'പാകിസ്താന്‍ പശുവിനെ നിര്‍ത്തിയാല്‍ നമുക്ക് പന്നിയെ നിര്‍ത്താം'!!! ട്രോളിന് മറുട്രോള്‍ പൊങ്കാല!!!

  • By: രശ്മി നരേന്ദ്രൻ
Subscribe to Oneindia Malayalam

കശാപ്പ് നിരോധനം ആണല്ലോ ഇപ്പോഴത്തെ പ്രധാന ചര്‍ച്ച. സംഘപരിവാര്‍ അനുകൂലികള്‍ നിരോദനത്തെ രണ്ട് കൈയ്യും നീട്ടി സ്വാഗതം ചെയ്യുമ്പോള്‍ ഇടതുപക്ഷവും മറ്റും ശക്തമായ പ്രതിഷേധമാണ് ഉയര്‍ത്തുന്നത്. സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ട്രോളുകള്‍ ആണല്ലോ പ്രധാന ആയുധം.

മലപ്പുറത്തെ വീണ്ടും ദൈവം രക്ഷിച്ചു; കലാപമുണ്ടാക്കാനുള്ള ശ്രമം പാളി, വിഗ്രഹം തകര്‍ത്തത്...

'ചുമ്മാ തൊലിച്ച് കളയാമെന്നേയുള്ളൂ' കെ സുരേന്ദ്രനെ വീണ്ടും 'ഉള്ളിസുര' ആക്കി ബല്‍റാം, ഭീഷണിക്ക് മറുപടി

തട്ടിപ്പ് കേസില്‍ വാര്‍ത്തകളില്‍ നിറഞ്ഞ മലയാളത്തിലെ മുന്‍നിര നായികമാര്‍

പശു ഗോമാതാവാകുമ്പോള്‍ പാകിസ്താന്‍ പട്ടാളം യുദ്ധത്തിന് പശുവിനേയും മുന്നില്‍ നിര്‍ത്തിയാല്‍ എന്ത് ചെയ്യും എന്നാണ് ഒരു കൂട്ടരുടെ ചോദ്യം. അപ്പോള്‍ പന്നിയെ മുന്നില്‍ നിര്‍ത്തി യുദ്ധം ചെയ്താല്‍ മതിയെന്നാണ് ചിലരുടെ കണ്ടെത്തല്‍.

പന്നിയെ കണ്ടാല്‍ പാകിസ്താന്‍ പട്ടാളം വെടിവയ്ക്കാതെ വിടുമോ!!!

ഗോമാത അല്ല, ഗോ.. മാത!

ഇന്ത്യയില്‍ പശുക്കളെ ആണത്രെ അമ്മയായി കാണുന്നത്യ. ജന്മം കൊടുത്ത അമ്മയെ എങ്ങോട്ടെങ്കിലും പോ എന്ന അര്‍ത്ഥത്തില്‍ ഗോ.. മാതാ എന്ന് പറഞ്ഞ് ഇറക്കി വിട്ടിട്ട് പശുവിനെ അമ്മയായി സ്വീകരിക്കുന്നവരാണത്രെ ഇന്ത്യയില്‍ പശുവിനെ ഗോമാതാ എന്ന് വിളിക്കുന്നത്!

ഇന്നലെ വരെ

ഇന്നലെ വരെ ഒരു കിലോ ബീഫ് വാങ്ങിച്ചിരുന്നവരായിരുന്നു മലയാളികള്‍. ഇപ്പോള്‍ രണ്ട് കിലോ വീതം ആണത്രെ വാങ്ങിക്കുന്നത്.

ഗര്‍ഭിണിയായാല്‍

ഇപ്പോള്‍ ഗര്‍ഭിണികള്‍ക്ക് സര്‍ക്കാരിന്റെ സാമ്പത്തിക സഹായം ഒക്കെ ഉണ്ടല്ലോ... വീട്ടിലെ പശു ഗര്‍ഭിണിയായാല്‍ ആറായിരം രൂപ കിച്ചാന്‍ വല്ല വകുപ്പും ഉണ്ടോ എന്നാണത്രെ പുതിയ അന്വേഷണം

അമ്മയും മകനും!!!

വിവി രാജേഷിനും കെ സുരേന്ദ്രനും കിട്ടിയ ട്രോളുകള്‍ ഒന്ന് ഓര്‍ത്തു നോക്കിക്കേ... എന്തെങ്കിലും തോന്നാതിരിക്കില്ല!

എന്ത് വച്ച് ട്രോളും

കെപി ശശികല, കെ സുരേന്ദ്രന്‍, വിവി രാജേഷ്... ഈ മൂന്ന് പേരും ഇല്ലാതിരുന്നെങ്കില്‍ എന്ത് ചെയ്‌തേനെ ട്രോളേഴ്‌സ്.

 സന്തോഷമോ... സങ്കടമല്ലേ

കേരളത്തില്‍ മാത്രം ബീഫ് കിട്ടുന്നതിന് ഒരു കുറവും ഇല്ല. ഇക്കാര്യം ഉത്തരേന്ത്യന്‍ സംഘികളോട് പറയുന്ന കേരള സംഘിയ്ക്ക് സന്തോഷമാണോ സങ്കടമാണോ!!!

പല്‍വാല്‍ ദേവനെ പോലെ

കാട്ടുപോത്തിനെ പിടിച്ച് നിര്‍ത്താന്‍ പോലും പറ്റിയില്ല മഹിഷ്മതിയിലെ പടയാളികള്‍ക്ക്. പല്‍വാല്‍ ദേവനാണെങ്കില്‍ എടുത്തിട്ടടിച്ച് കൊന്നു. അറവ് നിരോധനത്തെ കേരളം എതിര്‍ത്തത് ഇങ്ങനെ ആണത്രെ.

പന്നിയെ നിര്‍ത്തിയാല്‍ മതി

പാകിസ്താന്‍ പട്ടാളം പശുവിനെ മുന്‍നിര്‍ത്തി യുദ്ധത്തിന് വന്നാല്‍ എന്ത് ചെയ്യും? സംഘ് പരിവാര്‍ അനുകൂല ട്രോള്‍ ഗ്രൂപ്പ് നല്‍കിയ മറുപടി ഇങ്ങനെ ആയിരുന്നു. പന്നിയെ മുന്‍നിര്‍ത്തി യുദ്ധം ചെയ്യുമെന്ന്!

പിന്നെ... പാകിസ്താന്‍ പട്ടാളം നോക്കിയിരിക്കും

മുസ്ലീങ്ങള്‍ക്ക് പന്നി 'ഹറാം' ആണ്. അങ്ങനെയുള്ള പന്നിയെ മുന്നില്‍ നിര്‍ത്തിയാല്‍ അവര് തൊഴുത് നില്‍ക്കുമോ... ഇതാണ് മറുട്രോള്‍ എന്ന് പറഞ്ഞാല്‍!

പോലീസിനെ വിളിച്ചതാ... പക്ഷേ

ഡിെൈവഫ്‌ഐക്കാര് ബീഫ് ഫെസ്റ്റിവല്‍ നടത്തുന്നേ, ഗോമാതാവിനെ കൊല്ലുന്നേ എന്നൊക്കെ പറഞ്ഞ് പോലീസിനെ വിളിച്ചതാ... അപ്പോ അതാ, പോലീസുകാരനും ബീഫ് കഴിക്കുന്നു!!! എന്ത് ചെയ്യാന്‍ ആണല്ലേ!

പത്തോളം പോത്തുകള്‍ ആത്മഹത്യ ചെയ്തു!

കോഴിക്കോട് വിവാഹ വീട്ടില്‍ പത്തോളം പോത്തുകള്‍ ആത്മഹത്യ ചെയ്തു എന്നൊക്കെ ഇനി വാര്‍ത്ത വരാന്‍ സാധ്യതയുണ്ട്.... പന്തികേട് തോന്നിയിട്ട് കാര്യമില്ല!

ഇതാ വരുന്നു

കന്നുകാലികളെ സ്‌നേഹിച്ച് കൊന്ന് , പതുക്കെ അടര്‍ത്തിയെടുത്ത ശുദ്ധമായ മാംസം എന്നൊക്കെ പറഞ്ഞ് പതഞ്ജലി ഇപ്പോള്‍ രംഗത്ത് വരും. കാത്തിരുന്നോ!

അച്ഛാ ദിന്‍ വന്നേ....

ശരിക്കും ഇപ്പോള്‍ മോദി പറഞ്ഞ അച്ഛാദിന്‍ വന്നുകഴിഞ്ഞു. പക്ഷേ അത് മാടുകള്‍ക്കാണെന്ന് മാത്രം. ശരിക്കും ഇനി മോദി ഉക്കാര്യം പറഞ്ഞത് മാടുകളോടായിരുന്നോ?

അതാണ് തമിഴ്‌നാട്

ജെല്ലിക്കെട്ട് നിരോധിക്കാന്‍ വന്നപ്പോള്‍ എന്തായിരുന്നു തമിഴ് നാട്ടുകാരുടെ പ്രതിഷേധം. ഇപ്പോള്‍ കശാപ്പ് നിരോധിച്ചപ്പോള്‍ മിണ്ടാട്ടമില്ല!

പശുകുത്താന്‍ വന്നാല്‍

പശു തന്റെ മാതാവാണ് എന്നാണല്ലോ വിവി രാജേഷ് പറഞ്ഞത്. അപ്പോള്‍ രാജേഷിന്റെ അമ്മ റോഡില്‍ കൂടി നടക്കുമ്പോള്‍ ഒരു പശു കുത്താന്‍ വന്നാല്‍ രാജേഷ് എന്ത് ചെയ്യും!

കുറച്ച് സ്ഥലം കൂടി

ഗോമാതാവിന്റെ ദേഹത്ത് മുഴുവന്‍ ദൈവങ്ങളാണല്ലോ... ഇത്തിരി സ്ഥലം കൂടി ഉണ്ടായിരുന്നെങ്കില്‍ കുറച്ച് ആള്‍ദൈവങ്ങളെ കൂടി ഉള്‍ക്കൊള്ളിക്കാമായിരുന്നു.

ഈ മൂന്ന് പേരും

ഈ മൂന്ന് പേരും ഇല്ലായിരുന്നെങ്കില്‍ കേരളത്തിലെ ട്രോളേഴ്‌സ് ശരിക്കും കുഴങ്ങിപ്പോയേനെ!

വേറെ എന്തെങ്കിലും...

രണ്ട് മണിക്കൂറൊക്കെ ബിസി ആയി മാറി നിന്നാല്‍ മതി, എന്തൊക്കെ നിരോധിച്ച് പോകും എന്ന് ഒരു ഉറപ്പും പറയാന്‍ പറ്റില്ല. ഇനിയിപ്പോള്‍ വെളിച്ചെണ്ണ, പപ്പടം, മത്തി, പുട്ട് ....

ആടിന്റെ കരച്ചില്‍

ശരിയല്ലേ... പാവം അല്ലേ ആട്. ആടിന്റെ പാലും കുടിക്കുന്നതല്ലേ... അതിനെ കൂടി് ആ ലിസ്റ്റില്‍ ഒന്ന് പെടുത്താമായിരുന്നില്ലേ...

 കണ്ടോ.. കണ്ടോ..

കണ്ടോ... ഗോമാതാവിനെ മുന്നില്‍ നിര്‍ത്തി ഇന്ത്യയുമായി യുദ്ധം ചെയ്യാന്‍ വരുന്ന പാകിസ്താന്‍ പട്ടാളത്തെ കണ്ടോ....

ഭയങ്കര വിലയാണ്!

കേന്ദ്രത്തിന്റെ ഉത്തരവുകള്‍ക്ക് കേരളത്തില്‍ പുല്ലിവിലയാണെന്നാണ് ആക്ഷേപം. പറയുന്ന പാര്‍ട്ടിയുടെ വില ഓര്‍ക്കുമ്പോഴാണത്രെ സന്തോഷം!

English summary
Social Media trolls on slaughter ban, and there are some counter trolls also!.
Please Wait while comments are loading...