സുരേഷ് ഗോപിയും എംപിയായി, അപ്പോള്‍ വെള്ളംകോരിയവരും വിറക് വെട്ടിയവരും ആരായി... ട്രോളുകള്‍!!!
സിനിമ താരം സുരേഷ് ഗോപിയെ രാജ്യസഭ എംപിയായി നാമനിര്‍ദ്ദേശം ചെയ്ത വാര്‍ത്ത പൊതുവേ മലയാളികള്‍ക്ക് സന്തോഷം പകരുന്നതാണ്. പക്ഷേ കേരളത്തിലെ ബിജെപിക്കാര്‍ക്ക് അതില്‍ അത്രയ്ക്ക് സന്തോഷമൊന്നും ഇല്ലെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.
പണ്ട് കോണ്‍ഗ്രസ് അനുഭാവിയായിരുന്നു സുരേഷ് ഗോപി. പിന്നീട് വിഎസ് അച്യുതാന്ദന്റെ പ്രചാരണത്തിനെത്തി... ഒടുവില്‍ മോദി പ്രഭാവത്തിലാണ് രണ്ട് വര്‍ഷം മുമ്പ് ബിജെപിയിലെത്തിയത്.
കലാകാരന്‍മാരുടെ പട്ടികയിലാണ് സുരേഷ് ഗോപി ഇടം നേടിയതെങ്കിലും അതിലും രാഷ്ട്രീയമില്ലെന്ന് പറയാന്‍ പറ്റില്ല. കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആകുമ്പോള്‍ സോഷ്യല്‍ മീഡിയയിലെ ട്രോളര്‍മാര്‍ക്ക് മിണ്ടാതിരിയ്ക്കാന്‍ പറ്റില്ലല്ലോ...

ഇത്തിരി വൈകിയോ
കഴിഞ്ഞ ദിവസം രാത്രിയാണ് സുരേഷ് ഗോപിയെ രാജ്യസഭ എംപിയായി നാമനിര്‍ദ്ദേശം ചെയ്ത വാര്‍ത്ത പുറത്ത് വന്നത്. എന്നാല്‍ രാവിലെ ട്രോളുകളൊന്നും അത്രയ്ക്ക് ഇറങ്ങിയിരുന്നില്ല. പക്ഷേ ആ കുറവ് ഉച്ചയായപ്പോഴേയ്ക്കും ട്രോളര്‍മാര്‍ പരിഹസിച്ചു!!!

അതുക്കും മേലെ
ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ അധ്യക്ഷന്‍, അസംബ്ലി തിരഞ്ഞെടുപ്പില്‍ സീറ്റ്... അല്ല, അതുക്കും മേലെയാണ് ഇപ്പോള്‍ സുരേഷ് ഗോപിയ്ക്ക് കിട്ടിയിരിയ്ക്കുന്നത്.

പറ്റുമോ ആവോ
ഈ രാജ്യസഭ സീറ്റ് അല്ലാതെ കേരളത്തില്‍ നിന്ന് ആര്‍ക്കെങ്കിലും മത്സരിച്ച് എംപി ആകാന്‍ പറ്റുമോ എന്നാണ് ട്രോളന്റെ ചോദ്യം.

ഇതും സത്യമാണേ
സുരേഷ് ഗോപിയ്ക്ക് രാജ്യസഭ സീറ്റ് കിട്ടിയ വിവരം അറിഞ്ഞപ്പോള്‍ തന്നെ ചിലര്‍ പണി തുടങ്ങിയിരുന്നു.

ഇതാണ് ഭാവം
വെറും എംഎല്‍എ സ്ഥാനത്തേയ്ക്കല്ലേ ആ നടന്‍മാരൊക്കെ മത്സരിയ്ക്കുന്നത്!!!

അടിച്ചുമോനേ...
സത്യത്തില്‍ ഇത് സുരേഷ് ഗോപിയ്ക്ക് അടിച്ച ഒരു ലോട്ടറിയാണോ?

ശ്രീശാന്തിനും പണി
ശ്രീശാന്ത് മത്സരിയ്ക്കുന്നത് നിയമസഭയിലേക്കാണല്ലോ... മത്സരിയ്ക്കുകയൊന്നും ചെയ്യാതെ എങ്ങനെ സഭയിലെത്തും എന്നാണത്രെ ശ്രീശാന്തിന്റെ സംശയം.

പാവങ്ങള്‍
സുരേഷ് ഗോപിയെ രാജ്യസഭ എംപിയായി നാമനിര്‍ദ്ദേശം ചെയ്ത വാര്‍ത്ത അറിഞ്ഞ മറ്റ് ബിജെപി നേതാക്കളുടെ അവസ്ഥ ഇതാണത്രെ.

ഇതാണോ ഭാവം?
ഇപ്പോള്‍ സുരേഷ് ഗോപിയുടെ ഭാവം ഇങ്ങനെയാണോ?

അടിച്ചു മോളേ...
തീരുമാനം അറിഞ്ഞപ്പോള്‍ സുരേഷ് ഗോപിയും ഞെട്ടിപ്പോയോ...

ആഹാ...
സുരേഷ് ഗോപിയുടെ വിവിധ ഭാവങ്ങളാണ് ഇപ്പോള്‍ ട്രോളര്‍മാര്‍ക്ക് പ്രിയം എന്ന് തോന്നുന്നു.

വല്ല വ്യത്യാസോം ഉണ്ടോ...
ഇങ്ങനെയൊരു സംശയം സുരേഷ് ഗോപിയെങ്ങാനും മോദിയോട് ചോദിയ്ക്കുമോ? പണ്ട് ഒരു സിനിമയില്‍ ഇങ്ങനെ എംപിയാകുന്നവരെ കുറിച്ച് എന്തോ ഒരു ഡയലോഗ് സുരേഷ് ഗോപി പറഞ്ഞിട്ടില്ലേ എന്നാണ് സംശയം!

സച്ചിനും
സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്കും കിട്ടിയിരുന്നു ഇങ്ങനെ ഒരു എംപി സ്ഥാനം.

വിഷമം കാണും
ഇത്രയും കാലം പാര്‍ട്ടി പ്രവര്‍ത്തനം മാത്രം നടത്തിവന്ന നേതാക്കള്‍ക്ക് ഇത്തിരി വിഷമമൊക്കെ തോന്നിക്കാണും അല്ലേ...

എങ്ങനുണ്ട്....?
രാജ്യസഭ എംപി സ്ഥാനത്തെക്കുറിച്ച് അറിയാത്തതുകൊണ്ടാണോ , അതോ ശരിയ്ക്കും ആക്കിയതാണോ!!!!


Click it and Unblock the Notifications
