പഠിപ്പി... ഉഴപ്പി!!! അബ്ദുറബ്ബ് ആയിരുന്നെങ്കില്‍ ഒരു വിറ്റുണ്ടായിരുന്നു... എസ്എസ്എല്‍സി ട്രോളുകൾ

  • By: രശ്മി നരേന്ദ്രൻ
Subscribe to Oneindia Malayalam

എസ്എസ്എല്‍സി റിസള്‍ട്ട് വന്നാല്‍ പിന്നെ ട്രോളേഴ്‌സിന് വെറുതേയിരിക്കാനേ പറ്റില്ല. മുമ്പൊക്കെ ആയിരുന്നെങ്കില്‍ അബ്ദുറബ്ബ് ആയിരുന്നു വിദ്യാഭ്യാസ മന്ത്രി. പിഴവൊന്നും പറ്റിയില്ലെങ്കില്‍ പോലും റബ്ബിനെ ട്രോളി കൊല്ലുകയായിരുന്നു പതിവ്.

ഇത്തവണ സി രവീന്ദ്രനാഥ് ആണ് വിദ്യാഭ്യാസ മന്ത്രി. ട്രോളാനുള്ള വകുപ്പൊന്നും മന്ത്രി ഉണ്ടാക്കിയില്ല. എന്നാലും അതിന്റെ പേരില്‍ വെറുതേയിരിക്കാന്‍ പറ്റില്ലല്ല.

അപ്പോള്‍ പിന്നെ പഠിപ്പിസ്റ്റുകളേയും ഉഴപ്പിസ്റ്റുകളേയും കൂട്ടുപിടിച്ചാകാം ട്രോളുകള്‍!!!

പ്രകൃതിയെ നശിപ്പിക്കാന്‍ വയ്യ

എന്തുകൊണ്ടാണ് പലരും എല്ലാ വിഷയങ്ങളിലും എ പ്ലസ് വാങ്ങാതിരുന്നത് എന്ന് അറിയാമോ? അങ്ങനവെ എ പ്ലസ് കിട്ടിയാല്‍ പിന്നെ ഫ്‌ലക്‌സ് വക്കില്ലേ. ഫ്‌ലക്‌സ് പ്രകൃതിക്ക് കേടല്ലേ!!!

പണി കിട്ടി

എസ്എസ്എല്‍സിയ്ക്ക് എല്ലാ വിഷയങ്ങളിലും എ പ്ലസ് കിട്ടിയതിന് കൊടുത്ത സമ്മാനം വെറും സൈക്കിള്‍. ഇനിയെങ്ങാനും ആത്മഹത്യ ചെയ്യുമോ എന്ന് പേടിച്ച് തോറ്റവന് വാങ്ങിക്കൊടുത്തത് ഡ്യൂക്ക്!

വാഴ എവിടെ...

ആ നേരത്ത് വാഴവച്ചാല്‍ മതിയെന്നത് ഉഴപ്പന്‍മാരെ കുറിച്ച് സ്ഥിരം പറയുന്ന ഡയലോഗ് ആണല്ലോ. എല്ലാത്തിലും വിജയിച്ച് വരുന്ന മകന്‍ ചിലപ്പോള്‍ ഇങ്ങനേയും പണിതരും

നെപ്പോളിയനോ...

കര്‍ണന്‍, നെപ്പോളിയന്‍, ഭഗത് സിങ്... ഇവരൊക്കെ ആണല്ലോ ഹീറോസ്. അപ്പോള്‍ പിന്നെ നെപ്പോളിയന്‍ എന്ന് ഒക്കെ വിളിക്കാം.

ഏറെക്കുറെ

എന്തായാലും ഏറ്റവും കൂടുതല്‍ പേര്‍ക്ക് എ പ്ലസ് കിട്ടിയ വിഷയം കമ്പ്യൂട്ടര്‍ സയന്‍സ് ആയിരിക്കും. അപ്പോള്‍ പിന്നെ ഏറെക്കുറെ പൊളിക്കുമായിരിക്കും അല്ലേ...

 അവിടെ പോയി അറിയിക്കണം

തോറ്റോ എന്ന് അറിയാന്‍ വരുന്ന ബന്ധുക്കളൊന്നും ജയിച്ചോ എന്ന് അറിയാന്‍ വരില്ല. അവരെയൊക്കെ വീട്ടില്‍ പോയി തന്നെ അറിയിക്കേണ്ടി വരും.

ഇത് ആ 'എ' അല്ല ചേട്ടാ

എ എന്ന് പറഞ്ഞാല്‍ അഡള്‍ട്‌സ് ഓണ്‍ലി എന്ന് മാത്രം വിചാരിക്കുന്ന ചിലരൊക്കെ ഇപ്പോഴും ഉണ്ടാവും അല്ലേ... ഇത് ഗ്രേഡ് ആണ് കേട്ടോ..

അല്‍ ഉഴപ്പിസ്റ്റ്

അന്ന് കണ്ട് ആ പഴയ ഉഴപ്പനല്ല ഇത്. എ പ്ലസ് കണ്ട് സ്വന്തം കണ്ണ് തള്ളിയ അല്‍ ഉഴപ്പിസ്റ്റ്...

അന്ന് ട്രോളിയതാ...

കഴിഞ്ഞ തവണ എസ്എസ്എല്‍സി റിസള്‍ട്ട് വന്നപ്പോള്‍ അബ്ദുറബ്ബിനെ ട്രോളിയ ചെക്കനാ... ഇത്തവണ അതിന് നല്ല പണികിട്ടി...

ചില്ലറക്കാര്യമല്ല

എഴുതിയതില്‍ ഭൂരിപക്ഷം പേരും ജയിച്ചില്ലേ... ബാക്കിയുള്ളത് റെും 4.02 ശതമാനം. ്തില്‍ പെടുക എന്ന് പറഞ്ഞാല്‍ ചില്ലറക്കാര്യം ഒന്നും അല്ല കേട്ടോ....

രജിസ്റ്റര്‍ നമ്പറോ...

ഉഴപ്പിസ്റ്റുകള്‍ എന്ന് പറഞ്ഞാല്‍ ഇങ്ങനെ തന്നെ വേണം. രജിസ്റ്റര്‍ നമ്പര്‍ എന്നൊരു സാധനം ഉണ്ടെന്ന് പോലും അറിയരുത്!!!

ഇത്രേം ബുദ്ധിയുള്ള മോന്‍

ആരും പ്രതീക്ഷിച്ചില്ല. പക്ഷേ ജയിച്ചു വന്നാല്‍ പിന്നെ അമ്മ കൈവിടില്ലല്ലോ. ഇത്രയേം ബുദ്ധിയുള്ള മകനെയൊക്കെ വാര്‍ക്കപ്പണിക്ക് വിടണം എന്ന് പറഞ്ഞ ചേട്ടനേയും ചേച്ചിയേയും എന്ത് ചെയ്യണം!!!

എല്ലാം പ്രകൃതിക്ക് വേണ്ടിയല്ലേ...

മുഴുവന്‍ എ പ്ലസ്സ് കിട്ടാത്തതില്‍ വിഷമിച്ചിരിക്കുകയായിരുന്നു. അപ്പോഴാണല്ലോ ഗ്രീന്‍ പ്രോട്ടോക്കോള്‍ എന്ന സാധനം വന്നത്. ആശ്വാസമായി.

ഇതൊക്കെ എന്തിനാ പറയുന്നേ...

ചേട്ടന് പണികൊടുക്കുമ്പോ ഇങ്ങനെ തന്നെ കൊടുക്കണം. ഒരു ആവശ്യവും ഇല്ലാത്ത കാര്യങ്ങലൊക്കെ ആണല്ലോ പറയുന്നത്.

സോഫ്റ്റ് വെയര്‍ എന്‍ജിനീയര്‍

സോഫ്റ്റ് വെയര്‍ എന്‍ജിനീയര്‍ ആകണം എന്നാണത്രെ ആഗ്രഹം. കാരണം എന്താണെന്നോ... കമ്പ്യൂട്ടര്‍ സയന്‍സില്‍ എ പ്ലസ് ഉണ്ടെന്നത്!!!

English summary
Social Media trolls on SSLC result
Please Wait while comments are loading...