Get Updates
Get notified of breaking news, exclusive insights, and must-see stories!

തെക്കടത്തമ്മയും പോസിറ്റീവ് എനര്‍ജിയും!!! പത്മഭൂഷണ്‍ കിട്ടിയ ലാലേട്ടന് അറഞ്ചം പുറഞ്ചം പൊങ്കാല...!!!

അങ്ങനെ മോഹന്‍ലാലിനും പത്മഭൂഷന്‍ ബഹുമതി കിട്ടിയിരിക്കുകയാണ്. അതുല്യ നടനായ മോഹന്‍ലാലിന് പത്മവിഭൂഷന്‍ കിട്ടുന്നതില്‍ സത്യത്തില്‍ അത്ഭുതപ്പെടാന്‍ മാത്രം ഒന്നും ഇല്ല. പക്ഷേ, നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ പലര്‍ക്കും പലതും തോന്നുന്നുണ്ട് എന്ന് മാത്രം!

എന്തായാലും ട്രോളന്‍മാര്‍ ലാലേട്ടനെ വെറുതേ വിടാന്‍ ഉദ്ദേശിച്ചിട്ടില്ല. മുമ്പ് മോദിജിയെ കണ്ടതും പോസിറ്റീവ് എനര്‍ജി കിട്ടിയതും മുതല്‍ നോട്ട് നിരോധനത്തെ പിന്തുണച്ചത് വരെ എണ്ണിയെണ്ണി പറഞ്ഞുകൊണ്ടാണ് ട്രോളുകള്‍.

അതുക്കും മേലെയാണ് തെക്കടത്തമ്മ പുരസ്‌കാരം കിട്ടാതെ പത്മ പുരസ്‌കാരം കിട്ടിയതിന്റെ പേരിലുള്ള ട്രോളുകള്‍. പുരസ്‌കാരം കിട്ടാതെ പോയ മമ്മൂക്കയ്ക്കും ഏറെ പ്രതീക്ഷിച്ചിരുന്ന സന്തോഷ് പണ്ഡിറ്റിനും ഉണ്ട് ട്രോളുകള്‍!!!

പോസിറ്റീവ് എനര്‍ജി

പോസിറ്റീവ് എനര്‍ജി

മോദിജിയെ കണ്ടപ്പോള്‍ കുറേ പോസിറ്റീവ് എനര്‍ജി കിട്ടിയെന്നൊക്കെ മുമ്പ് ബ്ലോഗില്‍ എഴുതിയിരുന്നു. ഇനിയിപ്പോ അതിന്റെ പേരില്‍ എങ്ങാനും ആണോ പുരസ്‌കാരം കിട്ടിയത് എന്നാണ് ചിലരുടെ സംശയം!

എന്തൊക്കെ പറയണം

എന്തൊക്കെ പറയണം

ലാലേട്ടന്‍ ഫാന്‍സിന്റെ കാര്യമാണ് കഷ്ടം. ഇനിയിപ്പോള്‍ പേര് പറയുമ്പോള്‍ എന്തൊക്കെ മുന്നില്‍ ചേര്‍ക്കണം എന്നാലോചിച്ചിട്ടാണത്രെ കണ്‍ഫ്യൂഷന്‍!

മൗനം പത്മഭൂഷണം!!!

മൗനം പത്മഭൂഷണം!!!

പല കാര്യങ്ങളിലും പ്രതികരിക്കാന്‍ മടിയുള്ള ആളാണല്ലോ ലാലേട്ടന്‍. വിമര്‍ശനങ്ങള്‍ ഒന്നും ഉന്നയിക്കാതെ ഇരുന്നതുകൊണ്ട് കിട്ടിയതാണോ ഇത്!

മേനോന്‍ പറഞ്ഞില്ലേ...

മേനോന്‍ പറഞ്ഞില്ലേ...

ഒടിയന്‍ സിനിമ ഇറങ്ങുന്നതിന് മുമ്പ് ശ്രീകുമാര്‍ മേനോന്‍ പറഞ്ഞപ്പോള്‍ എന്തായിരുന്നു പരിഹാസം. ഇപ്പോള്‍ എങ്ങനെയുണ്ട്!

കുതിരപ്പവന്‍ പോലെ

കുതിരപ്പവന്‍ പോലെ

അന്ന് ബ്ലോഗ് എഴുതിയത് വെറുതേ ആയില്ലത്രെ... സാധാരണ കുതിരപ്പവന്‍ ആണ് കൊടുക്കാറ്... ഇത്തവണ പത്മഭൂഷണ്‍ ആണെന്ന്!

വിശ്വസിക്കാന്‍ പറ്റുന്നില്ല

വിശ്വസിക്കാന്‍ പറ്റുന്നില്ല

സ്റ്റാറിന്റെ പരസ്യത്തില്‍ മോഹന്‍ലാല്‍ പറഞ്ഞതുപോലെ തന്നെ ആണത്രെ ഇപ്പോഴത്തെ അവസ്ഥ. ലാലേട്ടന് പോലും അങ്ങ് വിശ്വസിക്കാന്‍ പറ്റുന്നില്ലെന്ന്!

എന്ത് കിട്ടിയിട്ട് എന്താ കാര്യം..

എന്ത് കിട്ടിയിട്ട് എന്താ കാര്യം..

പത്ഭൂഷന്‍ കിട്ടാത്ത ഇക്കയുടെ ആരാധകര്‍ ചോദിക്കുന്നത് ഒരേയൊരു ചോദ്യം ആണത്രെ... തെക്കടത്തമ്മ പുരസ്‌കാരം കിട്ടിയില്ലല്ലോ എന്ന്!

അതാലോചിക്കുമ്പോള്‍

അതാലോചിക്കുമ്പോള്‍

പത്മഭൂഷണ്‍ കിട്ടിയതില്‍ വലിയ സന്തോഷത്തിലായിരുന്നു ലാലേട്ടന്‍. പക്ഷേ, അപ്പോഴാണ് തെക്കടത്തമ്മ പുരസ്‌കാരം കിട്ടിയില്ലല്ലോ എന്നോര്‍ത്തത്!

എന്ത് പത്മഭൂഷണ്‍

എന്ത് പത്മഭൂഷണ്‍

പറയുമ്പോള്‍ വലിയ പത്മനഭൂഷണ്‍ ഒക്കെ ആണ്. പക്ഷേ, പറഞ്ഞിട്ടെന്താ... തെക്കടത്തമ്മ പുരസ്‌കാരം കിട്ടിയില്ലല്ലോ എന്ന്!

ഉരുക്ക് സതീശന്‍

ഉരുക്ക് സതീശന്‍

ഇപ്പോള്‍ ലാലേട്ടന് പത്മഭൂഷണ്‍ കിട്ടി. അടുത്തതായി കിട്ടാന്‍ പോകുന്നത് ഉരുക്ക് സതീശന് മികച്ച ദേശീയോദ്ഗ്രഥന ചിത്രത്തിനുള്ള അവാര്‍ഡ് ആണത്രെ!

അതാണ് വ്യത്യാസം

അതാണ് വ്യത്യാസം

അധ്വാനിച്ച് നേടുന്ന പത്മശ്രീയ്ക്ക് അയാളുടെ വിയര്‍പ്പിന്റെ മണമാകും ഉണ്ടാവുക. രാഷ്ട്രീയ സ്വാധീനം കൊണ്ട് കിട്ടുന്നതിന് ചാണകത്തിന്റെ മണവും!

ആദരവ്

ആദരവ്

വെറും പത്മഭൂഷണ്‍ അവാര്‍ഡ് കിട്ടിയ ലാലേട്ടന്‍ ഏറ്റവും മികച്ച തെക്കടത്ത പുരസ്‌കാരം നേടിയ ജനം ടിവിയെ ഇങ്ങനെ ആകും നോക്കുക!

അശരീരി

അശരീരി


പോസിറ്റീവ് എനര്‍ജി എന്നൊന്ന് എഴുതിയതേ ഉള്ളൂ... അപ്പഴേക്കും പലര്‍ക്കും അതൊരു അശരീരി ആണെന്ന് മനസ്സിലായിരുന്നത്രെ!

എങ്ങനെ ചിരിക്കാതിരിക്കും...

എങ്ങനെ ചിരിക്കാതിരിക്കും...

അന്ന് പോസിറ്റീവ് എനര്‍ജിയെ കുറിച്ച് എഴുതിയപ്പോള്‍ തന്നെ മലയാളികള്‍ക്കെല്ലാം ഈ പത്മ അവാര്‍ഡിനെ കുറിച്ച് ഏതാണ്ടൊരു ധാരണയൊക്കെ കിട്ടിയിരുന്നത്രെ!

ഉള്‍ക്കൊണ്ടപ്പോള്‍ തന്നെ

ഉള്‍ക്കൊണ്ടപ്പോള്‍ തന്നെ

മോദിജിയില്‍ നിന്ന് പോസിറ്റീവ് എനര്‍ജി ഉള്‍ക്കൊണ്ടപ്പോള്‍ തന്നെ അങ്ങ് ദൂരെ ഒരു മിന്നായം പോലെ പത്മഭൂഷണ്‍ പുരസ്‌കാരവും കണ്ടിരുന്നത്രെ!

ആ തട്ട് അങ്ങനെ തന്നെ!

ആ തട്ട് അങ്ങനെ തന്നെ!

പത്മഭൂഷണ്‍ അല്ല, ഇനി ഭാരത രത്‌ന പുരസ്‌കാരം വന്നാലും തെക്കടത്ത പുരസ്‌കാരത്തിന്റെ തട്ട് താഴ്ന്ന് തന്നെ ഇരിക്കുമെന്ന്!

എന്തായാലും കണക്കാ...

എന്തായാലും കണക്കാ...

അവാര്‍ഡ് കിട്ടാത്തതിന്റെ പേരില്‍ മമ്മൂക്കയെ ട്രോളിക്കൊണ്ടേയിരിക്കുന്നു. അപ്പോഴാണ് അവാര്‍ഡ് കിട്ടിയതിന്റെ പേരില്‍ ലാലേട്ടനേയും ട്രോളുന്നത്!

എന്തൊക്കെ വന്നാലും

എന്തൊക്കെ വന്നാലും

പത്മഭൂഷണ്‍ പുരസ്‌കാരവും ആയി വന്ന ലാലേട്ടന്‍ ഇപ്പോഴും തെക്കടത്തമ്മ പുരസ്‌കാരത്തിന് വേണ്ടി കേണുകൊണ്ടിരിക്കുകയാണത്രെ. എത്ര കേണാലും അത് കിട്ടുമോ!

 ഇപ്പോ എങ്ങനിണ്ട്....

ഇപ്പോ എങ്ങനിണ്ട്....

മോഹന്‍ലാലിന് വലിയ വലിയ പുരസ്‌കാരങ്ങള്‍ കിട്ടും എന്ന് ശ്രീകുമാര്‍ മേനോന്‍ പറഞ്ഞപ്പോള്‍ എല്ലാവരും കൂടി ട്രോളിയില്ലേ... ഇപ്പോ എങ്ങനിണ്ട്!!!

പാവം ചെമ്മണ്ണൂര്‍

പാവം ചെമ്മണ്ണൂര്‍

പ്രളയകാലത്ത് മലയാളികളെ മുഴുവന്‍ ഒറ്റയ്ക്ക് രക്ഷിച്ച ബോബി ചേട്ടനും ഒരു പത്മഭൂഷണ്‍ കാത്തിരിക്കുകയായിരുന്നത്രെ. പാവം....

ആശ്വാസമായി

ആശ്വാസമായി

ജനം ടിവി റിപ്പോര്‍ട്ടര്‍ ആകെ വെപ്രാളത്തിലായിരുന്നു. പക്ഷേ, ലാലേട്ടന് ഇതുവരെ തെക്കടത്തമ്മ പുരസ്‌കാരം കിട്ടിയില്ല എന്നറിഞ്ഞപ്പോള്‍ ആണത്രെ ആശ്വാസമായത്!

കൃത്യസമയത്ത്

കൃത്യസമയത്ത്

തെക്കടത്തമ്മ പുരസ്‌കാരം കിട്ടാത്തതിന്റെ വിഷമത്തില്‍ ഇരിക്കുകയായിരുന്നു ലാലേട്ടന്‍. എന്തായാലും കൃത്യ സമയത്ത് തന്നെ കേന്ദ്ര സര്‍ക്കാര്‍ ഇടപെട്ട് പത്മഭൂഷണ്‍ നല്‍കി!

 പ്രിയദര്‍ശന്റെ ഒരു കാര്യം

പ്രിയദര്‍ശന്റെ ഒരു കാര്യം

മുമ്പ് മോഹന്‍ലാലിന് പത്മശ്രീ പുരസ്‌കാരം കിട്ടിയത് പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന കാക്കക്കുയിലിന്റെ സെറ്റില്‍ ആയിരുന്നപ്പോള്‍ ആയിരുന്നു. ഇപ്പോ പ്രിയദര്‍ശന്റെ കുഞ്ഞാലിമരയ്ക്കാറിന്റെ സെറ്റില്‍ വച്ച് പത്മഭൂഷണും!

ഒരു കഥ സൊല്ലട്ടുമാ..

ഒരു കഥ സൊല്ലട്ടുമാ..

പത്മഭൂഷണ്‍ കിട്ടിയതിന്റെ ആവേശത്തില്‍ ഒന്ന് വെല്ലുവിളിച്ചതായിരുന്നു. അപ്പോഴാണ് തെക്കടത്തമ്മ പുരസ്‌കാരം കിട്ടിയ ജനം ടിവി റിപ്പോര്‍ട്ടര്‍ ഇങ്ങനെ പറഞ്ഞത്!

അപ്പോ വീണതാ...

അപ്പോ വീണതാ...

പുരസ്‌കാരം കിട്ടി, പുരസ്‌കാരം കിട്ടി എന്ന് എല്ലാവരും പറഞ്ഞപ്പോള്‍ തെക്കടത്തമ്മ പുരസ്‌കാരം ആയിരിക്കും എന്നാണത്രെ ലാലേട്ടന്‍ വിചാരിച്ചത്. കിട്ടിയത് അതല്ല എന്നറിഞ്ഞപ്പോള്‍ വീണ വീഴ്ചയാണ്...!

അതും ഉമ്മന്‍ ചാണ്ടി സാര്‍...

അതും ഉമ്മന്‍ ചാണ്ടി സാര്‍...

ഇപ്പോള്‍ എല്ലാത്തിലു ഉമ്മന്‍ ചാണ്ടി സാര്‍ ആണല്ലോ... അപ്പോള്‍ പിന്നെ മോഹന്‍ലാലിനെ പത്മഭൂഷണ്‍ പുരസ്‌കാരത്തിന് ശുപാര്‍ശ ചെയ്തതും ഉമ്മന്‍ ചാണ്ടി സാര്‍ തന്നെ ആയിരിക്കും!

കുഞ്ഞേട്ടന്‍

കുഞ്ഞേട്ടന്‍

ലാലേട്ടന്റെ മകന്‍ കുഞ്ഞേട്ടന്‍ ഇപ്പോള്‍ രണ്ടാം ഭാഗങ്ങളുടെ തിരക്കിലാണല്ലോ... അപ്പോള്‍ പിന്നെ പത്മഭൂഷണിന്റെ രണ്ടാം ഭാഗം കൂടി നോക്കിയാലോ എന്നാണത്രെ ആലോചന!

ആ മുഖം മറന്നുപോയി...

ആ മുഖം മറന്നുപോയി...

ലാലേട്ടന് പോസിറ്റീവ് എനര്‍ജിയൊക്കെ കിട്ടുന്നതിന് എത്രയോ മുമ്പ് അടിമയാകാന്‍ വരെ തയ്യാറായ ആളാണ്... ആ മുഖം മോദിജി മറന്നുപോയോ എന്തോ!!!

ഏറ്റവും ഒടുക്കം...

ഏറ്റവും ഒടുക്കം...

ആദ്യം സ്‌റ്റേറ്റ് അവാര്‍ഡ്, പിന്നെ ഭരത് അവര്‍ഡ്, അത് കഴിഞ്ഞാല്‍ പത്മശ്രീ, പത്മഭൂഷണ്‍, പിന്നെ ഓസ്‌കാര്‍... ഏറ്റവും ഒടുക്കം ഭാഗ്യമുണ്ടെങ്കില്‍ തെക്കടത്തമ്മ അവാര്‍ഡും!

ആരാണീ നിജലിംഗപ്പ

ആരാണീ നിജലിംഗപ്പ

പച്ചാളം ഭാസി നിജലിംഗപ്പയെ പോയി കണ്ടിട്ടല്ലേ സരോജ് കുമാറിന് കേണല്‍ പദവി കിട്ടിയത്. ഇതിപ്പോള്‍ ആരാണ് ഈ നിജലിംഗപ്പ എന്നാണ് ചിലരുടെ സംശയം!

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+