മുകേഷേട്ടന്‍ വന്നപ്പോള്‍ മായാവി വരെ ചമ്മിപ്പോയി! എന്തിനും ഏതിനും വിളിക്കാം... ബൈഡന്‍ വരെ സജസ്റ്റ് ചെയ്തു

സിനിമയില്‍ മുകേഷ് എന്ന് പറഞ്ഞാല്‍ ചിരിയുടെ മാലപ്പടക്കം പൊട്ടിക്കുന്ന ആളാണ്. രാഷ്ട്രീയത്തില്‍ എത്തിയപ്പോഴും അതിന് വലിയ മാറ്റമൊന്നും ഇല്ല. പക്ഷേ, മുകേഷ് ഇടയ്ക്കിടെ ഓരോ പൊല്ലാപ്പില്‍ ചെന്ന് പെടും. ഈയിടയായി അത് ഫോണ്‍കോളുകളുമായി ബന്ധപ്പെട്ടതാണ്. ഏറ്റവും ഒടുവില്‍ ഉണ്ടായ സംഭവങ്ങള്‍.

മുമ്പൊരിക്കല്‍ അന്തസ്സ് പഠിപ്പിച്ച മുകേഷ്, അടുത്ത തവണ പത്താം ക്ലാസ്സുകാരനോട് ഒരല്‍പം കയര്‍ത്തു സംസാരിച്ചു. അതിനെല്ലാം ശേഷം ഇ ബുള്‍ ജെറ്റ് വിവാദം വന്നപ്പോഴും മുകേഷിന് തന്നെ ഫോണ്‍കോള്‍ എത്തി. അത് വൈറല്‍ ആവുകയും ചെയ്തു. എന്തിനും ഏതിനും മുകേഷിനെ വിളിക്കൂ എന്നതാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ട്രെന്‍ഡിങ്. ഇതും കണ്ട് മുകേഷിനെ ആരെങ്കിലും ഫോണില്‍ വിളിച്ചാല്‍ അതിന്റെ ഭവിഷ്യത്ത് അവര്‍ തന്നെ നേരിടേണ്ടി വരും. രസകരമായ ചില ട്രോളുകൾ കണ്ടുനോക്കാം...

1

എന്ത് വള്ളിക്കെട്ട് കേസ് വന്നാലും ഉടനടി ആരെ വിളിക്കണം എന്ന് ആലോചിച്ചാല്‍ മനസ്സിലേക്ക് ആദ്യം ഓടിയെത്തുക ആരുടെ പേരായിരിക്കും. 'ഹൈസ്‌കൂള്‍ ഗുയ്‌സ്' ആണെങ്കില്‍ ആദ്യം വിളിക്കുക മുകേഷേട്ടനെ ആയിരിക്കുമത്രെ. വിധി എന്നല്ലാതെ മുകേഷിന്റെ ഈ അവസ്ഥയെ കുറിച്ച് വേറൊന്നും പറയാനില്ല.

2

രാജുവും രാധയും എല്ലാം എന്ത് ആവശ്യം വന്നാലും മായാവിയെ ആയിരുന്നു ആദ്യം വിളിച്ചുകൊണ്ടിരുന്നത്. എന്നാല്‍ മുകേഷേട്ടന്‍ ഹിറ്റ് ആയതോടെ ഇപ്പോള്‍ രാജുവും രാധയും മായാവിയെ വിളിക്കാറേ ഇല്ലത്രെ. മുകേഷേട്ടന്റെ മുന്നില്‍ മായാവി ശരിക്കും ചമ്മിപ്പോയി. പക്ഷേ, വിളിക്കുമ്പോള്‍ വിളിക്കുമ്പോള്‍ മുകേഷേട്ടന്‍ ഫോണ്‍ എടുക്കുന്നുണ്ടോ എന്നതിലേ തര്‍ക്കമുള്ളു.

3

ഇനിയിപ്പോള്‍ കേരളത്തിലെ പ്രശ്‌നങ്ങള്‍ എല്ലാം ആര്‍ക്ക് മുന്നില്‍ അവതരിപ്പിക്കണം എന്നത് സംബന്ധിച്ച് ഒരു ആശയക്കുഴപ്പവും ഇനി വേണ്ട. തിരുവനന്തപുരത്തേക്ക് ഒന്ന് വിളിച്ചാലോ എന്നതിന് പകരം കൊല്ലത്ത് മുകേഷേട്ടനെ ഒന്ന് വിളിച്ചാലോ എന്നാക്കാനുളള വകുപ്പൊക്കെയുണ്ട്. മുഖ്യമന്ത്രിയെ വിളിക്കുന്നതിലും എളുപ്പമായിരിക്കുമത്രെ.

4

മുകേഷിനെ വിളിക്കുന്നതൊക്കെ കൊള്ളാം. പക്ഷേ, അത് എന്തിനാണെന്നൊക്കെ ചോദിച്ചാല്‍ കുഴങ്ങിപ്പോകും. വിളിച്ചുവരുത്തി ഇങ്ങനെ അപമാനിക്കാന്‍ തുടങ്ങിയാല്‍ പിന്നെ ഒരു നിവൃത്തിയും ഇല്ല. ഇ ബുള്‍ ജെറ്റ് സഹോദരങ്ങളെ പോലീസ് കസ്റ്റഡിയില്‍ നിന്ന് ഇറക്കാനൊക്കെ വിളിച്ച ടീംസ് ആണ്. എന്തിനും വിളിച്ചുകളയും!

5

ഈ ബുള്‍ ജെറ്റ് സഹോദരങ്ങളെ പുറത്തിറക്കാന്‍ അമേരിക്കന്‍ സൈന്യത്തെ അയക്കണം എന്നൊക്കെ ജോ ബൈഡനോട് ആവശ്യപ്പെട്ടിട്ടുണ്ട്. പക്ഷേ, ഇതിലൊക്കെ ജോ ബൈഡന് എന്ത് ചെയ്യാനാണ്. അതുകൊണ്ട് മുകേഷിനെ എങ്ങാനും വിളിക്കാന്‍ നിര്‍ദ്ദേശിച്ചു എന്നാണ് കഥ.

6

ഹോ... ആ ഫോണ്‍ കോള്‍ എന്തായാലും ആരേയും ചിരിപ്പിക്കുന്നതാണ്. ഇ ബുള്‍ ജെറ്റ് എന്ന് പറഞ്ഞപ്പോള്‍ അത് എന്താണെന്ന് പോലും മുകേഷിന് പിടികിട്ടിയില്ല. ഇ ബജറ്റ് എന്നാണ് കക്ഷി ആദ്യം വിചാരിച്ചത്. പിന്നീട് അത് ഇ ബുള്ളറ്റ് ആണെന്ന് വിചാരിച്ചു. മുകേഷിനെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യമില്ല, ഇ ബുള്‍ ജെറ്റിനെ കുറിച്ച് ഒന്നും അറിയാത്ത വേറെയും ഒരുപാട് പേരുണ്ട്.

7

മുകേഷിന് വിളിക്കൂ, കാര്യങ്ങള്‍ അറിയൂ എന്ന മട്ടാണിപ്പോള്‍. എന്തിനും ഏതിനും മുകേഷിനെ വിളിച്ചാല്‍ ഒരു തീരുമാനമാകുമത്രെ. നീല റേഷന്‍ കാര്‍ഡിന്റെ ഓണക്കിറ്റ് വിതരണം എന്ന് തുടങ്ങും എന്നൊക്കെ വിളിച്ച് ചോദിച്ചാല്‍ ചിലപ്പോള്‍ 'അന്തസ്സ്' പഠിപ്പിക്കാനുള്ള സാധ്യതയും തള്ളിക്കളയാന്‍ കഴിയില്ല.

8

ഒരു കണക്കിന് മുകേഷ് ഇങ്ങനെയൊക്കെ അങ്ങ് പോകുന്നതാണ് നല്ലത്. അന്തസ്സ് പഠിപ്പിക്കലും കുട്ടികളെ പേടിപ്പിക്കലും ഒക്കെ ആയാള്‍ വിവാദമാകും. ഇ ബുള്‍ ജെറ്റിന്റെ കാര്യത്തില്‍ ഇടപെട്ടതുപോലെ ആണെങ്കില്‍ അത് വൈറല്‍ ആവുകയും ചെയ്യും. സംഗതി മുകേഷേട്ടന് ഒരു ഹൈപ്പും കിട്ടും.

9

മുകേഷേട്ടനെ എപ്പോള്‍ വേണമെങ്കിലും വിളിക്കാം. പക്ഷേ, വിളിച്ചുകഴിഞ്ഞാല്‍ എന്ത് തിരിച്ചുകിട്ടും എന്ന് ഉറപ്പിക്കാന്‍ കഴിയില്ല. ഇ ബുള്‍ ജെറ്റ് വിഷയത്തില്‍ വിളിച്ചപ്പോള്‍ കിട്ടിയത് അല്‍പം മയത്തിലായിരുന്നു എന്നാണ് ട്രോളന്‍മാരുടെ പക്ഷം. അടുത്ത തവണ അത് ഇങ്ങനെ തന്നെ ആയിക്കോളമം എന്ന് ഒരു നിര്‍ബന്ധവും ഇല്ല.

10

ഒരു കാര്യം എന്തായാലും പറയാതെ വയ്യാ. എന്തൊക്കെ ആണെങ്കിലും ആര് വിളിച്ചാലും ഫോണ്‍ എടുക്കാന്‍ മുകേഷ് എംഎല്‍എ തയ്യാറാകുന്നുണ്ടല്ലോ എന്നത് വലിയ കാര്യമാണ്. മറ്റ് പലരും അറിയാത്ത നമ്പറില്‍ നിന്ന് വിളിച്ചാല്‍ ഫോണ്‍ പോലും എടുക്കാറില്ല. അങ്ങനെ നോക്കുമ്പോള്‍ മുകേഷേട്ടന്‍ മുത്താണെന്ന് തോന്നി വെറുതേ ഒന്ന് വിളിച്ച് നോക്കാനിരിക്കുന്നവരും ഉണ്ട്.

11

ഒറ്റപ്പാലത്തെ സ്‌കൂള്‍ വിദ്യാര്‍ത്ഥി വിളിച്ച സമയത്ത് തന്നെ മുകേഷ് തന്റെ ഗതികേട് വെളിപ്പെടുത്തിയതാണ്. അതോടെ പ്രശ്‌നങ്ങള്‍ അവസാനിക്കുമെന്നായിരുന്നു കരുതിയത്. എന്നാല്‍ ഒരു മാറ്റവും ഉണ്ടായിട്ടില്ല എന്നാണ് ഇ ബുള്‍ ജെറ്റ് വിവാദം തെളിയിച്ചത്.

12

ഒരു എംഎല്‍എ എന്നതിനപ്പുറത്തേക്ക് നാട് മുഴുവന്‍ അറിയുന്ന ഒരു സിനിമ നടന്‍ ആയതാണ് മുകേഷിന് പണി കിട്ടാന്‍ കാരണം എന്നതാണ് സത്യം. എംഎല്‍എ എന്ന നിലയില്‍ സ്വന്തം മണ്ഡലത്തിലെ കാര്യങ്ങള്‍ക്കേ പരിഹാരം കാണാന്‍ ശ്രമിക്കൂ എന്ന് മുകേഷ് പറയുന്നതില്‍ വലിയ പിഴവൊന്നും ഇല്ല. അല്ലെങ്കില്‍ ഇ ബുള്‍ ജെറ്റിലെ അപേക്ഷയോട് പ്രതികരിച്ചതുപോലെ അങ്ങ് പ്രതികരിച്ച് ഒഴിവാക്കിയേക്കണം.

13

ഇതൊരു സത്യം തന്നെ ആണ് കെട്ടോ. ഫോണ്‍വിളികളുടെ പേരില്‍ കുപ്രസിദ്ധി നേടിയിരിക്കുന്ന മുകേഷേട്ടന് ഒരു നല്ല പേര് സമ്പാദിച്ചുകൊടുത്തതിന് ഇ ബുള്‍ ജെറ്റ് സഹോദരങ്ങള്‍ക്ക് നന്ദി പറഞ്ഞാലും തരക്കേടൊന്നുമില്ല. ഇത്രയും രസകരമായി ആളുകള്‍ക്ക് ആനന്ദിക്കാനുള്ള ഒരു വഴിയും തുറന്ന് കൊടുത്തല്ലോ!

14

എന്തോര് വിധിയിത്.... എന്ന പാട്ടുപോലെ തന്നെ ആണെന്ന് തോന്നുന്നു മുകേഷിന്റെ ഇപ്പോഴത്തെ അവസ്ഥ. രാഷ്ട്രീയത്തില്‍ ഇറങ്ങേണ്ടിയിരുന്നില്ല എന്ന് പോലും തോന്നിയിട്ടുണ്ടാകും ചിലപ്പോള്‍. ഫോണ്‍ റിങ് ചെയ്യുമ്പോള്‍ പോലും ഇപ്പോള്‍ ഒരു വിറയല്‍ ആണത്രെ!

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+