പ്രിയദര്ശന് ഡാ... ഫ്രണ്ട് ഡാ, ലാലേട്ടന് ഡാ!!! പൊരിച്ച് കടുകുവറുത്ത് പിന്നെ ചുട്ടെടുത്ത് കറിയാക്കി
ദേശീയ ചലച്ചിത്ര പുരസ്കാരം പ്രഖ്യാപിച്ചപ്പോള്‍ മലയാളികള്‍ ശരിക്കും ഞെട്ടി. സുരഭിക്ക് മികച്ച നടിയ്ക്കുള്ള പുരസ്കാരം കിട്ടിയപ്പോഴായിരുന്നു അത്. എന്നാല്‍ അതിന് ശേഷം മികച്ച നടും പ്രത്യേക ജൂറി പുരസ്കാരവും പ്രഖ്യാപിച്ചപ്പോള്‍ ശരിക്കും ഞെട്ടി.
പ്രിയദര്‍ശന്റെ സ്വന്തം അക്ഷയ് കുമാറിനും മോഹന്‍ലാലിനും. നമ്മുടെ വിനായകനും നവാസുദ്ദീന്‍ സിദ്ദിഖിയും ഒന്നും അടുത്ത് പോലും എത്തിയില്ല. അപ്പോള്‍ എന്താണിതിന്റെ ഗുട്ടന്‍സ്!!!
അത് തന്നെ...ഫ്രണ്ട്ഷിപ്പ്!!! സോഷ്യല്‍ മീഡിയയ്ക്ക് ഇത്രയൊക്കെ കിട്ടിയാല്‍ പോരെ...

പുലിമുരുകനും ജനത ഗാരേജിനും പിന്നെ മുന്തിരിവള്ളിക്കും... ഒപ്പം കൂടി ഉണ്ടായിരുന്നെങ്കില്‍ ലാലേട്ടന് തന്നെ കൊടുക്കാമായിരുന്നു. പക്ഷേ സ്വന്തം സിനിമയ്ക്ക് അവാര്‍ഡ് കൊടുക്കുന്നത് മോശമല്ലേ!!!

ദേശീയ ചലച്ചിത്ര പുരസ്കാരത്തെ ഏഷ്യാനെറ്റ് ഫിലിം അവാര്‍ഡിന്റെ നിലവാരത്തിലെത്തിച്ച പ്രിയദര്ശന് അഭിവാദ്യം അര്പിച്ചല്ലേ പറ്റൂ.

രമണനും ജബനും പിന്നെ മൊതലാളീം... എന്താല്ലേ... എന്തൊരു സൗഹൃദം!

ലാലേട്ടന് ദേശീയ അവാര്‍ഡ് കിട്ടിയില്ലെങ്കില്‍ എങ്ങനെ ശരിയാവും... ഒരു വിധത്തില്‍ ജൂറി പരാമര്‍ശത്തിലേക്ക് വലിച്ച് കയറ്റിയിട്ടുണ്ട്.

എന്തായാലും ഇതിന്റെ ഒക്കെ ഇടയിലാണല്ലോ മഹേഷിന്റെ പ്രതികാരത്തിന് അവാര്‍ഡ് കിട്ടിയത്. ചേട്ടന് ശരിക്കും സൂപ്പറാ

ഇതിപ്പോ വല്ലാത്ത പണിയാണല്ലോ പ്രിയദര്ശന് കാണിച്ചത് എന്നാണത്രെ മോഹന്‍ലാല്‍ ഓര്‍ക്കുന്നത്.

ലാലേട്ടന് എങ്ങനെ സ്പെഷ്യല്‍ ജൂറി പുരസ്കാരം? കബാലി ഡാ.. സോറി ഫ്രണ്ട് ഡാ ചെയര്മാന്.

മോഹന്‍ലാലിന് പ്രത്യേക ജൂറി പുരസ്കാരം, അക്ഷയ് കുമാര്‍ മികച്ച നടന്... അപ്പോ ആരായിരിക്കും ജൂറി ചെയര്മാന്... ചോദിക്കേണ്ട ആവശ്യമില്ലല്ലോ, കോമണ്‍ സെന്‍സ് ഉണ്ടായാല്‍ മതി!

കഷ്ടപ്പെട്ട് അഭിനയിച്ച പുലിയ്ക്ക് മാത്രം അവാര്‍ഡ് ഇല്ല. എന്തായാലും ലാലേട്ടനും പീറ്റര്‍ ഹെയ്നിനും ഉണ്ടല്ലോ എന്നതാണ് ഒരു ആശ്വാസം.

കമ്മട്ടിപ്പാടത്തിലെ ഗംഗ, കമ്മട്ടിപ്പാടത്തിലെ ബാലന് ചേട്ടന്... അതൊക്കെ എന്ത്, പ്രത്യേക പരാമര്‍ശം പുലി കൊണ്ടുപോയില്ലേ...

അവാര്‍ഡ് പ്രഖ്യാപനം കേട്ട മോഹന്‍ലാല്‍ പ്രിയദര്‍ശനോട്... സൈലന്റ് ആണ്, കട്ട സൈലന്റ്.

കട്ടപ്പനയിലെ ദാസപ്പനെ പോലെയുള്ള ഒരു ഫ്രണ്ടിനെ ആയിരിക്കും പലരും ആഗ്രഹിക്കുക. എന്നാല്‍ ഇപ്പോ പലരും ആഗ്രഹിക്കുന്നത് പ്രിയദര്‍ശനെ പോലെ ഉള്ള ഒരു ഫ്രണ്ടിനെയാണ്.

ലാലിനും അക്ഷയ് കുമാറിനും പുരസ്കാരം കൊടുത്ത സ്ഥിതിക്ക് ആ മണിയന് പിള്ള രാജുവിനും കൂടി കൊടുക്കാമായിരുന്നു. അല്ലെങ്കില്‍ ജഗദീഷിനെങ്കിലും. അവരെന്താ ഫ്രണ്ട്സ് അല്ലേ....

പ്രിയദര്‍ശനെ പോലെ ഒരു സുഹൃത്ത് ഇല്ലാത്തതാണ് പലരും നേരിടുന്ന പ്രധാന പ്രശ്നം.

മിസ്റ്റര്‍ ജൂറി ചെയര്മാന്... പ്രത്യേക ജൂറി പുരസ്കാരത്തിന് അര്‍ഹനായ നടന്റെ സിനിമകള്‍ ഏതൊക്കെയാണ്? മുന്തിരിവള്ളികള്‍, ജനത ഗാരേജ്, പുലിമുരുകന്!!

ഇത്തവണ ദേശീയ പുരസ്കാരം ഒന്നും കിട്ടില്ലെന്ന് വിചാരിച്ചിരിക്കുകയായിരുന്നു ലാലേട്ടന്. അപ്പോഴല്ലേ ജൂറി ചെയര്മാന് തന്നെ ഇടപെട്ടത്!!!

പണ്ടൊക്കെ ദേശീയ പുരസ്കാരം എന്ന് പറഞ്ഞാല്‍ നല്ല വിലയായിരുന്നു. ഇതിപ്പോ ഏഷ്യാനെറ്റ് ഫിലിം അവാര്‍ഡ് പോലെ ആയല്ലോ!!!

ഗോള്‍ അടിക്കുന്നതില്‍ മാത്രമല്ലല്ലോ... ഗോളിലേക്ക് എത്തിക്കുന്നതിലല്ലേ കാര്യം. കണ്ടോ അസിസ്റ്റ് കണ്ടോ!!!

ദേശീയ പുരസ്കാരം ഒപ്പിച്ച് കൊടുത്തത് തന്നെ ആണോ... അതും ലാലേട്ടനെ തെറി കേള്പിക്കാന്!

മികച്ച സിനിമയ്ക്കുള്ള പുരസ്കാരം കിട്ടിയത് കസബ് എന്ന് മറാത്തി ചിത്രത്തിന്. പാവം ഇക്കാ ഫാന്‍സ് കേട്ടത് കസബ എന്നായിരുന്നു!!!

അക്ഷയ് കുമാര്‍ പോലും പ്രതീക്ഷിച്ചിട്ടുണ്ടാവില്ല. ഇനിയിപ്പോള്‍ കിട്ടിയ അവാര്‍ഡ് കുഴപ്പമാകുമോ എന്നായിരിക്കും സംശയം.

പ്രിയദര്ശന് ജൂറി ചെയര്മാന് ആയതുകൊണ്ടാണ് ലാലിന് പ്രത്യേക ജൂറി പുരസ്കാരം കിട്ടിയത് എന്നാണല്ലോ പരിഹാസം. പ്രിയന് ചെയര്മാന് ആയതുകൊണ്ടാണെങ്കിലോ മികച്ച നടനുള്ള പുരസ്കാരം നല്‍കാതിരുന്നത്!!!

1971 ബിയോണ്ട് ദ ബോര്‍ഡേഴ്സിന്റെ റിപ്പോര്‍ട്ടും നോക്കി ഇരിക്കുകയായിരുന്നു. അപ്പോഴതാ പ്രിയന്റെ വക ഒരു അവാര്‍ഡും!!! ആരെങ്കിലും ചോദിച്ചോ ഈ അവാര്‍ഡ്!

എല്ലാവര്ക്കും ഉണ്ടാകും ഇങ്ങനെ ഒരു സുഹൃത്ത്. സഹായിച്ച് നാറ്റിച്ച് കളയും!

വിവര്‍ത്തനം ചെയ്യുക- നാഷണല്‍ അവാര്‍ഡ്. ഉത്തരം പ്രിയദര്ശന് അവാര്‍ഡ്!!! എങ്ങനേണ്ട്!

ബെസ്റ്റ് ആക്ടര്‍ അവാര്‍ഡ് തന്നെ കൊടുത്തേനെ. ഇവിടെത്തന്നെ പിന്നേം ജീവിക്കണമല്ലോ എന്നുള്ളതുകൊണ്ടാണ് സ്പെഷ്യല്‍ ജൂറിയില്‍ ഒതുക്കിയത്

ബെസ്റ്റ് സ്റ്റണ്ട് അവാര്‍ഡോ... പുലിമുരുകന് അവാര്‍ഡ് കൊടുക്കാന്‍ വേണ്ടി പുതിയതായി കണ്ടെത്തിയ അവാര്‍ഡ് ആണത്രെ.

നല്ല കാലം വരുമ്പോഴും അടുത്ത കൂട്ടുകാരെ മറക്കാത്തവര്‍ ആണ് യഥാര്‍ത്ഥ കൂട്ടുകാരന്.

ആരാണ് ആ പ്രത്യേക ജൂറി? ഞാനാണ് ആ പ്രത്യേക ജൂറിയെന്ന് പ്രിയന്!!

ദേശീയ പുരസ്കാരം പ്രഖ്യാപിച്ചപ്പോള്‍ മലയാളികളുടെ അഭിമാനമായി മാറിയത് ആരാണ്? ലാലേട്ടനല്ല, അതാണ് സുരഭി ലക്ഷ്മി

പ്രിയദര്‍ശന്റെ അടുത്ത സുഹൃത്തുക്കളില്‍ ഒരാളാണല്ലോ എംജി ശ്രീകുമാറും. ഈ സിനിമയെങ്ങാനും ഇറങ്ങിയിരുന്നെങ്കില്‍ ഒരു അവാര്‍ഡ് അതിനും കിട്ടിയേനെ!

എന്റെ പടത്തിന് ഞാന്‍ തന്നെ അവാര്‍ഡ് കൊടുക്കുന്നത് തെറ്റല്ലേ ചേട്ടാ...!!! അപ്പോ ഇപ്പോ കൊടുത്ത അവാര്‍ഡ് ഒക്കെ എങ്ങനെയാണോ ആവോ

ഇതിപ്പോ എന്താ ചേട്ടാ... ഒരു അസിസ്റ്റന്റ് ഏഷ്യാനെറ്റ് ഫിലിം അവാര്‍ഡ്!!!

മോഹന്‍ലാല്‍ ദേശീയ അവാര്‍ഡ് ഒന്നും ഇല്ലാതെ പോകുന്നത് കണ്ടാല്‍ പ്രിയേട്ടന് സഹിക്കുമോ!!!

ഇതിപ്പോ ദിവസക്കൂലിയാണോ മാസക്കൂലിയാണോ എന്നാണ് പലർക്കും സംശയം
-
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി












Click it and Unblock the Notifications