• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

മുട്ടന്‍ കോമഡിയായ ഒരു ചരമവാർഷികം!!! ചുഞ്ചു നായർ പൂച്ചയ്ക്ക് സോഷ്യല്‍ മീഡിയയിൽ പൊങ്കാല... മരണകാരണം!!!

സ്വന്തം മക്കളേക്കാള്‍ വളര്‍ത്തുമൃഗങ്ങളെ സ്‌നേഹിക്കുന്ന ആളുകളുണ്ട്. അവയുടെ അച്ഛനും അമ്മയും ആണെന്ന ഭാവത്തില്‍ അവയെ സ്‌നേഹിക്കുകയും പരിപാലിക്കുകയും ചെയ്യുന്നവര്‍. അടുത്ത ബന്ധുക്കളുടെ വിയോഗത്തേക്കാള്‍ വളര്‍ത്തുമൃഗങ്ങളുടെ വിയോഗങ്ങള്‍ തകര്‍ത്തുകളയുന്ന മനുഷ്യരുണ്ട് ഈ ലോകത്ത്.

കേരള മുഖ്യമന്ത്രിയാകാൻ രാഹുൽ ഗാന്ധി! അമേഠിയിൽ തോറ്റതിൽ മനംനൊന്ത് സിദ്ദിഖ്... കോണ്‍ഗ്രസ്സിനും ട്രോൾ

അങ്ങനെ ആരെങ്കിലും ആയിരുന്നിരിക്കും ടൈസ് ഓഫ് ഇന്ത്യയുടെ മുംബൈ എഡിഷനില്‍ ഇങ്ങനെ ഒരു പസ്യം കൊടുത്തത്. ചുഞ്ചു നായര്‍ എന്ന പൂച്ചയുടെ ഒന്നാം ചരമവാര്‍ഷികത്തില്‍ ആയിരുന്നു ആ പരസ്യം. മോളുട്ടി എന്ന് വിളിക്കപ്പെടുന്ന പൂച്ചയുടെ അഭാവത്തില്‍ അമ്മയും അച്ഛനും ചേച്ചിമാരും ചേട്ടന്‍മാരും എല്ലാവരും ദു:ഖിക്കുന്നു എന്നാണ് പറയുന്നത്.

എന്തായാലും സംഗതി ക്ലിക്ക് ആയത് ഇങ്ങ് കേരളത്തിലാണ്. പൂച്ചയ്ക്ക് 'നായര്‍' വാല്‍ വന്നതാണ് ഇവിടത്തെ പ്രശ്‌നം. പിന്നെ കണ്ടത് ചുഞ്ചു നായര്‍ക്ക് ട്രോളുകളുടെ പൊങ്കാലയായിരുന്നു. ഒരുപക്ഷേ, ഇത്രയും കോമഡിയായി ആഘോഷിക്കപ്പെട്ട ഒരു ചരമ വാര്‍ഷികം ഈ ഭൂലോകത്ത് ഇതുവരെ ഉണ്ടായിക്കാണില്ല.

അസ്‌റപ്പ് പൂച്ച ആണെങ്കില്‍

അസ്‌റപ്പ് പൂച്ച ആണെങ്കില്‍

നായര്‍ വളര്‍ത്തുന്ന പൂച്ചയ്ക്ക് പേരിനൊപ്പം നായര്‍ ചേര്‍ത്തതുപോലെ മുസ്ലീം വളര്‍ത്തുന്ന പൂച്ചയ്ക്ക് സുന്നത്ത് കല്യാണം അടക്കമുള്ള കാര്യങ്ങള്‍ നടത്തുമോ എന്നാണ് ട്രോളന്റെ സംശയം. അങ്ങനെയെങ്കില്‍ അസ്‌റപ്പ് പൂച്ചയുടെ കാര്യം കഷ്ടമായിരിക്കും!

വല്ലാത്ത വിഷമം

വല്ലാത്ത വിഷമം

പൂച്ചയ്‌ക്കെന്ത് ജാതിയും മതവും എന്നൊക്കെ ചിന്തിക്കാന്‍ വരട്ടെ. വളര്‍ത്തിയവര്‍ക്കുണ്ടെങ്കില്‍ അത് ചിലപ്പോള്‍ ജന്മജന്മാന്തരങ്ങളില്‍ പോലും വിട്ടുപോവില്ല!

ജാതി സര്‍ട്ടിഫിക്കറ്റ്

ജാതി സര്‍ട്ടിഫിക്കറ്റ്

ഇനിയിപ്പോള്‍ പട്ടിയ്ക്കും പൂച്ചയ്ക്കും ഒരു ജാതി സര്‍ട്ടിഫിക്കറ്റ് വേണ്ടി വരുമോ എന്നാണ് സംശയം. ജോലിയില്ലാത്ത പട്ടികളും പൂച്ചകളും പ്രത്യേകം ശ്രദ്ധിക്കേണ്ടി വരും!

പികെ രാംദാസ് എന്ന വന്‍മരം വീണപ്പോള്‍

പികെ രാംദാസ് എന്ന വന്‍മരം വീണപ്പോള്‍

ചുഞ്ചു നായര്‍ എങ്ങനെ മരിച്ചു എന്നതും അറിയേണ്ട വിഷയം ആണ്. പിതെ രാംദാസ് എന്ന വന്‍മരം വീണപ്പോള്‍ മീന്‍തലയും കടിച്ചുപിടിച്ച് അതിന്റെ ചുവട്ടില്‍ നിന്നതാണ് മരണ കാരണം എന്നതാണ് ഒരു കണ്ടുപിടിത്തം!

കൃപാസനത്തിലാണെങ്കില്‍ പൊളിച്ചു

കൃപാസനത്തിലാണെങ്കില്‍ പൊളിച്ചു

എന്നും മത്തിത്തല കഴിച്ചു മടുത്തിരിക്കുകയായിരുന്നു തോമസുകുട്ടി പൂച്ചായന്‍. അപ്പോഴാണ് കണ്ടത്, വീട്ടുകാര്‍ ഇത്തവണ മത്തി വാങ്ങിക്കൊണ്ടുവന്നത് കൃപാസനം പത്രത്തിലാണെന്ന്. ഇനിയിപ്പോള്‍ കരിമീന്‍ തന്നെ കഴിക്കാം!

ക്വട്ടേഷന്‍ ആയിരുന്നോ

ക്വട്ടേഷന്‍ ആയിരുന്നോ

ഇനിയിപ്പോള്‍ ചുഞ്ചു നായരെ കൊന്നത് ഒരു ക്വട്ടേഷന്‍ ടീം ആയിരുന്നോ എന്നാണ് സംശയം. പുതിതായി പുറത്ത് വന്ന സിസിടിവി ദൃശ്യങ്ങളില്‍ സംശയാസ്പദമായി തോമസ് അച്ചായനെ കണ്ടതാണ് ഇങ്ങനെ ഒരു നിഗമനത്തിലേക്ക് നയിച്ചത്.

തോമാശ്ലീഹ വന്നില്ലായിരുന്നെങ്കില്‍

തോമാശ്ലീഹ വന്നില്ലായിരുന്നെങ്കില്‍

പിസി തോമസിന്റെ വീട്ടിലും ഒരു പൂച്ചയുണ്ടത്രെ. ചഞ്ചു നായരുടെ ചരമവാര്‍ഷിക വാര്‍ത്ത വായിച്ച ആ പൂച്ച ഇപ്പോള്‍ ആലോചിക്കുന്നത് തോമാശ്ലീഹ കേരളത്തില്‍ വന്നില്ലായിരുന്നെങ്കില്‍ എന്നാണത്രെ!

പൂച്ച സംരക്ഷണ ജാഥ

പൂച്ച സംരക്ഷണ ജാഥ

എന്തായാലും ഇപ്പോള്‍ നായര്‍ പൂച്ചയെ കുറിച്ചാണല്ലോ ട്രോളുകളും അധിക്ഷേപങ്ങളും എല്ലാം. ഹിന്ദു പൂച്ചകള്‍ക്ക് എതിരായുള്ള ട്രോളുകളില്‍ പ്രതിഷേധിച്ച് ഒരു പൂച്ച സംരക്ഷണ ജാഥ നടത്തിയാലും തെറ്റൊന്നും ഇല്ല!

പകരം ഞങ്ങള്‍ വീട്ടിയിരിക്കും

പകരം ഞങ്ങള്‍ വീട്ടിയിരിക്കും

സതീശന്‍ നായയാണ് ചുഞ്ചു നായരെ കടിച്ചുകൊന്നത് എന്ന് കാമുകന്‍ ടോമിച്ചായന്‍ കണ്ടെത്തി കഴിഞ്ഞിരിക്കുന്നു. ഇനിയിപ്പോള്‍ ആ കത്തി ഒന്ന് ചലിപ്പിച്ചാല്‍ മതി. പ്രതികാരം റെഡി!

നായര്‍ പൂച്ചയെന്ന് പറഞ്ഞിട്ടെന്താ...

നായര്‍ പൂച്ചയെന്ന് പറഞ്ഞിട്ടെന്താ...

ചുഞ്ചു നായരുടെ ആണ്ടിന് നല്ല സദ്യയൊക്കെ ഒരുക്കിയിരുന്നത്രെ. കൂട്ടുകാരായ ചാര്‍ളി പൂച്ചയും ഔക്കര്‍ പൂച്ചയും എത്തി തട്ടിവിടുകയും ചെയ്തു. പക്ഷേ, പായസത്തില്‍ പാലില്ലാത്തതാണ് ചാര്‍ളി പൂച്ചയെ ചൊടിപ്പിച്ചത്.

വാലുണ്ടല്ലോ...

വാലുണ്ടല്ലോ...

അതേ സമയം മൃഗങ്ങളുടെ ലോകത്ത്. ചുഞ്ചുവിനെ കണ്ട വേലായുധന്‍ ചോദിക്കുകയാണ്. വാലൊന്നും ഇല്ലെ എന്ന്. ചുഞ്ചു നായര്‍ എന്ന പേര് കേട്ടപ്പോള്‍ 'അമ്പട ജിഞ്ചിന്നാക്കടി' എന്നൊരു ചിരിയും!

ആള് മാറിപ്പോയി...

ആള് മാറിപ്പോയി...

നായര്‍ എന്നൊന്ന് നീട്ടി വിളിച്ചതാ. മറ്റൊരു നായര്‍ താന്‍ നായരാണെന്നും പറഞ്ഞ് വന്ന് നോക്കി. ഒരു മൈന്‍ഡും ഇല്ല. അപ്പോഴതാ അകത്തൂന്ന് വരുന്നു, ചുഞ്ചു നായര്‍!

ദാരിദ്ര്യ പേരുകള്‍

ദാരിദ്ര്യ പേരുകള്‍

പേരുകളുടെ കാര്യത്തിലും ഇത്തരം അസമത്തങ്ങള്‍ ക്ഷനമിക്കാന്‍ പറ്റില്ല. ദാസപ്പന്‍ പൂച്ച, കണ്ണപ്പന്‍ പൂച്ച എന്നൊക്കെ കേള്‍ക്കുമ്പോള്‍ തന്നെ ഒരുമാതിരി ദാരിദ്ര്യം ഫീല്‍ ചെയ്യും!

വളരെ ദൂരെയായിപ്പോയി

വളരെ ദൂരെയായിപ്പോയി

പൂച്ചകളുടെ ലോകത്ത് ഇങ്ങനെയൊക്കെയാണ് ഭായ്... ചഞ്ചു നായരുടെ വിദേശത്തുള്ള മാമന്റെ മോന്‍ ആ വിയോഗ വാര്‍ത്ത അറിഞ്ഞത് ഒരു വര്‍ഷത്തിന് ശേഷം മാത്രം ആയിരുന്നു. അതും ആ പത്രപരസ്യം കൊണ്ട്!

എങ്ങനെ സഹിക്കും

എങ്ങനെ സഹിക്കും

ചുഞ്ചു നായരുടെ വിയോഗം ഉള്‍ക്കൊള്ളാന്‍ ഇതുവരേയും കാമുകന്‍ സഞ്ജു നായര്‍ക്ക് കഴിഞ്ഞിട്ടില്ലത്രെ. അന്ന് തുടങ്ങിയ കുടിയാണ്... ഇപ്പോഴും തുടരുന്നു!

ഓരോ ആചാരങ്ങളാകുമ്പോള്‍

ഓരോ ആചാരങ്ങളാകുമ്പോള്‍

ക്രിസ്ത്യാനികള്‍ വളര്‍ത്തുന്ന ജോസഫ് പൂച്ചയെ മാമോദീസ മുക്കിയെന്ന വാര്‍ത്ത കേട്ട മുസ്ലീങ്ങള്‍ വളര്‍ത്തുന്ന യൂസഫ് പൂച്ച! ഇനിയിപ്പോള്‍ എന്താണ് സംഭവിക്കാന്‍ പോകുന്നത് എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ!

ചുഞ്ചു കാവിപ്പട

ചുഞ്ചു കാവിപ്പട

കാവിപ്പടക്കാര്‍ ഇല്ലാത്ത ലോകം ഇല്ലല്ലോ... വീട്ടില്‍ കഴിക്കാന്‍ ബീഫ് ആണ് ഉണ്ടാക്കിയത് എന്നറഞ്ഞ ചുഞ്ചു കാവിപ്പടയുടെ ഭാവം ഒന്ന് നോക്കൂ!

മുട്ടന്‍ കോമഡി

മുട്ടന്‍ കോമഡി

ആരുടേയെങ്കിലും ചരമ വാര്‍ഷികം മുട്ടന്‍ കോമഡിയായത് ആരെങ്കിലും കണ്ടിട്ടുണ്ട്. സംശയമുണ്ടെങ്കില്‍ ഈ ഫോട്ടോയിലേക്ക് നോക്കിയാല്‍ മതി!

പോയതല്ലല്ലോ... കൊന്നതല്ലേ

പോയതല്ലല്ലോ... കൊന്നതല്ലേ

ചുഞ്ചുവിന്റെ മരണം നേരത്തെ ആയിപ്പോയി എന്നാണ് മറ്റൊരു നായര്‍ പൂച്ചയുടെ രോദനം. അപ്പോഴാണ് ആ സത്യം ഗോപാലന്‍ വ്യക്തമാക്കിയത്. പോയതല്ല, കൊന്നതാണെന്ന്... അതും ടിപ്പു!

വിവാഹ പരസ്യം

വിവാഹ പരസ്യം

ആറ് മാസം പ്രായമായ കുഞ്ഞുമോള്‍ പിപിയ്ക്ക് സുന്ദരനും സുമുഖനും വിനീതനും ഉന്നത കുലജാതനും ആയ ക്രിസ്ത്യന്‍ ആര്‍സി പൂച്ചകളില്‍ നിന്ന് വിവാഹാലോചനകള്‍ ക്ഷണിക്കുന്നു!

ചക്കി നായര്‍ പൂച്ച!

ചക്കി നായര്‍ പൂച്ച!

അരുണ്‍ നായരെ വീട്ടിലെ ചക്കി പൂച്ച ഒന്ന് മാന്തിയതാണ്. പരാതി പറയാന്‍ അമ്മാവന്റെ അടുത്തെത്തി. അപ്പോള്‍ അടുത്ത ഉപദേശം... ചക്കി നായര്‍ പൂച്ച എന്ന് തന്നെ പറയണം എന്ന്!

 കഷ്ടമായിപ്പോയി...

കഷ്ടമായിപ്പോയി...

പരസ്യം ഇട്ട വീട്ടുകാരോട് ചുഞ്ചു നായര്‍ ഇപ്പോള്‍ പരലോകത്തിരുന്ന് പറയുന്നത് ചിലപ്പോള്‍ ഇതായിരിക്കാം. കാരണം ട്രോളിന്റെ ഒരു മീം ആയിട്ടല്ലേ ഇപ്പോള്‍ മലയാളികള്‍ ആ പൂച്ചയെ ഉപയോഗിക്കുന്നത്!

കീഴ്ജാതിപ്പൂച്ചകള്‍

കീഴ്ജാതിപ്പൂച്ചകള്‍

അടുത്ത വീട്ടിലെ കീഴ്ജാതിയില്‍ പെട്ട പൂച്ച വഴിതെറ്റി വന്നപ്പോള്‍ ചുഞ്ചു നായര്‍ ഓടിച്ചുവിട്ടത്രെ. തറവാട്ടില്‍ കീഴ്ജാതി പൂച്ചകള്‍ കയറാന്‍ പാടില്ലെന്നാണ് ചട്ടം!

വാലാണ് നോക്കുന്നതെങ്കില്‍

വാലാണ് നോക്കുന്നതെങ്കില്‍

പൂച്ചയുടെ പേര് മാത്രം പോര, പേരിന് വാലും വേണമെന്ന്. അങ്ങനെയെങ്കില്‍ പൂച്ചയുടെ പിറകിലേക്കല്ല, പേരിന്റെ പിറകിലേക്ക് നോക്കണം മിസ്റ്റര്‍!!!

ഇതേത് നായര്‍

ഇതേത് നായര്‍

ലക്ഷ്മി നായര്‍, നവ്യ നായര്‍, സരിത നായര്‍.. ഇങ്ങനെ നായര്‍ സ്ത്രീകള്‍ വരിനില്‍ക്കുമ്പോള്‍ ഇതേതാ ഒരു പൂച്ച എന്ന് ചോദിക്കരുത്. ഇത് ചുഞ്ചു നായര്‍ ആണ്!

നായര്‍ മാട്രിമോണി

നായര്‍ മാട്രിമോണി

ഇനിയിപ്പോള്‍ ചുഞ്ചു നായര്‍ക്ക് വേണ്ടി നായര്‍ മാട്രിമോണിയില്‍ പരസ്യം വല്ലതും കൊടുക്കുമോ എന്ന് കൂടി പേടിക്കേണ്ടി വരും! മറ്റ് പൂച്ചകള്‍ വെറുതേ തല്ലുകൂടി ഇരുന്നോട്ടെ!

 നായരല്ല, നായ ആണെന്ന്...

നായരല്ല, നായ ആണെന്ന്...

ചുഞ്ചു നായര്‍ എങ്ങനെയാണ് മരിച്ചത് എന്നായിരുന്നു സംശയം. സതീശന്‍ കടിച്ചതാണെന്ന് പറഞ്ഞപ്പോള്‍ നായരാണോ എന്നൊരു ചോദ്യം. നായരല്ല, നായ ആയിരുന്നു എന്ന് പറഞ്ഞതോടെ ആ സംശയം മാറിക്കിട്ടി!

നമ്പൂതിരിപ്പാട്

നമ്പൂതിരിപ്പാട്

ഇത്രയും നാള്‍ മീനൊക്കെ തിന്ന് ജീവിച്ചതായിരുന്നു. നമ്പൂതിരി കുടുംബം എടുത്ത് ത്രയംബകേശ്വര നമ്പൂതിരിപ്പാട് എന്ന് പേരിട്ടതോടെ ആ സാധ്യതയും അടഞ്ഞു!

എന്തിനാ സാറേ മതം മാറ്റിയത്

എന്തിനാ സാറേ മതം മാറ്റിയത്

പൂച്ചയുടെ ശാസ്ത്ര നാമം ഫെലിസ് കാറ്റസ് എന്നാണല്ലോ. അതിലാണെങ്കില്‍ മതമൊന്നുമില്ലതാനും. പിന്നെ എന്തിനാണ് തന്നെ മതംമാറ്റിയത് എന്നാണ് പൂ്ച്ചയുടെ സംശയം!

English summary
Social Media trolls on First Death anniversary Newspaper advertisement of a cat named Chunchu Nair
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X