ശ്രീലങ്കയിൽ ഹര്‍ത്താൽ!!! പബ്ജി കളിക്കുന്ന സംഘി...സങ്കക്കാരയ്ക്ക് പന്തളം കൊട്ടാരത്തിൽ നിന്ന് സന്ദേശം!
ശബരിമലയില്‍ ഒരു യുവതി കൂടി സന്ദര്‍ശനം നടത്തി എന്നാണ് പുറത്ത് വരുന്ന വാര്‍ത്ത. മലയാളി പോയിട്ട് ഇന്ത്യക്കാരി പോലും അല്ല... അങ്ങ് ശ്രീലങ്കയില്‍ നിന്നുള്ള ശശികല എന്ന സ്ത്രീയാണ് അയ്യപ്പദര്‍ശനം നടത്തിയത്.
സാധാരണ മലയാളി സ്ത്രീകള്‍ ആരെങ്കിലും മലകയറാന്‍ ശ്രമിച്ചാല്‍ പിന്നെ അവരുടെ വീടാക്രമണം, ഹര്‍ത്താല്‍, അക്രമം എന്നിങ്ങനെ ആണല്ലോ കാര്യങ്ങള്‍. ഇതിപ്പോള്‍ ശ്രീലങ്കക്കാരി ആയതുകൊണ്ട് എന്ത് ചെയ്യും എന്ന ആശങ്കയില്‍ ആണത്രെ സംഘബന്ധുക്കള്‍.
അതിനിടെ കഴിഞ്ഞ ദിവസം ഹര്‍ത്താലിനിടെ പോലീസിനെ പേടിച്ച് പൊന്തക്കാട്ടില്‍ ഒളിക്കുന്ന ഒരു സംഘമിത്രത്തിന്റെ ചിത്രവും പുറത്തുവന്നു. എല്ലാം കൂടി ആയപ്പോള്‍ ട്രോളന്‍മാര്‍ക്ക് നിന്ന് തിരിയാന്‍ സമയം ഇല്ലാത്ത സ്ഥിതിയായിട്ടുണ്ട്!!!

തമിഴ് പുലി ആയിരിക്കും
ശബരിമലയില്‍ മലയാളി സ്ത്രീകള്‍ കയറിയാല്‍ അവരെ മാവോയിസ്റ്റുകളാക്കും. അപ്പോള്‍ പിന്നെ ശ്രീലങ്കന്‍ യുവതി കയറിയാല്‍ തമിഴ് പുലി ആക്കിയില്ലെങ്കിലല്ലേ അത്ഭുതമുള്ളൂ!

സുഗ്രീവനെ കിട്ടുമോ
ശ്രീലങ്കയിലേക്കുള്ള വിമാന നിരക്കൊക്കെ കണ്ട് കണ്ണ് തള്ളിപ്പോയത്രെ. ആ സുഗ്രീവനേയും ടീമിനേയും കിട്ടിയിരുന്നെങ്കില്‍ രാമ സേതു ഒന്നൂടെ പുതുക്കി പണിത് അതുവഴി പോയി ഹര്‍ത്താല്‍ നടത്താമായിരുന്നു!

നല്ല വെറൈറ്റി
കടകള്‍ അടപ്പിക്കാന്‍ വേണ്ടി പോയതായിരുന്നു സംഘമിത്രം. പക്ഷേ, അത് കഴിഞ്ഞ് വന്നപ്പോഴേക്കും സ്വന്തം കടയും പോയിക്കിട്ടി!

അരുതരുതായിരുന്നു
പോലീസിനെ വെട്ടിക്കാന്‍ വേണ്ടി കുറ്റിക്കാട്ടില്‍ ഒന്ന് ഒളിച്ചിരുന്നതാ... ആരോ വന്ന് കാടിന് തീ കൊടുത്തത്രെ. ശേഷം ഈ ഗതിയായി!

പ്രകാശമോ...
ഏറ്റവും വേഗത്തില്‍ സഞ്ചരിക്കുന്നത് പ്രകാശം ആണെന്നല്ലേ ശാസ്ത്രം പറയുന്നത്. പക്ഷേ, ഹര്‍ത്താലില്‍ ഓടിയ സുമേഷ് കാവിപ്പട പ്രകാശത്തെ പോലും തോല്‍പിച്ചു. ശാസ്ത്രം തോറ്റു, മനുഷ്യന്‍ ജയിച്ചു!

അതിന്റെ കുറവേ ഉള്ളൂ
ശ്രീലങ്കന്‍ യുവതി ശബരിമല ദര്‍ശനം നടത്തി എന്ന വാര്‍ത്ത അറിയിച്ചതേ ഉള്ളൂ. അപ്പോഴേക്കും പിണറായി ശബരിമലയില്‍ തമിഴ് പുലികളെ കയറ്റി എന്നാക്കിയിട്ടുണ്ട്.

ഒടുക്കത്തെ ഐഡിയ ആയിപ്പോയി
പോലീസിനെ പേടിച്ച് നിലയ്ക്കലിലെ കാട്ടില്‍ കുടുങ്ങിയ സംഘമിത്രങ്ങള്‍ ദിവസങ്ങള്‍ക്ക് ശേഷം ആണ് പുറം ലോകം കണ്ടത്. ഇതിപ്പോള്‍ കുറ്റിക്കാട്ടില്‍ ഒളിച്ച ആള്‍ക്ക് അത്രയും കാത്തിരിക്കേണ്ടി വന്നില്ല

പബ്ജി കളിയോ
ഇതിപ്പോള്‍ പബ്ജി കളി പോലെ ഉണ്ടെന്നാണ് ഫ്രീക്കന്‍മാര്‍ പറയുന്നത്. ആദ്യത്തെ സോണില്‍ ഓട്ടമാണത്രെ! ഒടുക്കത്തെ സോണില്‍ ഒളിച്ചിരിക്കലും

സങ്കക്കാരയുണ്ടല്ലോ
ശ്രീലങ്കയില്‍ ഹര്‍ത്താല്‍ നടത്താന്‍ പറ്റുമോ എന്ന സംശയം തീര്‍ന്നുകിട്ടിയിട്ടുണ്ട്. അവിടെ സങ്കക്കാരയുണ്ടല്ലോ... വേണമെങ്കില്‍ 'സംഘക്കാര' എന്നും വിളിക്കാം!

ഹനുമാന്‍ സുലൈമാന്‍ ആയില്ലേ...
ലങ്കയില്‍ ഹര്‍ത്താല്‍ നടത്താനും ലങ്ക കത്തിക്കാനും ഹുമാനെ വിളിക്കാം എന്ന് വിചാരിച്ചാലും ഇനി നടക്കുമോ... ഹനുമാനെ മുസ്ലീം ആക്കി സുലൈമാന്‍ എന്ന പേരും കൊടുത്തുപോയില്ലേ!

സാറ്റ് കളിയാണോ
കുട്ടികള്‍ ഒളിച്ചുംപാത്തും കളിക്കുമ്പോള്‍ പോലും ഇങ്ങനെ ഒളിക്കില്ല. എന്നാലും എന്തൊരു ബുദ്ധി!

പാവം സങ്കക്കാര
ഇനിയിപ്പോള്‍ ഈ ട്രോളും വിശ്വസിച്ച് ആരെങ്കിലും ആ സങ്കക്കാരയെ ഫോണില്‍ വിളിച്ച് ഹര്‍ത്താലിന് ആഹ്വാനം ചെയ്യുമോ എന്നാണ് സംശയം!

ഒരമ്മ പെറ്റ അളിയന്‍മാര്‍
ഒട്ടകപ്പക്ഷി ശത്രുക്കളില്‍ നിന്ന് രക്ഷപ്പെടാന്‍ വേണ്ടി ഒളിക്കുന്നതിനെ കുറിച്ച് ഒരു കഥയുണ്ട്. അതുപോലെ ആണത്രെ സംഘമിത്രത്തിന്റെ ഈ ഒളിക്കല്‍!

നയിച്ചാല്‍ മതിയായിരുന്നു
ശബരിമലയില്‍ ശ്രീലങ്കയില്‍ നിന്നുള്ള യുവതി കയറിയതില്‍ പ്രതിഷേധിച്ച് സംഗകുമാര്‍ ഹര്‍ത്താല്‍ നടത്തുമെന്ന്!

ഗില്ലി സ്യൂട്ട് ഇല്ലേ
പബ്ജി കളിക്കുന്നതൊക്കെ കൊള്ളാം. ഇങ്ങനെ ഒളിക്കുമ്പോള്‍ ഗില്ലി സ്യൂട്ട് ഇട്ട് ഒളിക്കണം. അല്ലെങ്കില്‍ എല്ലാവരും കാണും!

അറിഞ്ഞിട്ടെന്തിനാ
പല സംഘമിത്രങ്ങളുടെ ഇപ്പോള്‍ ശ്രീലങ്കയിലേക്കുള്ള വിമാന ടിക്കറ്റിന്റെ റേറ്റ് ആണത്രെ തിരക്കുന്നത്. അറിഞ്ഞിട്ടെന്തിനാണ് എന്നൊന്നും ചോദിക്കരുത്!

ഓവര്‍ ടൈം വേണ്ടി വരും
ശബരിമലയില്‍ വീണ്ടും സ്ത്രീ ദര്‍ശനം നടത്തി എന്ന വാര്‍ത്ത കേട്ട ഉടന്‍ പണിയായുധങ്ങളും ആയി ഓടുകയാണ് ട്രോളന്‍മാര്‍. ഓവര്‍ ടൈം പണി എടുക്കേണ്ടി വരും!

വല്ലാത്ത പ്ലാന്‍ ആയിപ്പോയി
സംഘമിത്രങ്ങളുടെ ഓരോ വിക്രിയകള്‍ കണ്ടപ്പോള്‍ ആണത്രെ ആ നഗ്ന സത്യം മനസ്സിലായത്. വേറൊന്നും നടക്കാത്തതിനാല്‍ ശത്രുക്കളെ ചിരിപ്പിച്ചുകൊല്ലാന്‍ ആണത്രെ ഇവരുടെ പ്ലാന്‍!

അനുഗ്രഹം മാത്രമാക്കണ്ട
പുല്ലിനുള്ളില്‍ ഒളിക്കുന്നതൊക്കെ കൊള്ളാം... ഗോമാത വന്ന് ചിലപ്പോള്‍ അനുഗ്രഹം തന്ന് പോകും. ചിലപ്പോള്‍ ഒരു ഗോമൂത്രാഭിഷേകവും പ്രതീക്ഷിക്കാം!

ഇതാണ് ആ പ്രതികരണം
ഓരോ സ്ഥലത്തും ഏതുതരം പ്രതികരണമാണ് നടത്തിയത് എന്ന് അറിയിക്കാന്‍ ശശികല ടീച്ചര്‍ പറഞ്ഞിരുന്നു. പാലക്കാട്ടെ പ്രതികരണം അറിയിച്ചിട്ടുണ്ട്!

നമസ്‌കരിക്കുക ആയിരിക്കും
ഇനിയിപ്പോള്‍ പോലീസുകാരെങ്ങാനും ഇങ്ങനെ വിചാരിച്ചാലോ... നമസ്‌കരിക്കുന്നതിന്റെ ഇടയില്‍ ഒന്നും ചെയ്യാന്‍ സാധ്യതയില്ലല്ലോ!

ആ പേര് കേട്ടാല്‍ അറിയില്ലേ
സ്റ്റാലിന്‍ മെന്‍ഡിസ് എന്ന പേര് കേട്ടാല്‍ അറിയില്ലേ ആള് കമ്മിയാണെന്ന്. ആ ഫേസ്ബുക്ക് പേജിന്റെ ലിങ്ക് കൂടി കൊടുക്കാമായിരുന്നു!

സുലൈമാനോട് കളിച്ചാല്‍
ആദ്യം ഹനുമാനെ പിടിച്ച് സുലൈമാന്‍ ആക്കി. പിന്നെ ഒന്നും നോക്കിയില്ല, ലങ്കയില്‍ പോയി ഒരു വനിതയെ കൊണ്ടുവന്ന് മലകയറ്റി.

അത് സൈക്കളോടിക്കല്‍ മൂവ് അല്ല!!!
ശ്രീലങ്കന്‍ വനിത ശബരിമല കയറി എന്ന് കേട്ടപ്പോള്‍ അത് തങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള സൈക്കളോടിക്കല്‍ മൂന് എന്നും പറഞ്ഞ് നിന്നതാ... ഇപ്പോ ഇങ്ങനെ ആയിപ്പോയി!

എടപ്പാള്‍ മിത്രം
എടപ്പാളില്‍ പല സംഘമിത്രങ്ങളുടേയും ബൈക്കുകള്‍ പോലീസിന്റെ കൈയ്യിലാണ്. ഇപ്പോള്‍ അത് കിട്ടിയിട്ട് വേണമത്രെ ശ്രീലങ്കയില്‍ പ്രതിഷേധ റാലി നടത്താന്‍!

നല്ല ആള് തന്നെ
തന്നെ പിടിച്ച് മുസ്ലീം ആക്കിയ സംഘികള്‍ക്ക് വേണ്ടി തന്നെ സഹായം ചെയ്യണോ എന്ന് ആരായാലും ചോദിച്ചുപോകും. ഹനുമാനെ കുറ്റം പറയാന്‍ പറ്റില്ല!


Click it and Unblock the Notifications
