Get Updates
Get notified of breaking news, exclusive insights, and must-see stories!

96 മോഡലില്‍ തൃപ്തി ദേശായി... എങ്ക ഫ്‌ലൈറ്റ് ഇറങ്കിയോ, അങ്കെ താന്‍!!! ക്രിസ്ത്യാനിയാക്കിയ ജനം ടിവി...

നവംബര്‍ 16 ന് രാവിലെ നാലേ മുക്കാലിന് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വിമാനം ഇറങ്ങിയതാണ് തൃപ്തി ദേശായി. റൊമ്പ ദൂരം പോയിട്ടേയാ എന്ന് ചോദിച്ചാല്‍ ഒറ്റ മറുപടിയേ ഉള്ളൂ... എങ്കെ ഫ്‌ലൈറ്റ് ഇങ്ങിയോ, അങ്കെ താന്‍ നിക്കിറേന്‍!!!

എന്തായാലും തൃപ്തിയുടെ വരവ് ട്രോളന്‍മാര്‍ക്ക് നല്ല ചാകര ആയിട്ടുണ്ട്. അതിനിടയിലാണ് തൃപ്തി ദേശായി മൂന്ന് വര്‍ഷം മുമ്പ് മതപരിവര്‍ത്തനം നടത്തി ക്രിസ്ത്യാനിയായെന്ന് സൂചന എന്നൊക്കെ പറഞ്ഞ് ജനം ടിവിയിലെ വാര്‍ത്ത.

ജനം ടിവി പിന്നെ സത്യം മാത്രമേ പറയൂ എന്നറിയുന്നതുകൊണ്ട് ട്രോളന്‍മാര്‍ അവരേയും വെറുതേ വിടുന്നില്ല. തൃപ്തി ദേശായി എന്നല്ല, ത്രേസ്യാമ ദേവസ്യ എന്ന് പേരും മാറ്റിക്കൊടുത്തിട്ടുണ്ട്!!!

റൊമ്പ ദൂരം പോയിട്ടേയാ...

റൊമ്പ ദൂരം പോയിട്ടേയാ...

96 സിനിമയിലെ ജാനു റാമിനോട് ചോദിച്ചപ്പോള്‍ കിട്ടിയത് പോലെ ഉള്ള ഒരു മറുപടിയാണ് ഇപ്പോള്‍ തൃപ്തി ദേശായിയോട് ചോദിച്ചാലും കിട്ടുക. രാവിലെ ഫ്‌ലൈറ്റ് ഇറങ്ങിയ സ്ഥ്‌ലത്ത് തന്നെയാണ് ഇപ്പോഴും നില്‍ക്കുന്നത്!

 മടങ്ങില്ലേ....

മടങ്ങില്ലേ....

ഇത്തിരി സമരം ചെയ്താല്‍ തൃപ്തി അങ്ങ് മടങ്ങിപ്പോയിക്കൊള്ളും എന്ന് പറഞ്ഞ് സമരം ചെയ്യാന്‍ ഇറക്കിയതാണ്. ഇതിപ്പോള്‍ വിമാനത്താവളത്തിന് പുറത്ത് തന്നെ കിടക്കേണ്ടി വരുമോ എന്നാണ് സമരക്കാരുടെ സംശയം!

വാതിലില്‍ നിര്‍ത്തിയേക്കാം...

വാതിലില്‍ നിര്‍ത്തിയേക്കാം...

ആചാരം ലംഘിക്കാന്‍ വന്നതുകൊണ്ട് പുറത്ത് വിടാന്‍ പറ്റില്ല. കേസൊന്നും ഇല്ലാത്തതുകൊണ്ട് പിടിച്ച് അകത്തിടാനും പറ്റില്ല. അപ്പോള്‍ പിന്നെ വിമാനത്താവളത്തിന്റെ വാതിലില്‍ നിന്നോട്ടോ, ആ സെക്യൂരിറ്റിക്ക് ഒരു കൂട്ടാവുമല്ലോ!

വിമാനത്താവളത്തിലെ വില

വിമാനത്താവളത്തിലെ വില

വിമാനത്താവളത്തിലെ ഭക്ഷണ ശാലകളിലെ വില നിലവാരത്തെ കുറിച്ച് പ്രത്യേകം പറയേണ്ടല്ലോ... രാവിലെ മുതല്‍ അവിടെ നിന്ന് ഭക്ഷണം കഴിക്കേണ്ടിവന്ന തൃപ്തിയുടേയും കൂട്ടരുടേയും അവസ്ഥ ഒന്ന് ആലോചിച്ച് നോക്കിക്കേ!

 തൃപ്തി തോമസ് ദേശായി

തൃപ്തി തോമസ് ദേശായി

മൂന്ന് വര്‍ഷം മുമ്പ് മതപരിവര്‍ത്തനം നടത്തി ക്രിസ്ത്യാനിയായി എന്നല്ലേ പറയുന്നത്. അപ്പോള്‍ പിന്നെ പേരങ്ങ് മാറ്റിയേക്കാം... തൃപ്തി തോമസ് ദേശായി! അതാണല്ലോ പതിവ്!!!

വര്‍ഗ്ഗീയത എടുക്കാം

വര്‍ഗ്ഗീയത എടുക്കാം

ഒരു വാര്‍ത്ത എടുക്കട്ടേ എന്ന് റിപ്പോര്‍ട്ടര്‍ ചോദിച്ചതായിരുന്നു. അത് തത്കാലം വേണ്ട... ഇപ്പോള്‍ വര്‍ഗ്ഗീത എടുക്കാം എന്നാണത്രെ ചാനല്‍ പറഞ്ഞത്!

പാവം പരുന്ത്

പാവം പരുന്ത്

താഴെ നാമജപ സമനരം കണ്ടപ്പോള്‍ ഒന്ന് വട്ടമിട്ട് പറക്കാം എന്ന് കരുതി വന്നതായിരുന്നു ശ്രീകൃഷ്ണ പരുന്ത്. പക്ഷേ, വിമാനത്തിലിടിച്ച് ഈ ഗതി ആയിപ്പോയെന്ന്!

തടി കൂടിയ പരുന്തായിരിക്കും

തടി കൂടിയ പരുന്തായിരിക്കും

നാമജപ സമരം നടക്കുമ്പോള്‍ സ്വാഭാവികമായും ശ്രീകൃഷ്ണ പരുന്ത് വട്ടമിട്ട് പറക്കണമല്ലോ... അപ്പോള്‍ പിന്നെ വിമാനത്താവളത്തിന്റെ മുകളില്‍ മൂന്ന് വട്ടം കറങ്ങിയത് തടി ഇത്തിരി കൂടിയ കൃഷ്ണപ്പരുന്തായിരിക്കും!

കുടുംബക്കാര്യം...

കുടുംബക്കാര്യം...

തൃപ്തി ദേശായി സംഘപരിവാര്‍ അനുകൂലി ആണെന്നാണല്ലോ പറയുന്നത്. അപ്പോള്‍ പിന്നെ അവരെ വിമാനത്താവളത്തില്‍ തടഞ്ഞതില്‍ ബാക്കിയുള്ളവര്‍ ഇടപെടുന്നത് എന്തിനാണോ ആവോ!

ഇപ്പോ വന്നേ ഉള്ളൂ

ഇപ്പോ വന്നേ ഉള്ളൂ

തൃപ്തി ദേശായി ക്രിസ്ത്യാനിയാണെന്ന സംഘി പ്രചരണം എന്താ വരാത്തത് എന്ന് വിചാരിച്ചിരിക്കുയായിരുന്നു. അപ്പോള്‍ തന്നെ ജനം ടിവിയില്‍ വാര്‍ത്തയും വന്നു!

ത്രേസ്യാമ്മ ദേവസ്യ

ത്രേസ്യാമ്മ ദേവസ്യ

തൃപ്തി ദേശായി മതപരിവര്‍ത്തനം നടത്തി എന്നത് മാത്രമല്ലല്ലോ, അവര്‍ക്ക് ക്രിസ്ത്യന്‍ മതപരിവര്‍ത്തന ലോബിയുമായി ബന്ധവും ഉണ്ടത്രെ. അപ്പോള്‍ പിന്നെ പേര് ത്രേസ്യാമ്മ ദേവസ്യ എന്നായിരിക്കും!

എന്തൊക്കെ തിരയണം

എന്തൊക്കെ തിരയണം

ആദ്യം പറഞ്ഞു തൃപ്തിയെ ആംബുലന്‍സ് വഴി പുറത്തേക്ക് കൊണ്ടുപോകാന്‍ നീക്കം എന്ന്. പിന്നെ പറയുന്നു കാര്‍ഗോയിലൂടെ മാറ്റാന്‍ നീക്കം എന്ന്... ഇതിപ്പോള്‍ ഗൂഗിളില്‍ തിരഞ്ഞിട്ടാണെന്ന് തോന്നുന്നു വാര്‍ത്ത കൊടുക്കുന്നത്!

ഓടി രക്ഷപ്പെട്ട് കാണും

ഓടി രക്ഷപ്പെട്ട് കാണും

സമയലാഭം നോക്കിയായിരിക്കും പലരും ആഭ്യന്തര ഫ്‌ലൈറ്റുകള്‍ തിരഞ്ഞെടുക്കുന്നത്. വന്നിറങ്ങുമ്പോള്‍ തന്നെ ഈ ഗോ ബാക്ക് കേട്ടാല്‍ പിന്നെ ഓടാതെ എന്ത് ചെയ്യും!

തൃപ്തി മറിയം ജേക്കബ്

തൃപ്തി മറിയം ജേക്കബ്

ക്രിസ്തുമതം സ്വീകരിച്ചു എന്ന് ജനം ടിവി പറഞ്ഞ സ്ഥിതിയ്ക്ക് പേരുകള്‍ പലതും കണ്ടുപിടിക്കണമല്ലോ... തൃപ്തി മറിയം ജേക്കബ് എന്ന പേര് എങ്ങനെയുണ്ട്!

 ഇതും ഭക്ത ജനങ്ങള്‍

ഇതും ഭക്ത ജനങ്ങള്‍

തൃപ്തി ദേശായിയെ വിമാനത്താവളത്തില്‍ നിന്ന് പുറത്തിറങ്ങാനോ ഹോട്ടലിലേക്ക് പോകാനോ സമ്മതിക്കില്ലെന്ന്... അതും ഭക്ത ജനങ്ങള്‍!

ദേശായി കുടുംബത്തിലോ...

ദേശായി കുടുംബത്തിലോ...

മലയാളികള്‍ക്ക് ആകെ പരിചയമുള്ള ദേശായി കുടുംബം എന്ന് പറഞ്ഞാല്‍ അത് ചന്ദ്‌ന മഴ സീരിയിലിലെ ദേശായി കുടുംബം ആണ്. ഇപ്പോഴിതാ അവര്‍ തന്നെ പറയുന്നു- തൃപ്തി ആ കുടുംബത്തിലെ അല്ലെന്ന്!

ഹെലികോപ്റ്റര്‍ വേണ്ടി വരും

ഹെലികോപ്റ്റര്‍ വേണ്ടി വരും

ഇക്കണക്കിനാണ് കാര്യങ്ങള്‍ എങ്കില്‍ തൃപ്തി ദേശായിക്ക് വേറെ നിവൃത്തിയുണ്ടാവില്ല. ശബരിമലയിലേക്ക് ഒരു ഹെലികോപ്റ്റര്‍ കിട്ടുമോ എന്നാണത്രെ അന്വേഷിക്കുന്നത്.

പ്രാക്ക് കിട്ടും

പ്രാക്ക് കിട്ടും

വിമാനത്താവളത്തില്‍ നിന്ന് ഇറങ്ങാന്‍ സമ്മതിക്കാത്തതിനോ, ശബരിമലയില്‍ കയറ്റില്ലെന്ന് വെല്ലുവിളിച്ചതിനോ ഒന്നും തൃപ്തി ദേശായി പ്രാകിക്കാണില്ല. പക്ഷേ, എയര്‍പോര്‍ട്ട് ഹോട്ടലില്‍ ഇരുന്ന് ഭക്ഷണം കഴിക്കുമ്പോള്‍ അറിയാതെ പ്രാക്ക് പുറത്ത് വന്നുകാണും!

ഇനിയിപ്പോ അയ്യപ്പന്‍...

ഇനിയിപ്പോ അയ്യപ്പന്‍...

വിമാനത്താവളത്തിന് മുന്നില്‍ കൂട്ടംകൂടി നിന്ന് ശരണം വിളിയല്ലേ... അപ്പോള്‍ പിന്നെ സ്വാഭാവികമായും ചിലര്‍ക്കെങ്കിലും ഇങ്ങനെ ഒരു സംശയം തോന്നാന്‍ സാധ്യതയുണ്ട്!

നാമജപം മാറും...

നാമജപം മാറും...

തുടക്കത്തില്‍ നല്ല നാമജപ സമരം ഒക്കെ ആയിരിക്കും. കുറച്ചങ്ങ് കഴിയുമ്പോള്‍ കാണാം നാമജപത്തിന്റെ സ്വഭാവം മാറുന്നത്... ഇതിപ്പോള്‍ കുറച്ചായി കാണുന്നതാണല്ലോ!

അടികൊടുക്കും

അടികൊടുക്കും

തൃപ്തി ദേശായി എന്ന പേര് കേട്ടത് മുതല്‍ ചന്ദനമഴയിലെ ആ അമ്മായിയമ്മയെ തിരഞ്ഞ് നടക്കുകയായിരുന്നത്രെ മുത്തശ്ശി. നേരിട്ട് കണ്ടപ്പോള്‍ തന്നെ കൊടുക്കാനുള്ളത് കൊടുക്കുകയും ചെയ്തു!

മുസ്ലീങ്ങളെ വേണ്ടേ...

മുസ്ലീങ്ങളെ വേണ്ടേ...

തൃപ്തി ദേശായിക്ക് ക്രിസ്ത്യന്‍ മതപരിവര്‍ത്തന ലോബിയുമായി ബന്ധം എന്നാണല്ലോ ജനം ടിവി പറയുന്നത്. സാധാരണ ഗതിയില്‍ ഇത്തരം വിഷയങ്ങളില്‍ മുസ്ലീം മതപരിവര്‍ത്തന ലോബിയെ ആണ് ചേര്‍ത്തുവയ്ക്കാറുള്ളത്. ഇത്തവണ എന്തുപറ്റിയോ ആവോ!

പാവം യോഗിജി

പാവം യോഗിജി

ഉത്തര്‍ പ്രദേശില്‍ യോഗിജി ആണെങ്കില്‍ എല്ലാത്തിനും ഹിന്ദു പേരുകള്‍ ഇട്ടുകൊണ്ടിരിക്കുകയാണ്. തൃപ്തി ദേശായിയെ ത്രേസ്യാ ദേവസ്സി ആക്കിയ കാര്യം എങ്ങനും അറിഞ്ഞാല്‍ അദ്ദേഹത്തിന് സഹിക്കാന്‍ പറ്റുമോ!

രക്ഷപ്പെട്ടു

രക്ഷപ്പെട്ടു

ഇത്തവണ ക്രിസ്ത്യന്‍ ബന്ധം ആണല്ലോ ആരോപിച്ചിട്ടുള്ളത്. അതുകൊണ്ട് രക്ഷപ്പെട്ടു എന്നാണത്രെ ചിലര്‍ വിചാരിക്കുന്നത്!

എവിടെ നിന്ന് വന്നു

എവിടെ നിന്ന് വന്നു

അഞ്ച് വര്‍ഷമായി മുത്തശ്ശി ചന്ദന മഴ സീരിയല്‍ കാണുന്നു. പക്ഷേ, ദേശായി കുടുംബത്തില്‍ ഇതുവരെ തൃപ്തി ദേശായിയെ കണ്ടിട്ടില്ല!

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+