്ങനെ വിളിയ്ക്കണം
വെറുതേ കൈകൊട്ടി ബാ.. ബാ.. എന്ന് വിളിച്ചാല്‍ പോര. കൈകൊട്ടി ബലിക്കാക്കേ ബാ... ബാ.. എന്ന് തന്നെ വിളിയ്ക്കണം.

പാഴ്സല്‍ കിട്ടുമോ
അടുത്ത ദിവസം കണ്ടാല്‍ ഓടിയ്ക്കും. അതുകൊണ്ട് ഇത്തിരി പാഴ്സല്‍ കിട്ടിയിരുന്നെങ്കില്‍ നന്നായിരുന്നു.

ഡിങ്കോയിസ്റ്റിന്റെ അച്ഛന്
ഡിങ്കോയിസ്റ്റിനെന്ത് കര്‍ക്കിടക വാവ്. ബലിച്ചോറുണ്ണാന്‍ അച്ഛന് കാത്ത് നിന്നാല്‍ ഇതേ നടക്കൂ.

പുറത്തൂന്ന് കഴിയ്ക്കും
കാക്കക്കുഞ്ഞുങ്ങളെല്ലാം അമ്മമാരോട് കര്‍ക്കിടക വാവ് ദിവസം പറയുന്ന ഡയലോഗ്!

അച്ഛനോ.. ആര്ടെ അച്ഛന്
കാക്കയെ കാണിച്ച് അത് അച്ഛന്റെ ആത്മാവാണ് എന്നൊക്കെ പറഞ്ഞാല്‍ ആ കാക്കയുടെ അച്ഛന് സഹിയ്ക്കുമോ ആവോ

കാക്കേ.. കാക്കേ... പൂച്ച!
ആത്മാവാണെന്ന കാര്യം മനുഷ്യനല്ലേ അറിയൂ. പൂച്ചയ്ക്ക് അറിയില്ലല്ലോ!!!

കല്ലെറിയാനല്ലേ...
അല്ലെങ്കില്‍ കാക്കയ്ക്ക് എന്തൊക്കെ കുറ്റങ്ങളാ... അയ്യപ്പന്റെ അമ്മ ചുട്ട നെയ്യപ്പം കൊത്തി കടലിലിട്ടത് കാക്കയല്ലേ, കുഞ്ഞാവയുടെ സാധനങ്ങള്‍ മുഴുവനും കൊത്തിക്കൊണ്ടുപോയത് കാക്കയല്ലേ!!!

ഭാവമാറ്റം കാണണം
ഭാവവും രൂപവും ശ്രദ്ധിയ്ക്കണം. കാക്കയും ബലിക്കാക്കയും!

കാക്കയുടെ യോഗം
അല്ലാത്ത ദിവസങ്ങളില്‍ കുരുവിയ്ക്കും മൈനയ്ക്കും തത്തയ്ക്കും ഒക്കെയാണ് ഡിമാന്റ്. പക്ഷേ കര്‍ക്കിടക വാവ് ദിനത്തില്‍ കാക്ക കാക്കയല്ല, പുലിയാണ്!!!
-
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
സ്വർണ വില കുറഞ്ഞിട്ടും മലയാളികൾ വാങ്ങുന്നില്ല, ഒരേയൊരു കാരണം; പ്രതിസന്ധി പങ്കുവെച്ച് വ്യാപാരികൾ -
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
73 മിനുറ്റ് കൊണ്ട് ബുള്ളറ്റ് ട്രൈയിനിൽ ബെംഗളൂരുവിലെത്താം, ഇതൊക്കെ നടക്കുന്ന കാര്യമാണോ? സോഷ്യൽ മീഡിയാ ചർച്ച -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
ബെംഗളൂരു രണ്ടാം എയർപോർട്ട്: ഇത്തവണ കർണാടക രണ്ടും കൽപ്പിച്ച്, പരിഗണനയിൽ ഈ 3 സ്ഥലങ്ങൾ -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍












Click it and Unblock the Notifications