Get Updates
Get notified of breaking news, exclusive insights, and must-see stories!

ചില്ലറിനെ ചില്ലറയാക്കി ലോക സുന്ദരിക്കും ട്രോൾ; എല്ലാത്തിനും പിന്നിൽ മോദി സര്‍ക്കാർ... കുമ്മനടി വേറെ

Miss World Title for Manushi Chhillar, But trolls for Narendra Modi and Kummanam!!! ലോക സുന്ദരിപ്പട്ടം മാനുഷി ചില്ലറിന്... ട്രോളുകള്‍ മുഴുവന്‍ മോദിക്കും

ലോകത്ത് എന്ത് സംഭവം ഉണ്ടായാലും അതിനെ കുറിച്ച് ട്രോളുണ്ടാക്കുക എന്നത് മല്ലു ട്രോളേഴ്‌സിന്റെ ഒരു ദൗര്‍ബല്യമാണ്. അന്താരാഷ്ട്ര തലത്തില്‍ ഇന്ത്യയുടെ യശസ്സുയര്‍ത്തി ലോക സുന്ദരിപ്പട്ടം മാനുഷി ചില്ലര്‍ എന്ന പെണ്‍കുട്ടി സ്വന്തമാക്കിയപ്പോഴും ട്രോളുകള്‍ക്ക് കുറവില്ല.

എന്തായാലും മാനുഷിക്കല്ല അധികം ട്രോളുകളും എന്ന് ആശ്വസിക്കാം. നോട്ട് നിരോധനവും ജിഎസ്ടിയും ഒക്കെ ആയി ആകെ നാണം കെട്ട് നില്‍ക്കുന്ന നരേന്ദ്ര മോദിയ്ക്ക് കിട്ടിയ ആശ്വാസമാണത്രെ മാനുഷിയുടെ ലോക സുന്ദരി കിരീടം!!!

എന്ത് സംഭവം ഉണ്ടായാലും ട്രോളില്‍ കുമ്മനത്തെ വച്ചില്ലെങ്കില്‍ പിന്നെ ട്രോളേഴ്‌സിന് ഒരു സമാധാനവും ഉണ്ടാവില്ലല്ലോ... ലോക സുന്ദരിയുടെ കാര്യത്തിലും ഒരു വ്യത്യാസവും ഇല്ല. ട്രോളുകളിലെ പുതിയ മന്നന്‍ ആയ അല്‍ഫോന്‍സ് കണ്ണന്താനത്തിനും ഉണ്ട് കലക്കന്‍ ട്രോളുകള്‍!

തള്ളന്താനം

തള്ളന്താനം

എങ്ങനെയാണ് മാനുഷി ചില്ലറിന് േേലാക സുന്ദരി പട്ടം കിട്ടിയത് എന്നറിയാമോ? അല്‍ഫോന്‍സ് കണ്ണന്താനം ഇവിടെ നിന്ന് ഒരു ഫോണ്‍ കോള്‍ നടത്തിയതാണ്. ഇന്ത്യക്കാരിയെ തന്നെ ലോക സുന്ദരിയാക്കണം എന്നാണത്രെ അദ്ദേഹം പറഞ്ഞത്. എന്നിട്ടെന്താ... ഇന്ത്യക്കാരിക്ക് തന്നെ കിട്ടിയില്ലേ!

പൊന്‍തൂവല്‍

പൊന്‍തൂവല്‍

മോദി ഭക്തര്‍ക്ക് ഇപ്പോള്‍ ഇങ്ങനെയൊക്കെ അല്ലേ പറയാന്‍ പറ്റൂ... നോട്ട് നിരോധനത്തിനും ജിഎസ്ടിക്കും ശേഷം മോദി ഭരണകൂടത്തില്‍ ഒരു പൊന്‍തൂവല്‍ കൂടി!!! മിസ് വേള്‍ഡ് ഇന്ത്യക്ക്... എന്താ, സത്യമല്ലേ!

അതേ സാധനം

അതേ സാധനം

ലോക സുന്ദരി എന്ന് പറഞ്ഞാല്‍ ഇപ്പോഴും മലയാളികള്‍ക്ക് ഐശ്വര്യ റായിയെ മാത്രമേ ഓര്‍മ കാണൂ. അതിന് ശേഷം വേറെ രണ്ട് പേര്‍ക്ക് കൂടി കിട്ടിയിട്ടുണ്ടെങ്കിലും ഐശ്വര്യ ഇപ്പോഴും നിറഞ്ഞ് നില്‍ക്കുകയല്ലേ... അപ്പോള്‍ മാനുഷിക്ക് കിട്ടിയത് എന്താ... ഐശ്വര്യ റായിക്ക് കിട്ടയ അതേ സാധനം!!!

മോദിജിയുടെ കഴിവേ!!!

മോദിജിയുടെ കഴിവേ!!!

എത്ര വര്‍ഷം ആയി ലോക സുന്ദരി പട്ടം ഇന്ത്യയില്‍ എത്തിയിട്ട്? 17 വര്‍ഷം.
ഇപ്പോള്‍ ആരുടെ ഭരണകാലത്താണ് ലോക സുന്ദരി പട്ടം ഇന്ത്യക്ക് കിട്ടിയത്? മോദിജിയുടെ ഭരണകാലത്ത്.
മോദിജിയുടെ ഓരോ കഴിവുകളേ...

അനുഗ്രഹം

അനുഗ്രഹം

ഇതിപ്പോള്‍ ആരുടെ കഴിവ് കൊണ്ട് കിട്ടിയതാ...? ആ മാനുഷി ചില്ലറിന്റെ.
അപ്പോള്‍ ആരുടെ അനുഗ്രഹം കൊണ്ട് കിട്ടിയതാ....? അത് മോദിജിയുടെ. അതില്‍ ഇനി ആര്‍ക്കെങ്കിലും സംശയം ഉണ്ടോ?

ചില്ലറയോ

ചില്ലറയോ

എന്ത് വലിയ സംഭവവും ആയിക്കോട്ടെ... പേര് നോക്കി കളിയാക്കുക എന്നത് മലയാളികളുടെ ഒരു പതിവ് സ്വഭാവം ആണ്. മാനുഷി ചില്ലറെ 'ചില്ലറ' ആക്കാന്‍ ആണ് മല്ലൂസിന് ബുദ്ധിമുട്ട്.

കുമ്മനടി

കുമ്മനടി

കുമ്മനടിയില്ലാതെ എന്ത് ട്രോള്‍! ബിജിങ്ങില്‍ നടന്ന് ലോക സൗന്ദര്യ മത്സരത്തില്‍ വരെ കുമ്മനടിപ്പിച്ചിട്ടുണ്ട്. പാവം കുമ്മനം, എന്ത് ചെയ്തിട്ടാണാവോ ഇതിലും ട്രോളുന്നത്?

പരസ്യം തുടങ്ങട്ടേ...

പരസ്യം തുടങ്ങട്ടേ...

ഏതെങ്കിലും ഇന്ത്യക്കാരിക്ക് ലോക സുന്ദരി പട്ടം കിട്ടിയാല്‍ പിന്നെ നോക്കണ്ട... സോപ്പ് കമ്പനിക്കാരെല്ലാം അവരുടെ പിറകേ ആവും. സോപ്പ് മാത്രമല്ല, ഷാമ്പൂ, ഹെയര്‍ ഓയില്‍, ഡിയഡറന്റ്... ഇനി അങ്ങോട്ട് തിരക്കാവും!

സാമ്പത്തിക നില തകര്‍ന്നാലെന്ത്...

സാമ്പത്തിക നില തകര്‍ന്നാലെന്ത്...

നോട്ട് നിരോധനം കാരണം സാമ്പത്തിക നില തകര്‍ന്നിരിക്കുകയാണ് എന്നാണല്ലോ പറയുന്നത്...
സാമ്പത്തിക നില തകര്‍ന്നാലെന്ത്?
വര്‍ഗ്ഗീയത പടര്‍ന്നാലെന്ത്?
മിസ്സ് വേള്‍ഡ് പട്ടം ഇന്ത്യക്ക് കിട്ടിയില്ലേ... ഇതില്‍പരം എന്ത് വേണം!!!

തിരച്ചില്‍ തുടങ്ങിയിട്ടുണ്ട്

തിരച്ചില്‍ തുടങ്ങിയിട്ടുണ്ട്

ഫെമിന മിസ് ഇന്ത്യ ആയി തിരഞ്ഞെടുക്കപ്പെട്ടത് മാനുഷി ചില്ലര്‍ തന്നെ ആയിരുന്നു. എന്നാല്‍ അന്നൊന്നും ഇല്ലാത്ത തിരച്ചിലാണ് ഇപ്പോള്‍ ഇന്റര്‍നെറ്റില്‍... ആരാണ് മാനുഷി ചില്ലര്‍ എന്നറിയാന്‍! ഇനി അത് അറിയാതെ ഒരു സമാധാനവും ഉണ്ടാവില്ല!

പിന്നില്‍ വന്ന് കണ്ണ് പൊത്തണ്ടേ...

പിന്നില്‍ വന്ന് കണ്ണ് പൊത്തണ്ടേ...

സെലിബ്രിറ്റി ആയാല്‍ പിന്നെ പിന്നില്‍ വന്ന് കണ്ണ് പൊത്താതെ വല്ല നിവൃത്തിയും ഉണ്ടോ... സമയം ആയിട്ടില്ല... മാനുഷി ചില്ലറേയും പിന്നില്‍ നിന്ന് കണ്ണ് പൊത്തിക്കോളും!

ചില്ലറ കിട്ടാന്‍ ക്യൂ നിന്ന ചില്ലര്‍

ചില്ലറ കിട്ടാന്‍ ക്യൂ നിന്ന ചില്ലര്‍

വാര്‍ത്തകള്‍ പലരീതികളിലാണ് പലരും അവതരിപ്പിക്കാറുള്ളത്. അപ്പോള്‍ പിന്നെ അതിനും വേണ്ടേ ട്രോള്‍...

മിസ്സ് വേള്‍ഡ് കിരീടം ഇന്ത്യക്കാരിക്ക് എന്ന് കൊടുത്താല്‍ ഒരു പഞ്ചുണ്ടാവില്ലല്ലോ... '2000 ത്തിന് ചില്ലറ കിട്ടാന്‍ ക്യൂ നിന്ന ചില്ലര്‍, ഇന്ന് ലോകത്തില്‍ ചില്ലറക്കാരിയല്ല'... കിടുക്കാച്ചി ഹെഡ്ഡിങ്!

ഓണ്‍ലൈന്‍ തള്ളുകള്‍

ഓണ്‍ലൈന്‍ തള്ളുകള്‍

ട്രോള്‍ ആകുമ്പോള്‍ ഒന്ന് കൊണ്ട് നിര്‍ത്താന്‍ പറ്റില്ലല്ലോ... ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കുള്ള അടുത്ത കൊട്ട് ഇങ്ങനെയാണ്. ഇനി മാനുഷി ചില്ലറിന്റെ മലയാളി ബന്ധം കണ്ടെത്താതെ ഒരു സമാധാനവും ഉണ്ടാവില്ല!

വരുന്ന വരവ് കണ്ടോ...

വരുന്ന വരവ് കണ്ടോ...

ഇന്ത്യയിലേക്ക് ആദ്യമായി ലോക സുന്ദരി പട്ടം എത്തുന്നത് 1967 ല്‍ ആണ്. എന്നാല്‍ 90 കളില്‍ മൂന്ന് തവണ ഇന്ത്യന്‍ സുന്ദരിമാര്‍ ലോക സുന്ദരിമാരായി. അതിന് ശേഷം 17 വര്‍ഷങ്ങള്‍ക്ക് ശേഷം ആണ് മാനുഷി ലോക സുന്ദരിയായി തിരഞ്ഞെടുക്കപ്പെടുന്നത്... അത് കാണുമ്പോള്‍ മുന്‍ സുന്ദരിമാര്‍ എല്ലാം ഇങ്ങനെ നോക്കി നിന്ന് പോവില്ലേ!

തിരുമ്പി വന്തിട്ടേന്‍

തിരുമ്പി വന്തിട്ടേന്‍

നീണ്ട 17 വര്‍ഷങ്ങള്‍..... 2000 ല്‍ പ്രിയങ്ക ചോപ്രക്ക് കിട്ടിയതാണ്. ഇപ്പോഴിതാ തിരുമ്പി വന്തിട്ടേന്‍... അതും, അന്തമാതിരിയേ തിരുമ്പി വന്തിട്ടേന്‍!

ഇത്രയേ പ്രതീക്ഷിച്ചുള്ളൂ

ഇത്രയേ പ്രതീക്ഷിച്ചുള്ളൂ

പലരും ഇപ്പോള്‍ മനസ്സില്‍ ഇങ്ങനെ പറഞ്ഞുകാണും. ഇത്രയൊക്കെ സൗന്ദര്യമേ താനും പ്രതീക്ഷിച്ചുള്ളൂ!!! പക്ഷേ സൗന്ദര്യം എന്ന് അക്ഷരത്തെറ്റ് കൂടാതെ ഒന്ന് എഴുതുകയെങ്കിലും ചെയ്യാമായിരുന്നു.

മനോരമയ്ക്ക് പണി!!!

മനോരമയ്ക്ക് പണി!!!

ഏത് വാര്‍ത്ത വന്നാലും അതില്‍ മനോരമയെ കളിയാക്കുക എന്നത് ഒരു പതിവാണ് ഇപ്പോള്‍. മലയാളി ബന്ധം കണ്ടെത്തലാണല്ലോ മനോരമയുടെ സ്ഥിരം പരിപാടി!!!

ട്രാന്‍സ്ലേറ്റര്‍ ഉപയോഗിക്കരുത്

ട്രാന്‍സ്ലേറ്റര്‍ ഉപയോഗിക്കരുത്

മാനുഷി ചില്ലറിന് ലോക സുന്ദരി പട്ടം എന്നതിന്റെ ഇംഗ്ലീഷിനെ മലയാളത്തിലാക്കാന്‍ ഗൂഗിള്‍ ട്രാന്‍സ്ലേറ്റ് ദയവ് ചെയ്ത് ഉപയോഗിക്കരുത്... മനു ലോകചോളില്‍ സൗന്ദര്യം എന്നൊക്കെ വന്നാല്‍ പിന്നെ ചിരി നിര്‍ത്താന്‍ പറ്റില്ല!

ആരാണ് ആ രണ്ട് പേര്‍

ആരാണ് ആ രണ്ട് പേര്‍

ട്രോളിന്റെ കാര്യത്തില്‍ കുമ്മനത്തെ വെല്ലും എന്ന് കരുതിയതായിരുന്നു ചിന്ത ജെറോം. എന്തായാലും ഈ ചടങ്ങില്‍ രണ്ട് പേരേയും നൈസ് ആയിട്ടങ്ങ് ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.

ചില്ലറക്കാരിയല്ലല്ലോ...

ചില്ലറക്കാരിയല്ലല്ലോ...

മെയിന്‍ സ്‌റ്റോ ചിലപ്പോള്‍ 'മാനുഷി ചില്ലാര്‍ ലോക സുന്ദരി' എന്നൊക്കെ കൊടുക്കുമായിരിക്കും. എന്നാല്‍ സൈഡ് സ്‌റ്റോറികള്‍ ഉണ്ടല്ലോ... അതിന്റെ തലക്കെട്ടുകള്‍ കിടുക്കും!!!

ഒന്ന് തുറന്ന് നോക്കിയാല്‍

ഒന്ന് തുറന്ന് നോക്കിയാല്‍

ലോക സുന്ദരി പട്ടം കിട്ടിയ കിട്ടിയ ഇന്ത്യക്കാരെ ഒന്ന് ചികഞ്ഞ് നോക്കിയാല്‍ ഇപ്പോള്‍ ഇങ്ങനെ ഇരിക്കും. 17 വര്‍ഷം കഴിഞ്ഞില്ലേ... മാടമ്പള്ളിയിലെ തെക്കിനി തുറന്ന ഗംഗയുടെ അവസ്ഥയാകും!

കുമ്മന വിജയം!!

കുമ്മന വിജയം!!

രക്ഷകനായ കുമ്മനത്തെ എല്ലാവരും മറന്നോ? സുഷമാജിയെ വിളിച്ച്, കുറച്ച് പാടുപെട്ട് തന്നെയാണ് ഒരു കുഴപ്പവും കൂടാതെ മാനുഷി ചില്ലാര്‍ വഴി ലോക സുന്ദരി പട്ടം ഇന്ത്യയില്‍ എത്തിട്ടുണ്ട്. സ്വാഭാവികമായും അത് ബിജെപിയുടെ വിജയം തന്നെ ആയിരിക്കുമല്ലോ!!!

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+