• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

അപ്പോൾ ലാലേട്ടൻ 'ചാണകക്കുഴിയിൽ' തന്നെ!! വിട്ടുപോകാത്ത ആ സാധനം കണ്ടെത്തി... ബ്ലോഗേട്ടന് മോദി ട്രോളുകൾ

സൂപ്പര്‍താരം മോഹന്‍ലാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ട അനുഭവങ്ങള്‍ തന്റെ ബ്ലോഗില്‍ പ്രസിദ്ധീകരിച്ചത് കഴിഞ്ഞ ദിവസം ആയിരുന്നു. മൊത്തത്തില്‍ ഒരു മോദിസ്തുതി ആണ് അത് എന്നാണ് പൊതുവേ പലരും പറയുന്നത്.

'മോഹന്‍ലാൽജി' എന്ന് വിളിച്ച് കെട്ടിപ്പിടിച്ചു! മൂന്ന് തവണ തോളത്ത് തട്ടി!! മോദി സ്തുതിയുമായി ബ്ലോഗ്

മോഹന്‍ലാല്‍ ജി എന്നും വിളിച്ച് മോദിജി കെട്ടിപ്പിടിച്ച കാര്യവും തോളത്ത് കൃത്യം മൂന്ന് തവണ തട്ടിയ കാര്യവും എല്ലാം മോഹന്‍ലാല്‍ ഓര്‍ത്തെടുത്ത് എഴുതിയിട്ടുണ്ട്. മാത്രമല്ല, മോദിജിയോട് യാത്രപറഞ്ഞിറങ്ങിയപ്പോള്‍ കൂടെ പോന്ന ആ പോസിറ്റീവ് എനര്‍ജി മൂന്ന് ആഴ്ച കഴിഞ്ഞിട്ടും ലാലേട്ടനില്‍ നിന്ന് വിട്ടുപോയിട്ടും ഇല്ല.

ചങ്കിനകത്ത് ലാലേട്ടൻ, ചാണകത്തിനകത്ത് ലാലേട്ടന്‍!!! ആര്‍എസ്എസ്സിലെടുത്ത ലാലേട്ടന് 'ചാണക ട്രോളുകള്‍'

എന്തായാലും ട്രോളന്‍മാര്‍ക്കുള്ള എല്ലാ വകയും ഉള്‍പ്പെടുത്തിയ ഒരു സമ്പൂര്‍ണ പാക്കേജ് ആയിരുന്നു ആ ബ്ലോഗ്. മോഹന്‍ലാല്‍ അടുത്ത തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയാകും എന്ന അഭ്യൂഹം കൂടി ഉള്ള സ്ഥിതിയ്ക്ക് ട്രോളന്‍മാര്‍ പിന്നെ ഇടംവലം നോക്കിയിട്ടില്ല!!!

ഇനി യാത്രതന്നെ

ഇനി യാത്രതന്നെ

മോദിജിയില്‍ നിന്നുള്ള ആ പോസിറ്റീവ് എനര്‍ജി എന്തായിരിക്കും എന്നാണ് കരുതുന്നത്.... സംഗതി ഇപ്പോള്‍ ലാലേട്ടന്‍ യാത്രകളുടെ ലോകത്തേക്ക് തിരിച്ചിരിക്കുകയാണത്രെ!

നാട്ടിലുണ്ടെങ്കിലല്ലേ...

നാട്ടിലുണ്ടെങ്കിലല്ലേ...

വിശ്വഭാരതി ട്രസ്റ്റിന്റെ പ്രവര്‍ത്തനങ്ങള്‍ പ്രഖ്യാപിക്കുന്ന ചടങ്ങില്‍, നാട്ടിലുണ്ടെങ്കില്‍ പങ്കെടുക്കാം എന്നാണത്രെ മോദിജി പറഞ്ഞത്. അപ്പോള്‍ തന്നെ അക്കാര്യത്തില്‍ ഒരു തീരുമാനം ആയല്ലോ അല്ലേ!

ഒഴിഞ്ഞുപോ...

ഒഴിഞ്ഞുപോ...

മോദിജി പകര്‍ന്ന പോസിറ്റീവ് എനര്‍ജി മൂന്ന് ആഴ്ചയായിട്ടും വിട്ടുപോകുന്നില്ലെന്നല്ലേ പറഞ്ഞത്. ഇനി വല്ല ഉച്ചാടനമോ ആവാഹനമോ വേണ്ടി വരുമോ എന്നാണ് സംശയം!

ഏട്ടന്‍ ഉദ്ദേശിച്ചത്

ഏട്ടന്‍ ഉദ്ദേശിച്ചത്

ഇനിയിപ്പോള്‍ ലാലേട്ടന്‍ ഉദ്ദേശിച്ച പോസിറ്റീവ് എനര്‍ജി എന്ന് പറയുന്ന സാധനം ഇതുപോലെ വല്ലതും ആണോ എന്നാണ് സംശയം. മൊത്തത്തിലുള്ള മോദി സ്തുതി കണ്ടിട്ട് ഏട്ടന്‍ ഫാന്‍സ് പോലും അങ്കലാപ്പിലാണത്രെ!

എങ്ങനെ വിട്ടുപോകാനാണ്...

എങ്ങനെ വിട്ടുപോകാനാണ്...

വര്‍ഷങ്ങള്‍ക്ക് മുമ്പ് വന്ദനം സിനിമയില്‍ ലാലേട്ടനൊപ്പം ഇതുപോലെ വിട്ടുപോകാത്ത ഒരു കസേര ഉണ്ടായിരുന്നു. ഒടുക്കം പാന്റ്‌സ് കീറിയാണ് കസേര മാറ്റിയത്. മോദിജി പകര്‍ന്ന പോസ്റ്റീവ് എനര്‍ജിയും അങ്ങനെ ആകുമോ ആവോ!

 സ്വാഭാവികം!

സ്വാഭാവികം!

മോഹന്‍ലാല്‍ ജി എന്ന് തന്നെ ആണോ അദ്ദേഹം വിളിച്ചത് എന്ന് ഇപ്പോഴും ചിലര്‍ക്ക് സംശയം ഉണ്ട്. മുമ്പ് പലതവണ മോഹന്‍ദാസ് കരം ചന്ദ് ഗാന്ധിയെ മോഹന്‍ലാല്‍ കരംചന്ദ് ഗാന്ധി എന്ന് വിളിച്ചിട്ടുള്ള ആളാണല്ലോ.... ബാക്കിയെല്ലാം പിന്നെ സ്വാഭാവികം അല്ലേ!

ആ ഫ്രഞ്ച് പ്രസിഡന്റിന്റെ സ്ഥിതി

ആ ഫ്രഞ്ച് പ്രസിഡന്റിന്റെ സ്ഥിതി

മോഹന്‍ലാലിന് മൂന്ന് ആഴ്ചയല്ലേ മോദിജിയുടെ പോസിറ്റീവ് എനര്‍ജി വിട്ടുപോകാതെ ഇരിക്കുന്നത്. ആ ഫ്രഞ്ച് മുന്‍ പ്രസിഡന്റിന് മൂന്ന് വര്‍ഷമായിട്ട് ആങ്ങനെ ആണത്രെ. ഒടുവില്‍ ആ എനര്‍ജി വിട്ടുപോയപ്പോള്‍ ആണ് അങ്ങേര് റഫേല്‍ കരാറിനെ കുറിച്ച് പറഞ്ഞത്!

ചാണകമണം ആണ് സാര്‍...

ചാണകമണം ആണ് സാര്‍...

മോദിജിയെ കണ്ടപ്പോള്‍ ലാലേട്ടന് കിട്ടിയത് പോസിറ്റീവ് എനര്‍ജി ആയിരുന്നത്രെ. എന്നാല്‍ മറ്റ് ചിലര്‍ക്ക് ചാണകമണം ആണ് കിട്ടിയത് എന്ന്. അതിപ്പോള്‍ ലാലേട്ടന്റെ ബ്ലോഗ് കണ്ടപ്പോള്‍ ആണോ എന്നും ചിലര്‍ക്ക് സംശയം ഉണ്ട്!

ഇന്‍ക്യുവറബിള്‍...

ഇന്‍ക്യുവറബിള്‍...

പ്രധാനമന്ത്രി രാഷ്ട്രീയം പറഞ്ഞില്ല, താന്‍ ഒട്ട് ചോദിച്ചും ഇല്ലെന്നാണ് ലാലേട്ടന്‍ ബ്ലോഗില്‍ എഴുതിയത്. അത് കണ്ടിട്ട് ചിലര്‍ പറയുന്നത്- ഈ രോഗം ഇന്‍ക്യുവറബിള്‍ ആണെന്നാണ്... ചികിത്സയില്ലെന്ന്!

ആള് മാറിപ്പോയതാണോ...

ആള് മാറിപ്പോയതാണോ...

തന്നെ പ്രധാനമന്ത്രിക്ക് അറിയാമെന്ന് തിരിച്ചറിഞ്ഞതായി മോഹന്‍ലാല്‍ പറയുന്നുണ്ട്. ഇനിയിപ്പോള്‍ മോഹന്‍ലാലിനെ മോഹന്‍ദാസ് കരംചന്ദ് ഗാന്ധിയായി എങ്ങാനും തെറ്റിദ്ധരിച്ചതാകുമോ എന്നാണ് സംശയം!

വൈറസ്സ് ആണെങ്കില്‍ സമയമെടുക്കും...

വൈറസ്സ് ആണെങ്കില്‍ സമയമെടുക്കും...

മോദിജി പകര്‍ന്ന പോസിറ്റീവ് എനര്‍ജി വിട്ടുപോകുന്നില്ലെന്നല്ലേ പറഞ്ഞത്. ചില വൈറസ് ഒക്കെ അങ്ങനെ ആണത്രെ! രക്തത്തില്‍ ബാധിച്ചാല്‍ പിന്നെ വിട്ടുപോകാന്‍ കുറച്ച് സമയം എടുക്കും എന്ന്!

ചാണകക്കുഴിയിലേക്ക്...

ചാണകക്കുഴിയിലേക്ക്...

മോദി സ്തുതി കേട്ടപ്പോള്‍ ചിലര്‍ പറയുന്നത് ഇങ്ങനെയാണ്- അങ്ങനെ നമ്മുടെ ലാലേട്ടന്‍ ചാണകക്കുഴിയിലേക്ക് ഒരു അടി കൂടി നടന്നടുത്തിരിക്കുകയാണ്!

 നല്ല ക്ഷമയുള്ള കേള്‍വിക്കാരന്‍

നല്ല ക്ഷമയുള്ള കേള്‍വിക്കാരന്‍

മോദിജി താന്‍ കണ്ടതില്‍ വച്ച് ഏറ്റവും ക്ഷമയുള്ള കേള്‍വിക്കാരന്‍ ആണെന്നല്ലേ ലാലേട്ടന്‍ പറഞ്ഞത്. അത് ശരിയാണത്രെ... രാജ്യത്തെ ജനങ്ങള്‍ മുഴുവന്‍ തെറി വിളിച്ചിട്ടും അദ്ദേഹം അത് കേട്ടുനില്‍ക്കുന്നുണ്ടല്ലോ എന്ന്!

 പുട്ടിന് പീര

പുട്ടിന് പീര

സത്യത്തില്‍ മോഹന്‍ലാല്‍ മോദിജിയെ കണ്ടത് എന്തിനായിരുന്നു... അതിനെ കുറിച്ച് എഴുതിയത് എന്തിനായിരുന്നു? ഇത്തിരി മോദിസ്തുതി പിന്നെ ഇത്തിരി വീട്ടുകാര്യം, പിന്നെ വീണ്ടും മോദിസ്തുതി പിന്നെ ഇത്തിരി വിശ്വശാന്തി ട്രസ്റ്റ്. മൊത്തത്തില്‍ ബ്ലോഗ് വായിച്ചാല്‍ ഇങ്ങനെ ആണത്രെ തോന്നുന്നത്.

മോഹന്‍ലാല്‍ കരംചന്ദ് ഗാന്ധി!!!

മോഹന്‍ലാല്‍ കരംചന്ദ് ഗാന്ധി!!!

രണ്ട് തവണയാണ് മോദിജി രാഷ്ട്രപിതാവിന്റെ പേര് തെറ്റിച്ച് പറഞ്ഞത്. പക്ഷേ, ബ്ലോഗിലെ ഈ വരികള്‍ വായിച്ചപ്പോള്‍ ഈ സീന്‍ ഓര്‍മ വന്നവര്‍ എത്രപേരുണ്ടോ ആവോ... ആ തട്ടുന്നതിന്റെ എണ്ണം കൂടി ഒന്ന് ഓര്‍ത്ത് നോക്കണേ!

ചെറിയ വ്യത്യാസം

ചെറിയ വ്യത്യാസം

മോഹന്‍ലാല്‍ കംപ്ലീറ്റ് ആക്ടര്‍ ആണെങ്കില്‍, മോദിജി കംപ്ലീറ്റ് ആക്ടര്‍ വിത്ത് ഫേസ്‌ക്ക് സര്‍ട്ടിഫിക്കറ്റ്‌സ് ആണത്രെ. എന്തായാലും വാഗ്ദാനം നന്നായിട്ടുണ്ട്... ഇവിടെ ഉണ്ടെങ്കില്‍ വരാം എന്നല്ലേ പറഞ്ഞത്!

മോഡിഫൈഡ് വേവ്‌സ്

മോഡിഫൈഡ് വേവ്‌സ്

ഇനി വളരെ അധികം ശ്രദ്ധിക്കേണ്ടിയിരുക്കുന്നു. പ്രത്യേകിച്ചും വിദേശ രാജ്യങ്ങളിലെ രാഷ്ട്ര നേതാക്കള്‍. മോദിജി ഉപയോഗിച്ച സാധനങ്ങള്‍ എങ്ങാനും ഉപയോഗിച്ചാല്‍ അ് വഴി 'മോദിഫൈഡ് വേവ്‌സ്' എങ്ങാനും ശരീരത്തില്‍ കയറുമോ ആവോ!

ആദ്യമായിട്ടാ...

ആദ്യമായിട്ടാ...

സാധാരണ ഇപ്പോള്‍ ബിജെപിക്കാര്‍ അല്ലാത്തവരൊക്കെ മോദിജിയേയും ചീത്ത വിളിച്ചുകൊണ്ടാണല്ലോ നടപ്പ്. ആദ്യമായിട്ട് തന്നെ പുകഴ്ത്തി ഒരാള്‍ ബ്ലോഗ് എഴുതിയത് വായിച്ചതിന്റെ സന്തോഷത്തിലാണത്രെ അദ്ദേഹം ഇപ്പോള്‍!

പോസിറ്റീവോ നെഗറ്റീവോ...

പോസിറ്റീവോ നെഗറ്റീവോ...

ഇനിയിപ്പോള്‍ മോദിജിയെ സുഖിപ്പിക്കാന്‍ വേണ്ടി എങ്ങാനും എഴുതിയതാണോ ഈ ബ്ലോഗ് എന്നാണ് ചിലരുടെ സംശയം. കണ്ട ഉടനെ ആ ആനക്കൊമ്പ് കേസിന്റെ കാര്യം എങ്ങാനും ചോദിച്ച് കാണുമോ ആവോ!

അണ്‍ എക്‌സ്‌പെക്റ്റഡ് ക്ലിക്ക്

അണ്‍ എക്‌സ്‌പെക്റ്റഡ് ക്ലിക്ക്

താന്‍ കണ്ടത്തില്‍ വച്ച് ഏറ്റവും ക്ഷമയുള്ള കേള്‍വിക്കാരന്‍ എന്നല്ലേ മോദിജിയെ കുറിച്ച് ലാലേട്ടന്‍ പറഞ്ഞത്. അവരുടെ സംസാരം ഒന്ന് ഫോട്ടോയില്‍ പകര്‍ത്തിയിരുന്നെങ്കില്‍ അത് ഏതാണ്ട് ഇതുപോലെ ഇരുന്നേനെ!

ചാണകം തിന്ന്... ലാലേട്ടന്‍!!!

ചാണകം തിന്ന്... ലാലേട്ടന്‍!!!

ചങ്കിനകത്ത് ലാലേട്ടന്‍ എന്നായിരുന്നല്ലോ മുദ്രാവാക്യം... ഇനിയിപ്പോള്‍ അത് ഇങ്ങനെ ആക്കേണ്ടി വരുമോ എന്നാണ് സംശയം...

ചാണകം തിന്ന് ലാലേട്ടന്‍

ഗോമൂത്രം കുടിച്ച് ലാലേട്ടന്‍

സവര്‍ക്കറടിച്ച് ലാലേട്ടന്‍

കാല് കഴുകി ലാലേട്ടന്‍

വെള്ളം കുടിച്ച് ലാലേട്ടന്‍!!!

പൊട്ടിയാല്‍ പൊയ്‌ക്കോളും

പൊട്ടിയാല്‍ പൊയ്‌ക്കോളും

മോദിയില്‍ നിന്ന് കിട്ടിയ പോസിറ്റീവ് എനര്‍ജി പോകുന്നില്ല എന്നല്ലേ പറഞ്ഞത്. ഇക്കണക്കിനാണെങ്കില്‍ അടുത്ത മൂന്ന് പടമെങ്കിലും പൊട്ടാന്‍ സാധ്യതയുണ്ട്... അതോടെ എല്ലാ എനര്‍ജിയും അങ്ങ് പൊയ്‌ക്കോളും എന്ന്!

 ചാണക സോപ്പ്

ചാണക സോപ്പ്

ആര്‍എസ്എസിന്റെ നേതൃത്വത്തില്‍ ചാണക സോപ്പെല്ലാം വിപണിയില്‍ ഇറക്കുകയാണല്ലോ... മോദിജിയെ കണ്ട വകയില്‍ ആ സോപ്പ് കൊണ്ടെങ്ങാനും ലാലേട്ടന്‍ കുളിച്ചോ എന്നാണ് സംശയം. അല്ലെങ്കില്‍ പിന്നെ ആ എനര്‍ജി ഇങ്ങനെ പോകാതെ നില്‍ക്കുമോ!

സംഗതി അത് തന്നെ

സംഗതി അത് തന്നെ

മോദിജിയ്ക്ക് ലാലേട്ടന്‍ പ്രതിമ കൊടുത്തു. പകരം ലാലേട്ടന് കൊടുത്തത് ചാണക സോപ്പ് ആണെന്ന് തോന്നുന്നു. അതുംകൊണ്ട് കുളിക്കുന്നതായിരിക്കും ഇപ്പോഴത്തെ ആ എനര്‍ജി ഇങ്ങനെ നില്‍ക്കാന്‍ കാരണം!

പൈലറ്റിന്റെ സ്ഥിതി

പൈലറ്റിന്റെ സ്ഥിതി

ആകെ അരമണിക്കൂറേ ലാലേട്ടന്‍ മോദിജിയുടെ കൂടെ ചെലവഴിച്ചുള്ളു. അപ്പോള്‍ മോദിയുടെ കൂടെ ഏറ്റവും അധികം സമയം ചെലവഴിക്കുന്ന പൈലറ്റിന്റെ സ്ഥിതി എന്താകും എന്ന് ഒന്ന് ആലോചിച്ച് നോക്കൂ!

ലോക്‌സഭ സീറ്റ്

ലോക്‌സഭ സീറ്റ്

മോദിജിയില്‍ നിന്നുള്ള ആ പോസിറ്റീവ് എനര്‍ജി ഇപ്പോഴും ഒപ്പമുണ്ടെങ്കില്‍ ഒരു കാര്യത്തില്‍ ഉറപ്പായത്രെ... അത് ആ തിരുവനന്തപുരം ലോക്‌സഭ സീറ്റിന്റെ കാര്യത്തില്‍ ആണെന്ന്!

English summary
Social Media trolls on Mohanlal's blog on meeting with Prime Minister Narendra Modi

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more